അനധികൃത ഹാന്‍ഡ്‌ലിംഗ് ചാര്‍ജ്ജ്; മാരുതി ഡീലര്‍ഷിപ്പിന് ലഭിച്ചത് ഒരു ലക്ഷം രൂപ പിഴ

By Dijo Jackson

ഉപഭോക്താവിന്റെ അറിവില്ലായ്മയെ ചൂഷണം ചെയ്യുന്ന തട്ടിപ്പുകള്‍ മോട്ടോര്‍ വാഹന മേഖലയിലും ഇന്ന് വ്യാപകമാണ്. ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഹാന്‍ഡ്‌ലിംഗ് ചാര്‍ജ്ജ് എന്ന പേരില്‍ ഉപഭോക്താക്കളില്‍ നിന്നും അനധികൃതമായി പണം ഈടാക്കാന്‍ രാജ്യത്തെ പല ഡീലര്‍ഷിപ്പുകളും ആരംഭിച്ചിരിക്കുകയാണ്.

അനധികൃത ഹാന്‍ഡ്‌ലിംഗ് ചാര്‍ജ്ജ്; മാരുതി ഡീലര്‍ഷിപ്പിന് ലഭിച്ചത് ഒരു ലക്ഷം രൂപ പിഴ

ഹാന്‍ഡ്‌ലിംഗ് ചാര്‍ജ്ജ് എന്നാല്‍?

ഹാന്‍ഡ്‌ലിംഗ് ചാര്‍ജ്ജ് എന്നാല്‍ ഒരു വാഹനം ഉത്പാദന കേന്ദ്രത്തില്‍ നിന്നും ഷോറൂമില്‍ എത്തിക്കാനും, തുടര്‍ന്ന് രജിസ്‌ട്രേഷന് കൊണ്ടുപോയി തിരിച്ച് കൊണ്ടുവരാനും ഡീലര്‍ഷിപ്പുകള്‍ ഈടാക്കുന്ന നിരക്കാണ്.

അനധികൃത ഹാന്‍ഡ്‌ലിംഗ് ചാര്‍ജ്ജ്; മാരുതി ഡീലര്‍ഷിപ്പിന് ലഭിച്ചത് ഒരു ലക്ഷം രൂപ പിഴ

ഇരുചക്ര വാഹനങ്ങള്‍ക്ക് 110 രൂപയും, കാറുകള്‍ക്ക് 300 രൂപയുമാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ ചട്ടപ്രകാരം ഉപഭോക്താവിന്റെ പക്കല്‍ നിന്നും വാഹനഡീലര്‍മാര്‍ ഈടാക്കേണ്ട തുക.

അനധികൃത ഹാന്‍ഡ്‌ലിംഗ് ചാര്‍ജ്ജ്; മാരുതി ഡീലര്‍ഷിപ്പിന് ലഭിച്ചത് ഒരു ലക്ഷം രൂപ പിഴ

എന്നാല്‍ നിലവില്‍ യഥാര്‍ത്ഥ നിരക്കിന്റെ പത്തിരട്ടിക്ക് മേലെയാണ് ഹാന്‍ഡ്‌ലിംഗ് ചാര്‍ജ്ജായി ഡീലര്‍ഷിപ്പുകള്‍ ഈടാക്കുന്നത്.

Trending On DriveSpark Malayalam:

മാരുതിയ്ക്ക് എതിരെ എട്ട് വര്‍ഷം നീണ്ട നിയമപോരാട്ടം; ബംഗളൂരു ഉപഭോക്താവിന് ഒടുവിൽ നഷ്ടപരിഹാരം ലഭിച്ചു

എന്താ മൈലേജ് കുറയുന്നുണ്ടോ? ഇന്ധനക്ഷമത കുറയുന്നതിനുള്ള 8 കാരണങ്ങള്‍ ഇതൊക്കെ

അനധികൃത ഹാന്‍ഡ്‌ലിംഗ് ചാര്‍ജ്ജ്; മാരുതി ഡീലര്‍ഷിപ്പിന് ലഭിച്ചത് ഒരു ലക്ഷം രൂപ പിഴ

അനധികൃത ഹാന്‍ഡ്‌ലിംഗ് ചാര്‍ജ്ജിന് മാരുതി ഡീലര്‍ഷിപ്പിന് ലഭിച്ച പിഴ

2015 ല്‍ അനധികൃത ഹാന്‍ഡ്‌ലിംഗ് ചാര്‍ജ്ജ് ഈടാക്കിയ ചെന്നൈ മാരുതി ഡീലര്‍ഷിപ്പിന് മേല്‍ ഒരു ലക്ഷം രൂപ പിഴഉപഭോക്തൃ കോടതി ചുമത്തിയതോടെയാണ് രാജ്യത്തെ ഉപഭോക്താക്കള്‍ ഉണര്‍ന്നത്.

അനധികൃത ഹാന്‍ഡ്‌ലിംഗ് ചാര്‍ജ്ജ്; മാരുതി ഡീലര്‍ഷിപ്പിന് ലഭിച്ചത് ഒരു ലക്ഷം രൂപ പിഴ

2015 ഫെബ്രുവരി 11 ന് പള്ളിക്കരണിയിലെ പോപുലര്‍ വെഹിക്കിള്‍സില്‍ നിന്നും മാരുതി ഡിസൈര്‍ ടൂറിനെ ബുക്ക് ചെയ്ത സി ദുര്‍ഗാദേവി എന്ന ഉപഭോക്താവ് പരാതിയുമായി ഉപഭോക്തൃ കോടതിയെ സമീപിച്ചതോടെയാണ് സംഭവം ദേശീയ ശ്രദ്ധ നേടിയതും.

അനധികൃത ഹാന്‍ഡ്‌ലിംഗ് ചാര്‍ജ്ജ്; മാരുതി ഡീലര്‍ഷിപ്പിന് ലഭിച്ചത് ഒരു ലക്ഷം രൂപ പിഴ

7,20,244 രൂപയുടെ എസ്റ്റിമേറ്റ് ബില്ലാണ് ഡിസൈര്‍ ടൂറില്‍ ഡീലര്‍ഷിപ്പ് ദുര്‍ഗാദേവിക്ക് നല്‍കിയത്. 6,13,943 രൂപ എക്‌സ്‌ഷോറൂം വിലയായും, 13,943 രൂപ ഇന്‍ഷൂറന്‍സ് തുകയായും, 25,873 രൂപ റോഡ് നികുതിയായും, 80,428 രൂപ രജിസ്‌ട്രേഷന്‍ ചാര്‍ജ്ജായും ബില്ലില്‍ ഉള്‍പ്പെട്ടിരുന്നു.

അനധികൃത ഹാന്‍ഡ്‌ലിംഗ് ചാര്‍ജ്ജ്; മാരുതി ഡീലര്‍ഷിപ്പിന് ലഭിച്ചത് ഒരു ലക്ഷം രൂപ പിഴ

2015 ഫെബ്രുവരി 18 ന് 2,77,500 രൂപ പണമായി അടച്ച ഉപഭോക്താവ്, ബാക്കി പണം വാഹനവായ്പ മുഖേനയാണ് നല്‍കിയത്. ഇതിന് പുറമെ രജിസ്‌ട്രേഷന്‍ നടപടികള്‍ക്കായി 1,500 രൂപയും ദുര്‍ഗാദേവിയില്‍ നിന്നും ഡീലര്‍ഷിപ്പ് ഈടാക്കി.

അനധികൃത ഹാന്‍ഡ്‌ലിംഗ് ചാര്‍ജ്ജ്; മാരുതി ഡീലര്‍ഷിപ്പിന് ലഭിച്ചത് ഒരു ലക്ഷം രൂപ പിഴ

എന്നാല്‍ ഫെബ്രുവരി 25 ന് ഡിസൈര്‍ ടൂറിന്റെ ഡെലിവറി സ്വീകരിച്ച ദുര്‍ഗാദേവിക്ക് ഡീലര്‍ഷിപ്പ് സമര്‍പ്പിച്ചത് 80,428 രൂപയുടെ രജിസട്രേഷന്‍ ചാര്‍ജ്ജാണ്.

അനധികൃത ഹാന്‍ഡ്‌ലിംഗ് ചാര്‍ജ്ജ്; മാരുതി ഡീലര്‍ഷിപ്പിന് ലഭിച്ചത് ഒരു ലക്ഷം രൂപ പിഴ

പക്ഷെ 61,796 രൂപയാണ് രജിസ്‌ട്രേഷന്‍ ചാര്‍ജ്ജായി യഥാര്‍ത്ഥ രേഖകളില്‍ ഡീലര്‍ഷിപ്പ് കാണിച്ചതും. സംഭവം അന്വേഷിച്ചപ്പോള്‍ ഹാന്‍ഡ്‌ലിംഗ്, റിപ്പയര്‍ ചാര്‍ജ്ജുകള്‍ക്കാണ് അധിക തുക ഈടാക്കിയതെന്ന് ഡീലര്‍ഷിപ്പ് വിശദീകരണവും നല്‍കി.

Recommended Video

[Malayalam] Datsun rediGO Gold 1.0-Litre Launched In India - DriveSpark
അനധികൃത ഹാന്‍ഡ്‌ലിംഗ് ചാര്‍ജ്ജ്; മാരുതി ഡീലര്‍ഷിപ്പിന് ലഭിച്ചത് ഒരു ലക്ഷം രൂപ പിഴ

ഇതിനെ തുടര്‍ന്നാണ് നോര്‍ത്ത് ചെന്നൈ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തില്‍ ദുര്‍ഗാദേവി പരാതി സമര്‍പ്പിച്ചത്.

Trending On DriveSpark Malyalam:

കാർ പുതിയതാണോ? ശ്രദ്ധിക്കുക വാറന്റി ഇങ്ങനെയും നഷ്ടപ്പെടാം

കുറഞ്ഞ ഇന്ധനത്തില്‍ കാറോടിക്കരുതെന്ന് പറയാന്‍ കാരണം

അനധികൃത ഹാന്‍ഡ്‌ലിംഗ് ചാര്‍ജ്ജ്; മാരുതി ഡീലര്‍ഷിപ്പിന് ലഭിച്ചത് ഒരു ലക്ഷം രൂപ പിഴ

ഹാന്‍ഡ്‌ലിംഗ് ചാര്‍ജ്ജിന്റെ പേരില്‍ അനധികൃതമായി ഈടാക്കുന്ന പണം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ബന്ധപ്പെട്ട മാരുതി ഡീലര്‍ഷിപ്പിനോട് ഒരു ലക്ഷം രൂപ ഉപഭോക്താവിന് നഷ്ടപരിഹാരമായി നല്‍കാന്‍ നിര്‍ദ്ദേശിച്ചു.

അനധികൃത ഹാന്‍ഡ്‌ലിംഗ് ചാര്‍ജ്ജ്; മാരുതി ഡീലര്‍ഷിപ്പിന് ലഭിച്ചത് ഒരു ലക്ഷം രൂപ പിഴ

ഇത് കേവലം ഒരു ഒറ്റപ്പെട്ട സംഭവമല്ല. ഇന്ന് വ്യാപകമായി രാജ്യത്തുടനീളം ഹാന്‍ഡ്‌ലിംഗ് ചാര്‍ജ്ജിന്റെ പേരില്‍ ഡീലര്‍ഷിപ്പുകള്‍ ഉപഭോക്താക്കളെ കൊള്ളയടിക്കുകയാണ്.

അനധികൃത ഹാന്‍ഡ്‌ലിംഗ് ചാര്‍ജ്ജ്; മാരുതി ഡീലര്‍ഷിപ്പിന് ലഭിച്ചത് ഒരു ലക്ഷം രൂപ പിഴ

കാറിന്റെ മൂല്യത്തെ അടിസ്ഥാനപ്പെടുത്തി 5,000 രൂപ മുതല്‍ 50,000 രൂപ വരെയാണ് നിലവില്‍ ഹാന്‍ഡ്‌ലിംഗ് ചാര്‍ജ്ജായി ഇടാക്കപ്പെടുന്നത്. അതേസമയം, കേരളത്തില്‍ ഉപഭോക്താവില്‍ നിന്നും ഹാന്‍ഡ്‌ലിംഗ് ചാര്‍ജ്ജ് എന്ന പേരില്‍ പണം ഈടാക്കില്ലെന്ന് വാഹനനിര്‍മ്മാതാക്കളുടെയും ഡീലര്‍മാരുടെയും സംയുക്ത യോഗം മുമ്പ് തീരുമാനിച്ചിരുന്നു.

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

Most Read Articles

Malayalam
കൂടുതല്‍... #off beat
English summary
Handling Charges Are Illegal: Consumer Court. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X