ഹവാൽ എത്താൻ വൈകിയേക്കുമെന്ന സൂചനയുമായി ഗ്രേറ്റ് വാൾ മോട്ടോർസ്

കൊറോണ വൈറസ് വ്യാപനം ഇന്ത്യയിൽ നിലവിലുള്ള വാഹന നിർമാതാക്കൾക്ക് വലിയ നഷ്ടം വരുത്തിയതിനു പിന്നാലെ ഗ്രേറ്റ് വാൾ മോട്ടോർസ് പോലുള്ള പുതുമുഖ ബ്രാൻഡുകൾ രാജ്യത്ത് എത്താനും വൈകിയേക്കും.

ഹവാൽ എത്താൻ വൈകിയേക്കുമെന്ന സൂചനയുമായി ഗ്രേറ്റ് വാൾ മോട്ടോർസ്

മഹാരാഷ്ട്രയിൽ സ്ഥിതിചെയ്യുന്ന തലേഗാവ് ഫാക്ടറി ഏറ്റെടുക്കുന്നതിന് 2020 ജനുവരി 17-ന് ജനറൽ മോട്ടോർസുമായി പേരുകേട്ട ചൈനീസ് എസ്‌യുവി നിർമാതാക്കളായ ഗ്രേറ്റ് വാൾ കരാർ ഒപ്പിട്ടിരുന്നു.ഈ പ്ലാന്റ് ഏറ്റെടുക്കുന്നത് കമ്പനിയുടെ ഇന്ത്യയിലേക്ക് പ്രവേശിക്കുന്നതിന് ഒരു പ്രധാന അടിത്തറ ഉണ്ടാക്കും.

ഹവാൽ എത്താൻ വൈകിയേക്കുമെന്ന സൂചനയുമായി ഗ്രേറ്റ് വാൾ മോട്ടോർസ്

ഈ വർഷം രണ്ടാം പകുതിയോടെ പുത്തൻ മോഡലുകളുമായി രാജ്യത്ത് ചുവടുവെക്കാൻ കമ്പനി തീരുമാനിച്ചിരുന്നത്. എന്നാൽ നിലവിലെ സാമ്പത്തിക സ്ഥിതികൾ നോക്കുമ്പോൾ ഇന്ത്യക്കായുള്ള പദ്ധതികൾ താത്ക്കാലികമായി ഉപേക്ഷിക്കേണ്ടിവരുമെന്ന് കമ്പനി വർത്തങ്ങൾ സൂചിപ്പിച്ചു.

MOST READ: ബിഎസ് VI XUV500 ഡീലര്‍ഷിപ്പുകളിലേക്ക് അയച്ച് മഹീന്ദ്ര; ഡെലിവറി ഉടന്‍

ഹവാൽ എത്താൻ വൈകിയേക്കുമെന്ന സൂചനയുമായി ഗ്രേറ്റ് വാൾ മോട്ടോർസ്

കഴിഞ്ഞ മാസം അവസാനത്തോടെ കേന്ദ്ര സർക്കാർ നേരിട്ടുള്ള വിദേശ നിക്ഷേപ നയത്തിൽ പരിഷ്ക്കരണം കൊണ്ടുവന്നതും ഗ്രേറ്റ് വാൾ മോട്ടോർസിന് തിരിച്ചിടിയായിട്ടുണ്ട്.

ഹവാൽ എത്താൻ വൈകിയേക്കുമെന്ന സൂചനയുമായി ഗ്രേറ്റ് വാൾ മോട്ടോർസ്

ഈ വർഷം ഫെബ്രുവരിയിൽ നടന്ന 2020 ഓട്ടോ എക്സ്പോയിലാണ് ഗ്രേറ്റ് വാൾ ഇന്ത്യയിൽ തങ്ങളുടെ മോഡലുകൾ ആദ്യമായി പ്രദർശിപ്പിച്ചത്. ഇന്ത്യൻ വിപണിയിൽ തുടക്കക്കാരണെങ്കിലും ചൈനയിലെ ഏറ്റവും വലിയ എസ്‌യുവി നിർമാതാക്കളാണ് ഇവർ.

MOST READ: ചൈല്‍ഡ് ലോക്ക് തകരാര്‍; ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ട് ഇന്ത്യയില്‍ തിരിച്ചുവിളിച്ചു

ഹവാൽ എത്താൻ വൈകിയേക്കുമെന്ന സൂചനയുമായി ഗ്രേറ്റ് വാൾ മോട്ടോർസ്

നിലവിൽ ജി‌ഡബ്ല്യുഎം എന്ന കമ്പനിക്ക് കീഴിൽ ഹവാൽ, ഗ്രേറ്റ് വാൾ ഇവി, ഗ്രേറ്റ് വാൾ പിക്കപ്പ് എന്നീ ബ്രാൻഡുകൾ അണിനിരക്കുന്നു. ഇന്ത്യയിൽ എം‌ജിയുടെ മികച്ച വിജയം തന്നെയാണ് ആഭ്യന്തര വിപണിയിൽ അരങ്ങേറ്റം കുറിക്കാൻ ഗ്രേറ്റ് വാൾ മോട്ടോർസിന് പ്രചോദനമായത്.

ഹവാൽ എത്താൻ വൈകിയേക്കുമെന്ന സൂചനയുമായി ഗ്രേറ്റ് വാൾ മോട്ടോർസ്

ഹവാൽ F7, ഹവാൽ F5, ഹവാൽ 7X, ഹവാൽ H9 എന്നിവ എസ്‌യുവി വിഭാഗത്തിൽ അണിനിരത്തിയപ്പോൾ ഇലക്ട്രിക് നിരയിലേക്ക് GMW R1 ഉം കമ്പനി ഓട്ടോ എക്സ്പോയുടെ പതിനഞ്ചാം പതിപ്പിൽ അവതരിപ്പിച്ചു.

MOST READ: അമേരിക്കയിൽ അരങ്ങേറ്റം കുറിച്ച് കൺട്രിമാൻ ഓക്സ്ഫോർഡ്, കൂട്ടിന് 2020 മിനി കൂപ്പറും

ഹവാൽ എത്താൻ വൈകിയേക്കുമെന്ന സൂചനയുമായി ഗ്രേറ്റ് വാൾ മോട്ടോർസ്

മിഡ്-സൈസ് എസ്‌യുവി ശ്രേണിയിലേക്കാണ് ഈ നാലു മോഡലുകളെയും കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. പെട്രോള്‍ എഞ്ചിന്‍ മോഡൽ മാത്രമായാകും നാല് എസ്‌യുവികളും വിപണിയില്‍ എത്തുകയെന്നാണ് സൂചന.

ഹവാൽ എത്താൻ വൈകിയേക്കുമെന്ന സൂചനയുമായി ഗ്രേറ്റ് വാൾ മോട്ടോർസ്

കിയ സെല്‍റ്റോസ്, ടാറ്റ ഹാരിയര്‍, എംജി ഹെക്ടര്‍ എന്നിവരാകും ഹവാല്‍ മോഡലുകളുടെ വിപണിയിലെ എതിരാളികള്‍. മിക്കവാറും എല്ലാ വിഭാഗത്തിലും നിരവധി ഉൽപ്പന്നങ്ങൾ ജി‌ഡബ്ല്യുഎം വാഗ്ദാനം ചെയ്യുന്നുണ്ട്.

Most Read Articles

Malayalam
English summary
GWM Haval launch could postpone in India. Read in Malayalam
Story first published: Saturday, May 23, 2020, 10:51 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X