പുതിയ മിഡ്-സൈസ് ടാരെക് എസ്‌യുവിയുമായി ഫോക്‌സ്‌വാഗൺ, അരങ്ങേറ്റം അടുത്ത വർഷം

ജർമൻ വാഹന നിർമാതാക്കളായ ഫോക്‌സ്‌വാഗൺ ലാറ്റിനമേരിക്കൻ വിപണിയിൽ ഒരു പുതിയ മിഡ്-സൈസ് എസ്‌യുവി അവതരിപ്പിക്കാൻ തയാറെടുക്കുകയാണ്. ഈ വർഷം പകുതിയോടെ വാഹനത്തെ അവതരിപ്പിക്കാൻ പദ്ധതിയിട്ടിരുന്നെങ്കിലും കൊറോണ വൈറസ് വ്യാപനം പദ്ധതിയെ തകിടം മറിച്ചു.

പുതിയ മിഡ്-സൈസ് ടാരെക് എസ്‌യുവിയുമായി ഫോക്‌സ്‌വാഗൺ, അരങ്ങേറ്റം അടുത്ത വർഷം

പുതിയ എസ്‌യുവിയുടെ അവതരണം അടുത്ത വർഷത്തേക്കാണ് ഫോക്‌സ്‌വാഗൺ മാറ്റിവെച്ചിരിക്കുന്നത്. 2020 ഓഗസ്റ്റോടെ കമ്പനി പ്രൊഡക്ഷൻ റെഡി മോഡലിന്റെ പേര് വെളിപ്പെടുത്തും. അർജന്റീനയിലെ പാച്ചെക്കോ പ്ലാന്റിലാണ് ഇതിന്റെ ഉത്പാദനം ആരംഭിക്കുക.

പുതിയ മിഡ്-സൈസ് ടാരെക് എസ്‌യുവിയുമായി ഫോക്‌സ്‌വാഗൺ, അരങ്ങേറ്റം അടുത്ത വർഷം

പുതിയ ഫോക്‌സ്‌വാഗൺ ടാരെക് എസ്‌യുവി 2021 മെയ് മാസത്തിൽ ബ്രസീലിയൻ വിപണിയിലും എത്തുമെന്നാണ് ഇപ്പോൾ പ്രതീക്ഷിക്കുന്നത്. ഫോക്‌സ്‌വാഗൺ ഗ്രൂപ്പിന്റെ പാച്ചെക്കോ പ്ലാന്റിന് വാണിജ്യപരമായ ഉപയോഗത്തിനായി മോഡലിന്റെ ഉത്പാദനം ആരംഭിക്കാൻ കൂടുതൽ സമയം ആവശ്യമാണ്. ബ്രാൻഡ് ഇതിനകം സമാന വലുപ്പത്തിലുള്ള മോഡലിനെ ചൈനീസ് വിപണിയിൽ എത്തിക്കുന്നുണ്ട്.

MOST READ: ആളുകള്‍ക്ക് പ്രിയം വെന്യു 1.0 ലിറ്റര്‍ ടര്‍ബോ പതിപ്പിനെന്ന് ഹ്യുണ്ടായി

പുതിയ മിഡ്-സൈസ് ടാരെക് എസ്‌യുവിയുമായി ഫോക്‌സ്‌വാഗൺ, അരങ്ങേറ്റം അടുത്ത വർഷം

ടാരെക് എന്നത് ആന്തരിക കോഡ്നാമം മാത്രമായതിനാൽ പ്രൊഡക്ഷൻ പതിപ്പ് മിക്കവാറും ബ്രസീലിൽ വ്യത്യസ്ത പേര് ഉപയോഗിക്കും. മെക്സിക്കോ, റഷ്യ ഉൾപ്പെടെയുള്ള മറ്റ് വിപണികളിലും എസ്‌യുവി വിപണിയിലെത്തും.

പുതിയ മിഡ്-സൈസ് ടാരെക് എസ്‌യുവിയുമായി ഫോക്‌സ്‌വാഗൺ, അരങ്ങേറ്റം അടുത്ത വർഷം

എസ്‌യുവിയുടെ പരീക്ഷണയോട്ടം കമ്പനി ഇതിനകം തന്നെ നടത്തിയിട്ടുണ്ട്. വാസ്തവത്തിൽ എസ്‌യുവിക്ക് അതിന്റേതായ ഐഡന്റിറ്റി ഉണ്ടെന്നും ചൈനീസ് തറു എസ്‌യുവിയേക്കാൾ അല്പം വ്യത്യസ്തമായ രൂപമുണ്ടാകുമെന്നും ചിത്രങ്ങൾ വെളിപ്പെടുത്തുന്നു. വാഹനത്തിൽ പുതിയ ഫ്രണ്ട് ബമ്പർ, പുതുതായി സ്റ്റൈൽ ചെയ്ത വീലുകൾ, പുതിയ പെയിന്റ് സ്കീമുകൾ എന്നിവ ഉണ്ടാകും.

MOST READ: മാരുതി എസ്-ക്രോസ് പെട്രോളും ജൂണിൽ, ബുക്കിംഗ് ആരംഭിച്ചു

പുതിയ മിഡ്-സൈസ് ടാരെക് എസ്‌യുവിയുമായി ഫോക്‌സ്‌വാഗൺ, അരങ്ങേറ്റം അടുത്ത വർഷം

വലിപ്പവും വിലയും കണക്കിലെടുക്കുമ്പോൾ വരാനിരിക്കുന്ന ഫോക്‌സ്‌വാഗൺ ടാരെക്കിനെ ടി-ക്രോസിനും ടിഗുവാൻ ഓൾസ്‌പെയ്‌സിനും ഇടയിൽ സ്ഥാപിക്കും. ഉയർന്ന പതിപ്പുകളിൽ വാഗ്‌ദാനം ചെയ്യാൻ സാധ്യതയുള്ള ടിഗുവാൻ ഫെയ്‌സ്‌ലിഫ്റ്റിലും കമ്പനി പ്രവർത്തിക്കുന്നുണ്ട്.

പുതിയ മിഡ്-സൈസ് ടാരെക് എസ്‌യുവിയുമായി ഫോക്‌സ്‌വാഗൺ, അരങ്ങേറ്റം അടുത്ത വർഷം

എൻ‌ട്രി ലെവൽ 250 ടി‌എസ്‌ഐ മോഡൽ ടിഗുവാൻ ഫെയ്‌സ്‌ലിഫ്റ്റിന് ലഭിക്കില്ലെന്ന് റിപ്പോർട്ടുകൾ അവകാശപ്പെടുന്നു. ഈ നീക്കം ജർമൻ വാഹന നിർമാതാക്കളെ പുതിയ ടാരെക് എസ്‌യുവിക്ക് ഇടം സൃഷ്ടിക്കാൻ സഹായിക്കും. പുതിയ ടിഗുവാൻ കംഫർട്ട്‌ലൈൻ, ആർ-ലൈൻ കോൺഫിഗറേഷനുകളിൽ വാഗ്‌ദാനം ചെയ്യാൻ സാധ്യതയുണ്ട്.

MOST READ: പുതുതലമുറ വെന്റോ റഷ്യയിൽ അവതരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍

പുതിയ മിഡ്-സൈസ് ടാരെക് എസ്‌യുവിയുമായി ഫോക്‌സ്‌വാഗൺ, അരങ്ങേറ്റം അടുത്ത വർഷം

ഫോക്‌സ്‌വാഗൺ ടാരെക് 4.45 മീറ്റർ നീളവും 2.68 മീറ്റർ വീൽബേസും അളക്കാൻ സാധ്യതയുണ്ട്. എസ്‌യുവിക്ക് ഏകദേശം 445 ലിറ്റർ ബൂട്ട് സ്പേസ് ഉണ്ടാകും. പിൻ സീറ്റുകൾ മടക്കിക്കൊണ്ട് ഇത് കൂടുതൽ വിപുലീകരിക്കാം. ജീപ്പ് കോമ്പസ്, ഹ്യുണ്ടായി ട്യൂസോൺ, ടൊയോട്ട RAV4 എന്നിവയുമായി എസ്‌യുവി നേരിട്ട് മത്സരിക്കും.

പുതിയ മിഡ്-സൈസ് ടാരെക് എസ്‌യുവിയുമായി ഫോക്‌സ്‌വാഗൺ, അരങ്ങേറ്റം അടുത്ത വർഷം

1.4 ലിറ്റർ ടി‌എസ്‌ഐ എഞ്ചിനാണ് എസ്‌യുവിക്ക് കരുത്തേകുന്നത്. ഇത് 150 bhp പവറും 250 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കുന്ന യൂണിറ്റ് ഒരു ഫ്രണ്ട് വീൽ ഓപ്ഷനിലാകും എത്തുക.

Most Read Articles

Malayalam
English summary
Volkswagen Tarek Launch Rescheduled To Early Next year. Read in Malayalam
Story first published: Friday, May 22, 2020, 17:54 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X