BMW മുതൽ Land Rover വരെ; വിജയ് ദേവരകൊണ്ടയുടെ കാർ ശേഖരം

അർജുൻ റെഡ്ഡി, ഗീതാ ഗോവിന്ദം തുടങ്ങിയ സിനിമകളിലൂടെ മലയാളികൾക്കും സുപരിചിതനായ താരമാണ് വിജയ് ദേവരകൊണ്ട. ഭാഷകൾക്ക് അതീതമായി ആരാധകരെ സൃഷ്ടിക്കുന്ന വിജയ് ദേവരകൊണ്ട ഇത്തവണ സ്ക്രീനിൽ നിറയുന്നതു വ്യത്യസ്തനായാണ്.

BMW മുതൽ Land Rover വരെ; വിജയ് ദേവരകൊണ്ടയുടെ കാർ ശേഖരം

ലൈഗർ എന്ന പാൻ ഇന്ത്യൻ സിനിമയുമായി എത്തുന്ന വിജയ് മിക്ക ജനപ്രിയ സിനിമാ താരങ്ങളെയും പോലെ തന്നെ ഒരു വാഹന പ്രേമികൂടിയാണ്. തന്റെ ശേഖരത്തിൽ വളരെ അഭിലഷണീയമായ ചില കാറുകൾ സ്വന്തമാക്കാനും ഇക്കാലയളവിൽ വിജയ് ദേവരകൊണ്ടയ്ക്ക് സാധിച്ചിട്ടുണ്ട്.

BMW മുതൽ Land Rover വരെ; വിജയ് ദേവരകൊണ്ടയുടെ കാർ ശേഖരം

കാർ പ്രേമിയായ ദേവരകൊണ്ടയുടെ വീട്ടിൽ ഇതിനകം നിരവധി ആഢംബര വാഹനങ്ങൾ ഇടംപിടിച്ചു കഴിഞ്ഞിട്ടുണ്ട്. ലക്ഷ്വറി കാറുകൾക്ക് പേരുകേട്ട എല്ലാത്തരം പ്രമുഖ ബ്രാൻഡുകളുടെയും മോഡലുകളിലാണ് താരത്തിന്റെ യാത്രകൾ. വിജയ് ദേവരകൊണ്ടയുടെ ഗരാജിലെ വാഹനങ്ങൾ ഏതെല്ലാമെന്ന് ഒന്നു പരിചയപ്പെട്ടാലോ?

MOST READ: Scorpio Classic - Scorpio-N - Thar 4x4; 16 ലക്ഷം രൂപയില്‍ താഴെ ഇവരില്‍ ആരാകും മികച്ചത്?

BMW മുതൽ Land Rover വരെ; വിജയ് ദേവരകൊണ്ടയുടെ കാർ ശേഖരം

ബിഎംഡബ്ല്യു 5 സീരീസ്

സിനിമാ താരങ്ങളുടെ ജനപ്രിയമായ വാഹനങ്ങളുടെ നിരയിലെ പ്രധാനിയാണ് ബിഎംഡബ്ല്യു 5 സീരീസ്. ലക്ഷ്വറി സലൂണിന്റെ യാത്രാ സുഖവും ആഡംബരവും തന്നെയാണ് പ്രധാന ഹൈലൈറ്റുകളിൽ ഒന്ന്. വൈറ്റ് നിറത്തിലുള്ള 5 സീരീസാണ് വിജയ് ദേവരകൊണ്ടക്ക് സ്വന്തമായുള്ളത്.

BMW മുതൽ Land Rover വരെ; വിജയ് ദേവരകൊണ്ടയുടെ കാർ ശേഖരം

ബിഎംഡബ്ല്യുവിൽ നിന്നുള്ള മിഡ്‌സൈസ് ലക്ഷ്വറി സലൂൺ അതിന്റെ ഡ്രൈവിംഗ് മികവിനും പേരുകേട്ടതാണ്. എന്നിരുന്നാലും ഈ കാറിന്റെ പിൻസീറ്റിലാണ് വിജയ് കൂടുതലും യാത്ര ചെയ്യുന്നത്. ആകർഷകമായ ഇന്റീരിയറാണ് കാറിന്റെ മറ്റൊരു പ്രത്യേകത.

MOST READ: അത്ര അഫോർഡബിൾ അല്ലെങ്കിലും, കുറഞ്ഞ ബജറ്റിൽ ഒതുങ്ങുന്ന ഫോർ വീൽ ഡ്രൈവ്, ഓൾ വീൽ ഡ്രൈവ് എസ്‌യുവികളെ പരിചയപ്പെടാം

BMW മുതൽ Land Rover വരെ; വിജയ് ദേവരകൊണ്ടയുടെ കാർ ശേഖരം

250 bhp കരുത്ത് നൽകാൻ കഴിവുള്ള 2.0 ലിറ്റർ പെട്രോൾ, 190 bhp പവർ ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ ഡീസൽ, 265 bhp നൽകുന്ന 3.0 ലിറ്റർ ഡീസൽ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളിലാണ് ബിഎംഡബ്ല്യു 5 സീരീസ് ഇന്ത്യയിൽ ലഭ്യമാകുന്നത്.

BMW മുതൽ Land Rover വരെ; വിജയ് ദേവരകൊണ്ടയുടെ കാർ ശേഖരം

5.80 സെക്കന്‍ഡില്‍ നിശ്ചലാവസ്ഥയിൽ നിന്ന് നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ ഈ കാറിന് സാധിക്കും. മണിക്കൂറില്‍ 250 കിലോമീറ്ററാണ് ഉയർന്ന വേഗത.ടോളിവൂഡ് താരത്തിന്റെ ഈ കാറിന്റെ നമ്പരിനും കാര്യമായ പ്രത്യേകതുണ്ട്.

MOST READ: ക്രിസ്റ്റ്യാനോ സ്വന്തമാക്കിയ ആദ്യ കാർ ഇതാണ്; സൂപ്പർ കാറുകൾക്കിടയിൽ ആ 'നോർമൽ' കാറിനെ കുറിച്ചറിയാം

BMW മുതൽ Land Rover വരെ; വിജയ് ദേവരകൊണ്ടയുടെ കാർ ശേഖരം

1116 ആണ് വിജയുടെ ബിഎംഡബ്ല്യൂ കാറിന്റെ നമ്പർ. ഫാൻസി നമ്പരല്ലെങ്കിലും വിജയുടെ ജീവിതവുമായി ഏറെ ബന്ധപ്പെട്ടതാണ് കാറിന്റെ നമ്പർ. 1,1,1,6 എന്നീ അക്കങ്ങൾ കൂട്ടിയാൽ ലഭിക്കുന്ന 9 വിജയിയുടെ ജനന തീയ്യതിയാണ്. 1989 മെയ് 9 നാണ് വിജയ് ദേവരകൊണ്ട ജനിച്ചത്. ഇതാണ് 1119 എന്ന നമ്പർ തന്റെ ഇഷ്ടവാഹനത്തിന് നൽകാൻ തീരുമാനിച്ചതെന്നാണ് ആരാധകരുടെ കണ്ടുപിടുത്തം.

BMW മുതൽ Land Rover വരെ; വിജയ് ദേവരകൊണ്ടയുടെ കാർ ശേഖരം

ലാൻഡ് റോവർ റേഞ്ച് റോവർ

സെലിബ്രേറ്റികളുടെ ജനപ്രിയമായ മറ്റൊരു വാഹനമാണ് ലാൻഡ് റോവർ റേഞ്ച് റോവർ എസ്‌യുവി. നാലാം തലമുറ ആവർത്തനത്തിലുള്ള ഫെയ്‌സ്‌ലിഫ്റ്റഡ് റേഞ്ച് റോവറാണിത്.

MOST READ: Maruti Suzuki Celerio To Tata Tiago; ദൈനംദിന ഉപയോഗത്തിന് അനുയോജ്യമായ മികച്ച എന്‍ട്രി ലെവല്‍ കാറുകള്‍

BMW മുതൽ Land Rover വരെ; വിജയ് ദേവരകൊണ്ടയുടെ കാർ ശേഖരം

2.0 ലിറ്റർ പെട്രോൾ, 3.0 ലിറ്റർ പെട്രോൾ, 5.0 ലിറ്റർ പെട്രോൾ, 3.0 ലിറ്റർ ഡീസൽ, 4.4 ലിറ്റർ ഡീസൽ എന്നിങ്ങനെ നിരവധി എഞ്ചിൻ ഓപ്ഷനുകളോടെയാണ് നാലാം തലമുറ റേഞ്ച് റോവർ ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തിയത്. എന്നിരുന്നാലും ഇന്ത്യൻ വിപണിയിലെ ഏറ്റവും കൂടുതൽ ഡിമാന്റ് ലഭിച്ചത് എസ്‌യുവിയുടെ 3.0 ലിറ്റർ ഡീസൽ ഓപ്ഷനായിരുന്നു.

BMW മുതൽ Land Rover വരെ; വിജയ് ദേവരകൊണ്ടയുടെ കാർ ശേഖരം

നിലവിൽ അഞ്ചാം തലമുറ ആവർത്തനത്തിലാണ് ലാൻഡ് റോവർ റേഞ്ച് റോവർ വിപണിയിലെത്തുന്നത്. ഡിസൈനിൽ കാര്യമായി കൈവയ്ക്കാതെ എന്നാൽ പുതിയ സാങ്കേതിക വിദ്യകളും ഹാർഡ്‌വെയറും കൂട്ടിച്ചേർത്താണ് പുതിയ റേഞ്ച് റോവറിനെ ലാൻഡ് റോവർ അവതരിപ്പിച്ചിരിക്കുന്നത്.

BMW മുതൽ Land Rover വരെ; വിജയ് ദേവരകൊണ്ടയുടെ കാർ ശേഖരം

മെർസിഡീസ് ബെൻസ് GLC

ലിഗർ നടൻ വിജയ് ദേവരകൊണ്ടയുടെ കാർ ശേഖരത്തിലുള്ള മറ്റൊരു എസ്‌യുവിയാണ് മെർസിഡീസ് ബെൻസ് GLC. തന്റെ കാറുകൾക്ക് വൈറ്റ് നിറമാണ് താരം കൂടുതൽ ഇഷ്ടപ്പെടുന്നതെന്ന് മനസിലാക്കാം. ജർമൻ കാർ ബ്രാൻഡിൽ നിന്നുള്ള ഏറ്റവും ജനപ്രിയമായ എസ്‌യുവികളിലൊന്നാണ് മെർസിഡീസ് ബെൻസ് GLC.

BMW മുതൽ Land Rover വരെ; വിജയ് ദേവരകൊണ്ടയുടെ കാർ ശേഖരം

ഇത് മെർസിഡീസ് ബെൻസിന്റെ ലൈനപ്പിലെ GLA, GLE എന്നീ എസ്‌യുവികൾക്ക് ഇടയിലാണ് സ്ഥാപിച്ചിരിക്കുന്നത്. 2.0 ലിറ്റർ പെട്രോൾ, 2.0 ലിറ്റർ ഡീസൽ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളിൽ ഈ മിഡ്-സൈസ് എസ്‌യുവി ഇന്ത്യയിൽ ലഭ്യമാണ്. അതേസമയം വിജയ്‌യുടെ ഉടമസ്ഥതയിലുള്ള എസ്‌യുവി ഏത് പതിപ്പാണെന്ന് കൃത്യമായി അറിവില്ല.

BMW മുതൽ Land Rover വരെ; വിജയ് ദേവരകൊണ്ടയുടെ കാർ ശേഖരം

2 വകഭേദങ്ങളിലും 4 നിറങ്ങളിലുമാണ് മെർസിഡീസ് ബെൻസ് GLC ഇന്ത്യയിൽ ലഭ്യമാകുന്നത്. ജര്‍മന്‍ ആഡംബര വാഹനനിര്‍മാതാക്കളായ മെഴ്‌സിഡീസിന്റെ ആദ്യ നോണ്‍ എഎംജി കൂപ്പെ എസ്‌യുവകൂടിയാണ് മെർസിഡീസ് ബെൻസ് GLC.

More from DriveSpark

Article Published On: Wednesday, August 24, 2022, 10:30 [IST]
English summary
Bmw to land rover telugu star vijay deverakonda car collection
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X