താരങ്ങൾ ഇവർ! ഈ വർഷം വിപണിയിൽ എത്തിയ മികച്ച അഞ്ച് കാറുകൾ
കഴിഞ്ഞ വർഷം വിൽപ്പനയുടെ കാര്യത്തിൽ ഇന്ത്യൻ വാഹന വ്യവസായം വൻ തളർച്ചയാണ് നേരിട്ടത്. എന്നാൽ പുതുവർഷത്തെ പ്രതീക്ഷയോടെ കണ്ട് തുടക്കം ഗംഭീരമാക്കിയെങ്കിലും പണി കൊറോണയുടെ രൂപത്തിൽ എത്തി.

2020 ലെ ഓട്ടോ എക്‌സ്‌പോയും ബ്രാൻഡുകൾക്ക് അനുകൂലമായിരുന്നു. കാരണം പുതിയ ഉൽപ്പന്നങ്ങളും ആവേശകരമായ ആശയങ്ങളും പ്രദർശിപ്പിക്കുന്നതിനുള്ള ഏറ്റവും മികച്ച പ്ലാറ്റ്ഫോമായിരുന്നു ഈ ഓട്ടോ ഷോ. വിവിധ സെഗ്‌മെന്റുകളിലുടനീളമുള്ള നിരവധി കാറുകൾ 2020-ൽ ഇതുവരെ ആഭ്യന്തര വിപണിയിൽ എത്തി. അതിൽ ഈ വർഷം വിപണിയിൽ എത്തിയ മികച്ച അഞ്ച് മോഡലുകൾ ഏതെല്ലാമെന്ന് നമുക്ക് പരിശോധിക്കാം.

1. ഹ്യുണ്ടായി ക്രെറ്റ
കൊറിയൻ ബ്രാൻഡ് അരങ്ങുവാണിരുന്ന മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിലേക്ക് ഏറെ പ്രതീക്ഷയോടെ അവതരിപ്പിച്ച പുതുതലുമറ ക്രെറ്റ വിപണിയിൽ എത്തിയത് മാർച്ചിലാണ്. പുതു തലമുറയിലേക്ക് ചുവടുവെച്ച എസ്‌യുവിക്ക് വിപ്ലവകരമായ രൂപകൽപ്പനയും പുതിയ സവിശേഷതകളുടെ മികച്ച പട്ടികയുമാണ് കമ്പനി നൽകിയിരിക്കുന്നത്.
MOST READ: കിക്‌സ് ഇനി വേറെ ലെവൽ, ഫീച്ചറുകൾ പരിചയപ്പെടുത്തി നിസാൻ

ഒപ്പം നിലവിലെ മോഡലിനെ അപേക്ഷിച്ച് പുതിയ ബിഎസ്-VI കംപ്ലയിന്റ് എഞ്ചിനുകളും 2020 ക്രെറ്റയ്ക്ക് ലഭിച്ചു. ക്രെറ്റയ്ക്ക് ഇപ്പോൾ 1.5 ലിറ്റർ ഡീസൽ, 1.5 ലിറ്റർ NA പെട്രോൾ, 1.4 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ ഓപ്ഷനുകൾ ലഭിക്കുന്നു. ഗിയർബോക്‌സ് ഓപ്ഷനുകളിൽ ആറ് സ്പീഡ് മാനുവൽ, ഐവിടി ഓട്ടോമാറ്റിക്, ആറ് സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക്, ഏഴ് സ്പീഡ് ഡിസിടി ഓട്ടോ എന്നിവ ഉൾപ്പെടുന്നു.

സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുള്ള 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ബ്ലൂലിങ്ക് കണക്റ്റഡ്-കാർ സാങ്കേതികവിദ്യ, പനോരമിക് സൺറൂഫ്, പവർ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനായി 7 ഇഞ്ച് ഡിജിറ്റൽ ഡിസ്‌പ്ലേ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ആംബിയന്റ് ലൈറ്റിംഗ് എന്നിവ സവിശേഷതകളുടെ പട്ടികയിൽ ഉൾപ്പെടുന്നു. 9.99 ലക്ഷം മുതൽ 17.20 ലക്ഷം രൂപ വരെയാണ് ക്രെറ്റയുടെ എക്സ്ഷോറൂം വില.
MOST READ: പ്രീമിയം സവിശേഷതകളോടെ 2020 സുസുക്കി സ്വിഫ്റ്റ് സ്പോർട്ട്

2. കിയ കാർണിവൽ
ഇന്ത്യൻ വിപണിയിലെ കിയയുടെ രണ്ടാമത്തെ കാറാണ് കാർണിവൽ. ഈ വർഷത്തെ ഓട്ടോ എക്‌സ്‌പോയിൽ 24.95 ലക്ഷം രൂപയുടെ പ്രാരംഭ വിലയിൽ പ്രീമിയം എംപിവി പുറത്തിറക്കി. ഉയർന്ന മോഡലിനായി 33.95 ലക്ഷം രൂപ വരെ മുടക്കേണം. നിലവിലെ കണക്കനുസരിച്ച് കാറിന് വിപണിയിൽ നേരിട്ടുള്ള എതിരാളികളില്ല. പക്ഷേ ടൊയോട്ട ഇന്നോവ ക്രിസ്റ്റയിൽ നിന്ന് മത്സരം നേരിടേണ്ടിവരുന്നു.

ഏഴ്, എട്ട് അല്ലെങ്കിൽ ഒമ്പത് സീറ്റ് കോൺഫിഗറേഷൻ ഉപയോഗിച്ച് കാർണിവൽ തെരഞ്ഞെടുക്കാൻ സാധിക്കും. അതേസമയം ഒരൊറ്റ എഞ്ചിൻ ഓപ്ഷനലാണ് ആഢംബര എംപിവി വിപണിയിൽ എത്തുന്നത്.
MOST READ: പെട്രോൾ കരുത്തിലെത്തുന്ന മാരുതി എസ്-ക്രോസ് ഈ മാസം വിപണിയിലേക്ക്

2.2 ലിറ്റർ നാല് സിലിണ്ടർ ടർബോ ഡീസൽ എഞ്ചിനാണ് വാഹനത്തിന് കരുത്തേകുന്നത്. അത് 202 bhp പവറും 440 Nm torque ഉം ഉത്പാദിപ്പിക്കുന്നു. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാണ് സ്റ്റാൻഡേർഡ് ആയി നൽകിയിരിക്കുന്നത്.

പൂർണ എൽഇഡി ലൈറ്റിംഗ്, പവർ സ്ലൈഡിംഗ് പിൻ ഡോറുകൾ, ഇലക്ട്രിക്കലായി മടക്കാവുന്ന ഒആർവിഎമ്മുകൾ, പവർഡ് ടെയിൽഗേറ്റ്, വെന്റിലേഷൻ ഫംഗ്ഷനോടുകൂടിയ 10-വേ പവർ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, ഡ്യുവൽ പാനൽ സൺറൂഫ്, ത്രീ-സോൺ ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ചാർജിംഗ്, 37 സവിശേഷതകളുള്ള കിയയുടെ യുവിഒ കണക്റ്റുചെയ്‌ത കാർ സാങ്കേതികവിദ്യയും അതിലേറെയും വാഹനത്തിൽ വാഗ്‌ദാനം ചെയ്യുന്നു.
MOST READ: ജീപ്പ് ഗ്രാൻഡ് കോമ്പസ് അടുത്ത വർഷം, കൂട്ടിന് മറ്റ് മോഡലുകളും

3. ടാറ്റ നെക്സോൺ ഇവി
ടാറ്റയുടെ ആദ്യത്തെ സമ്പൂർണ ഇലക്ട്രിക് എസ്‌യുവിയാണ് നെക്‌സോൺ ഇവി. പെട്രോൾ നെക്‌സോണിന്റെ ടോപ്പ് എൻഡ് മോഡലിനേക്കാൾ വെറും 1.29 ലക്ഷം രൂപ മാത്രമാണ് ഇലക്ട്രിക് പതിപ്പിന് വില. ഇത് ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് എസ്‌യുവിയാക്കി വാഹനത്തെ മാറ്റുന്നു. ഇവിക്ക് 30.2 കിലോവാട്ട്സ് ബാറ്ററി പായ്ക്കാണ് ടാറ്റ സമ്മാനിച്ചിരിക്കുന്നത്. കാറിന് ARAI സാക്ഷ്യപ്പെടുത്തിയ 312 കിലോമീറ്റർ മൈലേജാണ് ലഭിക്കുന്നത്.

നെക്സോൺ ഇവിക്ക് 129 bhp കരുത്തിൽ 245 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളത് ശ്രദ്ധേയമാണ്. ഇത് സിംഗിൾ സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്നു. 10 സെക്കൻഡിനുള്ളിൽ മണിക്കൂറിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാനും ഇലക്ട്രിക് പതിപ്പിന് സാധിക്കുമെന്നും ടാറ്റ അവകാശപ്പെടുന്നു.

എൽഇഡി ഡിആർഎല്ലുകളുള്ള ഓട്ടോ പ്രൊജക്‌ടർ ഹെഡ്‌ലാമ്പുകൾ, ഇലക്ട്രിക് സൺറൂഫ്, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയ്ക്കൊപ്പം ഏഴ് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ്, Z കണക്റ്റഡ് കാർ സാങ്കേതികവിദ്യ, 7 ഇഞ്ച് ടിഎഫ്ടി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഹർമാനിൽ നിന്നുള്ള പ്രീമിയം ഓഡിയോ സിസ്റ്റം എന്നിവ നെക്സോൺ ഇവിയുടെ ഫീച്ചർ പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നു.

4. ഫോക്‌സ്‌വാഗണ്‍ ടി-റോക്ക്
ഇന്ത്യയിലെ മിഡ് സൈസ് എസ്‌യുവി ശ്രേണിയിലേക്ക് ഫോക്‌സ്‌വാഗണ്‍ അവതരിപ്പിക്കുന്ന ആദ്യ മോഡലാണ് ടി-റോക്ക്. 19.99 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. ജീപ്പ് കോമ്പസ്, ടാറ്റ ഹാരിയർ, എംജി ഹെക്‌ടർ തുടങ്ങിയ മോഡലാണ് ജർമൻ കാറിന്റെ പ്രധാന എതിരാളികൾ.

12.3 ഇഞ്ച് വെർച്വൽ കോക്ക്പിറ്റ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പനോരമിക് സൺറൂഫ്, രണ്ട്-സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പുഷ്-ബട്ടൺ സ്റ്റാർട്ട് / സ്റ്റോപ്പ്, എട്ട് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയും, ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, ക്രൂയിസ് നിയന്ത്രണം തുടങ്ങിയവ എസ്‌യുവിയുടെ സവിശേഷതകളാണ്.

1.5 ലിറ്റർ ടിഎസ്‌ഐ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് ടി-റോക്കിന് കരുത്തേകുന്നത്. ഇത് 150 bhp പവറും 250 Nm torque ഉം സൃഷ്ടിക്കും. എഞ്ചിൻ സ്റ്റാൻഡേർഡായി ഏഴ് സ്പീഡ് ഡിഎസ്‌ജി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്നു.

5. മാരുതി വിറ്റാര ബ്രെസ ഫെയ്‌സ്‌ലിഫ്റ്റ്
ബിഎസ്-VI കാലഘട്ടത്തിൽ ഡീസൽ എഞ്ചിനുകളോട് താത്കാലികമായി വിടപറയാനുള്ള മാരുതി സുസുക്കിയുടെ തീരുമാനം വിറ്റാര ബ്രെസയുടെ ഭാവി അപകടത്തിലാക്കി. എന്നിരുന്നാലും ബ്രാൻഡ് രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട കാറുകളിലൊന്നായതിനാൽ പെട്രോൾ യൂണിറ്റിൽ കോംപാക്‌ട് എസ്‌യുവിയെ വിപണിയിൽ എത്തിക്കാൻ തീരുമാനിച്ചു.

ഇപ്പോൾ 1.5 ലിറ്റർ നാല് സിലിണ്ടർ പെട്രോൾ എഞ്ചിനാണഅ ബ്രെസയ്ക്ക് ലഭിക്കുന്നത്. അത് 105 bhp കരുത്തും 138 Nm torque ഉം വികസിക്കാൻ പ്രാപ്തമാണ്. കൂടാതെ മാരുതിയുടെ SHVS മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയും അവതരിപ്പിക്കുന്നു. അഞ്ച് സ്പീഡ് മാനുവൽ നാല് സ്പീഡ് ഓട്ടോമാറ്റിക് എന്നിവ ഗിയർബോക്സ് ഓപ്ഷനുകളിൽ ഉൾപ്പെടുന്നു.

ഒരു പുതിയ എഞ്ചിൻ നേടിയതിനു പുറമെ വിറ്റാര ബ്രെസയ്‌ക്ക് ഒരു മുഖംമിനുക്കലും ലഭിച്ചു. ഇത് ചില വിഷ്വൽ മാറ്റങ്ങളും കുറച്ച് പുതിയ സവിശേഷതകളുമാണ് അവതരിപ്പിക്കുന്നത്. 7.34 ലക്ഷം മുതൽ 11.40 ലക്ഷം രൂപ വരെയാണ് കാറിന്റെ എക്സ്ഷോറൂം വില.


Click it and Unblock the Notifications








