നെക്സോൺ AMT പതിപ്പുകളുടെ മൈലേജ് വെളിപ്പെടുത്തി ടാറ്റ

ടാറ്റ മോട്ടോർസ് അടുത്തിടെ മിഡ് സൈക്കിൾ ഫെയ്‌സ്‌ലിഫ്റ്റ് നൽകി കോംപാക്ട് എസ്‌യുവി പരിഷ്കരിച്ചിരുന്നു. ബി‌എസ് VI മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി കമ്പനി വാഹനത്തിന്റെ എഞ്ചിനുകളും അപ്‌ഡേറ്റുചെയ്‌തിരുന്നു.

നെക്സോൺ AMT പതിപ്പുകളുടെ മൈലേജ് വെളിപ്പെടുത്തി ടാറ്റ

ബി‌എസ് VI നെക്‌സോൺ മാനുവൽ പതിപ്പിന് 6.95 ലക്ഷം രൂപയും AMT പതിപ്പുകൾക്ക് 8.30 ലക്ഷം രൂപയുമാണ് പ്രാരംഭ എക്സ്-ഷോറൂം വില.

നെക്സോൺ AMT പതിപ്പുകളുടെ മൈലേജ് വെളിപ്പെടുത്തി ടാറ്റ

രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് ടാറ്റ നെക്‌സോൺ കോംപാക്ട്-എസ്‌യുവി വാഗ്ദാനം ചെയ്യുന്നത്. ഇതിൽ 1.2 ലിറ്റർ മൂന്ന് സിലിണ്ടർ പെട്രോൾ യൂണിറ്റ് 118 bhp കരുത്തും 170 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

MOST READ: ഇന്ത്യയിൽ ഒരു ലക്ഷം രൂപയ്ക്കുള്ളിൽ ലഭിക്കുന്ന മികച്ച ബിഎസ് VI ബൈക്കുകൾ

നെക്സോൺ AMT പതിപ്പുകളുടെ മൈലേജ് വെളിപ്പെടുത്തി ടാറ്റ

1.5 ലിറ്റർ നാല് സിലിണ്ടർ ഡീസൽ യൂണിറ്റ് 108 bhp കരുത്തും 260 Nm torque ഉം പുറപ്പെടുവിക്കുന്നു. രണ്ട് എഞ്ചിനുകൾക്കും ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷനും ആറ് സ്പീഡ് AMT ഗിയർബോക്സും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു.

നെക്സോൺ AMT പതിപ്പുകളുടെ മൈലേജ് വെളിപ്പെടുത്തി ടാറ്റ

ടാറ്റ നെക്‌സോൺ AMT പതിപ്പുകളുടെ മൈലേജ് കണക്കുകളെക്കുറിച്ച് പറയുമ്പോൾ, ഓട്ടോകാർ ഇന്ത്യയുടെ കണക്കനുസരിച്ച്, ബി‌എസ് VI നെക്‌സോൺ പെട്രോൾ AMT പതിപ്പ് ലിറ്ററിന് 16 കിലോമീറ്റർ മൈലേജ് നൽകുന്നു.

MOST READ: ലോക്ക്ഡൗണ്‍; വരുമാനം ഉയർത്തുന്നതിന് ഇന്ധന വില വർധിപ്പിച്ച് ഡൽഹി സർക്കാർ

നെക്സോൺ AMT പതിപ്പുകളുടെ മൈലേജ് വെളിപ്പെടുത്തി ടാറ്റ

താരതമ്യപ്പെടുത്തുമ്പോൾ, പെട്രോൾ മാനുവൽ ലിറ്ററിന് 17.4 കിലോമീറ്റർ മൈലേജാണ് വാഗ്ദാനം ചെയ്യുന്നത്. ഇത് ഓട്ടോമാറ്റിക് പതിപ്പിനേക്കാൾ ലിറ്ററിന് 1.4 കിലോമീറ്റർ കൂടുതലാണ്.

നെക്സോൺ AMT പതിപ്പുകളുടെ മൈലേജ് വെളിപ്പെടുത്തി ടാറ്റ

ടാറ്റ നെക്‌സോൺ ഡീസൽ AMT പതിപ്പിന്റെ ശരാശരി മൈലേജ് ലിറ്ററിന് 22.4 കിലോമീറ്ററാണ്. മാനുവൽ പതിപ്പിന്റെ അതേ മൈലേജ് കൈവരിക്കുന്നതിനായി കമ്പനി എഞ്ചിനും AMT ട്രാൻസ്മിഷനും ട്യൂൺ ചെയ്തിട്ടുണ്ട്.

MOST READ: ടാക്‌സി കാറുകളില്‍ ഫൈബര്‍ ക്ലിയര്‍ ഗ്ലാസ് പദ്ധതിയുമായി എറണാകുളം ജില്ല

നെക്സോൺ AMT പതിപ്പുകളുടെ മൈലേജ് വെളിപ്പെടുത്തി ടാറ്റ

ടാറ്റ നെക്‌സോൺ ഇന്ത്യൻ വിപണിയിൽ ഹ്യുണ്ടായ് വെന്യു, ഫോർഡ് ഇക്കോസ്പോർട്ട്, മാരുതി സുസുക്കി വിറ്റാര ബ്രെസ്സ, മഹീന്ദ്ര XUV300 എന്നിവയുമായി മത്സരിക്കുന്നു.

നെക്സോൺ AMT പതിപ്പുകളുടെ മൈലേജ് വെളിപ്പെടുത്തി ടാറ്റ

പെട്രോൾ ഓട്ടോമാറ്റിക് കോംപാക്ട് എസ്‌യുവികളുടെ വിശദമായ താരതമ്യത്തിൽ, നെക്‌സോൺ പെട്രോൾ AMT അതിന്റെ എതിരാളികളുമായി താരതമ്യപ്പെടുത്തുമ്പോൾ മാന്യമായ മൈലേജ് കണക്കുകൾ വാഗ്ദാനം ചെയ്യുന്നുവെന്ന് പറയാം.

MOST READ: ഇന്ത്യൻ വിപണിയിൽ വരാനിരിക്കുന്ന അഞ്ച് ലക്ഷം രൂപയിൽ താഴെ വിലമതിക്കുന്ന കാറുകൾ

നെക്സോൺ AMT പതിപ്പുകളുടെ മൈലേജ് വെളിപ്പെടുത്തി ടാറ്റ

ടാറ്റ നെക്‌സോൺ, മഹീന്ദ്ര XUV300 എന്നിവ മാത്രമാണ് ഇന്ത്യൻ വിപണിയിൽ ഡീസൽ ഓട്ടോമാറ്റിക് പവർട്രെയിൻ ഓപ്ഷൻ വാഗ്ദാനം ചെയ്യുന്നത്.

നെക്സോൺ AMT പതിപ്പുകളുടെ മൈലേജ് വെളിപ്പെടുത്തി ടാറ്റ

മഹീന്ദ്ര XUV300 ഡീസൽ ഓട്ടോമാറ്റിക് മൈലേജ് കണക്കുകളെക്കുറിച്ച് വിശദാംശങ്ങളൊന്നുമില്ലെങ്കിലും, ഇത് നെക്സോണിന് സമാനമാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

നെക്സോൺ AMT പതിപ്പുകളുടെ മൈലേജ് വെളിപ്പെടുത്തി ടാറ്റ

അനുബന്ധ വാർത്തകളിൽ, കമ്പനി പ്രീമിയം ഹാച്ച്ബാക്കായ ആൾട്രോസിന്റെ ടർബോ-പെട്രോൾ പതിപ്പ് പുറത്തിറക്കാൻ ഒരുങ്ങുന്നു. ടാറ്റാ ആൾ‌ട്രോസിന്റെ വരാനിരിക്കുന്ന പതിപ്പ് നെക്‌സോണിൽ നിന്ന് കടമെടുത്ത ഡീട്യൂൺഡ് ടർബോ-പെട്രോൾ എഞ്ചിൻ വാഗ്ദാനം ചെയ്യും. മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകൾക്കൊപ്പം ഇത് വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

Most Read Articles

Malayalam
English summary
Tata Nexon AMT BS6 Mileage Figures Revealed: Here Is A Comparison To Its Segment Rivals In India. Read in Malayalam.
Story first published: Thursday, May 7, 2020, 12:23 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X