ദുല്‍ഖറിന്റെ ഗരാജിലേക്ക് പുത്തന്‍ ഒരു പോര്‍ഷ കൂടി

Written By:

ദുല്‍ഖറിന്റെ ഗരാജിലേക്ക് പുതിയ ഒരു താരം കൂടി. പോര്‍ഷ പനാമേര ടര്‍ബ്ബോ സെഡാനെ ദുല്‍ഖര്‍ സല്‍മാന്‍ സ്വന്തമാക്കി. ബിഎംഡബ്ല്യു M3, പോളോ ജിടി, ട്രയംഫ് ബോണവില്‍, ബിഎംഡബ്ല്യു R1200 GS അഡ്വഞ്ചര്‍ ടൂറര്‍ എന്നിങ്ങനെ നീളുന്ന വമ്പന്‍ താരനിരയ്‌ക്കൊപ്പമാണ് പുതിയ പനാമേര ടര്‍ബ്ബോ ഗരാജ് പങ്കിടുക.

To Follow DriveSpark On Facebook, Click The Like Button
ദുല്‍ഖറിന്റെ ഗരാജിലേക്ക് പുത്തന്‍ ഒരു പോര്‍ഷ കൂടി

അടുത്തകാലത്തായി വാഹനക്കമ്പത്തില്‍ മമ്മൂട്ടിയെ അതേപടി പകര്‍ത്തുകയാണ് മകന്‍ ദുല്‍ഖര്‍. പോര്‍ഷ പനാമേര, കയെന്‍ എസ് എസ്‌യുവികള്‍ സ്വന്തമായുള്ള മമ്മൂട്ടി തികഞ്ഞ ഒരു പോര്‍ഷാപ്രേമി കൂടിയാണ്.

ദുല്‍ഖറിന്റെ ഗരാജിലേക്ക് പുത്തന്‍ ഒരു പോര്‍ഷ കൂടി

ജനീവ മോട്ടോര്‍ഷോയില്‍ ഈ വര്‍ഷമാദ്യം പോര്‍ഷ അവതരിപ്പിച്ച പുതുതലമുറ പനാമേര ടര്‍ബ്ബോയെയാണ് ദുല്‍ഖര്‍ സ്വന്തമാക്കിയിരിക്കുന്നത്. രാജ്യാന്തര വിപണികളില്‍ എത്തിയതിന് പിന്നാലെ പനാമേര ടര്‍ബ്ബോയെ പോര്‍ഷ ഇന്ത്യയിലും ലഭ്യമാക്കുകയായിരുന്നു.

ദുൽക്കറിന്റെ ഗരാജിൽ പുത്തൻ ഒരു പോർഷ കൂടി

സ്റ്റാന്‍ഡേര്‍ഡ് പനാമേര, പനാമേര ഇ-ഹൈബ്രിഡ്, പനാമേര ടര്‍ബ്ബോ എന്നീ മൂന്ന് ഓപ്ഷനുകളില്‍ കാര്‍ രാജ്യാന്തര വിപണികളില്‍ ലഭ്യമാകുമ്പോള്‍ പനാമേര ഇ-ഹൈബ്രിഡ്, പനാമേര ടര്‍ബ്ബോ ഓപ്ഷനുകളെ മാത്രമാണ് ഇന്ത്യയില്‍ പോര്‍ഷ നല്‍കുന്നത്.

ദുൽക്കറിന്റെ ഗരാജിൽ പുത്തൻ ഒരു പോർഷ കൂടി

സ്റ്റാന്‍ഡേര്‍ഡ്, എക്‌സിക്യൂട്ടീവ്, ടൂറിസ്‌മോ എന്നീ മൂന്ന് വേരിയന്റുകളിലായാണ് പോര്‍ഷ പനാമേര ടര്‍ബ്ബോ സെഡാന്‍ ഒരുങ്ങുന്നതും. 543 bhp കരുത്തും 770 Nm torque ഉം ഉത്പാദിപ്പിക്കുന്ന 4.0 ലിറ്റര്‍ V8 പെട്രോള്‍ എഞ്ചിനിലാണ് പോര്‍ഷ പനാമേര ടര്‍ബ്ബോ വിപണിയില്‍ എത്തുന്നത്.

Recommended Video
[Malayalam] 2017 Hyundai Verna Launched In India - DriveSpark
ദുൽക്കറിന്റെ ഗരാജിൽ പുത്തൻ ഒരു പോർഷ കൂടി

8 സ്പീഡ് പിഡികെ ഗിയര്‍ബോക്‌സാണ് പുതിയ പനാമേര ടര്‍ബ്ബോയില്‍ ഇടംപിടിക്കുന്നതും.

Trending On DriveSpark Malayalam:

ഇന്‍ഡിക്കേറ്റര്‍ ഇടുമ്പോൾ കേൾക്കുന്ന 'ക്ലിക്ക്-ക്ലിക്ക്' ശബ്ദത്തിന് പിന്നിലെ കാരണം

നിങ്ങള്‍ക്ക് അറിയാത്ത ആറ് ട്രാഫിക് നിയമങ്ങള്‍

ദുൽക്കറിന്റെ ഗരാജിൽ പുത്തൻ ഒരു പോർഷ കൂടി

കേവലം 3.8 സെക്കന്‍ഡുകള്‍ കൊണ്ട് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ പോര്‍ഷ പനാമേര ടര്‍ബ്ബോയ്ക്ക് സാധിക്കും. സ്‌പോര്‍ട് ക്രോണോ പാക്കേജിനൊപ്പമെങ്കില്‍ 3.6 സെക്കന്‍ഡുകള്‍ കൊണ്ട് തന്നെ 100 കിലോമീറ്റര്‍ വേഗത കാര്‍ പിന്നിടും.

ദുൽക്കറിന്റെ ഗരാജിൽ പുത്തൻ ഒരു പോർഷ കൂടി

മണിക്കൂറില്‍ 306 കിലോമീറ്ററാണ് പോര്‍ഷ പനാമേര ടര്‍ബ്ബോയുടെ പരമാവധി വേഗത. 2.03 കോടി രൂപയാണ് പോര്‍ഷ പനാമേര ടര്‍ബ്ബോയുടെ എക്‌സ്‌ഷോറൂം വില.

കൂടുതല്‍... #off beat
English summary
Actor Dulquer Salman Gets Himself A Brand New Porsche Panamera Turbo. Read in Malayalam.
Story first published: Thursday, November 30, 2017, 19:26 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark