Just In
- 1 hr ago ഇനി വെറും 10 നാൾ കൂടി; പൾസർ നിരയിലെ വല്യേട്ടൻ എൻഫീൽഡിന്റെ കച്ചോടം പൂട്ടിക്കുമോ?
- 1 hr ago റിസ്ത മാത്രമല്ല, ഫാമിലികള്‍ക്ക് പറ്റിയ മറ്റൊരു ഇവി കൂടി വരുന്നുണ്ട്! അരങ്ങേറ്റത്തിന് ഇനി ദിവസങ്ങള്‍ മാത്രം
- 2 hrs ago 69,999 രൂപയുടെ ഇലക്ട്രിക് സ്കൂട്ടർ ബുക്ക് ചെയ്തവരുണ്ടോ? വണ്ടി അടുത്തമാസം തരാമെന്ന് കമ്പനി
- 3 hrs ago കാറിനും ബൈക്കിനും മാത്രമല്ല വാണിജ്യ വാഹനങ്ങൾക്കും സേഫ്റ്റി തന്നെ പ്രധാനം, കാരണമെന്താണെന്നറിയാമോ
Don't Miss
- News 48 മണിക്കൂര്‍ ഒരു തുള്ളി മദ്യം കിട്ടില്ല, ബിവറേജും ബാറും അടച്ചിടും; കേരളത്തില്‍ നാളെ മുതല്‍ ഡ്രൈ ഡേ
- Lifestyle മദ്യപിച്ച് വാഹനമോടിച്ച വ്യക്തിയെ വെറുതെവിട്ട് കോടതി, കാരണം ഓട്ടോ ബ്ര്യൂവറി സിന്‍ഡ്രം അഥവാ മദ്യപാന രോഗം
- Movies ഞങ്ങളെല്ലാം നല്ല സുഹൃത്തുക്കളായിരുന്നു, പിന്നീട് പ്രശ്നങ്ങൾ; പരസ്പരം സെറ്റിൽ സംഭവിച്ചത്; ഗായത്രി
- Technology ഐടെൽ എസ്24 ഇന്ത്യയിലെത്തി! എസ്24 അൾട്രയുടെ ജാഡ ഉണ്ടെങ്കിലും കൈയിലിരിപ്പ് നോക്കിയയുടേത് ആണ്
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
- Sports IPL 2024: ചാഹലിനെ ആര്‍സിബിയ്ക്ക് നഷ്ടപ്പെട്ടത് ആ മണ്ടത്തരം കാരണം; ലേലത്തില്‍ നടന്നത് എന്ത്? വെളിപ്പെടുത്തല്‍
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
പൊതു-സ്വകാര്യ വാഹനങ്ങൾ ശുചീകരിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ച് ഡൽഹി സർക്കാർ
നഗരത്തിലെ എല്ലാ ഇന്ധന സ്റ്റേഷനുകളിലും പൊതു, സ്വകാര്യ വാഹനങ്ങൾക്ക് കുറഞ്ഞ ചെലവിൽ സാനിറ്റൈസേഷൻ സേവനങ്ങൾ ആരംഭിക്കാൻ ഡൽഹി ഗതാഗത വകുപ്പ് ഒരുങ്ങുന്നുവെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.
കൊറോണ വൈറസ് മഹാമാരിക്കിടയിൽ, ഓരോ യാത്രയ്ക്കുശേഷവും പബ്ലിക് ബസുകളും പാരാട്രാൻസിറ്റ് വാഹനങ്ങളായ ടാക്സികളുടേയും ഓട്ടോറിക്ഷകളുടേയും അണുവിമുക്തമാക്കൽ സർക്കാർ നിർബന്ധമാക്കിയിട്ടുണ്ട്.
ഒരാഴ്ചയ്ക്കുള്ളിൽ ഈ സൗകര്യം പ്രവർത്തനക്ഷമമാകുമെന്ന് അധികൃതർ വ്യക്തമാക്കി. രണ്ട് മാസത്തിന് ശേഷം, മെയ് 19 ന് ലോക്ക്ഡൗൺ 4.0 ന്റെ ശാന്തമായ സാഹചര്യങ്ങളിൽ ദേശീയ തലസ്ഥാനത്ത് പൊതു ഗതാഗത സംവിധാനം പുനരാരംഭിച്ചു. സ്വകാര്യ വാഹനങ്ങളുടെ നീക്കത്തിനും ഡൽഹി സർക്കാർ അനുമതി നൽകി.
MOST READ: പുതിയ i30-യുടെ ഉത്പാദനം മെയ് 25-ന് ആരംഭിക്കാനൊരുങ്ങി ഹ്യുണ്ടായി
മെയ് 19 മുതൽ ഡൽഹി ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ (DTC) ക്ലസ്റ്റർ ബസുകൾ ഉപയോഗിക്കുന്ന യാത്രക്കാരുടെ എണ്ണവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
മെയ് 19 -ന് 2,259 DTC, ക്ലസ്റ്റർ ബസുകൾ സർവ്വീസ് നടത്തിയിരുന്നു. എന്നാൽ മെയ് 20 ആയപ്പോഴേക്കും ബസുകളുടെ എണ്ണം 3,535 ആയി, മെയ് 21 ന് ഇത് 3,983 എണ്ണവുമായി ഉയർന്നു.
മെയ് 19 -ന് 1,57,731 യാത്രക്കാരുണ്ടായിരുന്നിടത്ത് നിന്ന് മെയ് 20 -ന് 3,28,484 പേരും മെയ് 21 -ന് 3,52,661 പേരുമായി യാത്രക്കാരുടെ എണ്ണം ഉയർന്നിരുന്നു.
DTC, ഡൽഹി ഇന്റഗ്രേറ്റഡ് മൾട്ടിമോഡൽ ട്രാൻസിറ്റ് സിസ്റ്റം (DIMTS) 6,348 ബസുകൾ സർവീസ് നടത്തുന്നു. പോലീസ്, റവന്യൂ, ആരോഗ്യം എന്നിവയുൾപ്പെടെ മറ്റ് സർക്കാർ വകുപ്പുകൾക്കും ചില ബസുകൾ പ്രത്യേക വാടകയ്ക്ക് നൽകിയിട്ടുണ്ട്.
MOST READ: ക്രെറ്റയ്ക്ക് വെല്ലുവിളിയുമായി ഷെവർലെ ഗ്രോവ്, വിപണിയിലേക്ക് ഉടനെത്തും
മെയ് 21 ന് റവന്യൂ വകുപ്പ് 1,452 ബസുകൾ വാടകയ്ക്കെടുത്തിരുന്നു. 700 ലധികം ബസുകൾ പോലീസ്, ആരോഗ്യ വകുപ്പുകൾ വാടകയ്ക്കെടുത്തു.