ഇന്നോവയേക്കാൾ വില കുറവ്, പുത്തൻ എംപിവിയുമായി ടൊയോട്ട

ടൊയോട്ടയും സുസുക്കിയും ചേർന്ന് ഇന്ത്യൻ-ആഗോള വിപണികൾക്കായി പുതിയ കാറുകളും പ്ലാറ്റ്ഫോമുകളും സാങ്കേതികവിദ്യകളും സംയുക്തമായി വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

ഇന്നോവയേക്കാൾ വില കുറവ്, പുത്തൻ എംപിവിയുമായി ടൊയോട്ട

കഴിഞ്ഞ വർഷം ബലേനോയെ അടിസ്ഥാനമാക്കി ഗ്ലാൻസ ഹാച്ച്ബാക്കിനെ ടൊയോട്ട പുറത്തിറക്കിയിരുന്നു. ഇപ്പോൾ രണ്ട് കമ്പനികളും തമ്മിലുള്ള സംയുക്ത സംരംഭത്തിന്റെ കീഴിൽ രണ്ടാമത്തെ ഉൽപ്പന്നം വീണ്ടും റീ ബാഡ്‌ജ് ചെയ്ത വിറ്റാര ബ്രെസയുടെ രൂപത്തിൽ പുറത്തിറക്കാൻ ഒരുങ്ങി കഴിഞ്ഞു. ടൊയോട്ട അർബൻ ക്രൂയിസർ എന്ന് വിളിക്കുന്ന പുതിയ എസ്‌യുവി 2020 ഓഗസ്റ്റിൽ വിപണിയിലെത്തും.

ഇന്നോവയേക്കാൾ വില കുറവ്, പുത്തൻ എംപിവിയുമായി ടൊയോട്ട

അതോടൊപ്പം പുതിയ രണ്ട് മോഡലുകളിൽ കൂടെ കമ്പനി പ്രവർത്തിച്ചുവരികയാണ്. അതിൽ പുതിയ മിഡ്-സൈസ് എസ്‌യുവിയും ഒരു പുതിയ സി-സെഗ്മെന്റ് എം‌പിവിയും ഉൾപ്പെടുന്നു. എസ്‌യുവി 2022-ൽ വിപണിയിലെത്തുമ്പോൾ ടൊയോട്ട സി-സെഗ്മെന്റ് എംപിവി 2023-ൽ വിൽപ്പനയ്‌ക്കെത്തും.

MOST READ: താരങ്ങൾ ഇവർ! ഈ വർഷം വിപണിയിൽ എത്തിയ മികച്ച അഞ്ച് കാറുകൾ

ഇന്നോവയേക്കാൾ വില കുറവ്, പുത്തൻ എംപിവിയുമായി ടൊയോട്ട

രണ്ട് ഉൽപ്പന്നങ്ങളും ടൊയോട്ടയുടെ ബിഡാദി പ്ലാന്റിലാകും നിർമിക്കുക. സി-സെഗ്മെന്റ് എം‌പിവി നിലവിലെ ജാപ്പനീസ് നിർമാതാവിന്റെ ജനപ്രിയ മോഡലായ ഇന്നോവ ക്രിസ്റ്റയുടെ താഴെയായാകും ബ്രാൻഡ് സ്ഥാപിക്കുക. അതായത് വിപണിയിൽ ഇന്നോവയെക്കാളും വില കുറഞ്ഞ എംപിവി മോഡലായിരിക്കും വരാനിരിക്കുന്നത്.

ഇന്നോവയേക്കാൾ വില കുറവ്, പുത്തൻ എംപിവിയുമായി ടൊയോട്ട

ഫ്രണ്ട്-വീൽ ഡ്രൈവ് പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും സി-സെഗ്മെന്റ് എംപിവി തയാറാവുക. എർട്ടിഗ അടിസ്ഥാനമാക്കിയുള്ള എം‌പി‌വിക്കും ഇന്നോവ ക്രിസ്റ്റയ്ക്കും ഇടയിലാണ് ഇത് സ്ഥാപിക്കുക. പുതിയ ടൊയോട്ട സി-സെഗ്മെന്റ് എം‌പി‌വി മഹീന്ദ്ര മറാസോയ്ക്ക് നേരിട്ട് എതിരാളിയാകും. അതോടൊപ്പം കിയ, ഹ്യുണ്ടായി, ടാറ്റ എന്നിവരും എംപിവി വിഭാഗത്തിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുകയാണ്. ഈ മോഡലുകളിൽ നിന്നുള്ള വെല്ലുവിളിയും ടൊയോട്ട എംപിവി ഏറ്റെടുക്കും.

MOST READ: ഇനി കളി മാറും, മിഡ്-സൈസ് എസ്‌യുവി ശ്രേണിയിലേക്ക് മാരുതിയും

ഇന്നോവയേക്കാൾ വില കുറവ്, പുത്തൻ എംപിവിയുമായി ടൊയോട്ട

പുതിയ ഉൽപ്പന്നങ്ങളുടെ വികസനത്തിൽ മാരുതി സുസുക്കിയും പ്രധാന പങ്ക് വഹിക്കും. വാസ്തവത്തിൽ പുതിയ മോഡലുകൾ ഇന്തോ-ജാപ്പനീസ് ബ്രാൻഡിൽ നിന്ന് എഞ്ചിൻ ഓപ്ഷനുകൾ ലഭ്യമാക്കും. അതായത് വരാനിരിക്കുന്ന എസ്‌യുവിക്കും എംപിവിക്കും 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ലഭിക്കാൻ സാധ്യതയുണ്ട്.

ഇന്നോവയേക്കാൾ വില കുറവ്, പുത്തൻ എംപിവിയുമായി ടൊയോട്ട

നിലവിൽ താത്ക്കാലികമായി ഡീസൽ എഞ്ചിനുകളോട് വിടപറഞ്ഞ മാരുതി ഭാവിയിൽ ബിഎസ്-VI 1.5 ലിറ്റർ ഓയിൽ ബർണറിനെ തിരികെ കൊണ്ടുവന്നേക്കും. കൂടാതെ മൈൽഡ്-ഹൈബ്രിഡ് സംവിധാനമുള്ള 1.5 ലിറ്റർ K15B പെട്രോൾ എഞ്ചിനും എംപിവിക്ക് ലഭിക്കും.

MOST READ: ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുന്ന അഞ്ച് മികച്ച ഫ്രണ്ട് വീൽ ഡ്രൈവ് എസ്‌യുവികൾ

ഇന്നോവയേക്കാൾ വില കുറവ്, പുത്തൻ എംപിവിയുമായി ടൊയോട്ട

ഇതിനു പുറമെ ഒരു മാരുതി സുസുക്കി പുതിയ 1.2 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനും തയാറാക്കുന്നുണ്ട്. സി-സെഗ്മെന്റ് എം‌പി‌വിയുടെയും മിഡ് സൈസ് എസ്‌യുവിയും മാരുതിയുടെ നെക്‌സ പ്രീമിയം ഡീലർഷിപ്പ് നെറ്റ്‌വർക്ക് വഴിയായിരിക്കും വിൽപ്പനക്ക് എത്തിക്കുക.

ഇന്നോവയേക്കാൾ വില കുറവ്, പുത്തൻ എംപിവിയുമായി ടൊയോട്ട

പുതിയ എസ്‌യുവി സുസുക്കിയുടെ ഗ്ലോബൽ സി ആർക്കിടെക്ചറിൽ വികസിപ്പിച്ചെടുക്കും. ഇത് വിറ്റാര ബ്രെസയ്ക്കും വിദേശത്ത് വിൽക്കുന്ന സുസുക്കി വിറ്റാരയ്ക്കും അടിവരയിടുന്നു. പുതിയ എസ്‌യുവി ഹ്യുണ്ടായി ക്രെറ്റ, നിസാൻ കിക്‌സ്, കിയ സെൽറ്റോസ് എന്നിവയോടാകും മത്സരിക്കുക.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota planning to Launch C- segment MPV in India. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X