2020 ഹോണ്ട സിറ്റി; നിർമാണം പുനരാംഭിക്കട്ടെ എന്നിട്ടാവാം അവതരണം

പുതിയ ഹോണ്ട സിറ്റിയുടെ ഇന്ത്യൻ അരങ്ങേറ്റത്തിനായി ജാപ്പനീസ് വാഹന നിർമാതാക്കൾ ഇതിനകം തന്നെ പദ്ധതികൾ തയാറാക്കിയിരുന്നുവെങ്കിലും രാജ്യവ്യാപകമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ തങ്ങളുടെ പദ്ധതികളെല്ലാം പാളുകയായിരുന്നു.

2020 ഹോണ്ട സിറ്റി; നിർമാണം പുനരാംഭിക്കട്ടെ എന്നിട്ടാവാം അവതരണം

ഒടുവിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതോടെ ഹോണ്ട അതിന്റെ ഉത്പാദന സൗകര്യങ്ങൾ തിരികെ കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ്. അതുകൊണ്ടുതന്നെ പുതിയ സിറ്റിയുടെ അവതരണത്തിനായ കാത്തിരിക്കുകയാണ് വാഹന പ്രേമികൾ.

2020 ഹോണ്ട സിറ്റി; നിർമാണം പുനരാംഭിക്കട്ടെ എന്നിട്ടാവാം അവതരണം

തങ്ങളുടെ പ്ലാന്റുകളിൽ വാഹന നിർമാണം പുനരാരംഭിക്കുന്നതിനുള്ള ഒരുക്കത്തിലാണ് ഹോണ്ട. അതിനുശേഷം മാത്രമായിരിക്കും 2020 സിറ്റി സെഡാന്റെ അരങ്ങേറ്റത്തിനുള്ള തീയതി ബ്രാൻഡ് തീരുമാനിക്കുകയുള്ളൂ.

MOST READ: കൊവിഡ്-19; ഉപഭോക്താക്കൾക്കായി കെയർ പദ്ധതിയുമായി കിയ

2020 ഹോണ്ട സിറ്റി; നിർമാണം പുനരാംഭിക്കട്ടെ എന്നിട്ടാവാം അവതരണം

കമ്പനിയുടെ മുഴുവൻ വിതരണ ശൃംഖലയ്ക്കും പ്രവർത്തനങ്ങൾ ആരംഭിക്കാൻ അനുമതിയുണ്ടെന്നും അതിന്റെ ഭാഗമായി പ്രവർത്തനങ്ങൾ പുനരാരഭിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്നും ഹോണ്ട കാർസ് ഇന്ത്യ സീനിയർ വൈസ് പ്രസിഡന്റും സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ഡയറക്‌ടറുമായ രാജേഷ് ഗോയൽ ഓട്ടോകാർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ വിശദീകരിച്ചു.

2020 ഹോണ്ട സിറ്റി; നിർമാണം പുനരാംഭിക്കട്ടെ എന്നിട്ടാവാം അവതരണം

ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലും രാജസ്ഥാനിലെ തപുകരയിലുമാണ് ഹോണ്ടയ്ക്ക് നിർമാണശാലകൾ പ്രവർത്തിക്കുന്നത്. ഗവൺമെന്റിന്റെ ഏറ്റവും പുതിയ മാർ‌ഗനിർ‌ദ്ദേശങ്ങൾ‌ പിന്തുടർ‌ന്ന് ഗതാഗത സൗകര്യങ്ങൾ പുനരാരംഭിക്കുമ്പോൾ തന്നെ തൊഴിലാളികൾ‌ മടങ്ങിവരുമെന്ന് പ്രതീക്ഷിക്കുന്നു. തുടർന്ന് ഉത്പാദനം ആരംഭിക്കാൻ സാധിക്കുമെന്നും അതിനുശേഷം ഹോണ്ട സിറ്റിയുടെ അവതരണത്തിനുള്ള ഒരുക്കങ്ങൾ പ്രഖ്യാപിക്കുമെന്നും ഗോയൽ പറഞ്ഞു.

MOST READ: ബിഎസ് VI XUV500 ഡീലര്‍ഷിപ്പുകളിലേക്ക് അയച്ച് മഹീന്ദ്ര; ഡെലിവറി ഉടന്‍

2020 ഹോണ്ട സിറ്റി; നിർമാണം പുനരാംഭിക്കട്ടെ എന്നിട്ടാവാം അവതരണം

വരാനിരിക്കുന്ന 2020 ഹോണ്ട സിറ്റി അളവുകളുടെ അചിസ്ഥാനത്തിൽ അതിന്റെ ശ്രേണിയിലെ തന്നെ ഏറ്റവും വിശാലമായ മോഡലായിരിക്കും. വലിപ്പത്തിന്റെ കാര്യത്തിൽ നിലവിലെ മോഡലിനെക്കാൾ കേമനാണ് അഞ്ചാംതലമുറ സിറ്റി എന്നത് തന്നെയാണ് ഏറ്റവും ആകർഷകമായ കാര്യം.

2020 ഹോണ്ട സിറ്റി; നിർമാണം പുനരാംഭിക്കട്ടെ എന്നിട്ടാവാം അവതരണം

വേരിയന്റുകളുടെയും വിലയുടെയും അടിസ്ഥാനത്തിൽ വിശാലമായ ഉപഭോക്താക്കളെ ഉൾക്കൊള്ളുന്നതിനായി നിലവിലെ ഹോണ്ട സിറ്റിക്ക് ഒപ്പമാകും അഞ്ചാംതലമുറ മോഡലിനെയും കമ്പനി വിൽപ്പനക്കെത്തിക്കുക. നിലവിലെ മോഡൽ ഒരു പെട്രോൾ എഞ്ചിനിൽ മാത്രം വിപണിയിൽ തുടരും.

MOST READ: രാജ്യത്ത് പ്രവർത്തനങ്ങൾ പുനരാരംഭിച്ച് സ്കോഡ ഓട്ടോ ഫോക്‌സ്‌വാഗണ്‍ ഇന്ത്യ

2020 ഹോണ്ട സിറ്റി; നിർമാണം പുനരാംഭിക്കട്ടെ എന്നിട്ടാവാം അവതരണം

കൂടാതെ വരാനിരിക്കുന്ന ഹോണ്ട സിറ്റിക്ക് പുത്തൻ 1.5 ലിറ്റർ പെട്രോൾ എഞ്ചിനും ബ്രാൻഡ് അവതരിപ്പിക്കും. ഇത് പഴയ എഞ്ചിനേക്കാൾ ശക്തവും ടോർഖിയവും ആയിരിക്കും. ഇതോടൊപ്പം 1.5 ലിറ്റർ i-DTEC ഡീസൽ എഞ്ചിന്റെ ബിഎസ്-VI കംപ്ലയിന്റ് പതിപ്പും സെഡാനിൽ തെരഞ്ഞെടുക്കാൻ സാധിക്കും.

2020 ഹോണ്ട സിറ്റി; നിർമാണം പുനരാംഭിക്കട്ടെ എന്നിട്ടാവാം അവതരണം

പെട്രോൾ മോഡലുകളിൽ അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സ് ലഭ്യമാകുമ്പോൾ ഡീസൽ മോഡലുകൾക്ക് ആറ് സ്പീഡ് മാനുവൽ, സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് എന്നിവ ലഭിക്കും.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
2020 Honda City launch date to be finalized when production resumes. Read in Malayalam
Story first published: Saturday, May 23, 2020, 15:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X