പൗരാണികതയുടെ പകിട്ട് നിലനിർത്തി റെസ്റ്റോമോഡ് പ്രീമിയർ പദ്മിനി

1964 -നും 2000-നും ഇടയിലാണ് ഒരു രജപുത്ര രാജകുമാരിയുടെ പേരിലുള്ള പ്രീമിയർ പത്മിനി ഇന്ത്യയിൽ നിർമ്മിക്കപ്പെട്ടത്. തുടക്കത്തിൽ ഫിയറ്റ് 1100 ഡിലൈറ്റ് എന്ന പേരിലാണ് വാഹനം വിൽപ്പനയ്ക്ക് എത്തിയത്.

പൗരാണികതയുടെ പകിട്ട് നിലനിർത്തി റെസ്റ്റോമോഡ് പ്രീമിയർ പദ്മിനി

പിന്നീട് ഒരു പതിറ്റാണ്ടിനുശേഷം ഇത് പ്രീമിയർ പദ്മിനി എന്ന് പുനർനാമകരണം ചെയ്യപ്പെടുകയായിരുന്നു. അക്കാലത്ത് ഹിന്ദുസ്ഥാൻ അംബാസഡറും സ്റ്റാൻഡേർഡ് ഹെറാൾഡുമായിരുന്നു വിപണിയിൽ പദ്മിനിയുടെ എതിരാളികൾ.

പൗരാണികതയുടെ പകിട്ട് നിലനിർത്തി റെസ്റ്റോമോഡ് പ്രീമിയർ പദ്മിനി

1970 -കളിലും 80 -കളിലും നിരവധി സെലിബ്രിറ്റികൾ നാല് സീറ്റർ സെഡാൻ സ്വന്തമാക്കിയിരുന്നു. ഫിയറ്റ് 1200 ഗ്രാൻ‌ലൂസ് ബെർലിന എന്ന മോഡലിനെ അടിസ്ഥാനമാക്കിയായിരുന്നു ഈ വാഹനം നിർമ്മാതാക്കൾ ഒരുക്കിയത്.

MOST READ: 15 വര്‍ഷത്തില്‍ കൂടുതല്‍ വാഹനങ്ങള്‍ക്ക് ആയുസ്സുണ്ടാകില്ല; പുതിയ സ്‌ക്രാപ് നയം ഉടന്‍

പൗരാണികതയുടെ പകിട്ട് നിലനിർത്തി റെസ്റ്റോമോഡ് പ്രീമിയർ പദ്മിനി

പ്രീമിയർ ബ്രാൻഡ് നേരിട്ട പോരാട്ടങ്ങൾ കണക്കിലെടുക്കുമ്പോൾ പദ്മിനി നാമം ഇന്ത്യയിലേക്ക് മടങ്ങിവരാനുള്ള സാധ്യത വളരെ കുറവാണ്. മുംബൈ ആസ്ഥാനമായുള്ള കമ്പനി പൂനെയിലെ 26.5 ഏക്കർ സ്ഥലം 2019 അവസാനത്തോടെ 217.5 കോടി രൂപയ്ക്ക് ഒരു റിയൽ എസ്റ്റേറ്റ് സ്ഥാപനത്തിന് വിറ്റു.

പൗരാണികതയുടെ പകിട്ട് നിലനിർത്തി റെസ്റ്റോമോഡ് പ്രീമിയർ പദ്മിനി

പദ്മിനിയുടെ ഉത്പാദനം അവസാനിച്ചതിനെത്തുടർന്ന് സമ്പാദ്യങ്ങൾ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിൽ രാജ്യത്തെ ആദ്യത്തെ നാല് മീറ്റർ എസ്‌യുവിയായ പ്രീമിയർ റിയോയും ഇവിടെ നിർമ്മിച്ചിരുന്നു.

MOST READ: ഇന്ത്യയിൽ ഒരു കോടി രൂപയ്ക്ക് താഴെ വിലമതിക്കുന്ന ടു ഡോർ സ്പോർട്സ് കാറുകൾ

പൗരാണികതയുടെ പകിട്ട് നിലനിർത്തി റെസ്റ്റോമോഡ് പ്രീമിയർ പദ്മിനി

ഇനി ഒരു സ്റ്റാൻ‌ഡേർഡ് പ്രീമിയർ‌ പദ്‌മിനി വാങ്ങാൻ‌ കഴിയില്ലെങ്കിലും, ഈ വാഹനത്തിന്റെ ആത്മാവിനെ സജീവമായി നിലനിർത്തുന്ന നിരവധി വാഹനപ്രമേകിളുണ്ട്. ഉടമസ്ഥരുടെ അഭിരുചിക്കനുസരിച്ച് പരിഷ്‌ക്കരിച്ച പദ്മിനിയുടെ നിരവധി പതിപ്പുകളുടെ ഉദാഹരണങ്ങൾ‌ നാം‌ കണ്ടിട്ടുള്ളതാണ്.

പൗരാണികതയുടെ പകിട്ട് നിലനിർത്തി റെസ്റ്റോമോഡ് പ്രീമിയർ പദ്മിനി

അത്തരത്തിൽ ഇവിടെ മുംബൈ ആസ്ഥാനമായുള്ള MKRAFT ഡിസൈൻ‌ ‌റെസ്റ്റോമോഡ് ചെയ്ത ഒരു പ്രീമിയർ പദ്മിനിയാണ് ഞങ്ങൾ പരിചയപ്പെടുത്തുന്നത്.‌ തീർച്ചയായും നാം ഇതുവരെ കണ്ട ബാക്കിയുള്ളവയെക്കാൾ‌ വ്യത്യസ്ഥവും മികച്ചതുമായ രീതിയിലാണ് ഈ വാഹനം പരിഷ്കരിച്ചിരിക്കുന്നത്.

MOST READ: ഇലക്ട്രിക്ക് നിര വിപുലീകരിക്കാന്‍ ടാറ്റ; HBX ഇലക്ട്രിക്ക് പരിവേഷത്തില്‍ എത്തിയേക്കും

പൗരാണികതയുടെ പകിട്ട് നിലനിർത്തി റെസ്റ്റോമോഡ് പ്രീമിയർ പദ്മിനി

ഗ്രേ നിറത്തിലുള്ള ബേസ് കോട്ടോടുകൂടിയ ഇരട്ട-ടോൺ ബോഡി പെയിന്റാണ് വാഹനത്തിന്. കൂടെ കറുത്ത നിറത്തിലുള്ള അലങ്കാരങ്ങളും നൽകിയിരിക്കുന്നു.

പൗരാണികതയുടെ പകിട്ട് നിലനിർത്തി റെസ്റ്റോമോഡ് പ്രീമിയർ പദ്മിനി

മുൻ ഗ്രില്ല, വ്യത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ് കൗളിംഗ്, മുൻ ബമ്പർ ഗാർഡ്, ഇരുവശത്തും തനതായ ഷോൾഡർ ലൈൻ, പിൻ ബമ്പർ, പില്ലറുകൾ, ഹെഡ്‌ലാമ്പ് അസംബ്ലിക്ക് താഴെയുള്ള ഇൻഡിക്കേറ്റർ കൗളിംഗ് എന്നിവ കറുത്ത നിറത്തിൽ പൂർത്തികരിച്ചിരിക്കുന്നു. അതോടൊപ്പം സ്മോക്ക്ഡ് ടെയിൽ ലാമ്പുകളും പുതിയ സെറ്റ് വീലുകളും ഉൾപ്പെടുന്നു.

MOST READ: വിപണിയോട് വിടപറഞ്ഞ് രണ്ട് നിസാൻ മോഡലുകൾ കൂടി

പൗരാണികതയുടെ പകിട്ട് നിലനിർത്തി റെസ്റ്റോമോഡ് പ്രീമിയർ പദ്മിനി

ബൂട്ട് ഓപ്പണറിന് മുകളിലുള്ള ലൈസൻസ് പ്ലേറ്റിന്റെ ഇരുവശത്തും കറുത്ത ഘടകങ്ങളും നമുക്ക് കാണാൻ കഴിയും. ഇന്റീരിയറിൽ കറുത്ത ഡാഷ്‌ബോർഡിനൊപ്പം മുന്നിലും പിന്നിലും കറുത്ത സീറ്റുകളാണ് നൽകിയിരിക്കുന്നത്.

പൗരാണികതയുടെ പകിട്ട് നിലനിർത്തി റെസ്റ്റോമോഡ് പ്രീമിയർ പദ്മിനി

റെസ്റ്റോ മോഡ് ചെയ്ത പ്രീമിയർ പദ്മിനിയിൽ പെർഫോമെൻസ് മാറ്റങ്ങളുണ്ടോ ഇല്ലയോ എന്നത് വ്യക്തമല്ല. പഴയ മോഡലിൽ 1.1 ലിറ്റർ നാല് സിലിണ്ടർ പെട്രോൾ എഞ്ചിൻ 4,800 rpm -ൽ 47 bhp കരുത്തും 3,000 rpm -ൽ 71 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

പൗരാണികതയുടെ പകിട്ട് നിലനിർത്തി റെസ്റ്റോമോഡ് പ്രീമിയർ പദ്മിനി

നാല് സ്പീഡ് മാനുവൽ ഗിയർബോക്സ് പിന വിലുകൾക്ക് പവർ നൽകുന്നു. 130 കിലോമീറ്റർ പരാമാവധി വേഗതയും വാഹനം വാഗ്ദാനം ചെയ്തിരുന്നു. നാല് സീറ്റർ സെഡാനിന് 900 കിലോഗ്രാമിൽ താഴെയായിരുന്നു ഭാരം.

Most Read Articles

Malayalam
English summary
Elegant looking Restomod Premier Padmini. Read in Malayalam.
Story first published: Tuesday, May 12, 2020, 8:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X