Just In
- 53 min ago
വെറും 75 രൂപയ്ക്ക് ബുക്ക് ചെയ്യാം, Kratos ഇലക്ട്രിക് ബൈക്കിന്റെ ബുക്കിംഗ് തുക വെട്ടികുറിച്ച് Tork
- 1 hr ago
2022 Q3 എസ്യുവിക്കായുള്ള ബുക്കിംഗ് ആരംഭിച്ച് Audi; വേരിയന്റും, ഫീച്ചറുകളും വെളിപ്പെടുത്തി
- 2 hrs ago
ഹീറോയുടെ പിന്തുണയോടെ പുതിയ Nightster ക്രൂയിസർ ബൈക്ക് അവതരിപ്പിച്ച് Harley-Davidson
- 3 hrs ago
2023 Kodiaq-നായുള്ള ബുക്കിംഗ് ആരംഭിക്കാനൊരുങ്ങി Skoda; വില വര്‍ധിപ്പിച്ചു
Don't Miss
- Movies
ഇത്രയും ജനക്കൂട്ടത്തെ മുമ്പ് കണ്ടിട്ടില്ല, ജീവനോടെ വീട്ടിലേക്ക് പോവാൻ കഴിയുമോയെന്ന് വരെ ചിന്തിച്ചു; ടൊവിനോ
- News
ശശി തരൂരിനെ തേടി ഫ്രാൻസിൽ നിന്നും ആ സന്തോഷ വാർത്ത എത്തി...നന്ദി കുറിച്ച് തരൂർ
- Lifestyle
തലയില്‍ കഷണ്ടി പാടുകളുണ്ടോ? അവിടെയും മുടി കിളിര്‍പ്പിക്കും ഈ വീട്ടുവൈദ്യങ്ങള്‍
- Sports
2022ല്‍ ഇന്ത്യക്കായി ഒരു ടി20 പോലും കളിക്കാനായില്ല, കാരണം പലത്!, മൂന്ന് സൂപ്പര്‍ താരങ്ങളിതാ
- Finance
വലിയ സമ്പത്തിലേക്കുള്ള ആദ്യ ചുവട് വയ്പ്പ്, എസ്ഐപി എന്ന ചിട്ടയായ നിക്ഷേപം; അറിയേണ്ടതെല്ലാം
- Technology
ഐഫോണുകളെ വെല്ലുന്ന സാംസങിന്റെ കിടിലൻ പ്രീമിയം സ്മാർട്ട്ഫോണുകൾ
- Travel
യുദ്ധം തകര്‍ത്ത യുക്രെയ്നെ നേരിട്ടു കാണാം.. വാര് ടൂറിസവുമായി ട്രാവല്‍ ഏജന്‍സി
അവതരണം വൈകിയാലും ആവേശം അടങ്ങുന്നില്ല, 3,000 ബുക്കിംഗുകളുമായി പുത്തൻ Hyundai Tucson
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ ട്യൂസോൺ എസ്‌യുവി 2022 ഓഗസ്റ്റ് 10-ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനിരിക്കുകയാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി. നേരത്തെ ഓഗസ്റ്റ് നാലിന് പുത്തൻ മോഡലിനെ രാജ്യത്ത് പരിചയപ്പെടുത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ലോഞ്ച് ആറ് ദിവസത്തേക്ക് കമ്പനി മാറ്റിവെക്കുകയായിരുന്നു.

എന്നാൽ ഔദ്യോഗിക ബുക്കിംഗ് ആരംഭിച്ച് 15 ദിവസത്തിനുള്ളിൽ 3,000 ബുക്കിംഗുകളാണ് വരാനിരിക്കുന്ന എസ്‌യുവി മോഡലായ ട്യൂസോണിന് ലഭിച്ചിരിക്കുന്നതെന്നാണ് കമ്പനി വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു പ്രീമിയം മോഡലാണെന്നതു കണക്കിലെടുക്കുമ്പോൾ അവതരണത്തിനു മുമ്പേ ലഭിച്ച ഈ സ്വീകാര്യത ഹ്യുണ്ടായിക്ക് മൈലേജാവും.

പുതുപുത്തൻ ട്യൂസോൺ സ്വന്തമാക്കാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് 50,000 രൂപ ടോക്കൺ തുക നൽകി പുതിയ എസ്‌യുവി ഓൺലൈനിലോ അംഗീകൃത ഹ്യുണ്ടായിയുടെ സിഗ്നേച്ചർ ഡീലർഷിപ്പിലോ ബുക്ക് ചെയ്യാം. അൽകസാർ സിഗ്‌നേച്ചറും പെർഫോമൻസിനെ അടിസ്ഥാനമാക്കിയുള്ള i20 N ലൈനും വിൽക്കുന്ന ഹ്യുണ്ടായിയുടെ സിഗ്നേച്ചർ ഔട്ട്‌ലെറ്റുകൾ വഴിയാണ് പുതിയ ട്യൂസണിന്റെ വിൽപ്പനയും ക്രമീകരിച്ചിരിക്കുന്നത്.

പ്ലാറ്റിനം, സിഗ്നേച്ചർ എന്നീ രണ്ട് വേരിയന്റ് തലങ്ങളിലാണ് പുതിയ മോഡൽ വാഗ്ദാനം ചെയ്യുന്നത്. ബ്രാൻഡിന്റെ മുൻനിര മോഡലായി സജ്ജീകരിച്ചിരിക്കുന്ന പുതിയ ട്യൂസോൺ ഇന്ത്യൻ വിപണിയിൽ സിട്രൺ C5 എയർക്രോസ്, ജീപ്പ് കോമ്പസ്, ഫോക്‌സ്‌വാഗൺ ടിവാഗുൻ എന്നിവയോടാവും മത്സരിക്കുക. പുതിയ ട്യൂസോണിന്റെ ടെസ്റ്റ് ഡ്രൈവുകൾ ജൂലൈയിൽ ആരംഭിച്ചിട്ടുണ്ട്.

2.0 ലിറ്റർ 4 സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 2.0 ലിറ്റർ VGT ടർബോ-ഡീസൽ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് പുതിയ ഹ്യുണ്ടായി ട്യൂസോണിന്റെ വരവ്.

ആദ്യത്തേത് 6,200 rpm-ൽ 156 bhp കരുത്ത് ഉത്പാദിപ്പിക്കുമ്പോൾ രണ്ടാമത്തെ ഡീസൽ ഓപ്ഷൻ 4,000 rpm-ൽ 186 bhp പവറും 2,000-2,750 rpm-ൽ 416 Nm torque ഉം വരെ വികസിപ്പിക്കാനും പ്രാപ്‌തമാണ്.

പ്രീമിയം യൂട്ടിലിറ്റി വാഹനത്തിന്റെ ഗിയർബോക്‌സ് ഓപ്ഷനുകളിൽ പെട്രോളിനൊപ്പം 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് എത്തുമ്പോൾ ഡീസൽ എഞ്ചിൻ ട്യൂസോണിന് 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനും ലഭ്യമാവും. ഡീസൽ പതിപ്പിൽ HTRAC ഓൾ-വീൽ ഡ്രൈവ് (AWD) സംവിധാനവും സ്നോ, മഡ്, സാന്റ് എന്നീ മൾട്ടി ടെറൈൻ മോഡുകളും ഹ്യുണ്ടായി ഒരുക്കിയിട്ടുണ്ട്.

വലിപ്പത്തിന്റെ കാര്യത്തിലേക്ക് നോക്കിയാൽ പുതിയ ഹ്യുണ്ടായി ട്യൂസോണിന് 4,630 മില്ലീമീറ്റർ നീളവും 1,865 മില്ലീമീറ്റർ വീതിയും 1,665 മില്ലീമീറ്റർ ഉയരവുമുണ്ട്. അതേസമയം 2,755 മില്ലീമീറ്ററാണ് വീൽബേസ്. മുൻ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ 150 മില്ലീമീറ്റർ നീളവും 15 മില്ലീമീറ്റർ വീതിയും 5 മില്ലീമീറ്റർ ഉയരവും 85 മില്ലീമീറ്റർ നീളമുള്ള വീൽബേസും പുതുതലമുറ ട്യൂസണിന്റെ പ്രത്യേകതയാണ്.

6 എയർബാഗുകൾ, ഫ്രണ്ട് & റിയർ പാർക്കിംഗ് സെൻസറുകൾ, ESC, ഹിൽ ഡിസന്റ് കൺട്രോൾ, HAC, ഓൾ-ഡിസ്‌ക് ബ്രേക്കുകൾ, ബ്ലൈൻഡ്-സ്‌പോട്ട് വ്യൂ മോണിറ്റർ എന്നിവയുൾപ്പെടെ 45 സജീവവും സുരക്ഷാ സവിശേഷതകളുമായാണ് എസ്‌യുവി വരുന്നത്. ഹിന്ദിയിലും ഇംഗ്ലീഷിലും അലക്‌സ, ഗൂഗിൾ വോയ്‌സ് അസിസ്റ്റന്റിനൊപ്പം ഹോം-ടു-കാർ ഫംഗ്‌ഷൻ എസ്‌യുവിക്ക് ഉണ്ട്.

തലമുറ മാറ്റത്തോടെ എത്തുന്ന ഹ്യുണ്ടായി ട്യൂസോണിന് സ്മാർട്ട് കീ, മൾട്ടി എയർ മോഡ്, ബോസ് പ്രീമിയം സൗണ്ട് 8-സ്പീക്കർ സിസ്റ്റം, ഡോർ പോക്കറ്റ് ലൈറ്റിംഗ്, പാസഞ്ചർ സീറ്റ് വാക്ക്-ഇൻ ഉപകരണം എന്നിവയും റിമോട്ട് എഞ്ചിൻ സ്റ്റാർട്ടും ലഭിക്കുന്നുണ്ട് എന്നതും ശ്രദ്ധേയമായ കാര്യമാണ്.

2022 ഹ്യുണ്ടായി ട്യൂസോണിന് 16 ഫീച്ചറുകളുള്ള ADAS (അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റന്റ് സിസ്റ്റം) ലഭിക്കുന്നുണ്ട്. ഫോർവേഡ് കൊളീഷൻ വാർണിംഗ്, ഫോർവേഡ് കൊളീഷൻ അവോയ്‌ഡൻസ്, ലെയ്ൻ കീപ്പിംഗ് അസിസ്റ്റ്, ലെയിൻ ഡിപ്പാർച്ചർ വാർണിംഗ്, ബ്ലൈൻഡ് സ്പോട്ട് അസിസ്റ്റ്, സ്മാർട്ട് ക്രൂയിസ് കൺട്രോൾ തുടങ്ങിയവയും മോഡലിന്റെ ഫീച്ചറുകളിൽ ഉൾപ്പെടുന്നു.

എസ്‌യുവിക്ക് ഡ്യുവൽ 10.25 ഇഞ്ച് ഡിസ്‌പ്ലേകളും (ഒന്ന് ഇൻസ്‌ട്രുമെന്റേഷനും മറ്റൊന്ന് ഇൻഫോടെയ്ൻമെന്റിനും), വെന്റിലേറ്റഡ്, ഹീറ്റഡ്, പവർഡ് ഫ്രണ്ട് സീറ്റുകൾ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, പനോരമിക് സൺറൂഫ്, 360 ഡിഗ്രി ക്യാമറ എന്നീ സജ്ജീകരണങ്ങലും കമ്പനി ഒരുക്കിയിട്ടുണ്ട്.

കമ്പനിയുടെ പുതിയ സെൻസീവ് സ്‌പോർട്ടിനസ് ഡിസൈൻ ഭാഷ ലഭിക്കുന്നതിന് ആഗോളതലത്തിൽ ഹ്യുണ്ടായിയുടെ ആദ്യ മോഡലുകളിലൊന്നായ ട്യൂസണിന്റെ അകത്തും പുറത്തും ഒരുപാട് പുതിയ ഡിസൈൻ ഘടകങ്ങളാണ് അവതരിപ്പിക്കുന്നത്. നിലവിലെ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ എസ്‌യുവിക്ക് അതിന്റെ ബോഡിയിൽ നിരവധി കട്ടുകളും ക്രീസുകളും ഉണ്ട്.

ഇരുവശത്തും എൽ ആകൃതിയിലുള്ള സെഗ്‌മെന്റഡ് എൽഇഡി ഡിആർഎൽഎസുകളാൽ ചുറ്റപ്പെട്ട ഇരുണ്ട ക്രോം ഫിനിഷുള്ള ഹ്യുണ്ടായ് പാരാമെട്രിക് ജ്യുവൽ ഡിസൈൻ ഗ്രില്ലാണ് മുൻവശത്ത് ആധിപത്യം പുലർത്തുന്നത്.