സൂപ്പർ ക്യാരി ബിഎസ് VI സിഎൻജി പതിപ്പ് പുറത്തിറക്കി മാരുതി
സൂപ്പർ ക്യാരി LCV -യുടെ ബിഎസ് VI-കംപ്ലയിന്റ് S-സിഎൻജി പതിപ്പ് ഇന്ത്യൻ വിപണിയിൽ മാരുതി സുസുക്കി അവതരിപ്പിച്ചു. 5.07 ലക്ഷം രൂപയാണ് പുതിയ മാരുതി സുസുക്കി സൂപ്പർ ക്യാരി സിഎൻജി ബിഎസ് VI LCV -യുടെ എക്സ്-ഷോറൂം വില.

ബിഎസ് VI മാനദണ്ഡങ്ങൾ അനുസരിച്ചുള്ള ഇന്ത്യയിലെ ആദ്യത്തെ ലൈറ്റ് കൊമേർഷ്യൽ വെഹിക്കിൾ (LCV) ആണ് മാരുതി സൂപ്പർ ക്യാരി. സിഎൻജി, സ്മാർട്ട് ഹൈബ്രിഡ് വാഹനങ്ങൾ ഉൾപ്പെടുന്ന ബ്രാൻഡിന്റെ മിഷൻ ഗ്രീൻ മില്യണിന്റെയും ഭാഗമാണ് സൂപ്പർ ക്യാരി.

320+ ശക്തമായ മാരുതി സുസുക്കി കൊമേർഷ്യൽ ചാനൽ ശൃംഖലയിലൂടെ 56,000 യൂണിറ്റുകൾ വിറ്റഴിക്കപ്പെട്ട സൂപ്പർ ക്യാരി മിനി-ട്രക്ക് വിഭാഗത്തിൽ മികച്ച വിൽപ്പന കാഴ്ച്ചവെക്കുന്ന മോഡലാണ് എന്ന് MSIL എക്സിക്യൂട്ടീവ് ഡയറക്ടർ (മാർക്കറ്റിംഗ് & സെയിൽസ്) ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു.
MOST READ: പുതിയ മിഡ്-സൈസ് ടാരെക് എസ്‌യുവിയുമായി ഫോക്‌സ്‌വാഗൺ, അരങ്ങേറ്റം അടുത്ത വർഷം

പ്രത്യേകിച്ചും ചെറുകിട വാണിജ്യ വാഹന വിഭാഗ ഉപയോക്താക്കൾക്ക് സങ്കൽപ്പിക്കപ്പെടുന്ന സൂപ്പർ ക്യാരി മികച്ച ഇൻ-സെഗ്മെന്റ് പവർ, മെച്ചപ്പെടുത്തിയ കംഫർട്ട് എന്നിവ വാഗ്ദാനം ചെയ്യുന്നു. മികച്ച നിലവാരവും വൈവിധ്യമാർന്ന ഡെക്കും വാഹനത്തിൽ വരുന്നു.

സൂപ്പർ ക്യാരി ബിസിനസ്സുകാർക്ക് തങ്ങളുടെ ലാഭം വർദ്ധിപ്പിക്കാൻ സഹായിച്ചിട്ടുണ്ട്. പുറത്തിറങ്ങി രണ്ട് വർഷത്തിനുള്ളിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ മോഡലായി വാഹനം മാറിയതും ഇതിന്റെ തെളിവാണ്.
MOST READ: ഉപഭോക്ത സുരക്ഷയ്ക്കായി ഷീൽഡ് പ്ലസ് പ്രോഗ്രാം അവതരിപ്പിച്ച് എംജി

Bi-ഫ്യുവൽ S-സിഎൻജി പതിപ്പ് ചെറുകിട വാണിജ്യ മേഘലയിൽ വളരെ മികച്ച സ്വീകാര്യത ലഭിച്ച മോഡലാണ്. വാഹന വിപണിയിൽ ഇതിനകം തന്നെ സൂപ്പർ ക്യാരി വിൽപ്പനയിൽ ഏകദേശം 8 ശതമാനം സംഭാവന നൽകുന്നു.

മത്സരാധിഷ്ഠിത വിലയുള്ള ബിഎസ് VI കംപ്ലയിന്റ് S-സിഎൻജി പതിപ്പ് അവതരിപ്പിക്കുന്നതും സിഎൻജി ഇന്ധന ലഭ്യതയിൽ സർക്കാർ പുതുക്കിയ ശ്രദ്ധയും സൂപ്പർ ക്യാരി ബ്രാൻഡിനെ കൂടുതൽ ശക്തിപ്പെടുത്തും എന്ന് ശ്രീവാസ്തവ കൂട്ടിച്ചേർത്തു.
MOST READ: ഭാവം മാറി റെനോ ക്യാപ്‌ചർ ഫെയ്‌സ്‌ലിഫ്റ്റ് എത്തി

നാല് സിലിണ്ടർ എഞ്ചിനാണ് മാരുതി സുസുക്കി സൂപ്പർ ക്യാരിയുൽ വരുന്നത്. ഇത് 6000 rpm -ൽ 64 bhp കരുത്തും 3000 rpm -ൽ 85 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

എല്ലാ ഭൂപ്രദേശങ്ങളിലും മികച്ച പ്രകടനം, മെച്ചപ്പെട്ട ഡ്രൈവബിലിറ്റി എന്നിവ നൽകുന്നതിന് വാഹനം പ്രത്യേകമായി ട്യൂൺ ചെയ്‌തിരിക്കുന്നു. സൂപ്പർ ക്യാരിയിൽ സിഎൻജിയും, അഞ്ച് ലിറ്റർ പെട്രോൾ ടാങ്കും ഘടിപ്പിച്ചിരിക്കുന്നു.
MOST READ: ആളുകള്‍ക്ക് പ്രിയം വെന്യു 1.0 ലിറ്റര്‍ ടര്‍ബോ പതിപ്പിനെന്ന് ഹ്യുണ്ടായി

രാജ്യത്തെ ആദ്യത്തെ 4 സിലിണ്ടർ പവർ മിനി ട്രക്ക് വാണിജ്യ വാഹനവും മാരുതി സുസുക്കി സൂപ്പർ ക്യാരിയാണ്. നിരവധി സവിശേഷതകളുമായാണ് ഇത് വരുന്നത്.

പിൻ പാർക്കിംഗ് സെൻസറുകൾ, സീറ്റ് ബെൽറ്റ് റിമൈൻഡറുകൾ, ലോക്ക് ചെയ്യാവുന്ന ഗ്ലോവ്ബോക്സ്, വലിയ ലോഡിംഗ് ഡെക്ക് എന്നിവയാണ് ഇതിൽ എടുത്തു പറയാവുന്ന ചിലത്.


Click it and Unblock the Notifications








