ഇലക്ട്രിക്ക് നിര വിപുലീകരിക്കാന്‍ ടാറ്റ; HBX ഇലക്ട്രിക്ക് പരിവേഷത്തില്‍ എത്തിയേക്കും
ടാറ്റ നിരയില്‍ നിന്നും വിപണിയില്‍ എത്താനിരിക്കുന്ന മോഡലാണ് HBX എന്ന് മിനി എസ്‌യുവി. അടുത്ത വര്‍ഷം വാഹനം വിപണിയില്‍ എത്തുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ വാഹനം വിപണിയില്‍ എത്തുമെന്നാണ് ടാറ്റ അറിയിച്ചിരിക്കുന്നത്. ഔദ്യോഗിക സ്ഥിരീകരണം ഇല്ലെങ്കിലും 1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളിലാകും വാഹനം വിപണിയില്‍ എത്തുക.

എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട് അനുസരിച്ച് HBX ഇലക്ടിക്ക് പതിപ്പും വിപണിയില്‍ എത്തിയേക്കും. ഇലക്ട്രിക്ക് വെഹിക്കിള്‍ വെബ് ആണ് ഇത് വ്യക്തമാക്കുന്ന ചിത്രം പങ്കുവെച്ചിരിക്കുന്നത്.
MOST READ: പോളോ, വെന്റോ മോഡലുകളുടെ TSI ലിമിറ്റഡ് എഡിഷൻ പതിപ്പുകൾ പുറത്തിറക്കി ഫോക്സ്‍വാഗൺ

നെക്‌സോണ്‍ ഇലക്ട്രിക്കില്‍ ടാറ്റ അവതരിപ്പിച്ച സിപ്‌ട്രോണ്‍ ടെക്‌നോളജിയില്‍ തന്നെയാകും വാഹനവും വിപണിയില്‍ എത്തുക. ഈ ടെക്‌നോളജി ഉടന്‍ തന്നെ നവീകരിക്കുമെന്ന് കമ്പനി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഈ നവീകരിച്ച ടെക്‌നോളജിയാകും വാഹനത്തില്‍ ഇടംപിടിക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 30.2 kWh ലിഥിയം അയണ്‍ ബാറ്ററിയാണ് നെക്‌സോണ്‍ ഇലക്ട്രിക്കില്‍ ഇടംപിടിച്ചിരിക്കുന്നത്.
MOST READ: 15 വര്‍ഷത്തില്‍ കൂടുതല്‍ വാഹനങ്ങള്‍ക്ക് ആയുസ്സുണ്ടാകില്ല; പുതിയ സ്‌ക്രാപ് നയം ഉടന്‍

ഇലക്ട്രിക്ക് മോട്ടോര്‍ 129 bhp കരുത്താണ് സൃഷ്ടിക്കുന്നത്. 312 കിലോമീറ്റര്‍ മൈലേജും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ ടെക്‌നോളജി നവീകരിക്കുന്നതോടെ മൈലേജും കരുത്തും ഇനിയും വര്‍ധിക്കുമെന്നും കമ്പനി വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.

ടാറ്റ HBX ഇലക്ട്രിക്കില്‍ 300 കിലോമീറ്റര്‍ മൈലേജാണ് പ്രതീക്ഷിക്കുന്നത്. ഇതിലെ ഇലക്ട്രിക്ക് മോട്ടോര്‍ 100 bhp കരുത്തും 200 Nm torque ഉം സൃഷ്ടിച്ചേക്കും. അതേസമയം ഡിസൈനില്‍ മാറ്റം ഒന്നും തന്നെ ഉണ്ടായിരിക്കില്ലെന്നാണ് സൂചന.
MOST READ: സിഎഫ്മോട്ടോ 300 SR ഈ വർഷം ഇന്ത്യയിൽ എത്തിയേക്കും

വലിയ എസ്‌യുവി വാഹനങ്ങളുടെ തലയെടുപ്പാണ് വാഹനത്തിന്റെ പ്രധാന സവിശേഷത. ടാറ്റയുടെ ജനപ്രീയ മോഡലായ നെക്‌സോണില്‍ നിന്നും ഹാരിയറിലും കണ്ടിരിക്കുന്ന അതേമുന്‍വശം തന്നെയാണ് ഈ വാഹനത്തിനും കമ്പനി നല്‍കിയിരിക്കുന്നത്.

നേര്‍ത്ത ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, സ്പ്ലിറ്റ് ഹെഡ്‌ലാമ്പ്, ഡ്യുവല്‍ ടോണ്‍ ബമ്പര്‍, വലിയ സ്‌കിഡ് പ്ലേറ്റ് എന്നിവയിലാണ് വാഹനത്തിന്റെ മുന്‍വശത്തെ പ്രധാന മാറ്റങ്ങള്‍.
MOST READ: ZR-V കോംപാക്ട് എസ്‌യുവിയുമായി ഹോണ്ട; എന്തെല്ലാം പ്രതീക്ഷിക്കാം

ബ്ലാക്ക് ഫിനീഷ് ക്ലാഡിങ്ങ്, അലോയി വീല്‍, ബ്ലാക്ക് B-പില്ലര്‍, എന്നിവയാണ് വശങ്ങളെ മനോഹരമാക്കുന്നത്. വശങ്ങളിലേക്ക് വലിച്ചു നീട്ടിയിരിക്കുന്ന ടെയില്‍ ലാമ്പുകള്‍, ഡ്യുല്‍ ടോണ്‍ ബമ്പര്‍, സ്‌കിഡ് പ്ലേറ്റ്, റൂഫ് റെയില്‍ എന്നിവ പിന്‍വശത്തെ അഴകിനും മാറ്റുകൂട്ടുന്നു.

ശ്രേണിയിലെ ഫസ്റ്റ് ഫീച്ചറുകളുള്ള അകത്തളമാണ് വാഹനത്തിന്റെ മറ്റൊരു സവിശേഷത. ഫ്‌ളോട്ടിങ്ങ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഹൈറ്റ് അഡ്ജസ്റ്റ് ഡ്രൈവിങ്ങ് സീറ്റ്, ഇലക്ട്രിക് പവര്‍ സ്റ്റിയറിങ്ങ് എന്നീ ഫീച്ചറുകള്‍ അകത്തളത്തെയും സമ്പന്നമാക്കും.


Click it and Unblock the Notifications








