ഫോർഡിന്റെ സാനന്ദ് പ്ലാന്റ് ഏറ്റെടുത്ത് ടാറ്റ മോട്ടോർസ്; തൊഴിലാളികളെ പിരിച്ചുവിടില്ലെന്നും തീരുമാനം

ഫോർഡിന്റെ സാനന്ദ് പ്ലാന്റ് പൂർണമായും ഏറ്റെടുത്ത് ടാറ്റ മോട്ടോർസ്. ഫോർഡ് ഇന്ത്യയുമായി സഹകരിച്ച് പ്രവർത്തിച്ചിരുന്ന തൊഴിലാളികളിൽ ആരെയും പിരിച്ചുവിടില്ലെന്നും ഈ ജീവനക്കാരെ മുഴുവൻ നിലനിർത്തുമെന്നും ടാറ്റ അറിയിച്ചതാണ് ഇതിൽ ഏറ്റവും ശ്രദ്ധേയമായ കാര്യം.

ഫോർഡിന്റെ സാനന്ദ് പ്ലാന്റ് ഏറ്റെടുത്ത് ടാറ്റ മോട്ടോർസ്; തൊഴിലാളികളെ പിരിച്ചുവിടില്ലെന്നും തീരുമാനം

ഫോർഡ് ഇന്ത്യ നേരിട്ടോ അല്ലാതെയോ 23,000 പേർക്ക് തൊഴിൽ നൽകിയിരുന്നു. ഫോർഡ് പ്ലാന്റിന് എതിർവശത്ത് സ്ഥിതി ചെയ്യുന്ന ടാറ്റ നാനോ നിർമിച്ച സാനന്ദിൽ ടാറ്റ മോട്ടോർസിന് ഒരു നിർമ്മാണ യൂണിറ്റും ഉണ്ട്. ഫോർഡ് പ്ലാന്റ് ഏറ്റെടുക്കാനുള്ള തീരുമാനത്തെത്തുടർന്ന് ടാറ്റ മോട്ടോർസ് സംസ്ഥാന സർക്കാരിൽ നിന്ന് ഭൂമി കൈമാറ്റ നിരക്കിൽ ഇളവ് തേടിയിരുന്നു.

ഫോർഡിന്റെ സാനന്ദ് പ്ലാന്റ് ഏറ്റെടുത്ത് ടാറ്റ മോട്ടോർസ്; തൊഴിലാളികളെ പിരിച്ചുവിടില്ലെന്നും തീരുമാനം

2030 വരെ ഫോർഡ് ഇന്ത്യയിലേക്ക് നീട്ടിയതുപോലെ ബാക്കി അർഹതയുള്ള ഇൻസെന്റീവുകളും കമ്പനി ആവശ്യപ്പെടുകയും ഈ രണ്ട് ഇളവുകളും സംസ്ഥാന സർക്കാർ അംഗീകരിച്ചിട്ടുമുണ്ട്. ഫോർഡിന് പ്ലാന്റ് തുറക്കുന്ന ഘട്ടത്തിൽ സംസ്ഥാനം നൽകിയ ആനുകൂല്യങ്ങളും ഇളവുകളും ടാറ്റ മോട്ടോർസിനും ലഭിക്കുമെന്ന് സാരം.

MOST READ: Royal Enfield Hunter 350 Vs Honda CB350RS Vs Jawa 42 Vs TVS Ronin; പ്രധാന വ്യത്യാസങ്ങള്‍ ഇതാ

ഫോർഡിന്റെ സാനന്ദ് പ്ലാന്റ് ഏറ്റെടുത്ത് ടാറ്റ മോട്ടോർസ്; തൊഴിലാളികളെ പിരിച്ചുവിടില്ലെന്നും തീരുമാനം

2011-ൽ സാനന്ദ് പ്ലാന്റ് സ്ഥാപിക്കുന്നതിനായി ഫോർഡ് 1 ബില്യൺ ഡോളർ (ഏകദേശം 8,000 കോടി രൂപ) നിക്ഷേപിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദശകത്തിൽ ഫോർഡ് 2 ബില്യൺ ഡോളറിന്റെ പ്രവർത്തന നഷ്ടം വരുത്തിയതോടെയാണ് രാജ്യത്തു നിന്നും പടിയിങ്ങിയത്. അമേരിക്കൻ ബ്രാൻഡിന്റെ ആഗോള പുനർനിർമാണ പ്രക്രിയയുടെ ഭാഗമായി അവർ ഇന്ത്യയിൽ നിന്ന് പിൻമാറാൻ 2021-ലാണ് ഫോർഡ് തീരുമാനിച്ചത്.

ഫോർഡിന്റെ സാനന്ദ് പ്ലാന്റ് ഏറ്റെടുത്ത് ടാറ്റ മോട്ടോർസ്; തൊഴിലാളികളെ പിരിച്ചുവിടില്ലെന്നും തീരുമാനം

ഫോർഡ് ഇന്ത്യ ഗുജറാത്ത് പ്ലാന്റിന് പ്രതിവർഷം 3 ലക്ഷം യൂണിറ്റ് കാറുകൾ നിർമിക്കാനുള്ള ശേഷിയാണുള്ളത്. ഇത് പ്രതിവർഷം 4.2 ലക്ഷം യൂണിറ്റ് വരെ വർധിപ്പിക്കാനുമാവും. നികുതികൾ ഒഴികെ 725.7 കോടി രൂപയ്ക്കാണ് ഫോർഡ് ഇന്ത്യ സാനന്ദ് പ്ലാന്റിന്റെ നിയന്ത്രണം ടാറ്റ മോട്ടോർസിന് കൈമാറ്റം ചെയ്‌തിരിക്കുന്നത്.

MOST READ: ചേട്ടനും അനിയനും ചേർന്ന് ഒരുക്കും വിസ്‌മയം; മാരുതി ആൾട്ടോ 800, K10 മോഡലുകൾ തമ്മിൽ മാറ്റുരയ്ക്കാം

ഫോർഡിന്റെ സാനന്ദ് പ്ലാന്റ് ഏറ്റെടുത്ത് ടാറ്റ മോട്ടോർസ്; തൊഴിലാളികളെ പിരിച്ചുവിടില്ലെന്നും തീരുമാനം

വാഹന നിർമാണ പ്ലാന്റ്, ഇത് ഉൾപ്പെടുന്ന ഭൂമി, കെട്ടിടങ്ങൾ, യന്ത്രങ്ങൾ എന്നിവയ്ക്ക് പുറമെ യോഗ്യരായ ജീവനക്കാരേയും ടാറ്റ മോട്ടോർസ് ഏറ്റെടുക്കുന്നതാണ് ഫോർഡും ടാറ്റയും തമ്മിലുള്ള ധാരണാപത്രം. ബ്രാൻഡിന്റെ അതിവേഗം വളരുന്ന ആവശ്യം നിറവേറ്റാൻ ഈ ഏറ്റെടുക്കൽ സഹായിക്കുമെന്നാണ് വിലയിരുത്തൽ.

ഫോർഡിന്റെ സാനന്ദ് പ്ലാന്റ് ഏറ്റെടുത്ത് ടാറ്റ മോട്ടോർസ്; തൊഴിലാളികളെ പിരിച്ചുവിടില്ലെന്നും തീരുമാനം

ടാറ്റാ മോട്ടോർസ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡും (TPEML), ഫോർഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡുമാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചിരിക്കുന്നത്. എന്നിരുന്നാലും ടിപിഇഎംഎല്‍ പവര്‍ട്രെയിന്‍ യൂണിറ്റിന്റെ സ്ഥലവും കെട്ടിടങ്ങളും പാട്ടത്തിനെടുത്ത് ഫോര്‍ഡ് ഇന്ത്യ അതിന്റെ പവര്‍ട്രെയിന്‍ നിര്‍മാണ സൗകര്യങ്ങള്‍ പ്രവര്‍ത്തിപ്പിക്കും.

MOST READ: ഒന്നിന് വെറും 800 രൂപയല്ലേ കൂടുന്നുള്ളൂ! 6 എയർബാഗ് നിയമത്തിൽ അലമുറയിടുന്ന ബ്രാൻഡുകൾക്കെതിരെ ആഞ്ഞടിച്ച് ഗഡ്കരി

ഫോർഡിന്റെ സാനന്ദ് പ്ലാന്റ് ഏറ്റെടുത്ത് ടാറ്റ മോട്ടോർസ്; തൊഴിലാളികളെ പിരിച്ചുവിടില്ലെന്നും തീരുമാനം

ഫോർഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് അത്തരം പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്ന സാഹചര്യത്തിൽ FIPL-ന്റെ പവർട്രെയിൻ മാനുഫാക്ചറിംഗ് പ്ലാന്റിലെ യോഗ്യരായ ജീവനക്കാർക്ക് തൊഴിൽ വാഗ്ദാനം ചെയ്യാൻ TPEML സമ്മതം അറിയിച്ചിട്ടുണ്ട്. ടാറ്റ മോട്ടോർസിന്റെ ഇലക്ട്രിക് വാഹനങ്ങൾക്കായുള്ള ഡിമാന്റ് ഇന്ത്യയിൽ കുതിച്ചുയരുകയാണ്.

ഫോർഡിന്റെ സാനന്ദ് പ്ലാന്റ് ഏറ്റെടുത്ത് ടാറ്റ മോട്ടോർസ്; തൊഴിലാളികളെ പിരിച്ചുവിടില്ലെന്നും തീരുമാനം

ഓരോ മാസവും ശരാശരി 5,500-6,000 യൂണിറ്റ് ബുക്കിംഗിൽ 3,300-3,400 യൂണിറ്റുകൾ മാത്രമേ നിലവിൽ വിതരണം ചെയ്യാനാകൂ എന്ന് കമ്പനി പറയുന്നു. ഇത് വലിയ തിരിച്ചടിക്കും നീണ്ട കാത്തിരിപ്പിനും കാരണമായി. തെരഞ്ഞെടുത്ത മറ്റ് ബുക്കിംഗുകളിൽ ടാറ്റ ഇലക്ട്രിക് കാറുകൾക്കായുള്ള കാത്തിരിപ്പ് 8 മാസത്തിലെത്തി.

MOST READ: അവതരണം വൈകിയാലും ആവേശം അടങ്ങുന്നില്ല, 3,000 ബുക്കിംഗുകളുമായി പുത്തൻ Hyundai Tucson

ഫോർഡിന്റെ സാനന്ദ് പ്ലാന്റ് ഏറ്റെടുത്ത് ടാറ്റ മോട്ടോർസ്; തൊഴിലാളികളെ പിരിച്ചുവിടില്ലെന്നും തീരുമാനം

2025 ഓടെ ഒന്നിലധികം പുതിയ ഇലക്ട്രിക് കാറുകൾ പുറത്തിറക്കാൻ ടാറ്റ പദ്ധതിയിടുന്ന സാഹചര്യത്തിൽ, സാനന്ദിലെ ഫോർഡ് ഇന്ത്യ പ്ലാന്റ് ഏറ്റെടുക്കുന്നത് നിർണായക പങ്ക് വഹിക്കും.

ഫോർഡിന്റെ സാനന്ദ് പ്ലാന്റ് ഏറ്റെടുത്ത് ടാറ്റ മോട്ടോർസ്; തൊഴിലാളികളെ പിരിച്ചുവിടില്ലെന്നും തീരുമാനം

ഫോർഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡുമായുള്ള കരാർ എല്ലാ പങ്കാളികൾക്കും പ്രയോജനകരമാണെന്നും ടാറ്റയുടെ വിപണി നില കൂടുതൽ ശക്തിപ്പെടുത്താനുള്ള അഭിലാഷത്തെയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും ടാറ്റ മോട്ടോർസ് പാസഞ്ചർ വെഹിക്കിൾസ് ലിമിറ്റഡിന്റെയും ടാറ്റ പാസഞ്ചർ ഇലക്‌ട്രിക് മൊബിലിറ്റി ലിമിറ്റഡിന്റെയും മാനേജിംഗ് ഡയറക്‌ടർ ശ്രീ ശൈലേഷ് ചന്ദ്ര പറഞ്ഞു.

ഫോർഡിന്റെ സാനന്ദ് പ്ലാന്റ് ഏറ്റെടുത്ത് ടാറ്റ മോട്ടോർസ്; തൊഴിലാളികളെ പിരിച്ചുവിടില്ലെന്നും തീരുമാനം

പാസഞ്ചർ വെഹിക്കിൾ സെഗ്‌മെന്റ്, ഇലക്ട്രിക് വെഹിക്കിൾ സെഗ്‌മെന്റിൽ അതിന്റെ നേതൃസ്ഥാനം കെട്ടിപ്പടുക്കുന്നത് തുടരുകയാണ് പുതിയ നിർമാണ കേന്ദ്രം ഏറ്റെടുക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുകയുണ്ടായി.

ഫോർഡിന്റെ സാനന്ദ് പ്ലാന്റ് ഏറ്റെടുത്ത് ടാറ്റ മോട്ടോർസ്; തൊഴിലാളികളെ പിരിച്ചുവിടില്ലെന്നും തീരുമാനം

ഫോർഡിന്റെ പ്ലാന്റ് ഏറ്റെടുക്കൽ പൂർത്തിയാകുന്നതോടെ ഇവിടുത്തെ സൗകര്യം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും പുതിയ യന്ത്രസാമഗ്രികൾ എത്തിക്കുന്നതിനായി ടാറ്റ കൂടുതൽ നിക്ഷേപം നടത്തുമെന്നും ഉറപ്പാണ്.

Most Read Articles

Malayalam
കൂടുതല്‍... #ഫോർഡ് #ford
English summary
Tata motors has taken over the ford india manufacturing unit in sanand
Story first published: Monday, August 8, 2022, 11:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X