ടാക്‌സി, ഓട്ടോ ഡ്രൈവമാര്‍ക്ക് പ്രഖ്യാപിച്ച് ധനസഹായം നല്‍കി തുടങ്ങിയെന്ന് ഡല്‍ഹി സര്‍ക്കാര്‍
കൊവിഡ്-19 വ്യാപനം തടയുന്നതിന്റെ ഭാഗമായി മെയ് 3 വരെ രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ വിവിധ മേഖലകള്‍ സ്തംഭിച്ചിരിക്കുകയാണ്. വിവിധ സംസ്ഥാനങ്ങള്‍ പലതരത്തിലുള്ള സഹായങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.

ടാക്‌സി, ഓട്ടോ ഡ്രൈവമാര്‍ക്ക് 5,000 രൂപയുടെ ധനസഹായം നല്‍കുമെന്ന് ഡല്‍ഹി സര്‍ക്കാര്‍ തുടക്കത്തിലെ പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

നിയന്ത്രണങ്ങള്‍ ഇത്തരക്കാരുടെ ഉപജീവനമാര്‍ഗത്തെ ബാധിച്ചതിനാല്‍ സഹായം നല്‍കാന്‍ തീരുമാനിച്ചെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ടാക്‌സി, ഓട്ടോ ഡ്രൈവമാര്‍ ഉള്‍പ്പെടെയാണ് ധനസഹായത്തിനര്‍ഹരായിട്ടുള്ളത്.
MOST READ: KUV100 NXT ബിഎസ് VI പതിപ്പിനെ അവതരിപ്പിച്ച് മഹീന്ദ്ര; വില 5.54 ലക്ഷം രൂപ

പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഇവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക കൈമാറി തുടങ്ങിയെന്നും അദ്ദേഹം അറിയിച്ചു. ഈ പദ്ധതിയുടെ ഭാഗമായി 23,000 ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ അക്കൗണ്ടിലേക്കാകും തുക കൈമാറുകയെന്നും മന്ത്രാലയം അറിയിച്ചു.

ഇതുവരെ മൊത്തം 1.60 ലക്ഷം അപേക്ഷകള്‍ സര്‍ക്കാരിന് ലഭിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തെ തന്ന നിര്‍മ്മാണ തൊഴിലാളികള്‍ക്കും 5,000 രൂപയുടെ ധനസഹായം നല്‍കുമെന്ന് ഡല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
MOST READ: ഇന്ത്യൻ വിപണിയിൽ നിന്നും പിൻവാങ്ങി ടിവിഎസ് വീഗോ

ഒരാളും പട്ടിണി കിടക്കേണ്ടി വരില്ലെന്നും അടുത്ത ഏഴ് മുതല്‍ പത്ത് ദിവസത്തിനുള്ളില്‍ ധനസഹായം നല്‍കുമെന്നും അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വാഹനമേഖലയില്‍ നിലനിന്നിരുന്ന ഏറ്റവും വലിയ ആശങ്കയായിരുന്നു ലോണ്‍ EMI. ടൂറിസ്റ്റ് ബസുകള്‍, ടാക്‌സി കാറുകള്‍, ലോറികള്‍ തുടങ്ങിയ വാഹനങ്ങള്‍ക്ക് ഓട്ടമില്ലാതെ ആയതോടെ ലോണും ടാക്‌സും അടയ്ക്കാന്‍ സാധിക്കുന്നില്ലെന്നും ഇതിന് പരിഹാരം വേണമെന്നും ആവശ്യം ശക്തമായിരുന്നു.
MOST READ: ഇന്ത്യയിലെ മികച്ച 5 ഡീസല്‍ ഓട്ടോമാറ്റിക് എസ്‌യുവികള്‍

ഇത്തരക്കാര്‍ക്ക് ആശ്വാസവുമായി RBI രംഗത്തെത്തുകയും ചെയ്തു. ഈ കാലയളവില്‍ വാഹനങ്ങളുടെ EMI മൂന്ന് മാസത്തേക്ക് അടക്കേണ്ട എന്ന് RBI -യുടെ തീരുമാനവും ആശ്വാസം നല്‍കുന്നതാണ്.

റിസര്‍വ് ബാങ്കിന്റെ ഈ തീരുമാനത്തെ വാഹന നിര്‍മാതാക്കളുടെ സംഘടനയായ സിയാം സ്വാഗതം ചെയ്തിട്ടുണ്ട്. അതോടൊപ്പം തന്നെ വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പോളിസികള്‍ പുതുക്കുന്നതിനുള്ള സമയപരിധി നീട്ടി നല്‍കുകയും ചെയ്തു.


Click it and Unblock the Notifications








