എന്താ മൈലേജ് കുറയുന്നുണ്ടോ? ഇന്ധനക്ഷമത കുറയുന്നതിനുള്ള 8 കാരണങ്ങള്‍ ഇതൊക്കെ

ഇന്ധനക്ഷമത അല്ലെങ്കില്‍ മൈലേജിനെ ആശ്രയിച്ചാണ് ഇന്ത്യന്‍ വാഹനവിപണിയില്‍ മോഡലുകളുടെ നിലനില്‍പ്. പുതിയ കാര്‍ വാങ്ങിയാല്‍ ആദ്യം നേരിടേണ്ടി വരുന്ന ചോദ്യമോ, എത്ര കിട്ടുമെന്നാകും. മൈലേജിന്റെ കാര്യത്തില്‍ ഇന്ത്യന്‍ സമൂഹം എന്നും അതീവ തത്പരരാണ്.

എന്താ മൈലേജ് കുറയുന്നുണ്ടോ? കാരണങ്ങള്‍ ഇതൊക്കെയാകാം

പുതിയ വാഹനം വാങ്ങിയാലും ഒന്നോ രണ്ടോ മാസത്തിന് ശേഷം മൈലേജ് കുറയുന്നതായുള്ള പരാതിയ്ക്കും ഇന്ത്യയില്‍ കുറവുള്ളതല്ല.

എന്താ മൈലേജ് കുറയുന്നുണ്ടോ? കാരണങ്ങള്‍ ഇതൊക്കെയാകാം

ഇത് വാഹനനിര്‍മാതാക്കളുടെ കുറ്റമായാണ് പലരും ചിത്രീകരിക്കുന്നത്. എന്നാല്‍ ഇന്ധനക്ഷമത കുറയുന്നതിന്റെ പ്രധാന കാരണം തെറ്റായ ഡ്രൈവിംഗ് ശീലങ്ങളാണ്.

എന്താ മൈലേജ് കുറയുന്നുണ്ടോ? കാരണങ്ങള്‍ ഇതൊക്കെയാകാം

ശീലിച്ച കാര്യങ്ങളില്‍ നിന്നും മാറാന്‍ നമ്മുക്ക് ഒരല്‍പം ബുദ്ധിമുട്ടുണ്ടായേക്കാം. എന്നാല്‍ വാഹനത്തിന്റെ ഇന്ധനക്ഷമത കാര്യക്ഷമമായി നിലനിര്‍ത്താന്‍ നിങ്ങളുടെ ഇത്തരം ശീലങ്ങള്‍ മാറ്റേണ്ടത് അനിവാര്യമാണ്. വാഹനത്തിലെ ഇന്ധനക്ഷമത കുറയുന്നതിന് കാരണമായ നിങ്ങളുടെ തെറ്റായ ഡ്രൈവിംഗ് ശീലങ്ങള്‍ പരിശോധിക്കാം-

എന്താ മൈലേജ് കുറയുന്നുണ്ടോ? കാരണങ്ങള്‍ ഇതൊക്കെയാകാം

ആക്‌സിലറേറ്ററിന്റെ പ്രയോഗം

ഇന്ത്യയില്‍ 40 ശതമാനം ഡ്രൈവര്‍മാരും ഒരു നിയന്ത്രണവുമില്ലാതെയാണ് ആക്‌സിലറേറ്ററുകളെ പ്രയോഗിക്കുന്നത്. എഞ്ചിനിലേക്ക് ഇന്ധനം എത്തിച്ച് നല്‍കുന്നതാണ് ആക്‌സിലറേറ്ററിന്റെ പ്രധാന കര്‍ത്തവ്യം.

എന്താ മൈലേജ് കുറയുന്നുണ്ടോ? കാരണങ്ങള്‍ ഇതൊക്കെയാകാം

അതിനാല്‍ അക്ഷമയോടെയുള്ള ഡ്രൈവിംഗും, അലക്ഷ്യമായി ബ്രേക്കിംഗ് സംവിധാനം ഉപയോഗിക്കുന്നതും വാഹനത്തിന്റെ ഇന്ധനക്ഷമതയെ ബാധിക്കുന്നു.

എന്താ മൈലേജ് കുറയുന്നുണ്ടോ? കാരണങ്ങള്‍ ഇതൊക്കെയാകാം

എഞ്ചിന്‍ ഓണാക്കി ഇടുക

ഒരല്‍പം നേരം നിര്‍ത്തി വെയ്‌ക്കേണ്ട സാഹചര്യത്തില്‍ എഞ്ചിന്‍ ഓഫ് ചെയ്യാതിടുന്നത് ഇന്ധനം ലാഭിക്കുമെന്നാണ് പലരുടെയും ചിന്താഗതി. എഞ്ചിന്‍ ഓഫാക്കി ഒണാക്കുമ്പോള്‍ ഇന്ധനം കൂടുതല്‍ ചെലവഴിക്കപ്പെടുമെന്ന തെറ്റായ ധാരണയാണ് ഇതിന് കാരണം.

എന്താ മൈലേജ് കുറയുന്നുണ്ടോ? കാരണങ്ങള്‍ ഇതൊക്കെയാകാം

യഥാര്‍ത്ഥത്തില്‍ എഞ്ചിന്‍ ഓഫാക്കുകയും പിന്നീട് പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്നതാണ് കൂടുതല്‍ ഇന്ധന ലാഭമുണ്ടാക്കുന്നത്.

എന്താ മൈലേജ് കുറയുന്നുണ്ടോ? കാരണങ്ങള്‍ ഇതൊക്കെയാകാം

ക്രൂയിസ് കണ്‍ട്രോള്‍ വഴിവെക്കുന്നത് കൂടുതല്‍ ഇന്ധന ചെലവിലേക്കോ?

ഇതും മിക്ക ഇന്ത്യന്‍ ഡ്രൈവര്‍മാര്‍ക്കുമുള്ള സംശയമാണ്. വാഹനത്തിലെ അമിത ഇന്ധന നഷ്ടം പ്രതിരോധിക്കാന്‍ ആധുനിക സാങ്കേതികതയില്‍ വികസിപ്പിച്ചെടുത്തതാണ് ക്രൂയിസ് കണ്‍ട്രോള്‍ സംവിധാനം.

എന്താ മൈലേജ് കുറയുന്നുണ്ടോ? കാരണങ്ങള്‍ ഇതൊക്കെയാകാം

ക്രൂയിസ് കണ്‍ട്രോളില്‍, ആവശ്യമായ വേഗത്തില്‍ വാഹനം ഓടിക്കുന്നതിലൂടെ അനാവശ്യ ബ്രേക്കിംഗും ആക്സിലറേഷനും ഒഴിവാക്കാന്‍ സാധിക്കും. ഇത് ഇന്ധന നഷ്ടം തടയുന്നതിന് വഴിവെക്കുന്നു.

എന്താ മൈലേജ് കുറയുന്നുണ്ടോ? കാരണങ്ങള്‍ ഇതൊക്കെയാകാം

ജിപിഎസിന്റെ ആവശ്യകത

ജിപിഎസും മൈലേജും തമ്മിലെന്ത് ബന്ധമെന്ന് സംശയം തോന്നിയേക്കാം. യാത്രകളില്‍, പ്രത്യേകിച്ച് ദീര്‍ഘദൂര യാത്രകളില്‍ മൈലേജ് നിര്‍ണയിക്കുന്നത് ജിപിഎസും കൂടി ചേര്‍ന്നാണ്.

എന്താ മൈലേജ് കുറയുന്നുണ്ടോ? കാരണങ്ങള്‍ ഇതൊക്കെയാകാം

ജിപിഎസിലൂടെ എളുപ്പവഴിയില്‍ ലക്ഷ്യസ്ഥാനത്ത് എത്താന്‍ സാധിക്കുമെന്നതാണ് ഇതിന്റെ കാരണം. ഇത് ഇന്ധനക്ഷമത മാത്രമല്ല, സമയവും ലാഭിക്കും.

എന്താ മൈലേജ് കുറയുന്നുണ്ടോ? കാരണങ്ങള്‍ ഇതൊക്കെയാകാം

വ്യത്യസ്ത റോഡുകളില്‍ ഒരേ മൈലേജ് കിട്ടില്ല

വ്യത്യസ്ത റോഡുകളില്‍, അല്ലെങ്കില്‍ പ്രദേശങ്ങളില്‍ വാഹനത്തിന്റെ മൈലേജ് വ്യത്യാസപ്പെടും. കയറ്റങ്ങളില്‍ വാഹനത്തിന്റെ ഇന്ധനക്ഷമത ഗണ്യമായി കുറയും.

എന്താ മൈലേജ് കുറയുന്നുണ്ടോ? കാരണങ്ങള്‍ ഇതൊക്കെയാകാം

അതേപോലെ തന്നെ തണുത്തതും ചൂടേറിയതുമായ കാലാവസ്ഥകളും വാഹനത്തിന്റെ ഇന്ധനക്ഷമതയെ ബാധിക്കും. തണുത്ത കാലാവസ്ഥയില്‍ പര്യാപ്തമായ താപത്തിലേക്ക് എഞ്ചിന്‍ എത്താന്‍ വൈകുന്നതിനാലാണ് ഇന്ധനക്ഷമത കുറയുന്നത്.

എന്താ മൈലേജ് കുറയുന്നുണ്ടോ? കാരണങ്ങള്‍ ഇതൊക്കെയാകാം

എസിയുടെ ഉപയോഗം

ചൂടേറിയ കാലാവസ്ഥയില്‍ എസിയില്ലാതെ വാഹനത്തില്‍ യാത്ര ചെയ്യാന്‍ ഏറെ ബുദ്ധിമുട്ടാണ്. എന്നാല്‍ എസിയുടെ ഉപഭോഗം മൈലേജിനെ നിര്‍ണയിക്കുന്നതില്‍ പ്രധാന ഘടകമാണ്.

എന്താ മൈലേജ് കുറയുന്നുണ്ടോ? കാരണങ്ങള്‍ ഇതൊക്കെയാകാം

ഒപ്പം, വേഗതയില്‍ പോകുമ്പോള്‍ സൈഡ് വിന്‍ഡോ തുറന്നിടുന്നത് കാറ്റിന്റെ പ്രതിരോധം വര്‍ധിപ്പിക്കുന്നു. ഇതും മൈലേജ് കുറയ്ക്കും.

എന്താ മൈലേജ് കുറയുന്നുണ്ടോ? കാരണങ്ങള്‍ ഇതൊക്കെയാകാം

വാഹനത്തില്‍ കയറ്റുന്ന ഭാരം

വാഹനത്തില്‍ ഭാരമേറിയ വസ്തുക്കള്‍ കയറ്റുന്നതും ഇന്ധനക്ഷമത കുറയ്ക്കും. കാറിലെ അധിക ഭാരം വലിക്കുന്നതിന് എഞ്ചിന് കൂടുതല്‍ ഇന്ധനം കത്തിക്കേണ്ടതായി വരും.

എന്താ മൈലേജ് കുറയുന്നുണ്ടോ? കാരണങ്ങള്‍ ഇതൊക്കെയാകാം

20 കിലോഗ്രമോളമുള്ള അമിത ഭാരം വാഹനത്തിന്റെ ഇന്ധനക്ഷമതയില്‍ ഒരു ശതമാനത്തിന്റെ കുറവിനാണ് വഴിവെക്കുക.

എന്താ മൈലേജ് കുറയുന്നുണ്ടോ? കാരണങ്ങള്‍ ഇതൊക്കെയാകാം

സര്‍വീസ് മുടക്കുക

കമ്പനി അനുശാസിക്കുന്ന ഇടവേളകളിലുള്ള സര്‍വീസുകള്‍ ഇന്ധനക്ഷമത ഉറപ്പ് വരുത്തുന്നതില്‍ നിര്‍ണായക ഘടകമാണ്. കൂടാതെ, നിരന്തരം ടയറിന്റെ പ്രഷര്‍ പരിശോധിക്കുന്നതും ഇന്ധന ക്ഷമത ഉറപ്പ് വരുത്തും.

വാര്‍ത്തകളിലേക്ക് ഒരു എത്തിനോട്ടം:

എന്താ മൈലേജ് കുറയുന്നുണ്ടോ? കാരണങ്ങള്‍ ഇതൊക്കെയാകാം
എന്താ മൈലേജ് കുറയുന്നുണ്ടോ? കാരണങ്ങള്‍ ഇതൊക്കെയാകാം
എന്താ മൈലേജ് കുറയുന്നുണ്ടോ? കാരണങ്ങള്‍ ഇതൊക്കെയാകാം
എന്താ മൈലേജ് കുറയുന്നുണ്ടോ? കാരണങ്ങള്‍ ഇതൊക്കെയാകാം

ട്രെന്‍ഡിംഗ് ഫോട്ടോ ഗാലറി

ഏറെ കാത്തിരിക്കുന്ന 2017 മാരുതി സുസൂക്കി സ്വിഫ്റ്റിന്റെ ചിത്രങ്ങള്‍

വിപണിയില്‍ തരംഗമായി മാറുന്ന ബജാജാ ഡോമിനാര്‍ 400 ന്റെ ഫോട്ടോ ഗാലറി

മാരുതിയില്‍ നിന്നുള്ള ഹിറ്റ് മോഡല്‍ ഇഗ്നിസിന്റെ കൂടുതല്‍ ചിത്രങ്ങള്‍

ഹാര്‍ലിഡേവിഡ്‌സണ്‍ ശ്രേണിയിലെ പുത്തന്‍ അതിഥി സ്ട്രീറ്റ് റോഡ് 750

Most Read Articles

Malayalam
കൂടുതല്‍... #ഓട്ടോ ടിപ്സ് #auto tips
English summary
The probable reasons for the mileage shortage in your vehicle and more read in malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X