കാർബൺ ഫൈബറിൽ ഒരുങ്ങി കവസാക്കി നിഞ്ച ZX-25R; വീഡിയോ കാണാം

അന്താരാഷ്ട്ര മോട്ടോർസൈക്കിൾ വിപണി ഏറെ ആകാംഷയോടെ കാത്തിരുന്ന കവസാക്കി ZX-25R അടുത്തിടെ ഇന്തോനേഷ്യയിൽ വിപണിയിലെത്തിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും നിലവിലെ കൊവിഡ്-19 സാഹചര്യം കണക്കിലെടുത്ത് അവതരണം മാറ്റിവെക്കുകയായിരുന്നു.

എന്നാൽ ഇത് ജാപ്പനീസ് ഇരുചക്രവാഹന ബ്രാൻഡായ കവസാക്കിയുടെ മനോവീര്യത്തെ ബാധിച്ചില്ല. മുമ്പ് അവതരിപ്പിച്ച ZX-25R-നെ ഒരു റേസ് പതിപ്പിലേക്ക് പൂർണമായും രൂപാന്തരപ്പെടുന്ന ഒരു വീഡിയോ കമ്പനിയുടെ ഔദ്യോഗിക ഇന്തോനേഷ്യൻ യൂട്യൂബ് ചാനലിലൂടെ പുറത്തിറക്കി.

കാർബൺ ഫൈബറിൽ ഒരുങ്ങി കവസാക്കി നിഞ്ച ZX-25R; വീഡിയോ കാണാം

ക്ലിപ്പ്-ഓൺ ഹാൻഡിൽബാറുകൾ, മടക്കാവുന്ന ഫ്രണ്ട് ബ്രേക്ക് ലിവർ, ലിവർ പ്രൊട്ടക്‌ടർ, മടക്കാവുന്ന ക്ലച്ച് ലിവർ, ലിവർ പ്രൊട്ടക്‌ടർ, റേസിംഗ് റിയർ സെറ്റുകൾ എന്നിവയുൾപ്പെടെ സ്‌നൈപ്പറിൽ നിന്നുള്ള ചില വിപണന ഭാഗങ്ങൾക്കൊപ്പം ടീം ഗ്രീൻ ഒരു യോഷിമുര എക്‌സ്‌ഹോസ്റ്റും ഘടിപ്പിച്ചിരിക്കുന്നു.

MOST READ: സൂപ്പർവെലോസ് 800 സെറി ഓറോയുടെ ഉത്പാദനം ആരംഭിച്ച് എംവി അഗസ്റ്റ

കാർബൺ ഫൈബറിൽ ഒരുങ്ങി കവസാക്കി നിഞ്ച ZX-25R; വീഡിയോ കാണാം

ഇപ്പോൾ ഒരുപടി കൂടി മുന്നോട്ട് പോയി വീഡിയോയിൽ കാണുന്നത് പോലെ മോട്ടോർസൈക്കിളിന്റെ സ്റ്റോക്ക് ഭാഗങ്ങൾക്ക് പകരം എ-ടെക്കിൽ നിന്ന് ലഭ്യമാക്കിയ കാർബൺ ഫൈബർ ബോഡി പാനലുകൾ ഉപയോഗിച്ച് ബൈക്കിനെ കവസാക്കി നവീകരിച്ചിരിക്കുന്നു.

കാർബൺ ഫൈബറിൽ ഒരുങ്ങി കവസാക്കി നിഞ്ച ZX-25R; വീഡിയോ കാണാം

സീറ്റ് കൗളിനെ മാറ്റുന്ന പ്രക്രിയയോടെയാണ് വീഡിയോയുടെ ആരംഭം. അതിനുശേഷം ഹെഡ്‌ലൈറ്റ് അസംബ്ലിയിലേക്ക് നീങ്ങുന്നു. ഈ പരിഷ്‌ക്കരണ കിറ്റ് ട്രാക്ക് ഉപയോഗത്തിന് മാത്രമുള്ളതാണ് എന്നത് ശ്രദ്ധേയമാണ്. അതിനാൽ റേസ് പതിപ്പിന്റേതു പോലെ പുതിയ കാർബൺ-ഫൈബർ ഹെഡ്‌ലൈറ്റ് അസംബ്ലിയിൽ ഹെഡ്‌ലാമ്പുകൾക്കായി കട്ട് ഔട്ട് ഇല്ല.

MOST READ: കെടിഎം 373 സിസി എഞ്ചിൻ തുടിക്കുന്ന മോട്ടോർസൈക്കിളുകൾ

കാർബൺ ഫൈബറിൽ ഒരുങ്ങി കവസാക്കി നിഞ്ച ZX-25R; വീഡിയോ കാണാം

പിന്നീട് കാർബൺ-ഫൈബർ ഫ്രണ്ട് ഫെയറിംഗ്, ഫ്യുവൽ ടാങ്ക്, ചെയിൻ കവർ, ഫ്രണ്ട് ഫെൻഡർ എന്നിവ ബൈക്കിൽ ഘടിപ്പിക്കുന്നു. മുൻവശത്ത് ഹണികോമ്പ് പാറ്റേൺ ഗ്രാഫിക്സും ZX-25R സ്റ്റിക്കറുകളും ചേർക്കാൻ സാങ്കേതിക വിദഗ്‌ധർ മറക്കുന്നില്ല.

കാർബൺ ഫൈബറിൽ ഒരുങ്ങി കവസാക്കി നിഞ്ച ZX-25R; വീഡിയോ കാണാം

ഇവ കൂടാതെ യഥാർത്ഥ ZX-25R റേസ് പതിപ്പിൽ ഉപയോഗിക്കുന്ന ബ്രാൻഡുകളുടെ ഡെക്കലുകളും ചേർത്തിരിക്കുന്നത് ബൈക്കിനെ മനോഹരമാക്കുന്നു. മോട്ടോർസൈക്കിളിന്റെ യഥാർത്ഥ ട്രാക്ക് മോഡൽ 2021 ൽ ജപ്പാനിൽ നടക്കാനിരിക്കുന്ന കവസാകിയുടെ വൺ-മേക്ക് റേസിംഗ് ചാമ്പ്യൻഷിപ്പിൽ ഉപയോഗിക്കും.

MOST READ: ഫ്രാന്‍സില്‍ നിന്നും റോയല്‍ എന്‍ഫീല്‍ഡിന് എതിരാളി; ഡെസര്‍ട്ട് ഫോഴ്‌സ് 400 അവതരിപ്പിച്ച് മാഷ്

കാർബൺ ഫൈബറിൽ ഒരുങ്ങി കവസാക്കി നിഞ്ച ZX-25R; വീഡിയോ കാണാം

249 സിസി ഇൻ-ലൈൻ നാല് സിലിണ്ടർ ലിക്വിഡ്-കൂൾഡ് DOHC, 16-വാൽവ് എഞ്ചിനാണ് നിഞ്ച ZX-25R വാഗ്‌ദാനം ചെയ്യുന്നത്. ബൈക്കിന്റെ ഔദ്യേഗിക പവർ കണക്കുകളൊന്നും കവസാക്കി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

കാർബൺ ഫൈബറിൽ ഒരുങ്ങി കവസാക്കി നിഞ്ച ZX-25R; വീഡിയോ കാണാം

എന്നാൽ ഇത് പരമാവധി 45 bhp പവർ പുറത്തെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതോടൊപ്പം ഈ ക്വാർട്ടർ ലിറ്റർ മോട്ടോർസൈക്കിളിലും ക്വിക്ക് ഷിഫ്റ്റർ ഘടിപ്പിക്കും.

Most Read Articles

Malayalam
കൂടുതല്‍... #കവസാക്കി #kawasaki
English summary
Kawasaki Ninja ZX-25R Gets Carbon Fibre Modification. Read in Malayalam
Story first published: Monday, May 11, 2020, 12:47 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X