അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയെ ആഗോള വാഹന ഹബ്ബാക്കി മാറ്റാനൊരുങ്ങി കേന്ദ്ര സർക്കാർ

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയെ ആഗോള വാഹന നിർമാണ കേന്ദ്രമാക്കി മാറ്റുന്നതിനായുള്ള പ്രവർത്തനങ്ങൾ സർക്കാർ നടത്തുന്നുണ്ട് എന്ന് കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത, MSME മന്ത്രി നിതിൻ ഗഡ്ഗരി പറഞ്ഞു.

അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയെ ആഗോള വാഹന ഹബ്ബാക്കി മാറ്റാനൊരുങ്ങി കേന്ദ്ര സർക്കാർ

വ്യവസായത്തെ പിന്തുണയ്ക്കുന്നതിനായി സർക്കാർ ഇതിനകം തന്നെ പല നയങ്ങൾ തയ്യാറാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയെ ആഗോള വാഹന ഹബ്ബാക്കി മാറ്റാനൊരുങ്ങി കേന്ദ്ര സർക്കാർ

FICCI കർണാടക സ്റ്റേറ്റ് കൗൺസിൽ സംഘടിപ്പിച്ച വെർച്വൽ 'ഇലക്ട്രിക് മൊബിലിറ്റി കോൺഫറൻസ് 2020' -യെ അഭിസംബോധന ചെയ്ത് റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയത്തിന്റെ പത്രക്കുറിപ്പിലാണ് ഗഡ്ഗരി ഇത് വ്യക്തമാക്കിയത്.

MOST READ: പഴയ സഫാരിയെ ഓർമപ്പെടുത്തും; ടാറ്റ ഹാരിയർ ക്യാമോ ഗ്രീൻ എഡിഷൻ വീഡിയോ കാണാം

അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയെ ആഗോള വാഹന ഹബ്ബാക്കി മാറ്റാനൊരുങ്ങി കേന്ദ്ര സർക്കാർ

ഭാവി വളരെ തിളക്കമാർന്നതാണ്, ഇലക്ട്രിക് വാഹനങ്ങളെ സർക്കാർ മികച്ച രീതിയിൽ പ്രോസ്താഹിപ്പിക്കുന്നത് തുടരുന്നതിനാൽ ഇന്ത്യക്ക് ലോകത്തിലെ ഏറ്റവും വലിയ ഇവി വാഹന വിപണിയാകാനുള്ള സാധ്യതയുണ്ട്.

അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയെ ആഗോള വാഹന ഹബ്ബാക്കി മാറ്റാനൊരുങ്ങി കേന്ദ്ര സർക്കാർ

ഇവികളുടെ വില കുറയ്ക്കണമെന്ന് ഗഡ്ഗരി നിർമ്മാതാക്കളോട് ആഹ്വാനം ചെയ്തു, അതിനാൽ വിൽപ്പന സംഖ്യ കൂടുകയും വിൽപ്പന കൂടുന്നതിനനുസരിച്ച് വ്യവസായത്തിന് നേട്ടമുണ്ടാക്കുകയും ചെയ്യും. എന്നാൽ വില കുറയ്ക്കുമ്പോഴും വാഹനങ്ങളുടെ ഗുണനിലവാരവും നിലനിർത്തണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

MOST READ: തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സിനൊപ്പം ഫാസ്ടാഗും നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍

അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയെ ആഗോള വാഹന ഹബ്ബാക്കി മാറ്റാനൊരുങ്ങി കേന്ദ്ര സർക്കാർ

ഉയർന്ന ഉൽ‌പാദനത്തിലൂടെ വാഹന വ്യവസായത്തിന് വളരുന്ന വിപണിയെയും ഉയർന്നു വരുന്ന ഡിമാന്റിനേയും നേരിടാൻ കഴിയുമെന്ന് കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു.

അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയെ ആഗോള വാഹന ഹബ്ബാക്കി മാറ്റാനൊരുങ്ങി കേന്ദ്ര സർക്കാർ

കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും, കയറ്റുമതിക്ക് അവസരമൊരുക്കുകയും ചെയ്യുന്ന കാര്യക്ഷമമായ ഇവികൾ നിർമ്മിക്കാനുള്ള കഴിവ് ഇന്ത്യൻ നിർമ്മാതാക്കൾക്ക് ഉണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

MOST READ: പുറത്തിറങ്ങും മുമ്പ് നിസാൻ മാഗ്നൈറ്റ് കോംപാക്ട് എസ്‌യുവിയുടെ വില വിവരങ്ങൾ പുറത്ത്

അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയെ ആഗോള വാഹന ഹബ്ബാക്കി മാറ്റാനൊരുങ്ങി കേന്ദ്ര സർക്കാർ

ഇ-മൊബിലിറ്റി ഭാവിയിലെ ഗതാഗത മാർഗ്ഗമായി മാറുന്നു, അത് കൂടുതൽ കാര്യക്ഷമതയും പരിസ്ഥി സൗഹാർദവുമാണ്. ക്രൂഡ് ഓയിൽ ഇറക്കുമതിയും വായു മലിനീകരണവും രാജ്യത്തെ സംബന്ധിച്ചിടത്തോളം രണ്ട് പ്രധാന ആശങ്കകളാണ്. ഇവികൾക്കായി തങ്ങൾക്ക് ഒരു സംയോജിത സമീപനം ആവശ്യമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയെ ആഗോള വാഹന ഹബ്ബാക്കി മാറ്റാനൊരുങ്ങി കേന്ദ്ര സർക്കാർ

ഇന്ത്യയിൽ ഇവി മേഖല വികസിപ്പിക്കുന്നതിന് സമഗ്രമായ സമീപനം കൊണ്ടുവരണമെന്ന് ഗഡ്ഗരി FICCI -യോടും മറ്റ് പങ്കാളികളോടും അഭ്യർത്ഥിച്ചു.

MOST READ: 7 വര്‍ഷത്തിനുള്ളില്‍ 28 പുതിയ ബൈക്കുകള്‍ അവതരിപ്പിക്കാനൊരുങ്ങി റോയല്‍ എന്‍ഫീല്‍ഡ്

അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയെ ആഗോള വാഹന ഹബ്ബാക്കി മാറ്റാനൊരുങ്ങി കേന്ദ്ര സർക്കാർ

2022 ഓടെ ഇന്ത്യക്ക് 10 GW/hr സെല്ലുകൾ ആവശ്യമാണെന്നും 2025 ഓടെ ഇത് 50 GW ആയി വികസിപ്പിക്കുമെന്നും നീതി ആയോഗ് റിപ്പോർട്ടിൽ പരാമർശിച്ച മന്ത്രി പറഞ്ഞു.

അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയെ ആഗോള വാഹന ഹബ്ബാക്കി മാറ്റാനൊരുങ്ങി കേന്ദ്ര സർക്കാർ

ഇന്ത്യയിൽ ഈ സെല്ലുകളുടെ നിർമ്മാണത്തെ നാം പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. രാജ്യത്ത് ഇ-ബാറ്ററികൾ നിർമ്മിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ താൻ വ്യവസായത്തോട് അഭ്യർത്ഥിക്കുന്നു.

അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയെ ആഗോള വാഹന ഹബ്ബാക്കി മാറ്റാനൊരുങ്ങി കേന്ദ്ര സർക്കാർ

ഒരു കോസ്റ്റ്-ഇഫക്ടീവ് നയം നമുക്ക് ആവശ്യമാണ്, കൂടാതെ ഇറക്കുമതി ചെയ്യുന്നതും, മലിനീകരണ രഹിതവുമായ ഘടകങ്ങൾക്ക് തദ്ദേശീയമായ പകരക്കാർ വേണം എന്നും ഗഡ്ഗരി വ്യക്തമാക്കി.

അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയെ ആഗോള വാഹന ഹബ്ബാക്കി മാറ്റാനൊരുങ്ങി കേന്ദ്ര സർക്കാർ

ഡൽഹിയിലും മുംബൈ എക്സ്പ്രസ് ഹൈവേയിലും ഇ-ബസ്സുകളും ട്രക്കുകളും ഓടിക്കാവുന്ന ഇ-ഹൈവേ നിർമ്മിക്കാൻ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

Most Read Articles

Malayalam
English summary
Central Goverment Plans To Make India A Automobile Hub In Next 5 Years. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X