കൊറോണ വ്യാപനം തടയുന്നതിന് എട്ട് കോടി രൂപ ധനസഹായം നൽകി ഓല

ഇന്ത്യയിലെ ഏറ്റവും വലിയ മൊബിലിറ്റി പ്ലാറ്റ്‌ഫോമായ ഓല മാരകമായ കൊറോണ വൈറസിനെതിരെ പോരാടുന്നതിനും ആവശ്യമായ സഹായം എത്തിക്കുന്നതിനും നിരവധി നടപടികൾ കൈക്കൊണ്ടിട്ടുണ്ട്.

കൊറോണ വ്യാപനം തടയുന്നതിന് എട്ട് കോടി രൂപ ധനസഹായം നൽകി ഓല

സമൂഹത്തിലും സമ്പദ്‌വ്യവസ്ഥയിലും പകർച്ചവ്യാധി വളരെയധികം സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഇതുവരെ കമ്പനി തങ്ങളുടെ ഡ്രൈവമാരുടേയും പങ്കാളികളുടേയും ക്ഷേമത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു.

കൊറോണ വ്യാപനം തടയുന്നതിന് എട്ട് കോടി രൂപ ധനസഹായം നൽകി ഓല

എന്നാൽ ഇപ്പോൾ ഒരു പടി മേളിലേക്ക് തങ്ങളുടെ സഹായങ്ങളെ ഉയർത്തി സർക്കാരിനു കാര്യമായ ധനസഹായം നൽകിയിക്കുകയാണ് ഓല.

MOST READ: വുഹാനില്‍ സ്ഥിതിഗതികള്‍ ശാന്തം; പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ച് ഹോണ്ട

കൊറോണ വ്യാപനം തടയുന്നതിന് എട്ട് കോടി രൂപ ധനസഹായം നൽകി ഓല

ദേശീയ തലത്തിൽ കൊവിഡ് -19 ദുരിതാശ്വാസ നടപടികളെ പിന്തുണയ്ക്കുന്നതിനായി ക്യാബ് അഗ്രിഗേറ്റർ പ്രധാനമന്ത്രിയുടെ സിറ്റിസൺ അസിസ്റ്റൻസ് ആൻഡ് റിലീഫ് ഇൻ എമർജൻസി സിറ്റുവേഷൻസ് (PM CARES) ഫണ്ടിലേക്ക് അഞ്ച് കോടി രൂപ വാഗ്ദാനം ചെയ്തു.

കൊറോണ വ്യാപനം തടയുന്നതിന് എട്ട് കോടി രൂപ ധനസഹായം നൽകി ഓല

അതോടൊപ്പം വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ ഫണ്ടിനായി 3 കോടി രൂപയും ഈ സംഘം നൽകിയിട്ടുണ്ട്.

MOST READ: വ്യോമയാന മേഖലയ്ക്ക് പ്രതീക്ഷ നൽകി ഇൻഡിഗോ പൈലറ്റ്; വീഡിയോ

കൊറോണ വ്യാപനം തടയുന്നതിന് എട്ട് കോടി രൂപ ധനസഹായം നൽകി ഓല

ആരോഗ്യസംരക്ഷണ പ്രവർത്തകർ മുതൽ അവശ്യ വിതരണ ദാതാക്കൾ വരെ, നിയമപാലകർ, വിവിധ മുൻ നിര സിവിൽ സർവീസ് തൊഴിലാളികൾ എന്നിങ്ങനെ ലക്ഷക്കണക്കിന് ഉദ്യോഗസ്ഥരുടെ കഴിവിനപ്പുറമുള്ള സേവനങ്ങളേയും രാജ്യത്തെ ജനങ്ങളെ സഹായിക്കാനുള്ള അവരുടെ മനോഭാവത്തേയും തങ്ങൾ ആദരിക്കുന്നു എന്ന് ഓല ഗ്രൂപ്പിന്റെ സഹസ്ഥാപകനും സിഇഒയുമായ ഭവിഷ് അഗർവാൾ പറഞ്ഞു.

കൊറോണ വ്യാപനം തടയുന്നതിന് എട്ട് കോടി രൂപ ധനസഹായം നൽകി ഓല

സർക്കാരിന്റെ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനും സമൂഹത്തെ തങ്ങളാൽ സാധ്യമായ എല്ലാ വിധത്തിലും സഹായിക്കുന്നതിനുമായി ഓല എന്നും നിലകൊള്ളും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

MOST READ: ലോക്ക്ഡൗൺ; ഇ-ട്രോണിന്റെ അവതരണം മാറ്റിവച്ച് ഔഡി

കൊറോണ വ്യാപനം തടയുന്നതിന് എട്ട് കോടി രൂപ ധനസഹായം നൽകി ഓല

കമ്പനിയുടെ സാമൂഹ്യക്ഷേമ വിഭാഗമായ ഓല ഫൗണ്ടേഷൻ അടുത്തിടെ 'ഡ്രൈവ് ദി ഡ്രൈവർ ഫണ്ട്' സമാരംഭിച്ചിരുന്നു. ഓല ഗ്രൂപ്പിന്റെ സംഭാവനകളിലൂടെയും പൗരന്മാർക്കും സ്ഥാപനങ്ങൾക്കുമായി ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്ഫോം വഴിയും രാജ്യത്തുടനീളമുള്ള ക്യാബ്, ഓട്ടോറിക്ഷ ഡ്രൈവർമാരെ പിന്തുണയ്ക്കുകയാണ് ഫണ്ട് ലക്ഷ്യമിടുന്നത്.

കൊറോണ വ്യാപനം തടയുന്നതിന് എട്ട് കോടി രൂപ ധനസഹായം നൽകി ഓല

കമ്പനിയും അതിന്റെ ജീവനക്കാരും ഇതിനായി ഇതിനകം 20 കോടി രൂപ സംഭാവന നൽകിയിട്ടുണ്ട്. ഓലയുടെ സഹസ്ഥാപകനും സിഇഒയുമായ ഭവിഷ് അഗർവാൾ ഫണ്ടിനായുള്ള തന്റെ ഒരു വർഷത്തെ ശമ്പളം ഇതിൽ നിക്ഷേപിച്ചിട്ടുണ്ടെന്നും ഓല പറയുന്നു.

MOST READ: കൈകൊടുക്കല്‍ വേണ്ട! ലോഗോയും തിരുത്തി ഹ്യുണ്ടായി

കൊറോണ വ്യാപനം തടയുന്നതിന് എട്ട് കോടി രൂപ ധനസഹായം നൽകി ഓല

മെഡിക്കൽ എമർജൻസിക്ക് സാമ്പത്തിക സഹായം, അവശ്യ സാധനങ്ങളുടെ വിതരണം എന്നിവയുൾപ്പെടെ വിവിധ സംരംഭങ്ങളിലൂടെ ഈ ദീർഘകാല ഫണ്ട് ഡ്രൈവർമാരെയും അവരുടെ കുടുംബങ്ങളെയും ഈ മഹാമാരിയിലൂടെയും അതിനപ്പുറവും സഹായിക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു.

More from DriveSpark

Article Published On: Friday, April 10, 2020, 20:22 [IST]
English summary
Cab aggregator Ola donates Rs 8 Crore for Covid-19 relief. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X