വെള്ളത്തിലൂടെ ഓടിച്ചാലും RC390, പള്‍സര്‍ NS200 ബൈക്കുകള്‍ക്ക് ഒന്നും സംഭവിക്കില്ല; കാരണം ഇതാണ്

By Dijo Jackson

ഇന്ത്യയില്‍ മാസ് മാര്‍ക്കറ്റ് ബൈക്കുകള്‍ക്ക് അണ്ടര്‍ബെല്ലി എക്‌സ്‌ഹോസ്റ്റ് നല്‍കാന്‍ ധൈര്യം കാണിച്ച ആദ്യ നിര്‍മ്മാതാക്കളാണ് കെടിഎമ്മും ബജാജും. പ്രതീക്ഷിച്ച പോലെ തന്നെ ഡ്യൂക്ക്, ആര്‍സി, പള്‍സര്‍ 200 NS മോട്ടോര്‍സൈക്കിളുകള്‍ വിപണിയില്‍ 'ഹിറ്റായി'.

വെള്ളത്തിലൂടെ ഓടിച്ചാലും RC390, പള്‍സര്‍ NS200 ബൈക്കുകള്‍ക്ക് ഒന്നും സംഭവിക്കില്ല; കാരണം ഇതാണ്

മോട്ടോര്‍സൈക്കിളുകള്‍ക്ക് അണ്ടര്‍ബെല്ലി എക്‌സ്‌ഹോസ്റ്റ് 'സൂപ്പര്‍കൂള്‍' ലുക്ക് നല്‍കുമെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ അത്തരം മോട്ടോര്‍സൈക്കിളുകള്‍ക്ക് ചെറിയ വെള്ളക്കെട്ടിനെ പോലും പ്രതിരോധിക്കാന്‍ സാധിക്കുമോ?

ഈ ഭയം ഇന്നും ഉപഭോക്താക്കളുടെ മനസിലുണ്ട്. എന്നാൽ വിഷമിക്കേണ്ട, ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോ നിങ്ങളുടെ ഈ സംശയം ദുരീകരിക്കും. തെല്ലു ഭയമില്ലാതെ വെള്ളക്കനാലിലൂടെ കെടിഎം RC 390 യെ ഓടിക്കുന്നതാണ് വീഡിയോ.

വെള്ളത്തിലൂടെ ഓടിച്ചാലും RC390, പള്‍സര്‍ NS200 ബൈക്കുകള്‍ക്ക് ഒന്നും സംഭവിക്കില്ല; കാരണം ഇതാണ്

ഇതെങ്ങനെ സാധ്യമാണെന്ന് ചിന്തിക്കുന്നുണ്ടോ?

Trending On DriveSpark Malayalam:

ദുബായ് പൊലീസിന് കൂട്ടായി പറക്കും ബൈക്ക്; അമ്പരപ്പ് മാറാതെ ലോകരാജ്യങ്ങള്‍

ഇന്ത്യയിലെ മികച്ച പത്ത് മൈലേജ് ബൈക്കുകള്‍

വെള്ളത്തിലൂടെ ഓടിച്ചാലും RC390, പള്‍സര്‍ NS200 ബൈക്കുകള്‍ക്ക് ഒന്നും സംഭവിക്കില്ല; കാരണം ഇതാണ്

വെള്ളക്കെട്ടുകള്‍ ഇന്ത്യന്‍ റോഡ് സാഹചര്യങ്ങളുടെ അവിഭാജ്യ ഘടകമാണ്. ഇത് മനസിലാക്കി തന്നെയാണ് അണ്ടര്‍ബെല്ലി എക്‌സ്‌ഹോസ്‌റ്റോടെയുള്ള മോട്ടോര്‍സൈക്കിളുകളെ ബജാജും കെടിഎമ്മും രൂപകല്‍പന ചെയ്തിട്ടുള്ളത്.

വെള്ളത്തിലൂടെ ഓടിച്ചാലും RC390, പള്‍സര്‍ NS200 ബൈക്കുകള്‍ക്ക് ഒന്നും സംഭവിക്കില്ല; കാരണം ഇതാണ്

മുമ്പ് ഡ്യൂക്ക് 200, പള്‍സര്‍ 200 NS ഉം വെള്ളക്കെട്ടിനെ പ്രതിരോധിക്കുന്ന ദൃശ്യങ്ങള്‍ കെടിഎമ്മും ബജാജും പുറത്ത് വിട്ടിരുന്നു.

Trending On DriveSpark Malayalam:

ഇന്ത്യന്‍ സൈന്യത്തില്‍ നിന്നും ആരംഭിച്ച ബുള്ളറ്റിന്റെ കഥ

എന്താ മൈലേജ് കുറയുന്നുണ്ടോ? ഇന്ധനക്ഷമത കുറയുന്നതിനുള്ള 8 കാരണങ്ങള്‍

വെള്ളത്തിലൂടെ ഓടിച്ചാലും RC390, പള്‍സര്‍ NS200 ബൈക്കുകള്‍ക്ക് ഒന്നും സംഭവിക്കില്ല; കാരണം ഇതാണ്

ഒന്നര അടിയോളം വെള്ളത്തിൽ ബൈക്കുകളെ ഓടിച്ചായിരുന്നു ഇവര്‍ പരീക്ഷണം നടത്തിയത്. മണിക്കൂറില്‍ 15 കിലോമീറ്റര്‍ വേഗതയിൽ ബൈക്കുകൾ ഏറെ ബുദ്ധിമുട്ടാതെ സുഗമമായി മുന്നേറി.

ഇടയ്ക്ക് വെള്ളത്തില്‍ വെച്ച് എഞ്ചിന്‍ ഓഫാക്കി-ഓണാക്കിയും നിർമ്മാതാക്കൾ ബൈക്കുകളുടെ കഴിവ് തെളിയിച്ചു. അരമണിക്കൂറോളം വെള്ളത്തില്‍ ബൈക്കുകളെ ഓഫാക്കി നിര്‍ത്തിയതിന് ശേഷം എഞ്ചിന്‍ പ്രവര്‍ത്തിപ്പിച്ച് ഓടിക്കുന്നതായും വീഡിയോ വെളിപ്പെടുത്തുന്നുണ്ട്.

വെള്ളത്തിലൂടെ ഓടിച്ചാലും RC390, പള്‍സര്‍ NS200 ബൈക്കുകള്‍ക്ക് ഒന്നും സംഭവിക്കില്ല; കാരണം ഇതാണ്

ഇതെങ്ങെന സാധ്യമാകും?

എക്‌സ്‌ഹോസ്റ്റ് സംവിധാനത്തിന്റെ ഡിസൈനും എയര്‍-ഇന്‍ടെയ്ക്കിന്റെ സ്ഥാനവുമാണ് വെള്ളത്തെ ഇത്രമേല്‍ പ്രതിരോധിക്കാനുള്ള ഈ മോട്ടോര്‍സൈക്കിളുകളുടെ കഴിവിന് പിന്നില്‍.

വെള്ളം കേവലം മഫ്‌ളര്‍ വരെ മാത്രം കടന്നുകയറാനുള്ള വിധത്തിലാണ് എക്‌സ്‌ഹോസ്റ്റ് സംവിധാനത്തിന്റെ രൂപകല്‍പന. ഇത് എഞ്ചിനിലേക്ക് വെള്ളം കടക്കുന്നത് പ്രതിരോധിക്കും.

വെള്ളത്തിലൂടെ ഓടിച്ചാലും RC390, പള്‍സര്‍ NS200 ബൈക്കുകള്‍ക്ക് ഒന്നും സംഭവിക്കില്ല; കാരണം ഇതാണ്

ഇനി വെള്ളത്തില്‍ വെച്ച് മോട്ടോര്‍സൈക്കിള്‍ സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ എക്‌സ്‌ഹോസ്റ്റ് വാതകങ്ങള്‍ വെള്ളത്തെ പുറത്തേക്ക് തള്ളും. അതിനാല്‍ വെള്ളത്തിലും മോട്ടോര്‍സൈക്കിള്‍ അനായാസം മുന്നേറും.

Recommended Video - Watch Now!
[Malayalam] Yamaha Fazer 25 Launched In India - DriveSpark
വെള്ളത്തിലൂടെ ഓടിച്ചാലും RC390, പള്‍സര്‍ NS200 ബൈക്കുകള്‍ക്ക് ഒന്നും സംഭവിക്കില്ല; കാരണം ഇതാണ്

റൈഡര്‍ സീറ്റിന് കീഴെയാണ് ബജാജ്-കെടിഎം മോഡലുകളുടെ എയര്‍ ഇന്‍ടെയ്ക്ക് ഒരുങ്ങുന്നത്. അതിനാല്‍ എയര്‍ ഇന്‍ടെയ്ക്കിലൂടെ എഞ്ചിനിലേക്ക് വെള്ളം കടന്നുകയറില്ല.

വെള്ളത്തിലൂടെ ഓടിച്ചാലും RC390, പള്‍സര്‍ NS200 ബൈക്കുകള്‍ക്ക് ഒന്നും സംഭവിക്കില്ല; കാരണം ഇതാണ്

അതേസമയം വെള്ളക്കെട്ടിലൂടെ പതിവായി ബൈക്കുകളെ ഓടിക്കുന്നത് എഞ്ചിൻ കൺട്രോൾ യൂണിറ്റിന്റെ തകർച്ചയ്ക്ക് വഴിതെളിക്കും. കൂടാതെ എഞ്ചിൻ ഘടകങ്ങൾ അതിവേഗം തുരുമ്പെടുക്കുന്നതിലേക്കും ഈ ശീലം നയിക്കും.

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

Malayalam
കൂടുതല്‍... #off beat
English summary
Motorcycles With Underseat Exhausts Wading Through Water. Read in Malayalam.
Story first published: Wednesday, November 22, 2017, 17:07 [IST]
 
X

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more