അംബാനിയ്ക്ക് സുരക്ഷയൊരുക്കി ഈ കാറുകള്‍

ഇന്ത്യയിലെ ധനികരുടെ പട്ടികയില്‍ ഒന്നാമതാണ് മുകേഷ് അംബാനി. ഇക്കാരണത്താല്‍ തന്നെ അതീവ സുരക്ഷയാണ് ഇദ്ദേഹത്തിനും കുടുംബത്തിനുമുള്ളത്. Z+ സെക്യൂരിറ്റിയുള്ള മുകേഷ് അംബാനി ബുള്ളറ്റ് പ്രൂഫ് കാറുകളായ മെര്‍സിഡീസ് ബെന്‍സ് എസ് ക്ലാസും ബിഎംഡബ്ല്യു 7 സീരീസും വരെ പലപ്പോഴും ഉപയോഗിക്കാറുണ്ട്.

ഇന്ത്യയിലെ പ്രമുഖ വ്യവസായി ആയതുകൊണ്ട് തന്നെ ഒരുപാട് യാത്ര ചെയ്യേണ്ടി വരുന്നത് സ്വാഭാവികമാണ്. ഇതിനാല്‍ Z+ സുരക്ഷ ഉറപ്പുവരുത്തിനായി ഒരുപിടി മികച്ച കാറുകളാണ് അംബാനിയ്ക്കുള്ളത്. മുകേഷ് അംബാനിയുടെയും കുടുംബത്തിന്റെയും സുരക്ഷയ്ക്കായി ഉപയോഗിക്കുന്ന അഞ്ച് കാറുകള്‍ ഏതെല്ലാമെന്ന് നോക്കാം.

ബിഎംഡബ്ല്യു X5

ബിഎംഡബ്ല്യു X5 -ന്റെ നിരവധി മോഡലുകള്‍ അംബാനിയുടെ സുരക്ഷ ഗണത്തില്‍പ്പെടുന്നുണ്ട്. ഇത് ഇന്ത്യയിലെ ഏത് സേനവിഭാഗങ്ങളും ഉപയോഗിക്കുന്ന വാഹനങ്ങളെക്കാളും വില കൂടിയതാണ്. ഗവണ്‍മെന്റിന് പോലും X5 മോഡലുകള്‍ ഇല്ലെന്നതാണ് വസ്തുത. സുരക്ഷയ്ക്കായി X5 മോഡലുകള്‍ തിരഞ്ഞെടുത്തത് അംബാനി തന്നെയാണ്.

അംബാനിയുടെ പേഴ്‌സണല്‍ കാറുകളുടേത് പോലെയുള്ള വേഗവും മനോഹാരിതയും സുരക്ഷ കാറുകള്‍ക്കുമുണ്ട്. വീഡിയോയില്‍ കാണുന്ന X5 മോഡലുകളില്‍ ഇന്ത്യന്‍ അര്‍ധ സൈനിക വിഭാഗമായ സി.ആര്‍.പി.എഫിന്റെ ചിഹ്നവും റൂഫില്‍ ഫ്‌ളാഷറുകളും കാണാവുന്നതാണ്. X ഡ്രൈവ് 30 വകഭേദങ്ങളായ ഇവയുടെ പ്രാരംഭ മോഡലിന് 70 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. 3.0 ലിറ്റര്‍ ശേഷിയുള്ള ആറ് സിലിണ്ടര്‍ ഇരട്ട ടര്‍ബോ എഞ്ചിനാണ് കാറിലുള്ളത്. ഇത് പരമാവധി 258 bhp കരുത്തും 560 Nm torque ഉം സൃഷ്ടിക്കും.

Most Read:ഫോക്‌സ്‌വാഗണ്‍ ഇന്ത്യയ്ക്ക് 500 കോടി രൂപ പിഴ

ഫോര്‍ഡ് എന്‍ഡവര്‍

മുകേഷ് അംബാനിയെ കൂടാതെ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കുമുണ്ട് സുരക്ഷ ക്രമീകരണങ്ങള്‍. ഫോര്‍ഡ് എന്‍ഡവറാണ് അംബാനി കുടുംബത്തിന്റെ സുരക്ഷയ്ക്കായി ഉപയോഗിക്കുന്ന ഏറ്റവും വിലയേറിയ രണ്ടാമത്തെ കാര്‍. വൈറ്റ് നിറത്തിലുള്ള എന്‍ഡവറിലും സി.ആര്‍.പി.എഫിന്റെ ചിഹ്നം പതിഞ്ഞിട്ടുണ്ട്. 3.2 ലിറ്റര്‍ ശേഷിയുള്ള എന്‍ഡവറിലെ എഞ്ചിന്‍ 197 bhp കരുത്തും 470 Nm torque ഉം പരമാവധി കുറിക്കാന്‍ കഴിവുള്ളതാണ്.

മഹീന്ദ്ര സ്‌കോര്‍പിയോ

ഇന്ത്യന്‍ എസ്‌യുവിയായ മഹീന്ദ്ര സ്‌കോര്‍പിയോ ഇന്നും വിവിധ സംസ്ഥാനങ്ങളിലെ സേനാവിഭാഗങ്ങള്‍ ഉപയോഗിക്കുന്നൊരു വാഹനമാണ്. വീഡിയോയില്‍ കാണുന്ന ഈ സ്‌കോര്‍പിയോ മഹാരാഷ്ട്ര പൊലീസിന്റെയാണ്. അംബാനി യാത്ര ചെയ്യുമ്പോള്‍ റോഡിലെ സുരക്ഷ ഉറപ്പുവരുത്തതിനായാണ് ഇവ ഉപയോഗിക്കുന്നത്.

അംബാനിയുടെ Z+ സുരക്ഷ ചുമതലയുള്ള സി.ആര്‍.പി.എഫിനൊപ്പം തന്നെ അംബാനി കുടുംബത്തിന്റെ സുരക്ഷയും മഹാരാഷ്ട്ര പൊലീസിനുണ്ട്. ഉയര്‍ന്ന ടെയില്‍ ലാമ്പുകളുള്ള അവസാന തലമുറ സ്‌കോര്‍പിയോയാണിത്. ഇതിലെ 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 118 bhp കരുത്തും 280 Nm torque ഉം നല്‍കുന്നതാണ്.

ടൊയോട്ട ഫോര്‍ച്യൂണര്‍

ശ്രേണിയിലെ രാജാവെന്ന് വിശേഷണമുള്ള ടൊയോട്ട ഫോര്‍ച്യൂണറും ഈ കൂട്ടത്തില്‍പ്പെടുന്നു. അര ഡസനോളമുള്ള ടൊയോട്ട ഫോര്‍ച്യൂണറുകള്‍ അംബാനിയുടെയും കുടുംബത്തിന്റെയും സുരക്ഷയ്ക്കായുണ്ടെന്നാണ് കണക്ക്.

പുതുതലമുറ ഫോര്‍ച്യൂണറിന് രണ്ട് എഞ്ചിന്‍ പതിപ്പുകളാണുള്ളത്; 2.4 ലിറ്റര്‍ ഡീസലും 2.7 ലിറ്റര്‍ പെട്രോളും. 147 bhp കരുത്തും 400 Nm torque ഉം സൃഷ്ടിക്കുന്നതാണ് ഡീസല്‍ എഞ്ചിന്‍. പെട്രോള്‍ എഞ്ചിന്‍ കുറിക്കുക പരമാവധി 161 bhp കരുത്തും 242 Nm torque ഉം ആയിരിക്കും. സുരക്ഷയ്ക്കായുള്ള എല്ലാ ഫോര്‍ച്യൂണറുകളും വൈറ്റ് നിറത്തിലുള്ളതാണ്.

Most Read:ഫെബ്രുവരിയിലെ വില്‍പ്പന കണക്കുകള്‍ പുറത്ത്, ആദ്യ ആറ് സ്ഥാനങ്ങളിലും മാരുതി

ഹോണ്ട CR-V

ഇന്ത്യയില്‍ ഹോണ്ടയുടെ ഫ്‌ളാഗ്ഷിപ്പ് എസ്‌യുവിയാണ് CR-V. മികച്ച രീതിയില്‍ രൂപകല്‍പ്പന ചെയ്ത സീറ്റുകളാണ് CR-V യിലെ സവിശേഷത. അംബാനിയുടെ സുരക്ഷയ്ക്കായുള്ള പൈലറ്റ് കാറുകളായാണ് ഇവ ഉപയോഗിക്കുന്നത്. രണ്ട് പെട്രോള്‍ എഞ്ചിന്‍ പതിപ്പുകളിലാണ് ഹോണ്ട CR-V ഇന്ത്യയില്‍ ലഭ്യമാവുന്നത്.

ടു വീല്‍ ഡ്രൈവ് പതിപ്പിന് 2.0 ലിറ്റര്‍ ശേഷിയുള്ള നാല് സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണുള്ളത്. ഇത് 154 bhp കരുത്തും 190 Nm torque ഉം കുറിക്കും. ഫോര്‍ വീല്‍ ഡ്രൈവ് മോഡലിലെ 2.4 ലിറ്റര്‍ എഞ്ചിന്‍ 187 bhp കരുത്തും 226 Nm torque ഉം പരമാവധി സൃഷ്ടിക്കുന്നതാണ്.

Most Read Articles

Malayalam
English summary
cars used for mukesh ambani's security: read in malayalam
Story first published: Friday, March 8, 2019, 15:44 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X