YouTube

ബിഎസ് VI XUV500 ഡീലര്‍ഷിപ്പുകളിലേക്ക് അയച്ച് മഹീന്ദ്ര; ഡെലിവറി ഉടന്‍

പ്രവര്‍ത്തനങ്ങള്‍ ഭാഗികമായെങ്കിലും പുനരാരംഭിച്ചതോടെ വാഹനങ്ങള്‍ ഡീലര്‍ഷിപ്പുകളിലേക്ക് അയച്ച് മഹീന്ദ്ര. അടുത്തിടെ വിപണിയില്‍ എത്തിയ ബിഎസ് VI മോഡലായ XUV500 ആണ് കമ്പനി ആദ്യം അയച്ചുതുടങ്ങിയത്.

ബിഎസ് VI XUV500 ഡീലര്‍ഷിപ്പുകളിലേക്ക് അയച്ച് മഹീന്ദ്ര; ഡെലിവറി ഉടന്‍

റിപ്പോര്‍ട്ട് അനുസരിച്ച് മോഡലിന്റെ 55 കാറുകളാണ് അയച്ചിരിക്കുന്നത്. മെയ് അവസാനത്തോടെയോ, ജൂണ്‍ ആദ്യ ആഴ്ചകളിലോ വാഹനം ഡീലര്‍ഷിപ്പുകളില്‍ എത്തും. ഇതോടെ പുതിയ ബിഎസ് VI പതിപ്പ് ബുക്ക് ചെയ്തിരിക്കുന്ന ഉപഭോക്താക്കള്‍ക്ക് കൈമാറി തുടങ്ങാമെന്ന് പ്രതിക്ഷയിലാണ് മഹീന്ദ്ര.

ബിഎസ് VI XUV500 ഡീലര്‍ഷിപ്പുകളിലേക്ക് അയച്ച് മഹീന്ദ്ര; ഡെലിവറി ഉടന്‍

ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ്, മാര്‍ച്ച് മാസം മൂന്നാമത്തെ ആഴ്ചയില്‍ നിര്‍മ്മിച്ച വാഹനങ്ങളാണ് കയറ്റുമതി ചെയ്തിരിക്കുന്നത്. ഇതില്‍ 47 ശതമാനം ഉയര്‍ന്ന പതിപ്പായ W11 (O) മാനുവല്‍ ഗിയര്‍ബോക്‌സും, 34 ശതമാനം W9,W7 മാനുവല്‍ ഗിയര്‍ബോക്‌സുമാണ്.

MOST READ: രാജ്യത്ത് പ്രവർത്തനങ്ങൾ പുനരാരംഭിച്ച് സ്കോഡ ഓട്ടോ ഫോക്‌സ്‌വാഗണ്‍ ഇന്ത്യ

ബിഎസ് VI XUV500 ഡീലര്‍ഷിപ്പുകളിലേക്ക് അയച്ച് മഹീന്ദ്ര; ഡെലിവറി ഉടന്‍

ബാക്കി 5 ശതമാനം പ്രാരംഭ പതിപ്പായ W5 മാനുവല്‍ മോഡലാണെന്നും കമ്പനി അറിയിച്ചു. കൂടാതെ ഇതില്‍ 85 ശതമാനം വെള്ള നിറത്തിലുള്ള മോഡലുകളാണെന്നും, 11 ശതമാനം ബ്ലാക്ക് നിറവും 4 ശതമാനം സില്‍വര്‍ നിറത്തിലും ഉള്ളതാണ്.

ബിഎസ് VI XUV500 ഡീലര്‍ഷിപ്പുകളിലേക്ക് അയച്ച് മഹീന്ദ്ര; ഡെലിവറി ഉടന്‍

ഉടന്‍ തന്നെ XUV500 -യുടെ പ്രെഡക്ഷന്‍ ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു. ജൂണ്‍ അവസാന ആഴ്ചയോടെ കൂടുതല്‍ വാഹനങ്ങള്‍ കയറ്റി അയക്കാം എന്ന പ്രതീക്ഷയിലാണ് നിര്‍മ്മാതാക്കള്‍.

MOST READ: ബിഎസ് VI എന്‍ഡവറിന്റെ വില മൂന്ന് മാസത്തേക്ക് വര്‍ധിപ്പിക്കില്ലെന്ന് ഫോര്‍ഡ്

ബിഎസ് VI XUV500 ഡീലര്‍ഷിപ്പുകളിലേക്ക് അയച്ച് മഹീന്ദ്ര; ഡെലിവറി ഉടന്‍

അടുത്തിടെ വിപണിയില്‍ എത്തിയ XUV500 -യുടെ നവീകരിച്ച പതിപ്പിന് 13.20 ലക്ഷം രൂപയാണ് എക്സ്ഷോറൂ വില. നാല് വകഭേദങ്ങളിലാണ് ബിഎസ VI പതിപ്പ് വിപണിയില്‍ എത്തുന്നത്.

ബിഎസ് VI XUV500 ഡീലര്‍ഷിപ്പുകളിലേക്ക് അയച്ച് മഹീന്ദ്ര; ഡെലിവറി ഉടന്‍

2.2 ലിറ്റര്‍ എംഹോക്ക് ഡീസല്‍ എഞ്ചിനാണ് വാഹനത്തിന്റെ കരുത്ത്. ഈ എഞ്ചിന്‍ 155 bhp കരുത്തും 360 Nm torque ഉം ഉത്പാദിപ്പിക്കും. ആറ് സ്പീഡ് മാനുവല്‍ ആണ് ഗിയര്‍ബോക്സ്.

MOST READ: ചൈല്‍ഡ് ലോക്ക് തകരാര്‍; ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ട് ഇന്ത്യയില്‍ തിരിച്ചുവിളിച്ചു

ബിഎസ് VI XUV500 ഡീലര്‍ഷിപ്പുകളിലേക്ക് അയച്ച് മഹീന്ദ്ര; ഡെലിവറി ഉടന്‍

കിയ സെല്‍റ്റോസ്, ടാറ്റ ഹാരിയര്‍, എംജി ഹെക്ടര്‍, ഹ്യുണ്ടായി ക്രെറ്റ, ജീപ്പ് കോമ്പസ്, ഫോക്‌സ്‌വാഗണ്‍ ടി-റോക്ക് തുടങ്ങിയവരാണ് XUV500 -യുടെ വിപണിയിലെ എതിരാളികള്‍.

ബിഎസ് VI XUV500 ഡീലര്‍ഷിപ്പുകളിലേക്ക് അയച്ച് മഹീന്ദ്ര; ഡെലിവറി ഉടന്‍

ക്രോം ആവരണത്തിലുള്ള ഫ്രണ്ട് ഗ്രില്‍, സ്പ്ലിറ്റ് ടെയില്‍ ലാമ്പുകള്‍, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, ട്വിന്‍ എക്‌സ്‌ഹോസ്റ്റ്, റിയര്‍ സ്‌പോയിലര്‍, സ്റ്റൈലിഷ് ഡയമണ്ട് കട്ട് അലോയ് വീലുകള്‍ എന്നിവ വാഹനത്തിന്റെ സവിശേഷതകളാണ്.

MOST READ: അമേരിക്കയിൽ അരങ്ങേറ്റം കുറിച്ച് കൺട്രിമാൻ ഓക്സ്ഫോർഡ്, കൂട്ടിന് 2020 മിനി കൂപ്പറും

ബിഎസ് VI XUV500 ഡീലര്‍ഷിപ്പുകളിലേക്ക് അയച്ച് മഹീന്ദ്ര; ഡെലിവറി ഉടന്‍

വകഭേദങ്ങളെ ആശ്രയിച്ചാണ് വാഹനത്തില്‍ സണ്‍റൂഫ്, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേയ്ക്കൊപ്പം ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, പ്രീമിയം അപ്ഹോള്‍സ്റ്ററി ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ബിഎസ് VI XUV500 ഡീലര്‍ഷിപ്പുകളിലേക്ക് അയച്ച് മഹീന്ദ്ര; ഡെലിവറി ഉടന്‍

ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റുകള്‍, ഡ്യുവല്‍ എയര്‍ബാഗുകള്‍, ബ്രേക്ക് അസിസ്റ്റ്, സീറ്റ് ബെല്‍റ്റ് ഓര്‍മ്മപ്പെടുത്തല്‍ എന്നിവയും വാഹനത്തിന്റെ സവിശേഷതകളാണ്.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
BS6 Mahindra XUV500 Dispatched To Dealers. Read in Malayalam.
Story first published: Saturday, May 23, 2020, 7:39 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X