ഫാസ്ടാഗ് ഇല്ലാതെ വന്നാല്‍ ഇരട്ടിത്തുക; ഡിസംബര്‍ ഒന്നുവരെ കാര്‍ഡുകള്‍ സൗജന്യം

ഡിസംബര്‍ ഒന്നുമുതല്‍ മുഴുവന്‍ ടോള്‍ പ്ലാസകളിലും ഫാസ്ടാഗ് സംവിധാനം നിര്‍ബന്ധമാക്കുകയാണ്. ഫാസ്ടാഗ് ഇല്ലാതെ ട്രാക്കിലൂടെ കടന്നുപോകുന്ന വാഹനങ്ങളില്‍ നിന്ന് ഇരട്ടി ടോള്‍ തുക ഈടാക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഫാസ്ടാഗ് ഇല്ലാതെ വന്നാല്‍ ഇരട്ടിത്തുക; ഡിസംബര്‍ ഒന്നുവരെ കാര്‍ഡുകള്‍ സൗജന്യം

ടോള്‍ പ്ലാസകളിലും തെരഞ്ഞെടുക്കപ്പെട്ട വില്‍പ്പനകേന്ദ്രങ്ങളിലും ഡിസംബര്‍ ഒന്നുവരെ ഫാസ്ടാഗ് കാര്‍ഡുകള്‍ സൗജന്യമായി വിതരണം ചെയ്യും. ഇതിന് വരുന്ന ചെലവ് കേന്ദ്രസര്‍ക്കാര്‍ വഹിക്കും. ഡിസംബര്‍ ഒന്നുവരെയാണ് ഈ ആനുകൂല്യം ലഭിക്കുന്നത്.

ഫാസ്ടാഗ് ഇല്ലാതെ വന്നാല്‍ ഇരട്ടിത്തുക; ഡിസംബര്‍ ഒന്നുവരെ കാര്‍ഡുകള്‍ സൗജന്യം

അതിനൊപ്പം തന്നെ ബാങ്കുകളില്‍നിന്നും ചെറിയ തുക നല്‍കിയാല്‍ ഉപഭോക്താക്കള്‍ക്ക് ഫാസ്ടാഗ് സ്വന്തമാക്കാന്‍ സാധിക്കും. ഇതിന്റെ ഭാഗമായി അഞ്ചുവര്‍ഷം കാലാവധിയുള്ള ഫാസ്ടാഗ് അക്കൗണ്ട് ലഭിക്കും. ബാങ്കുകളില്‍ വാഹന ഉടമയുടെ തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കി അക്കൗണ്ട് തുറക്കുന്നതാണ്.

ഫാസ്ടാഗ് ഇല്ലാതെ വന്നാല്‍ ഇരട്ടിത്തുക; ഡിസംബര്‍ ഒന്നുവരെ കാര്‍ഡുകള്‍ സൗജന്യം

100 രൂപ മുതല്‍ ഒരു ലക്ഷം വരെ ഈ അക്കൗണ്ടില്‍ നിക്ഷേപിക്കാം. ഓണ്‍ലൈന്‍ ബാങ്കിങ് വഴിയും ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയും അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാം. തെരഞ്ഞെടുത്ത അക്ഷയകേന്ദങ്ങള്‍, പൊതുജനസേവന കേന്ദ്രങ്ങള്‍ എന്നിവടങ്ങളിലും ഉപഭോക്താക്കള്‍ക്ക് ഫാസ്ടാക്ക് രജിസ്റ്റര്‍ ചെയ്യാം.

ഫാസ്ടാഗ് ഇല്ലാതെ വന്നാല്‍ ഇരട്ടിത്തുക; ഡിസംബര്‍ ഒന്നുവരെ കാര്‍ഡുകള്‍ സൗജന്യം

എന്നാല്‍ പുതിയ നിയമം നിര്‍ബന്ധമാക്കിയതോടെ പുതിയ വാഹനങ്ങള്‍ എടുക്കുന്നവര്‍ക്ക് ഡീലര്‍മാര്‍ തന്നെ ഫാസ്ടാഗ് സൗകര്യം ഏര്‍പ്പെടുത്തി നല്‍കുന്നുണ്ട്. ടോള്‍ പ്ലാസകളിലെ നീണ്ട നിര കുറയ്ക്കുന്നതിനും പേപ്പര്‍രഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് ഫാസ്ടാഗ് സംവിധാനം രാജ്യത്ത് നടപ്പിലാക്കുന്നത്.

ഫാസ്ടാഗ് ഇല്ലാതെ വന്നാല്‍ ഇരട്ടിത്തുക; ഡിസംബര്‍ ഒന്നുവരെ കാര്‍ഡുകള്‍ സൗജന്യം

ഡിസംബര്‍ ഒന്നുമുതല്‍ രാജ്യത്തൊട്ടാകെ നടപ്പിലാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഓണ്‍ലൈനായി ടോള്‍ തുക നല്‍കാനുളള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ഫാസ്ടാഗ് ഇല്ലാതെ അതിനായുളള ട്രാക്കിലൂടെ കടന്നുപോകുന്ന വാഹനങ്ങളില്‍ നിന്ന് ഡിസംബര്‍ ഒന്നുമുതല്‍ ഇരട്ടി ടോള്‍ തുക ഈടാക്കുമെന്ന് നിതിന്‍ ഗഡ്കരി അറിയിച്ചു.

ഫാസ്ടാഗ് ഇല്ലാതെ വന്നാല്‍ ഇരട്ടിത്തുക; ഡിസംബര്‍ ഒന്നുവരെ കാര്‍ഡുകള്‍ സൗജന്യം

നിലവില്‍ രാജ്യത്തെ 90 ശതമാനം ടോള്‍ പ്ലാസകളും ഫാസ്ടാഗിലേക്ക് മാറാന്‍ സജ്ജമായിട്ടുണ്ട്. സാങ്കേതിക പ്രശ്നങ്ങള്‍ നേരിടുന്ന ടോള്‍ പ്ലാസകളില്‍ തുടക്കത്തില്‍ ഒന്നിലധികം ഹൈബ്രിഡ് ലൈനുകള്‍ അനുവദിക്കാന്‍ തീരുമാനിച്ചിട്ടുളളതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

Most Read: മാരുതിക്ക് പുതിയ നാഴികക്കല്ല് സമ്മാനിച്ച് ആള്‍ട്ടോ

ഫാസ്ടാഗ് ഇല്ലാതെ വന്നാല്‍ ഇരട്ടിത്തുക; ഡിസംബര്‍ ഒന്നുവരെ കാര്‍ഡുകള്‍ സൗജന്യം

അതായത് പണമായും ഇലക്ട്രോണിക്ക് സംവിധാനത്തിലൂടെയും ഈ ലൈനില്‍ ടോള്‍ തുക അടയ്ക്കാന്‍ സാധിക്കും. വൈകാതെ ഈ ലൈനുകളും ഫാസ്ടാഗ് സംവിധാനത്തിലേക്ക് മാറും. രാജ്യത്തെ എല്ലാ ടോള്‍ പ്ലാസകളിലും രണ്ടു വശങ്ങളിലേക്കും നാലുട്രാക്കുകള്‍ വീതം ഫാസ്ടാഗ് ആക്കണമെന്നാണു നിര്‍ദേശം.

Most Read: റെനോ ക്വിഡ് ഫെയ്‌സ്‌ലിഫ്റ്റിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

ഫാസ്ടാഗ് ഇല്ലാതെ വന്നാല്‍ ഇരട്ടിത്തുക; ഡിസംബര്‍ ഒന്നുവരെ കാര്‍ഡുകള്‍ സൗജന്യം

ഈ ട്രാക്കിലൂടെ ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ക്കും കടന്നുപോകാം. അത്തരം വാഹനങ്ങളെത്തുമ്പോള്‍ ബാരിക്കേഡ് സ്വയം വീഴും. അപ്പോള്‍ കൗണ്ടറില്‍ യഥാര്‍ഥ ടോള്‍ തുകയുടെ ഇരട്ടിത്തുക നല്‍കേണ്ടിവരും.

Most Read: പള്‍സര്‍ 125 ഡ്രം പതിപ്പിനെ പിന്‍വലിച്ച് ബജാജ്

ഫാസ്ടാഗ് ഇല്ലാതെ വന്നാല്‍ ഇരട്ടിത്തുക; ഡിസംബര്‍ ഒന്നുവരെ കാര്‍ഡുകള്‍ സൗജന്യം

റോഡിന്റെ ഇരുവശത്തും ഒരോ ട്രാക്കുകള്‍ പണമടച്ച് പോകുന്നതിനായുണ്ടാകും. ഇതിലൂടെ യഥാര്‍ഥ ടോള്‍ നല്‍കി സഞ്ചരിക്കാം. ഇതും വൈകാതെ ഫാസ്ടാഗ് സംവിധാനത്തിലേക്ക് മാറും.ദേശീയതലത്തില്‍ 537 ടോള്‍ പ്ലാസകളിലാണ് ഫാസ്ടാഗ് സംവിധാനം നിലവില്‍ വരിക.

ഫാസ്ടാഗ് ഇല്ലാതെ വന്നാല്‍ ഇരട്ടിത്തുക; ഡിസംബര്‍ ഒന്നുവരെ കാര്‍ഡുകള്‍ സൗജന്യം

നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (NPCI) വികസിപ്പിച്ചെടുത്ത ഈ ഡിജിറ്റല്‍ സംവിധാനം നാഷണല്‍ ഇലക്ട്രോണിക്ക് ടോള്‍ കളക്ഷന്‍ (NETC) പ്രോഗ്രാമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ടോള്‍ ബൂത്തുകളില്‍ വാഹനങ്ങള്‍ കാത്തുകിടക്കുന്നത് വഴിയുണ്ടാകുന്ന സമയനഷ്ടം ഒഴിവാക്കാന്‍ പറ്റുമെന്നതും ഇതിന്റെ സവിശേഷതയാണ്.

ഫാസ്ടാഗ് ഇല്ലാതെ വന്നാല്‍ ഇരട്ടിത്തുക; ഡിസംബര്‍ ഒന്നുവരെ കാര്‍ഡുകള്‍ സൗജന്യം

റേഡിയോ ഫ്രീക്കന്‍സി ഐഡന്റിഫിക്കേഷന്‍ (RFID) സാങ്കേതികവിദ്യയാണ് ഫാസ്ടാഗില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇതിനായി വാഹനങ്ങളുടെ വിന്‍ഡ് സ്‌ക്രീനില്‍ ഇലക്ട്രോണിക്ക് ചിപ്പ് അടങ്ങിയ ടാഗ് മുന്‍കൂട്ടി പതിപ്പിക്കണം.

ഫാസ്ടാഗ് ഇല്ലാതെ വന്നാല്‍ ഇരട്ടിത്തുക; ഡിസംബര്‍ ഒന്നുവരെ കാര്‍ഡുകള്‍ സൗജന്യം

ആര്‍എഫ്‌ഐഡി റീഡര്‍ വഴി വാഹനങ്ങളില്‍ പതിച്ചിരിക്കുന്ന ഫാസ്ടാഗിനെ നിര്‍ണയിച്ച് അക്കൗണ്ടിലൂടെ ഡിജിറ്റല്‍ പണമിടപാട് നടത്തുകയാണ് ഇതിലൂടെ ചെയ്യുന്നത്. ഇതിനായി ഫാസ്ടാഗ് അക്കൗണ്ടില്‍ മുന്‍കൂട്ടി പണം നിക്ഷേപിക്കണം.

ഫാസ്ടാഗ് ഇല്ലാതെ വന്നാല്‍ ഇരട്ടിത്തുക; ഡിസംബര്‍ ഒന്നുവരെ കാര്‍ഡുകള്‍ സൗജന്യം

സമയ ലാഭം, ഇന്ധന ലാഭം, കടലാസ് രഹിത പേയ്‌മെന്റ് എന്നിവ ഇത് വഴി ലഭ്യമാകുന്നു. രാജ്യത്തെ ഏത് ടോള്‍ പ്ലാസകളിലും ടോള്‍ പിരിവിന് ഉപയോഗിക്കാവുന്ന ഏകീകൃത സംവിധാനമാണ് ഫാസ് ടാഗിലൂടെ ദേശീയപാത അതോറിറ്റി നടപ്പിലാക്കുന്നത്.

ഫാസ്ടാഗ് ഇല്ലാതെ വന്നാല്‍ ഇരട്ടിത്തുക; ഡിസംബര്‍ ഒന്നുവരെ കാര്‍ഡുകള്‍ സൗജന്യം

ഇലക്ട്രോണിക്ക് ടോള്‍ കലക്ഷന്‍ സംവിധാനമായ ഫാസ്ടാഗിലൂടെ ടോള്‍ബൂത്തുകളിലെ തിരക്ക് ഒഴിവാക്കുകയും നിലവിലെ സാഹചര്യത്തിന്റെ അഞ്ചിരട്ടി വേഗത്തില്‍ വാഹനങ്ങള്‍ക്ക് ടോള്‍പ്ലാസ മറികടക്കാനാകും. ഇപ്പോള്‍ ഒരു വാഹനത്തിന് ടോള്‍ബൂത്ത് മറികടക്കാന്‍ 15 സെക്കന്‍ഡാണ് ദേശീയപാത അതോറിറ്റി നിര്‍ദേശിക്കുന്ന സമയം.

ഫാസ്ടാഗ് ഇല്ലാതെ വന്നാല്‍ ഇരട്ടിത്തുക; ഡിസംബര്‍ ഒന്നുവരെ കാര്‍ഡുകള്‍ സൗജന്യം

പക്ഷേ പലപ്പോഴും ഇത് ദീര്‍ഘിക്കാറുമുണ്ട്. ഫാസ്ടാഗില്‍ ഇത് മൂന്ന് സെക്കന്‍ഡ് സമയമായി ചുരുങ്ങും. കടന്നുപോകുന്ന വാഹനങ്ങളില്‍ പതിച്ചിരിക്കുന്ന ഫാസ്ടാഗ് ചിപ്പ് റേഡിയോ ഫ്രീക്കന്‍സി വഴി തിരിച്ചറിഞ്ഞ് അക്കൗണ്ടില്‍നിന്ന് ടോള്‍ തുക അടയ്ക്കുന്നതിനാല്‍ ഉപയോക്താവിനും ടോള്‍ പ്ലാസ അധികൃതര്‍ക്കും ജോലി കുറയുകയും ചെയ്യും.

More from DriveSpark

Article Published On: Wednesday, November 27, 2019, 18:16 [IST]
English summary
What Happens If You Don’t Get A FASTag By December 1?. Read more in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X