ഫോക്‌സ്‌വാഗണ്‍ ഇന്ത്യയ്ക്ക് 500 കോടി രൂപ പിഴ

മലിനീകരണ നിയന്ത്രണ പരിശോധന മറികടക്കാന്‍ കൃത്രിമം കാട്ടിയ കുറ്റത്തിന് ഫോക്‌സ്‌വാഗണ്‍ ഇന്ത്യയ്ക്ക് അഞ്ഞൂറു കോടി രൂപ പിഴ. ദേശീയ ഹരിത ട്രിബ്യൂണലാണ് ജര്‍മ്മന്‍ കമ്പനിക്ക് പിഴ വിധിച്ചത്. രണ്ടുമാസത്തിനകം അഞ്ഞൂറു കോടി രൂപ പിഴയൊടുക്കണമെന്ന് ജസ്റ്റിസ് ആദര്‍ശ് കുമാര്‍ ഗോയെല്‍ വിധിയില്‍ പ്രസ്താവിച്ചു. അതേസമയം ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഫോക്‌സ്‌വാഗണ്‍ അറിയിച്ചു.

ഫോക്‌സ്‌വാഗണ്‍ ഇന്ത്യയ്ക്ക് 500 കോടി രൂപ പിഴ

ാജ്യത്തെ മലിനീകരണ നിയന്ത്രണ ചട്ടങ്ങള്‍ പ്രകാരമാണ് എല്ലാ ഫോക്‌സ്‌വാഗണ്‍ കാറുകളും വില്‍പ്പനയ്ക്ക് വരുന്നത്. ദേശീയ ഹരിത ട്രിബ്യൂണല്‍ പുറപ്പെടുവിച്ച ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ച ശേഷം സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുമെന്ന് ഫോക്‌സ്‌വാഗണ്‍ ഇന്ത്യ പ്രതികരിച്ചു.

ഫോക്‌സ്‌വാഗണ്‍ ഇന്ത്യയ്ക്ക് 500 കോടി രൂപ പിഴ

ഇന്ത്യയില്‍ ഭാരത് സ്‌റ്റേജ് IV ചട്ടങ്ങള്‍ ലംഘിച്ചിട്ടില്ലെന്നാണ് കമ്പനിയുടെ നിലപാട്. നേരത്തെ 171.34 കോടി രൂപ കെട്ടിവെയ്ക്കാന്‍ ഫോക്‌സ്‌വാഗണിനോട് ഹരിത ട്രിബ്യൂണല്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പണം കെട്ടിവെക്കുന്നതില്‍ കമ്പനി വീഴ്ച്ച വരുത്തുകയാണുണ്ടായത്.

ഫോക്‌സ്‌വാഗണ്‍ ഇന്ത്യയ്ക്ക് 500 കോടി രൂപ പിഴ

പുകപരിശോധനയില്‍ മലിനീകരണതോത് കുറച്ചുകാട്ടാന്‍ ഡീസല്‍ കാറുകളില്‍ പ്രത്യേക സോഫ്റ്റ്വെയര്‍ ഫോക്‌സ്‌വാഗണ്‍ ഘടിപ്പിച്ചെന്നാണ് ഹരിത ട്രിബ്യൂണലിന്റെ കണ്ടെത്തല്‍. 2018 നവംബറിലാണ് ഡീസല്‍ഗേറ്റ് വിവാദത്തില്‍ ഇന്ത്യയ്ക്കുണ്ടായ ആഘാതം വിലയിരുത്താന്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ പ്രത്യേക സമിതിയെ നിയോഗിച്ചത്.

ഫോക്‌സ്‌വാഗണ്‍ ഇന്ത്യയ്ക്ക് 500 കോടി രൂപ പിഴ

പഠനത്തിന്റെ അടിസ്ഥാനത്തില്‍ 2018 ഡിസംബര്‍ 28 -ന് സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. രാജ്യത്തെ ജനങ്ങളുടെ ആരോഗ്യത്തിനും പരിസ്ഥിതിക്കും ഭീഷണിയുയര്‍ത്തി ഫോക്‌സ്‌വാഗണ്‍ കാറുകള്‍ വിറ്റെന്ന് നാലംഗ സമിതി കണ്ടെത്തി.

Most Read: ഹെക്‌സയെക്കാളും കേമനായി പുതിയ ടാറ്റ ബസെഡ്, അറിയണം ഇക്കാര്യങ്ങള്‍

ഫോക്‌സ്‌വാഗണ്‍ ഇന്ത്യയ്ക്ക് 500 കോടി രൂപ പിഴ

2016 -ല്‍ പുകമറ വിവാദത്തില്‍പ്പെട്ട ഫോക്‌സ്‌വാഗണ്‍ കാറുകള്‍ ഇന്ത്യയില്‍ 48.678 ടണ്‍ നൈട്രസ് ഓക്സൈഡ് വാതകം പുറന്തള്ളിയെന്നാണ് വിലയിരുത്തല്‍. വായുവില്‍ നൈട്രജന്‍ ഡൈയോക്സൈഡിന്റെ കൂടിയ അളവ് ആസ്ത്മ പോലുള്ള ഗുരുതരമായ ശ്വാസകോശ രോഗങ്ങള്‍ക്ക് കാരണമാണ്.

ഫോക്‌സ്‌വാഗണ്‍ ഇന്ത്യയ്ക്ക് 500 കോടി രൂപ പിഴ

ഉയര്‍ന്നതോതില്‍ നൈട്രസ് ഓക്സൈഡ് അന്തരീക്ഷത്തില്‍ കലരുമ്പോള്‍ അമ്ലമഴയ്ക്കും പുകമഞ്ഞിനും സാധ്യതകൂടും. റിപ്പോര്‍ട്ടില്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ വ്യക്തമാക്കി. രാജ്യ തലസ്ഥാനമായ ദില്ലി കേന്ദ്രമാക്കി നടത്തിയ പഠനത്തില്‍ പ്രാഥമികമായി 171.34 കോടിയുടെ പരിസ്ഥിതിക നാശനഷ്ടമാണ് ദേശീയ ഹരിത ട്രിബ്യൂണല്‍ ആദ്യം കണക്കാക്കിയത്.

ഫോക്‌സ്‌വാഗണ്‍ ഇന്ത്യയ്ക്ക് 500 കോടി രൂപ പിഴ

2015 -ലായിരുന്നു ഫോക്സ്വാഗണ്‍ പ്രതിയായ ഡീസല്‍ഗേറ്റ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. മലിനീകരണ നിയന്ത്രണ പരിശോധന ജയിക്കാന്‍ ഫോക്‌സ്‌വാഗണ്‍ കൃത്രിമം കാണിച്ചതാണ് വിവാദങ്ങള്‍ക്ക് തുടക്കം. അനുവദനീമായ അളവിലും നാല്‍പതിരട്ടി നൈട്രജന്‍ ഓക്‌സൈഡ് പുറന്തള്ളുന്ന കാറുകളെ പുകമറ സോഫ്‌റ്റ്വെയര്‍ ഉപയോഗിച്ചു കമ്പനി ജയിപ്പിക്കുകയായിരുന്നു.

ഫോക്‌സ്‌വാഗണ്‍ ഇന്ത്യയ്ക്ക് 500 കോടി രൂപ പിഴ

സോഫ്റ്റ്വെയറുകളുടെ സഹായത്താല്‍ കാറുകള്‍ മലിനീകരണ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് പരിശോധനവേളയില്‍ ഫോക്‌സ്‌വാഗണ്‍ തെറ്റിദ്ധരിപ്പിച്ചു. ഇത്തരത്തില്‍ പുറത്തുവന്ന കാറുകളാകട്ടെ അനുവദിച്ചതിലും കൂടുതല്‍ തോതില്‍ വിഷവാതകം തുപ്പി.

Most Read: ബോംബിട്ടാലും തകരില്ല പുതിയ റേഞ്ച് റോവര്‍ സെന്റിനല്‍, മോദിയും വാങ്ങുമോ ഒരെണ്ണം?

ഫോക്‌സ്‌വാഗണ്‍ ഇന്ത്യയ്ക്ക് 500 കോടി രൂപ പിഴ

കൃത്രിമം പിടിക്കപ്പെട്ടതിനെ തുടര്‍ന്നാണ് ആഗോളതലത്തില്‍ വിറ്റഴിച്ച 1.1 കോടി കാറുകളില്‍ പുകമറ സോഫ്റ്റ്വെയര്‍ ഘടിപ്പിച്ചതായി ഫോക്സ്വാഗണ്‍ സമ്മതിച്ചത്. കമ്പനിക്ക് കീഴിലുള്ള ഔഡി, പോര്‍ഷ, സ്‌കോഡ തുടങ്ങിയ ബ്രാന്‍ഡ് മോഡലുകളിലും തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് കമ്പനി വെളിപ്പെടുത്തി. ഇന്ത്യയില്‍ 3.23 ലക്ഷം ഡീസല്‍ കാറുകളാണ് ഇത്തരത്തില്‍ കൃത്രിമം കാട്ടി ഫോക്‌സ്‌വാഗണ്‍ വിറ്റതും പിന്നീട് തിരിച്ചുവിളിച്ചതും.

Most Read Articles

Malayalam
English summary
NGT Fines Volkswagen Rs 500 Crore — Germans Refer Decision To Supreme Court. Read in Malayalam.
Story first published: Friday, March 8, 2019, 9:48 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X