ഇരുപതിന്റെ നിറവിൽ ഹ്യുണ്ടായിയുടെ ആദ്യ എസ്‌യുവി സാന്റ ഫെ
കമ്പനിയുടെ ആദ്യത്തെ സ്പോർട്സ് യൂട്ടിലിറ്റി വെഹിക്കിൾ (എസ്‌യുവി) ആയി 2000 -ത്തിലാണ് ഹ്യുണ്ടായി ആദ്യ തലമുറ സാന്റ ഫെ പുറത്തിറക്കിയത്.

ഈ വർഷം എസ്‌യുവി 20 വയസ്സ് തികയുന്നതോടൊപ്പം സാന്റ ഫെ ബ്രാൻഡിന്റെ ഒരു പ്രധാന മോഡലായി മാറിയിരിക്കുകയാണ്. വർഷങ്ങളായി എസ്‌യുവി എങ്ങനെ വികസിച്ചുവെന്ന് തിരിഞ്ഞുനോക്കാം.

സാന്റ ഫെ രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പ് 2001MY ആയി വടക്കേ അമേരിക്കൻ വിപണികളിൽ ലോഞ്ച് ചെയ്തു, 2001 -ലാണ് വാഹനം യൂറോപ്പിലേക്കും കമ്പനി കൊണ്ടുവന്നത്. അതിനാൽ, എസ്‌യുവി യൂറോപ്പിലെ ഏറ്റവും കൂടുതൽ കാലം പ്രവർത്തിക്കുന്ന ഹ്യുയിയുടെ മോഡലായി മാറി.
MOST READ: ഹവാൽ എത്താൻ വൈകിയേക്കുമെന്ന സൂചനയുമായി ഗ്രേറ്റ് വാൾ മോട്ടോർസ്

ഇപ്പോൾ, സാന്റ ഫെ 2018 -ൽ അവതരിപ്പിച്ച അതിന്റെ നാലാമത്തെ തലമുറ പതിപ്പിലാണ് വിൽപ്പനയ്ക്ക് എത്തുന്നത്. ഉടൻ തന്നെ പുതിയ വൈദ്യുതീകരിച്ച പവർട്രെയിനുകളും പ്രധാന ഡിസൈൻ അപ്‌ഡേറ്റുകളും ഉൾപ്പെടുന്ന ഒരു മിഡ്-ലൈഫ് പരിഷ്കരണം ഹ്യുണ്ടായി ഈ വർഷാവസാനം വാഹനത്തിനായി കൊണ്ടുവരും.

തെക്കുപടിഞ്ഞാറൻ യുഎസിലെ ന്യൂ മെക്സിക്കോയിലെ ഒരു നഗരത്തിന്റെ പേരിട്ട സാന്റ ഫെ പെട്ടെന്ന് ഹ്യുണ്ടായിയുടെ ഏറ്റവും ജനപ്രിയ മോഡലുകളിൽ ഒന്നായി മാറി.
MOST READ: വിവിധ ബൈക്ക് ശ്രേണികളിൽ ഏറ്റവും കൂടുതൽ മൈലേജ് നൽകുന്ന മോഡലുകൾ

എസ്‌യുവി വിഭാഗത്തിൽ ഹ്യുണ്ടായിയെ സ്ഥാപിക്കുന്നതിൽ കാർ ഒരു പ്രധാന പങ്ക് വഹിച്ചു. അതിനാലാവാം മറ്റ് കാറുകളിൽ നിന്ന് വ്യത്യസ്തമായി ഹ്യുണ്ടായി സാന്റ ഫെയുടെ ലോഗോയിൽ സൂര്യനെ നിലനിർത്താൻ കാരണം.

സാന്റ ഫെ ഹ്യുണ്ടായിയുടെ ആദ്യത്തെ എസ്‌യുവിയായിരുന്നു, ഇത് തങ്ങളുടെ ഏറ്റവും ദൈർഘ്യമേറിയ മോഡൽ ലൈനുകളിൽ ഒന്നാണ്. യൂറോപ്പിലും ആഗോളതലത്തിലും ഒരു പ്രധാന മോഡലായി വാഹനം മാറുന്നു.
MOST READ: ബിഎസ് VI എന്‍ഡവറിന്റെ വില മൂന്ന് മാസത്തേക്ക് വര്‍ധിപ്പിക്കില്ലെന്ന് ഫോര്‍ഡ്

രൂപകൽപ്പന, സാങ്കേതികവിദ്യ, ക്യാവിൻ സ്പെയിസ്, സുഖസൗകര്യങ്ങൾ എന്നിവയിൽ വികസിച്ചുകൊണ്ടിരിക്കുന്ന ഹ്യുണ്ടായിയെ സംബന്ധിച്ചിടത്തോളം ഒരു ഓട്ടോമോട്ടീവ് ഇതിഹാസമാണ് വാഹനം എന്നും ഹ്യുണ്ടായി മോട്ടോർ യൂറോപ്പിലെ മാർക്കറ്റിംഗ് & പ്രൊഡക്റ്റ് വൈസ് പ്രസിഡന്റ് ആൻഡ്രിയാസ്-ക്രിസ്റ്റോഫ് ഹോഫ്മാൻ പറഞ്ഞു.

ഇക്കാലത്തിനിടയിൽ ആഗോളതലത്തിൽ സാന്റ ഫെയുടെ 52.6 ലക്ഷത്തിലധികം യൂണിറ്റുകളുടെ വിൽപ്പന നടത്താൻ ഹ്യുണ്ടായിക്ക് കഴിഞ്ഞു. 2000 -ലെ ജനീവ മോട്ടോർ ഷോയിലാണ് യൂറോപ്യൻ ജനതയ്ക്ക് സാന്റ ഫെ വെളിപ്പെടുത്തിയത്.
MOST READ: സൂപ്പർ ക്യാരി ബിഎസ് VI സിഎൻജി പതിപ്പ് പുറത്തിറക്കി മാരുതി

ഓരോ പുതു തലമുറയും വിപണിയിൽ നിന്ന് പിൻവാങ്ങുന്ന മോഡലിനെക്കാൾ വളരെയധികം പ്രീമിയം നൽകുന്നുണ്ടെങ്കിലും, ആദ്യതലമുറ മോഡൽ അതിന്റെ പ്രായോഗികതയ്ക്കും വിശ്വാസ്യതയ്ക്കും എല്ലായ്പ്പോഴും വിലമതിക്കപ്പെട്ടു.

രണ്ടാംതലമുറ, മൂന്നാംതലമുറ മോഡലുകൾ യഥാക്രമം 2006 -ലും 2012 -ലും വടക്കേ അമേരിക്കൻ വിപണികളിൽ അവതരിപ്പിച്ചു. ഈ രണ്ട് പതിപ്പുകളും നിർമ്മാതാക്കൾ ഇന്ത്യൻ വിപണിയിൽ എത്തിച്ചിരുന്നു.

എന്നിരുന്നാലും, ഏറ്റവും പുതിയ നാലാംതലമുറ മോഡലിൽ ഇവിടേയ്ക്ക് ഹ്യുണ്ടായി ഇതുവരെ പരിഗണിച്ചിട്ടില്ല. അതേസമയം വിദേശ വിപണികളിൽ ഉടൻ തന്നെ എസ്‌യുവിയുടെ ഒരു ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് എത്തും.


Click it and Unblock the Notifications