ഫെബ്രുവരിയിലെ വില്‍പ്പന കണക്കുകള്‍ പുറത്ത്, ആദ്യ ആറ് സ്ഥാനങ്ങളിലും മാരുതി

പോയ മാസത്തെ കാര്‍ വില്‍പ്പനയുടെ കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്. 2019 ഫെബ്രുവരി മാസത്തില്‍ ഏറ്റവും വില്‍പ്പന നടന്ന കാറുകളുടെ ലിസ്റ്റില്‍ ആദ്യ ആറ് സ്ഥാനവും സ്വന്തമാക്കി വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ആധികാരികമായ കുതിപ്പാണ് നടത്തിയത്. ശേഷമുള്ള മൂന്ന് സ്ഥാനങ്ങള്‍ ഹ്യുണ്ടായിയും ലിസ്റ്റിലെ അവസാന സ്ഥാനം ടാറ്റയും നേടി.

ഫെബ്രുവരിയിലെ വില്‍പ്പന കണക്കുകള്‍ പുറത്ത്, ആദ്യ ആറ് സ്ഥാനങ്ങളിലും മാരുതി

മാരുതി ആള്‍ട്ടോ

പ്രാരംഭ ശ്രേണി ഹാച്ച്ബാക്കായ മാരുതി ആള്‍ട്ടോ വിപണിയില്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ലിസ്റ്റില്‍ ഒന്നാമതുള്ള ആള്‍ട്ടോ വില്‍പ്പനയില്‍ മികച്ച നേട്ടമുണ്ടാക്കി. 800 സിസി, 1.0 ലിറ്റര്‍ പതിപ്പുകളില്‍ ആള്‍ട്ടോ ലഭ്യമാവുന്നുണ്ട്. 1.0 ലിറ്റര്‍ യൂണിറ്റില്‍ ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സാണുള്ളത്.

ഫെബ്രുവരിയിലെ വില്‍പ്പന കണക്കുകള്‍ പുറത്ത്, ആദ്യ ആറ് സ്ഥാനങ്ങളിലും മാരുതി

മാരുതി സ്വിഫ്റ്റ്

2019 -ലെ ഇന്ത്യന്‍ കാര്‍ ഓഫ് ദ് ഇയര്‍ (ICOTY) പുരസ്‌ക്കാര ജേതാവാണ് മാരുതി സ്വിഫ്റ്റ്. നിലവില്‍ സ്വിഫ്റ്റിന്റെ മൂന്നാം തലമുറ മോഡലാണ് വില്‍പ്പനയ്ക്കുള്ളത്. മുന്‍ തലമുറ സ്വിഫ്റ്റിനെയപേക്ഷിച്ച് ഒരുപിടി മാറ്റങ്ങളുമായാണ് പുത്തന്‍ സ്വിഫ്റ്റ് വിപണിയിലെത്തിയത്. മികച്ച രീതിയിലുള്ള ഡിസൈനാണ് പുതിയ സ്വിഫ്റ്റിനുള്ളത്. മുന്‍ മോഡലിലെ പെട്രോള്‍, ഡീസല്‍ എഞ്ചിനുകള്‍ തന്നെയാണ് പുതിയ സ്വിഫ്റ്റിലും നിലനിര്‍ത്തിയിട്ടുള്ളത്.

Most Read:കറുപ്പിനഴകില്‍ ടാറ്റ ഹാരിയര്‍

ഫെബ്രുവരിയിലെ വില്‍പ്പന കണക്കുകള്‍ പുറത്ത്, ആദ്യ ആറ് സ്ഥാനങ്ങളിലും മാരുതി

മാരുതി ബലെനോ

നിലവില്‍ വില്‍പ്പനയ്ക്കുള്ള മാരുതി കാറുകളില്‍, കമ്പനിയുടെ ഏക പ്രീമിയം ഹാച്ച്ബാക്കാണ് ബലെനോ. എക്‌സ്റ്റീരിയറിലും മറ്റുമായുള്ള ചെറിയ മാറ്റങ്ങളോടെ ബലെനോയുടെ ഫെയ്‌സ്‌ലിഫ്റ്റ് അടുത്തിടെ വിപണിയിലെത്തിയിരുന്നു. ബലെനോയുടെ പെര്‍ഫോര്‍മെന്‍സ് പതിപ്പായ 'RS' -ഉം നെക്‌സ ഡീലര്‍ഷിപ്പുകളിലൂടെ മാരുതി വില്‍ക്കുന്നുണ്ട്.

Model February 2019 February 2018 Growth (%)
Maruti Alto 24,751 19,760 25

Maruti Swift 18,224 17,291 5

Maruti Baleno 17,944 15,807 14

Maruti Dzire 15,915 20,941 -24

Maruti Wagon R 15,661 14,029 12

Maruti Vitara Brezza 11,613 11,620 0

Hyundai i20 Elite 11,547 13,378 -14

Hyundai Creta 10,206 9,278 10

Hyundai i10 Grand 9,065 10,198 -11

Tata Tiago 8,286 6,718 23

ഫെബ്രുവരിയിലെ വില്‍പ്പന കണക്കുകള്‍ പുറത്ത്, ആദ്യ ആറ് സ്ഥാനങ്ങളിലും മാരുതി

മാരുതി ഡിസൈര്‍

ഇന്ത്യന്‍ കാര്‍ വിപണിയിലെ ഏറ്റവും മികച്ച കോമ്പാക്റ്റ് സെഡാനുകളിലൊന്നാണ് മാരുതി ഡിസൈര്‍. സ്വിഫ്റ്റിന് സമാനമായ രീതിയില്‍ തന്നെയാണ് ഡിസൈറിലെയും എഞ്ചിന്‍ ഒരുക്കിയിരിക്കുന്നത്. വിപണിയില്‍ ഏറ്റവും വിജയിച്ച മാരുതി കാറുകളിലൊന്നാണ് ഡിസെര്‍ എന്ന് പറയാം.

ഫെബ്രുവരിയിലെ വില്‍പ്പന കണക്കുകള്‍ പുറത്ത്, ആദ്യ ആറ് സ്ഥാനങ്ങളിലും മാരുതി

മാരുതി വാഗണ്‍ആര്‍

അടുത്തിടെയാണ് പുതിയ വാഗണ്‍ആറിനെ മാരുതി ഇന്ത്യന്‍ വിപണിയിലെത്തിച്ചത്. പൂര്‍ണ്ണമായി പരിഷ്‌ക്കരിച്ച വാഗണ്‍ആര്‍ ടോള്‍ ബോയ് ലുക്കിലാണ് വിപണിയിലെത്തിയത്. 1.0 ലിറ്റര്‍, 1.2 ലിറ്റര്‍ പെട്രോള്‍ യൂണിറ്റുകളിലാണ് പുതിയ മാരുതി വാഗണ്‍ആര്‍ ലഭിക്കുന്നത്.

ഫെബ്രുവരിയിലെ വില്‍പ്പന കണക്കുകള്‍ പുറത്ത്, ആദ്യ ആറ് സ്ഥാനങ്ങളിലും മാരുതി

മാരുതി വിറ്റാര ബ്രെസ്സ

ഇന്ത്യന്‍ വിപണിയിലെ എസ്‌യുവി വാഹനശ്രേണിയില്‍ മുന്‍നിരയിലാണ് വിറ്റാര ബ്രെസ്സയുടെ സ്ഥാനം. ഡീസല്‍ പതിപ്പില്‍ മാത്രമാണ് ഈ എസ്‌യുവി വില്‍പ്പനയ്ക്കുള്ളത്. എങ്കിലും വില്‍പ്പന കണക്കുകളില്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കിയിട്ടുണ്ട് ഈ എസ്‌യുവി.

ഫെബ്രുവരിയിലെ വില്‍പ്പന കണക്കുകള്‍ പുറത്ത്, ആദ്യ ആറ് സ്ഥാനങ്ങളിലും മാരുതി

ഹ്യുണ്ടായി എലൈറ്റ് i20

കൊറിയന്‍ കാര്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായി ഇന്ത്യയില്‍ വില്‍ക്കുന്ന കാറുകളില്‍ മികച്ച പ്രീമിയം ഹാച്ച്ബാക്കാണ് എലൈറ്റ് i20. മാരുതിയുടെ ബലെനോയാണ് വിപണിയില്‍ എലൈറ്റ് i20 -യുടെ മുഖ്യ എതിരാളി. ക്രോസ്ഓവര്‍ പതിപ്പിലും i20 -യെ ഹ്യുണ്ടായി അവതരിപ്പിച്ചിട്ടുണ്ട്. i20 ആക്ടിവ് എന്നാണ് ക്രോസ്ഓവര്‍ പതിപ്പിന് നല്‍കിയിരിക്കുന്ന പേര്.

ഫെബ്രുവരിയിലെ വില്‍പ്പന കണക്കുകള്‍ പുറത്ത്, ആദ്യ ആറ് സ്ഥാനങ്ങളിലും മാരുതി

ഹ്യുണ്ടായി ക്രെറ്റ

പ്രീമിയം എസ്‌യുവി ശ്രേണിയില്‍ കമ്പനി വില്‍പ്പനയ്‌ക്കെത്തിച്ച വാഹനമാണ് ക്രെറ്റ. നിലവില്‍ രണ്ടാം തലമുറ ക്രെറ്റയാണ് വിപണിയിലുള്ളത്. രണ്ട് ഡീസല്‍ പതിപ്പുകളും ഒരു പെട്രോള്‍ പതിപ്പുമാണ് ക്രെറ്റയ്ക്കുള്ളത്.

Most Read:ദേ ഇത്രയേയുള്ളൂ സുരക്ഷ, സ്‌കൂട്ടര്‍ യാത്രികയുടെ ഹെല്‍മറ്റ് എറിഞ്ഞുടച്ച് പൊലീസ് - വീഡിയോ

ഫെബ്രുവരിയിലെ വില്‍പ്പന കണക്കുകള്‍ പുറത്ത്, ആദ്യ ആറ് സ്ഥാനങ്ങളിലും മാരുതി

ഹ്യുണ്ടായി i10 ഗ്രാന്‍ഡ്

അടുത്തിടെ പുറത്തിറങ്ങി സാന്‍ട്രോയുടെയും പ്രീമിയം i20 എലൈറ്റ് ഹാച്ച്ബാക്കുകളുടെയും ഇടയിലുള്ള കാറാണ് i10 ഗ്രാന്‍ഡ്. മത്സര വിലയില്‍ എത്തിയ ഹ്യുണ്ടായി i10 ഗ്രാന്‍ഡ് മികച്ച ഫീച്ചറുകളുള്ള കാര്‍ കൂടിയാണ്.

ഫെബ്രുവരിയിലെ വില്‍പ്പന കണക്കുകള്‍ പുറത്ത്, ആദ്യ ആറ് സ്ഥാനങ്ങളിലും മാരുതി

ടാറ്റ ടിയാഗോ

ആദ്യ പത്തിലെത്തിയ എക ടാറ്റ കാറാണ് ടിയാഗോ. അടുത്തിടെ പുതിയ ഫീച്ചറുകളോടെ ടിയാഗോയെ ടാറ്റ പരിഷ്‌ക്കരിച്ചിരുന്നു. ടിയോഗോ ഡീസല്‍ പതിപ്പിന്റെ നിര്‍മ്മാണം ഉടന്‍ തന്നെ നിര്‍ത്തുമെന്ന് അടുത്തിടെ ടാറ്റ അറിയിച്ചിരുന്നു.

Model February 2019 February 2018 Growth (%)
Maruti Ertiga 7,975

4,645

72

Mahindra Bolero 7,974

8,001

0
Maruti Eeco 7,663

6,089

26

Maruti Omni 6,902

6,336

9

Hyundai Santro 6,875

-

-

Toyota Innova Crysta 6,634

6,127

8

Honda Amaze 6,562

933

603

Tata Nexon 5,263

4,163

26

Renault Kwid 5,050

6,074

-17

Mahindra XUV300 4,484

-

-

Most Read Articles

Malayalam
English summary
Top-Selling Cars In India For February 2019 - Maruti Suzuki Models Occupy Top Six Positions: read in malayalam
Story first published: Thursday, March 7, 2019, 19:31 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X