പെട്രോൾ കരുത്തിലെത്തുന്ന മാരുതി എസ്-ക്രോസ് ഈ മാസം വിപണിയിലേക്ക്
ഡീസൽ മോഡലായി മാത്രം വിപണിയിൽ എത്തിയിരുന്ന മാരുതി എസ്-ക്രോസ് ബിഎസ്-VI നിലവിൽ വന്നതോടെ വിപണന തന്ത്രം മാറ്റിപ്പിടിക്കുകയാണ്. ഡീസൽ മോഡലുകളോട് താത്ക്കാലികമായി വിടപറഞ്ഞ ബ്രാൻഡ് ക്രോസ്ഓവർ പതിപ്പിനെ പുതിയ പെട്രോൾ എഞ്ചിനിൽ വിൽപ്പനക്ക് എത്തിക്കാൻ ഒരുങ്ങുകയാണ്.

രാജ്യത്ത് പ്രഖ്യാപിച്ചിരുന്ന ലോക്ക്ഡൗൺ ഭാഗികമായി പിൻവലിച്ചതോടെ ഡീലർഷിപ്പുകളുടെ പ്രവർത്തനം ആരംഭിക്കാൻ കാർ നിർമാതാക്കൾക്ക് സാധിച്ചു. അതിനാൽ ഈ മാസം തന്നെ മാരുതി എസ്-ക്രോസ് പെട്രോളിനെ വിപണിയിൽ എത്തിക്കുമെന്നാണ് കമ്പനി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

കോംപാക്‌ട് എസ്‌യുവിയായ വിറ്റാര ബ്രെസയുടെ ചുവട് പിന്തുടർന്ന് ഒരു പുതിയ ബിഎസ്-VI കംപ്ലയിന്റ് 1.5 ലിറ്റർ പെട്രോൾ എഞ്ചിനൊപ്പമാകും എസ്-ക്രോസ് വിൽപ്പനക്ക് എത്തുക. ഫെബ്രുവരിയിൽ നടന്ന 2020 ഓട്ടോ എക്‌സ്‌പോയിൽ മാരുതി എസ്-ക്രോസ് പെട്രോൾ ആദ്യമായി പ്രദർശിപ്പിച്ചത്.
MOST READ: തലയെടുപ്പുമായി പുത്തൻ ഥാര്‍, പരീക്ഷണയോട്ടം പുനരാരംഭിച്ച് മഹീന്ദ്ര

കാറിനെ ശക്തിപ്പെടുത്തുന്ന 1.5 ലിറ്റർ നാല് സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ SHVS മൈൽഡ് സാങ്കേതികവിദ്യയും അവതരിപ്പിക്കും. ഇന്ത്യയിലെ മറ്റ് മാരുതി സുസുക്കി കാറുകളായ സിയാസ്, XL6, എർട്ടിഗ, 2020 വിറ്റാര ബ്രെസ എന്നിവയിൽ വാഗ്‌ദാനം ചെയ്യുന്ന അതേ യൂണിറ്റാണിത് എന്നത് ശ്രദ്ധേയമാണ്.

ഈ എഞ്ചിൻ പരമാവധി 105 bhp കരുത്തിൽ 138 Nm torque ആണ് ഉത്പാദിപ്പിക്കുന്നത്. ഗിയർബോക്‌സ് ഓപ്ഷനിൽ അഞ്ച് സ്‌പീഡ് മാനുവൽ നാല് സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് യൂണിറ്റും ഉൾപ്പെടും. രാജ്യത്ത് ഇതാദ്യമായാണ് എസ്-ക്രോസ് ഒരു ഓട്ടോമാറ്റിക് ഗിയർബോക്സ് നൽകുന്നത്.
MOST READ: നെക്സോൺ AMT പതിപ്പുകളുടെ മൈലേജ് വെളിപ്പെടുത്തി ടാറ്റ

മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യ സ്റ്റാൻഡേർഡായി നൽകുമോ അതോ വിറ്റാര ബ്രെസയെപ്പോലെ ഓട്ടോമാറ്റിക് മോഡലുകൾക്കായി നീക്കിവച്ചിട്ടുണ്ടോ എന്നത് ഇനിയും കണ്ടെത്താനായിട്ടില്ല. ബാഹ്യമായും ആന്തരികമായും കാറിൽ ദൃശ്യപരമായ മാറ്റങ്ങളൊന്നും വരുത്തുകയില്ല. പ്രീമിയം നെക്സ ഡീലർഷിപ്പുകൾ വഴി കാർ വിൽക്കുന്നത് തുടരും. ഇത് ഇതിനകം നെക്സ വെബ്സൈറ്റിൽ പട്ടികപ്പെടുത്തിയിട്ടുണ്ട്.

സവിശേഷതകളുടെ കാര്യത്തിൽ എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, 16 ഇഞ്ച് അലോയ് വീലുകൾ, ക്രൂയിസ് നിയന്ത്രണം എന്നിവ പെട്രോൾ എസ്-ക്രോസിൽ നിലനിർത്താൻ സാധ്യതയുണ്ട്. മാരുതി സുസുക്കിയുടെ സ്മാർട്ട്പ്ലേ സ്റ്റുഡിയോ ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിന്റെ ഏറ്റവും പുതിയ പതിപ്പ് ക്രോസ്ഓവറിന് ലഭിക്കും. അത് ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുമായി സംയോജിപ്പിക്കും.
MOST READ: 2020 ഡിസയർ ഫെയ്‌സ്‌ലിഫ്റ്റ്; ഡെലിവറി ഉടൻ ആരംഭിക്കാൻ മാരുതി

മാരുതി സുസുക്കി ബിഎസ്-IV ഡീസൽ എസ്-ക്രോസിന് 8.80 ലക്ഷം രൂപ മുതൽ 11.43 ലക്ഷം രൂപ വരെയായിരുന്നു എക്സ്ഷോറൂം വില. എന്നാൽ പെട്രോൾ എഞ്ചിൻ ലഭിക്കുന്നതോടെ കാറിന്റെ വിലയിൽ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മാരുതി സുസുക്കി ബിഎസ്-IV ഡീസൽ എസ്-ക്രോസിന് 8.80 ലക്ഷം രൂപ മുതൽ 11.43 ലക്ഷം രൂപ വരെയായിരുന്നു എക്സ്ഷോറൂം വില. എന്നാൽ പെട്രോൾ എഞ്ചിൻ ലഭിക്കുന്നതോടെ കാറിന്റെ വിലയിൽ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications








