ക്രെറ്റയ്‌ക്ക് വെല്ലുവിളിയുമായി ഷെവർലെ ഗ്രോവ്, വിപണിയിലേക്ക് ഉടനെത്തും
ഇന്ത്യയോട് ബൈ പറഞ്ഞുപോയ അമേരിക്കൻ വാഹന നിർമാതാക്കളായ ഷെവർലെ പുതിയ ഗ്രോവ് എസ്‌യുവിയെ പുറത്തിറക്കാൻ ഒരുങ്ങുകയാണ്. മിഡ് സൈസ് എസ്‌യുവി ശ്രേണിയിലേക്കാണ് കമ്പനി ഇത്തവണ ചുവടുവെക്കുന്നത്.

ചൈനീസ് വിപണിയിൽ വിൽപ്പനയ്‌ക്കെത്തുന്ന ബയോജുൻ 510 എസ്‌യുവിയുടെ പുനർനിർമിച്ച പതിപ്പാണ് ഗ്രോവ് മിഡ് സൈസ് എസ്‌യുവി. വാഹനത്തിന്റെ ഉത്പാദനം കമ്പനി ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.

ലാറ്റിനമേരിക്ക, ഏഷ്യ, ആഫ്രിക്ക എന്നീ രാജ്യങ്ങളിലായി ഷെവർലെ ഗ്രോവ് മിഡ് സൈസ് എസ്‌യുവി കയറ്റുമതി ചെയ്യും. എന്നാൽ ഇന്ത്യയിലേക്ക് വീണ്ടും പ്രവേശിക്കാൻ ബ്രാൻഡിന് പദ്ധതിയൊന്നുമില്ല. ഹ്യുണ്ടായി ക്രെറ്റ, നിസാൻ കിക്‌സ്, കിയ സെൽറ്റോസ് എന്നീ മോഡലുകളുടെ വിപണിയാണ് അമേരിക്കൻ ബ്രാൻഡ് നോട്ടമിടുന്നത്.
MOST READ: ഇന്തോനേഷ്യയിൽ അരങ്ങേറ്റം കുറിച്ച് റെനോ ക്വിഡ്

ഷെവർലെ ക്യാപ്റ്റിവ, എംജി ഹെക്‌ടർ, വുലിംഗ് അൽമാസ് എന്നിവ അടിസ്ഥാനപരമായി ചൈനയിൽ വിൽപ്പനയ്‌ക്കെത്തുന്ന ബയോജുൻ 530 എസ്‌യുവിയുടെ റീ-ബാഡ്‌ജ് പതിപ്പാണ് എന്നത് നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യമാണ്.

ബയോജുൻ 510 എസ്‌യുവി ഇതിനകം തന്നെ ഇന്ത്യയിൽ പരീക്ഷണയോട്ടം നടത്തിയിട്ടുണ്ട്. ഇത് എംജി ബാഡ്‌ജിന് കീഴിൽ ഇടത്തരം എസ്‌യുവിയായി ഇന്ത്യയിൽ കൊണ്ടുവരുമെന്ന സൂചനയാണ് നൽകുന്നത്.
MOST READ: ഇരുപതിന്റെ നിറവിൽ ഹ്യുണ്ടായിയുടെ ആദ്യ എസ്‌യുവി സാന്റ ഫെ

ചിത്രങ്ങൾ വ്യക്തമാക്കുന്നതുപോലെ പുതിയ മോഡലിന് ഷെവർലെ റേഡിയേറ്റർ ഗ്രില്ലും ബാഡ്ജും ഇടംപിടിക്കുന്നു. ഇതിനു പുറമെ എസ്‌യുവിയുടെ രൂപകൽപ്പന ചൈനീസ് മോഡലിന് സമാനമാണ്. പുതിയ ഷെവർലെ ക്യാപ്റ്റിവയ്ക്ക് സമാനമാണ് ഗ്രിൽ ഡിസൈൻ. 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് ഷെവർലെ ഗ്രോവിന് കരുത്ത് പകരാൻ സാധ്യത.

ഷെവർലെ ഗ്രോവ് എസ്‌യുവിക്ക് 4,220 മില്ലീമീറ്റർ നീളവും 1,740 മില്ലീമീറ്റർ വീതിയും 1,615 മില്ലിമീറ്റർ ഉയരവും 2,550 മില്ലിമീറ്റർ വീൽബേസുമാണ് കമ്പനി സമ്മാനിച്ചിരിക്കുന്നത്.
MOST READ: രാജ്യത്ത് പ്രവർത്തനങ്ങൾ പുനരാരംഭിച്ച് സ്കോഡ ഓട്ടോ ഫോക്‌സ്‌വാഗണ്‍ ഇന്ത്യ

ബയോജുൻ എസ്‌യുവി ചൈനയിൽ നിന്നുള്ള SAIC മോട്ടോർ കോർപ്പറേഷന്റെ ഭാഗമാണ്. ഇവരു തന്നെയാണ് എംജി മോട്ടോർസിനെയും സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യൻ വിപണിയിൽ ഒന്നിലധികം ഉൽപ്പന്നങ്ങൾ കമ്പനി വിലയിരുത്തി വരികയാണ്.

സബ്-4 മീറ്റർ എസ്‌യുവി വിഭാഗത്തിൽ കിടപിടിക്കാൻ ശേഷിയുള്ള പുതിയ കോംപാക്‌ട് എസ്‌യുവി എംജി വികസിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. കൂടാതെ EZ ഇവിയുടെ വിജയത്തിൽ പ്രചോദനം ഉൾക്കൊണ്ട് ഇപ്പോൾ പെട്രോൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന EZ എസ്‌യുവിയും പുറത്തിറക്കാൻ കമ്പനിക്ക് പദ്ധതിയുണ്ട്.


Click it and Unblock the Notifications








