യാത്രകള്‍ ആഢംബരമാക്കി യുവരാജ് സിംഗ്; BMW X7 സ്വന്തമാക്കി, ചിത്രങ്ങള്‍ കാണാം

വാഹനങ്ങള്‍ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ കാണില്ല. പല സെലിബ്രെറ്റികളും വാഹനം വാങ്ങുന്നതും, അവരുടെ വാഹനങ്ങള്‍ സംബന്ധിച്ചും പലപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്.

യാത്രകള്‍ ആഢംബരമാക്കി യുവരാജ് സിംഗ്; BMW X7 സ്വന്തമാക്കി, ചിത്രങ്ങള്‍ കാണാം

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ കാര്യമെടുത്താല്‍ അത് അങ്ങനെ തന്നെയാണ്. ക്രിക്കറ്റ് താരങ്ങളുടെ കാര്യമെടുത്താല്‍ കൂടുതലും നമ്മള്‍ കേട്ടിരിക്കുന്നത് എംഎസ് ധോണി എന്ന പേരായിരിക്കും. കാരണം വാഹങ്ങളെ അത്രയേറെ സ്‌നേഹിക്കുന്ന മറ്റൊരു ഇന്ത്യന്‍ ക്രിക്കറ്റ് താരം ഉണ്ടാകുമോ എന്നത് സംശയമാണ്.

യാത്രകള്‍ ആഢംബരമാക്കി യുവരാജ് സിംഗ്; BMW X7 സ്വന്തമാക്കി, ചിത്രങ്ങള്‍ കാണാം

എന്നാല്‍ ഇപ്പോഴിതാ യുവരാജ് സിംഗും വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുകയാണ്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ജര്‍മ്മന്‍ ബ്രാന്‍ഡായ ബിഎംഡബ്ല്യൂവിന്റെ ലക്ഷ്വറി എസ്‌യുവിയായ X7 സ്വന്തമാക്കിയിരിക്കുകയാണ്. ഇതാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുന്നത്.

MOST READ: അധികമാരും അറിയാതിരുന്ന പെർഫെക്‌‌ട് സ്മോൾ കാർ; മാരുതി സുസുക്കി സെലേറിയോ ഡീസൽ

യാത്രകള്‍ ആഢംബരമാക്കി യുവരാജ് സിംഗ്; BMW X7 സ്വന്തമാക്കി, ചിത്രങ്ങള്‍ കാണാം

താരം ബിഎംഡബ്ല്യൂവിന്റെ ആരാധകനാണെന്നും നേരത്ത തന്നെ ജര്‍മ്മന്‍ ബ്രാന്‍ഡിന്റെ കുറച്ച് വാഹനങ്ങള്‍ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. ആഡംബര കാര്‍ നിര്‍മാതാക്കളില്‍ നിന്നുള്ള 6 സീറ്റര്‍ എസ്‌യുവിയുടെ പ്രാരംഭ വില 1.17 കോടി രൂപ മുതലാണ്. മൂന്ന് വേരിയന്റുകളില്‍ വാഹനം ലഭ്യമാണ്.

യാത്രകള്‍ ആഢംബരമാക്കി യുവരാജ് സിംഗ്; BMW X7 സ്വന്തമാക്കി, ചിത്രങ്ങള്‍ കാണാം

ലക്ഷ്വറി എസ്‌യുവി ഒന്നിലധികം കളര്‍ ഓപ്ഷനുകളിലാണ് വിപണിയില്‍ എത്തുന്നത്. അതായത്, ബ്ലാക്ക് സഫയര്‍, മിനറല്‍ വൈറ്റ്, ടെറ ബ്രൗണ്‍, ഫൈറ്റോണിക് ബ്ലൂ, ആര്‍ട്ടിക് ഗ്രേ ബ്രില്ലിയന്‍ ഇഫക്റ്റ് തുടങ്ങിയ കളര്‍ ഓപ്ഷനുകളില്‍ വാഹനം ലഭ്യമാണ്.

MOST READ: ട്രെൻഡാവുന്ന ADAS; ഡ്രൈവർ-അസിസ്റ്റൻസ് സംവിധാനം ലഭിക്കുന്ന വരാനിരിക്കുന്ന മോഡലുകൾ

യാത്രകള്‍ ആഢംബരമാക്കി യുവരാജ് സിംഗ്; BMW X7 സ്വന്തമാക്കി, ചിത്രങ്ങള്‍ കാണാം

മേല്‍പ്പറഞ്ഞ നിറങ്ങളില്‍, യുവരാജ് സിംഗ് ഫൈറ്റോണിക് ബ്ലൂ കളര്‍ ഓപ്ഷനാണ് തെരഞ്ഞെടുത്തിരിക്കുന്നത്. എസ്‌യുവിയുടെ രൂപഭാവം വച്ച് ഊഹിച്ചാല്‍, എസ്‌യുവിയുടെ മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് കൂടുതല്‍ സ്പോര്‍ട്ടിയര്‍ ലുക്ക് ഉള്ള ടോപ്പ് വേരിയന്റാണ് അദ്ദേഹം തിരഞ്ഞെടുത്തതെന്ന് തോന്നുന്നു.

യാത്രകള്‍ ആഢംബരമാക്കി യുവരാജ് സിംഗ്; BMW X7 സ്വന്തമാക്കി, ചിത്രങ്ങള്‍ കാണാം

എസ്‌യുവിക്ക് ആഡംബര സവിശേഷതകളും സുഷിരങ്ങളുള്ള ലെതര്‍ അപ്ഹോള്‍സ്റ്ററിയും ഉള്ള ഒരു പ്രീമിയം ക്യാബിനാണ് ലഭിക്കുന്നത്. സാങ്കേതികവിദ്യയെക്കുറിച്ച് പറയുകയാണെങ്കില്‍, എസ്‌യുവിക്ക് ഒരു ബില്‍റ്റ്-ഇന്‍ ഹെഡ്സ്-അപ്പ്-ഡിസ്പ്ലേ (HUD) ഉള്ള 12.3 ഇഞ്ച് ഇന്‍സ്ട്രുമെന്റ് പാനല്‍ ലഭിക്കുന്നു.

MOST READ: ഫോർഡിന്റെ സാനന്ദ് പ്ലാന്റ് ഏറ്റെടുത്ത് ടാറ്റ മോട്ടോർസ്; തൊഴിലാളികളെ പിരിച്ചുവിടില്ലെന്നും തീരുമാനം

യാത്രകള്‍ ആഢംബരമാക്കി യുവരാജ് സിംഗ്; BMW X7 സ്വന്തമാക്കി, ചിത്രങ്ങള്‍ കാണാം

കൂടാതെ, ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിന്റെ റോളില്‍ രണ്ടാമത്തെ 12.3 ഇഞ്ച് സ്‌ക്രീനുമുണ്ട്. വാഹനത്തിന് ഹര്‍മാന്‍ ഓഡിയോ സിസ്റ്റമാണ് ലഭിക്കുന്നത്. ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിനായി ഒരു നൂതന iDrive ഇന്റര്‍ഫേസും കൂടുതല്‍ കണക്റ്റഡ് ടെക്‌നോളജിയും കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു.

യാത്രകള്‍ ആഢംബരമാക്കി യുവരാജ് സിംഗ്; BMW X7 സ്വന്തമാക്കി, ചിത്രങ്ങള്‍ കാണാം

ബിഎംഡബ്ല്യു X7-ന്റെ സവിശേഷതകളെ കുറിച്ച് കൂടുതല്‍ സംസാരിക്കുമ്പോള്‍ ഇതിന് ജെസ്റ്റര്‍ കണ്‍ട്രോള്‍ ലഭിക്കുന്നു. വോളിയം നിയന്ത്രണവും മറ്റ് പ്രവര്‍ത്തനങ്ങളും പോലുള്ള ഫീച്ചറുകള്‍ ഉപയോഗിക്കുന്നതിന്, നിങ്ങള്‍ക്ക് ഒരു ആംഗ്യ രീതി ഉപയോഗിക്കാം.

MOST READ: ചേട്ടനും അനിയനും ചേർന്ന് ഒരുക്കും വിസ്‌മയം; മാരുതി ആൾട്ടോ 800, K10 മോഡലുകൾ തമ്മിൽ മാറ്റുരയ്ക്കാം

യാത്രകള്‍ ആഢംബരമാക്കി യുവരാജ് സിംഗ്; BMW X7 സ്വന്തമാക്കി, ചിത്രങ്ങള്‍ കാണാം

നിങ്ങള്‍ക്ക് ലെയ്ന്‍ മോണിറ്ററിംഗ്, സെല്‍ഫ്-ലെവലിംഗ് അഡാപ്റ്റീവ് സസ്‌പെന്‍ഷന്‍, ആംബിയന്റ് ലൈറ്റിംഗ്, നാല്-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ സിസ്റ്റം എന്നിവയും ഈ വാഹനത്തില്‍ ലഭിക്കും.

യാത്രകള്‍ ആഢംബരമാക്കി യുവരാജ് സിംഗ്; BMW X7 സ്വന്തമാക്കി, ചിത്രങ്ങള്‍ കാണാം

യുവരാജ് സിംഗിന്റെ ബിഎംഡബ്ല്യു X7 ഇരട്ട ടര്‍ബോചാര്‍ജ്ഡ് 3.0 ലിറ്റര്‍, ആറ് സിലിണ്ടര്‍ എഞ്ചിനിലാണ് വിപണിയില്‍ എത്തുന്നത്. എഞ്ചിന്‍ കണക്കുകള്‍ നോക്കുമ്പോള്‍ ഈ യൂണിറ്റ് പരമാവധി 335 bhp കരുത്തും 450 Nm-ന്റെ പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്നു. എസ്‌യുവിയുടെ നാല് ചക്രങ്ങളിലേക്കും പവര്‍ കൈമാറുന്ന 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായിട്ടാണ് എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്.

യാത്രകള്‍ ആഢംബരമാക്കി യുവരാജ് സിംഗ്; BMW X7 സ്വന്തമാക്കി, ചിത്രങ്ങള്‍ കാണാം

സുരക്ഷയുടെ കാര്യത്തില്‍, വാഹനത്തിന് ബ്ലൈന്‍ഡ് സ്‌പോട്ട് വാര്‍ണിംഗ്, ലെയിന്‍ ഡിപ്പാര്‍ച്ചര്‍ വാര്‍ണിംഗ്, ഫ്രണ്ട് ആന്‍ഡ് റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ഓട്ടോമാറ്റിക് പാരലല്‍ പാര്‍ക്കിംഗ്, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, 360 ഡിഗ്രി ക്യാമറ സിസ്റ്റം, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ലെയ്ന്‍ കീപ്പ് അസിസ്റ്റ് എന്നിവയും ലഭിക്കുന്നുണ്ട്.

യാത്രകള്‍ ആഢംബരമാക്കി യുവരാജ് സിംഗ്; BMW X7 സ്വന്തമാക്കി, ചിത്രങ്ങള്‍ കാണാം

പോയ വര്‍ഷം X7-നായി ബിഎംഡബ്ല്യു ഒരു പരിമിത പതിപ്പായി ഡാര്‍ക്ക് ഷാഡോ എഡിഷന്‍ മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു. ഈ ലിമിറ്റഡ് എഡിഷന്‍ മോഡല്‍ മുന്‍നിര എസ്‌യുവിയുടെ ടോപ്പ്-സ്‌പെക്ക് M പെര്‍ഫോമന്‍സ് വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് CBU യൂണിറ്റായിട്ടാണ് ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. 500 യൂണിറ്റുകള്‍ മാത്രമാണ് വില്‍പ്പനയ്ക്ക് ലഭ്യമായത്.

യാത്രകള്‍ ആഢംബരമാക്കി യുവരാജ് സിംഗ്; BMW X7 സ്വന്തമാക്കി, ചിത്രങ്ങള്‍ കാണാം

അധികം വൈകാതെ തന്നെ X7-ന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ വിപണിയില്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി ഇപ്പോള്‍. വാഹനത്തിന്റെ പല വിവരങ്ങളും ഇതിനോടകം തന്നെ ഓണ്‍ലൈനില്‍ പുറത്തുവരികയും ചെയ്തിട്ടുണ്ട്. 2023-ന്റെ തുടക്കത്തില്‍ ഈ ഫെയ്‌സ്‌ലിഫ്റ്റ് മോഡല്‍ ഇന്ത്യയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ബിഎംഡബ്ല്യു #bmw
English summary
Cricketer yuvraj singh bought new bmw x7 find here all details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X