ഫ്രാന്‍സില്‍ നിന്നും റോയല്‍ എന്‍ഫീല്‍ഡിന് എതിരാളി; ഡെസര്‍ട്ട് ഫോഴ്‌സ് 400 അവതരിപ്പിച്ച് മാഷ്

ഡെസര്‍ട്ട് ഫോഴ്‌സ് 400-നെ അവതരിപ്പിച്ച് ഫ്രഞ്ച് നിര്‍മ്മാതാക്കളായ മാഷ് മോട്ടോര്‍സ്. 4,995 യൂറോ (ഏകദേശം 4.12 ലക്ഷം രൂപ ) യാണ് ബൈക്കിന്റെ വില.

ഫ്രാന്‍സില്‍ നിന്നും റോയല്‍ എന്‍ഫീല്‍ഡിന് എതിരാളി; ഡെസര്‍ട്ട് ഫോഴ്‌സ് 400 അവതരിപ്പിച്ച് മാഷ്

റോയല്‍ എന്‍ഫീല്‍ഡിന്റെ ക്ലാസിക് ശ്രേണിയിലെ ഡെസര്‍ട്ട് സ്‌റ്റ്രോം തന്നെയാണ് ഡെസര്‍ട്ട് ഫോഴ്‌സ് 400-ന്റെയും എതിരാളി. റോയല്‍ എന്‍ഫീല്‍ഡില്‍ കണ്ടിരിക്കുന്ന ഏതാനും ഫീച്ചറുകളും ഘടകങ്ങളും എല്ലാം ഈ ബൈക്കിലും കാണാന്‍ സാധിക്കും.

ഫ്രാന്‍സില്‍ നിന്നും റോയല്‍ എന്‍ഫീല്‍ഡിന് എതിരാളി; ഡെസര്‍ട്ട് ഫോഴ്‌സ് 400 അവതരിപ്പിച്ച് മാഷ്

റോയല്‍ എന്‍ഫീല്‍ഡ് ഡെസര്‍ട്ട് സ്‌റ്റ്രോമിന് സാമാനമായ ഇളം തവിട്ട് നിറം, മിലിറ്ററി-സ്‌പെക് ബൈക്ക് ഘടകങ്ങളും ഫോഴ്‌സ് 400-ലും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

MOST READ: തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് ഓഫറുകള്‍ പ്രഖ്യാപിച്ച് ഹ്യുണ്ടായി

ഫ്രാന്‍സില്‍ നിന്നും റോയല്‍ എന്‍ഫീല്‍ഡിന് എതിരാളി; ഡെസര്‍ട്ട് ഫോഴ്‌സ് 400 അവതരിപ്പിച്ച് മാഷ്

വൃത്താകൃതിയിയുള്ള ഹെഡ്‌ലാമ്പ്, സ്‌പോക്ക് വീലുകള്‍, റൗണ്ട് റിയര്‍വ്യൂ മിററുകള്‍, മുന്നിലെ ഫെന്‍ഡറില്‍ നമ്പര്‍പ്ലേറ്റ്, ഫോര്‍ക്ക് കവറുകള്‍, ലെതര്‍ തൈ പാഡുകള്‍, ടാങ്ക് സ്ട്രാപ്പുകള്‍, സ്പ്ലിറ്റ് സീറ്റ്, ഇരു ഭാഗത്തേക്കും എക്സ്‌ഹോസ്റ്റുകള്‍ എന്നിവ ബൈക്കിലെ സവിശേഷതകളാണ്.

ഫ്രാന്‍സില്‍ നിന്നും റോയല്‍ എന്‍ഫീല്‍ഡിന് എതിരാളി; ഡെസര്‍ട്ട് ഫോഴ്‌സ് 400 അവതരിപ്പിച്ച് മാഷ്

ബൈക്കില്‍ നല്‍കിയിരിക്കുന്ന കളര്‍ ഓപ്ഷന്‍ തന്നെ വീല്‍ റിമ്മിനും നല്‍കിയിരിക്കുന്നത് കാണാം. വശങ്ങളില്‍ ഘടപ്പിക്കാവുന്ന സാഡില്‍ ബാഗും കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

MOST READ: ഇന്നോവയേക്കാൾ വില കുറവ്, പുത്തൻ എംപിവിയുമായി ടൊയോട്ട

ഫ്രാന്‍സില്‍ നിന്നും റോയല്‍ എന്‍ഫീല്‍ഡിന് എതിരാളി; ഡെസര്‍ട്ട് ഫോഴ്‌സ് 400 അവതരിപ്പിച്ച് മാഷ്

ക്ലാസിക് ലുക്കില്‍ വൃത്താകൃതിയിലാണ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നതെങ്കിലും എല്‍സിഡി യൂണിറ്റാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ട്രിപ്പ് മീറ്റര്‍, സ്പീഡ്, ഫ്യുവല്‍ ഗേജ് തുടങ്ങിയ കാര്യങ്ങള്‍ ഈ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററില്‍ നിന്ന് മനസ്സിലാക്കാം.

ഫ്രാന്‍സില്‍ നിന്നും റോയല്‍ എന്‍ഫീല്‍ഡിന് എതിരാളി; ഡെസര്‍ട്ട് ഫോഴ്‌സ് 400 അവതരിപ്പിച്ച് മാഷ്

397.2 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്. ഈ എഞ്ചിന്‍ 27 bhp കരുത്തും 30 Nm torque ഉം സൃഷ്ടിക്കും. അഞ്ച് സ്പീഡാണ് ഗിയര്‍ബോക്‌സ്.

MOST READ: ലോക്ക്ഡൗണിലും പ്രിയപ്പെട്ടവർക്ക് അവശ്യ സാധനങ്ങൾ എത്തിക്കാൻ ബോക്സ് സേവനവുമായി റാപ്പിഡോ

ഫ്രാന്‍സില്‍ നിന്നും റോയല്‍ എന്‍ഫീല്‍ഡിന് എതിരാളി; ഡെസര്‍ട്ട് ഫോഴ്‌സ് 400 അവതരിപ്പിച്ച് മാഷ്

മുന്നില്‍ 41 mm ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ ഡ്യുവല്‍ ഷോക്ക് സസ്പെന്‍ഷനുമാണുള്ളത്. സുരക്ഷയ്ക്കായി മുന്നില്‍ 280 mm ഡിസ്‌കും പിന്നില്‍ 220 mm ഡിസ്‌കും ആണ് കമ്പനി നല്‍കിയിരിക്കുന്നത്.

ഫ്രാന്‍സില്‍ നിന്നും റോയല്‍ എന്‍ഫീല്‍ഡിന് എതിരാളി; ഡെസര്‍ട്ട് ഫോഴ്‌സ് 400 അവതരിപ്പിച്ച് മാഷ്

അതേസമയം ബൈക്കിനെ ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തിക്കുമോ എന്ന കാര്യത്തില്‍ കമ്പനി വ്യക്തത വരുത്തിയിട്ടില്ല. ബൈക്കിന്റെ 103 യൂണിറ്റുകള്‍ മാത്രം നിര്‍മ്മിച്ച് വില്‍പ്പനയ്ക്ക് എത്തിക്കാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്.

More from DriveSpark

Article Published On: Saturday, May 9, 2020, 21:31 [IST]
English summary
Mash Desert Force 400 Debuts, A Royal Enfield Rival From France. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X