സിഎഫ്മോട്ടോ 300 SR ഈ വർഷം ഇന്ത്യയിൽ എത്തിയേക്കും

ചൈനീസ് മോട്ടോർസൈക്കിൾ നിർമാതാക്കളായ സിഎഫ്മോട്ടോ തങ്ങളുടെ ഏറ്റവും പുതിയ സ്‌പോർട്‌സ് ബൈക്കായ 300 SR മോഡലിനായുള്ള ബുക്കിംഗ് വിയറ്റ്നാമിൽ ആരംഭിച്ചു.

സിഎഫ്മോട്ടോ 300 SR ഈ വർഷം ഇന്ത്യയിൽ എത്തിയേക്കും

ജൂൺ മാസത്തോടു കൂടി ഷോറൂമുകളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. സിഎഫ്മോട്ടോ 300 SR ഈ വർഷം പകുതിയോടെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് അടിസ്ഥാനപരമായി 300 NK നേക്കഡ് സ്‌പോർട്‌സ് ബൈക്കിന്റെ പൂർണരൂപത്തിലുള്ള പതിപ്പാണ്.

സിഎഫ്മോട്ടോ 300 SR ഈ വർഷം ഇന്ത്യയിൽ എത്തിയേക്കും

300 NK ഇതിനകം തന്നെ ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്‌ക്കെത്തിക്കുന്നുണ്ട്. രൂപകൽപ്പനയുടെ കാര്യത്തിൽ സ്റ്റൈലിഷ് എൽഇഡി ഡിആർഎല്ലുകൾക്കൊപ്പം ഇരട്ട-എൽഇഡി ഹെഡ്‌ലാമ്പുകളും സ്പോർട്സ് മോട്ടോർസൈക്കിൾ പരിചയപ്പെടുത്തുന്നു.

MOST READ: കാർബൺ ഫൈബറിൽ ഒരുങ്ങി കവസാക്കി നിഞ്ച ZX-25R; വീഡിയോ കാണാം

സിഎഫ്മോട്ടോ 300 SR ഈ വർഷം ഇന്ത്യയിൽ എത്തിയേക്കും

കുറഞ്ഞ സെറ്റ് ക്ലിപ്പ്-ഓൺ ഹാൻഡിൽബാറുകളാണ് ബൈക്കിന് ലഭിക്കുന്നത്. അത് ആക്രമണാത്മക സവാരി സ്ഥാനം വാഗ്‌ദാനം ചെയ്യുന്നു.സ്പീഡോമീറ്റർ, ഓഡോമീറ്റർ, ട്രിപ്പ് മീറ്റർ, ക്ലോക്ക്, ടാക്കോമീറ്റർ തുടങ്ങിയ വിവരങ്ങൾ ഉൾക്കൊള്ളുന്ന കളർ ടിഎഫ്ടി ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ് 300 SR-ന് ലഭിക്കുന്നത്. ഇക്കോ, സ്‌പോർട്ട് എന്നിങ്ങനെ രണ്ട് വ്യത്യസ്‌ത റൈഡ് മോഡുകളും ബൈക്കിലുണ്ട്.

സിഎഫ്മോട്ടോ 300 SR ഈ വർഷം ഇന്ത്യയിൽ എത്തിയേക്കും

292.4 സിസി സിംഗിൾ സിലിണ്ടർ DOHC ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് 300 SR-ന് കരുത്തേകുന്നത്. ഇത് 8,750 rpm-ൽ പരമാവധി 28.6 bhp പവറും 7,250 rpm-ൽ 25.3 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ആറ് സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. കൂടാതെ സ്ലിപ്പർ ക്ലച്ചും സിഎഫ്മോട്ടോ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.

MOST READ: കെടിഎം 373 സിസി എഞ്ചിൻ തുടിക്കുന്ന മോട്ടോർസൈക്കിളുകൾ

സിഎഫ്മോട്ടോ 300 SR ഈ വർഷം ഇന്ത്യയിൽ എത്തിയേക്കും

സിഎഫ്മോട്ടോ 300 SR-ന്റെ സസ്പെൻഷൻ സജ്ജീകരണത്തിനായി മുൻവശത്ത് 37 mm അപ്ഡൈഡ് ഡൗൺ ഫോർക്കും പിന്നിൽ ഒരു മോണോഷോക്കുമാണ് നൽകിയിരിക്കുന്നത്.

സിഎഫ്മോട്ടോ 300 SR ഈ വർഷം ഇന്ത്യയിൽ എത്തിയേക്കും

മുൻവശത്ത് നാല് പിസ്റ്റൺ ഫ്ലോട്ടിംഗ് കാലിപ്പർ ഉള്ള 292 mm ഡിസ്കും പിന്നിൽ സിംഗിൾ പിസ്റ്റൺ ഫ്ലോട്ടിംഗ് കാലിപ്പറുമൊത്തുള്ള 220 mm ഡിസ്കും ബ്രേക്കിംഗ് കൈകാര്യം ചെയ്യുമ്പോൾ കോണ്ടിനെന്റൽ എബിഎസും ബൈക്കിൽ വാഗ്‌ദാനം ചെയ്യുന്നു.

MOST READ: തിരഞ്ഞെടുത്ത മോഡലുകൾക്ക് വൻ ഓഫറുകളുമായി ഹോണ്ട

സിഎഫ്മോട്ടോ 300 SR ഈ വർഷം ഇന്ത്യയിൽ എത്തിയേക്കും

നേരത്തെ സൂചിപ്പിച്ചതുപോലെ ചൈനീസ് ഇരുചക്ര വാഹന നിർമാതാക്കൾ വരാനിരിക്കുന്ന 300 SR ഇന്ത്യൻ വിപണിയിലെത്തിക്കാൻ തയാറെടുക്കുകയാണ്. ആഭ്യന്തര വിപണിയിൽ അരങ്ങേറ്റം കുറിച്ചു കഴിഞ്ഞാൽ കവസാക്കി നിഞ്ച 300, കെടിഎം RC390, ഹോണ്ട CBR300R എന്നിവയുമായി കടുത്ത മത്സരം മുമ്പോട്ടു കൊണ്ടു പോവാൻ സിഎഫ്മോട്ടോയ്ക്ക് സാഘിക്കും.

സിഎഫ്മോട്ടോ 300 SR ഈ വർഷം ഇന്ത്യയിൽ എത്തിയേക്കും

നിലവിലെ കണക്കനുസരിച്ച് രാജ്യത്ത് 300 NK, 650 NK, 650 MT, 650 GT എന്നിങ്ങനെ നാല് ഉൽപ്പന്നങ്ങൾ 2.29 ലക്ഷം രൂപ മുതൽ 5.49 ലക്ഷം രൂപ വരെ എക്സ്ഷോറൂം വിലയിൽ സിഎഫ്മോട്ടോ വിൽപ്പനക്ക് എത്തിക്കുന്നുണ്ട്.

More from DriveSpark

Article Published On: Monday, May 11, 2020, 15:30 [IST]
English summary
CFMoto 300 SR India Launch This Year. Read in Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X