പുതിയ i30-യുടെ ഉത്പാദനം മെയ് 25-ന് ആരംഭിക്കാനൊരുങ്ങി ഹ്യുണ്ടായി
മെയ് 25 മുതൽ യൂറോപ്പിലെ പ്ലാന്റിൽ പുതിയ i30-യുടെ ഉത്പാദനം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച് ഹ്യുണ്ടായി. ജനപ്രിയ മോഡൽ നിർമിക്കാനുള്ള ഉത്തരവാദിത്തം ഹ്യുണ്ടായിയുടെ ചെക്ക് റിപ്പബ്ളിക്കൻ മാനുഫാക്‌ചറിംഗ് യൂണിറ്റിനായിരിക്കും.

2007 മുതൽ വിൽപ്പനയ്‌ക്കെത്തുന്ന ഈ മോഡൽ ഹാച്ച്ബാക്ക്, വാഗൺ, ഫാസ്റ്റ്ബാക്ക് എന്നിങ്ങനെ മൂന്ന് ബോഡി ശൈലിയിലാണ് നിലവിൽ ഹ്യുണ്ടായി i30 വിപണിയിൽ ഇടംപിടിക്കുന്നത്. യൂറോപ്പിൽ ഒരു ദശലക്ഷത്തിലധികം യൂണിറ്റുകൾ വിറ്റഴിക്കാൻ കമ്പനിക്ക് സാധിച്ചത് വാഹനത്തിന്റെ വിജയത്തിന് അടിവരയിടുന്നു.

"I" പ്രിഫിക്‌സ് വഹിച്ച ആദ്യത്തെ ഹ്യുണ്ടായി കാറാണ് i30 എന്നും 2008 നവംബറിൽ ഫാക്‌ടറിയിലെ ശേഷി വർധിപ്പിച്ചപ്പോൾ വലിയ അളവിൽ ഉത്പാദിപ്പിച്ച ഹ്യുണ്ടായി ചെക്ക് റിപ്പബ്ളിക്കിന്റെ ആദ്യ മോഡലാണിതെന്നും ശ്രദ്ധേയമാണ്.
MOST READ: ഇന്തോനേഷ്യയിൽ അരങ്ങേറ്റം കുറിച്ച് റെനോ ക്വിഡ്

മൂന്ന് ദശലക്ഷം യൂണിറ്റുകളുടെ നിർമ്മാണം എന്ന നാഴികക്കല്ല് കഴിഞ്ഞ വർഷം HMMC പ്ലാന്റ് ആഘോഷിച്ചു. ഒരു ദശലക്ഷം ട്യൂസോൺ എസ്‌യുവികൾ നിർമിച്ചതിന്റെ മറ്റൊരു നേട്ടവും ഇത് നേടി.

ഹ്യുണ്ടായി ചെക്ക് റിപ്പബ്ളിക്കിൽ നിന്നുള്ള വാഹനങ്ങൾ അഞ്ച് ഭൂഖണ്ഡങ്ങളിലായി 70 ലധികം രാജ്യങ്ങളിലേക്ക് വിതരണം ചെയ്യുന്നു. ഇത് യൂറോപ്പിലെ ദക്ഷിണ കൊറിയൻ ബ്രാൻഡിന്റെ വ്യവസായത്തിന്റെ കാതലാണ്.
MOST READ: 2020 ഹോണ്ട സിറ്റി; നിർമാണം പുനരാംഭിക്കട്ടെ എന്നിട്ടാവാം അവതരണം

വിദേശ വിപണിയിൽ i30 ബ്രാൻഡിന്റെ സ്ഥിരതയാർന്ന വിൽപ്പനക്കാരനാണ്. ഉചിതമായ, രൂപകൽപ്പന, വികസനം, മറ്റ് എഞ്ചിനീയറിംഗ് വശങ്ങൾ എന്നിവ അന്തിമ അസംബ്ലി വരെ അവിടെ നടക്കുന്നതിനാൽ യൂറോപ്പിലാണ് വാഹനത്തിന്റെ നിർമാണം കേന്ദ്രീരകിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ പതിപ്പ് അതിന്റെ മുൻഗാമികളേക്കാൾ കൂടുതൽ വിപുലമായി കണക്കാക്കപ്പെടുന്നു. സുരക്ഷ, സുഖസൗകര്യങ്ങൾ, കണക്റ്റഡ് സാങ്കേതികവിദ്യകൾ എന്നിവയുടെ കാര്യത്തിൽ വളരെയധികം മെച്ചപ്പെടുത്തലുകൾ പുതിയ i30 നേടുന്നു.
MOST READ: ഇരുപതിന്റെ നിറവിൽ ഹ്യുണ്ടായിയുടെ ആദ്യ എസ്‌യുവി സാന്റ ഫെ

അതോടൊപ്പം 2020 ഹ്യുണ്ടായി i30-ക്ക് പുതുക്കിയ സ്റ്റൈലിംഗ്, അധിക കണക്റ്റിവിറ്റി സവിശേഷതകൾ, 48V മൈൽഡ്-ഹൈബ്രിഡ് എഞ്ചിൻ എന്നിവയും ആദ്യമായി ലഭിക്കും. പെർഫോമൻസിനെ അടിസ്ഥാനമാക്കിയുള്ള N വേരിയന്റ് ആദ്യമായി വാഗൺ ബോഡി ശൈലിയിലും ഇനി ലഭ്യമാക്കും.

രണ്ട് ടർബോ പെട്രോൾ എഞ്ചിനുകൾ ഉപയോഗിച്ചാണ് സ്റ്റാൻഡേർഡ് i30 വാഗ്‌ദാനം ചെയ്യുന്നത്. ആദ്യത്തേത് 1.0 ലിറ്റർ ത്രീ സിലിണ്ടറും രണ്ടാമത്തേത് 1.5 ലിറ്റർ നാല് സിലിണ്ടർ യൂണിറ്റുമാണ്. ഇത് മോൾഡ്-ഹൈബ്രിഡ് സിസ്റ്റവുമായി ജോടിയാക്കുന്നു.
MOST READ: പുതിയ ഷിറോൺ പർ സ്‌പോർട്ട് യൂറോപ്പിൽ അവതരിപ്പിച്ച് ബുഗാട്ടി

അതോടൊപ്പം 1.6 ലിറ്റർ ഡീസൽ എഞ്ചിനും i30-യുടെ ഭാഗമാണ്. N-ലൈൻ വേരിയന്റ് 1.5 ലിറ്റർ ടർബോ യൂണിറ്റിൽ നിന്ന് 160 bhp-യിൽ കൂടുതൽ ഉത്പാദിപ്പിക്കുന്നു.


Click it and Unblock the Notifications








