ലോക്ക്ഡൗണ്‍; വരുമാനം ഉയർത്തുന്നതിന് ഇന്ധന വില വർധിപ്പിച്ച് ഡൽഹി സർക്കാർ

ഡൽഹി സർക്കാർ 2020 മെയ് 5 മുതൽ രാജ്യ തലസ്ഥാനത്ത് ഇന്ധന വില ഉയർത്തി. പെട്രോൾ വില 1.6 രൂപയും, ഡീസൽ വില 7.10 രൂപയുമാണ് വർധിപ്പിച്ചത്. ഇതിനും ശേഷം നിലവിൽ പെട്രോൾ, ഡീസൽ വിലകൾ യഥാക്രമം ലിറ്ററിന് 71.26 രൂപയും, 69.29 രൂപയുമാണ്.

ലോക്ക്ഡൗണ്‍; വരുമാനം ഉയർത്തുന്നതിന് ഇന്ധന വില വർധിപ്പിച്ച് ഡൽഹി സർക്കാർ

ഡൽഹി സർക്കാർ ഇന്ധന വിലയുടെ മൂല്യവർധിത നികുതി (വാറ്റ്) 30 ശതമാനമായി ഉയർത്തിയിരിക്കുകയാണ്. പെട്രോളിന്റെ വാറ്റ് മുമ്പുണ്ടായിരുന്ന 27 ശതമാനത്തിൽ നിന്ന് 3 ശതമാനം വർധിച്ചപ്പോൾ ഡീസലിന്റെ വാറ്റ് മുമ്പത്തെ 16.75 ശതമാനത്തിൽ നിന്ന് ഏകദേശം ഇരട്ടിയായിട്ടാണ് വർധിപ്പിച്ചിരിക്കുന്നത്.

ലോക്ക്ഡൗണ്‍; വരുമാനം ഉയർത്തുന്നതിന് ഇന്ധന വില വർധിപ്പിച്ച് ഡൽഹി സർക്കാർ

നഗരത്തിലെ മദ്യ വിൽപ്പനയ്ക്ക് സർക്കാർ 70 ശതമാനം സ്‌പെഷ്യൽ കൊറോണ ഫീസ് ഏർപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് പെട്രോൾ, ഡീസൽ വില വർധനയും നടപ്പിലാക്കുന്നത്.

MOST READ: ഇന്ത്യൻ വിപണിയിൽ വരാനിരിക്കുന്ന അഞ്ച് ലക്ഷം രൂപയിൽ താഴെ വിലമതിക്കുന്ന കാറുകൾ

ലോക്ക്ഡൗണ്‍; വരുമാനം ഉയർത്തുന്നതിന് ഇന്ധന വില വർധിപ്പിച്ച് ഡൽഹി സർക്കാർ

വരുമാനം ഉയർത്താനുള്ള സർക്കാർ പദ്ധതിയാണ് വൻതോതിലുള്ള വിലവർധനവിന് കാരണം. കൊവിഡ്-19 ലോക്ക്ഡൗണ്‍ സമയത്ത് ഡൽഹി സർക്കാരിന് വൻ തിരിച്ചടിയാണ് നേരിട്ടത്.

ലോക്ക്ഡൗണ്‍; വരുമാനം ഉയർത്തുന്നതിന് ഇന്ധന വില വർധിപ്പിച്ച് ഡൽഹി സർക്കാർ

ലോക്ക്ഡൗണ്‍ കാലയളവിൽ ഓട്ടോ ഇന്ധനങ്ങളുടെ (പെട്രോൾ, ഡീസൽ) ആവശ്യം 70 ശതമാനം കുറഞ്ഞു. 2020 മാർച്ച് 24 ന് ആരംഭിച്ച ലോക്ക്ഡൗണ്‍ ഇപ്പോൾ മെയ് 17 വരെ നീട്ടിയിരിക്കുകയാണ്.

MOST READ: അത്യാഢംബര ബുഗാട്ടി ഹൈപ്പർകാറുകൾ സ്വന്തമാക്കിയ ഇന്ത്യക്കാർ

ലോക്ക്ഡൗണ്‍; വരുമാനം ഉയർത്തുന്നതിന് ഇന്ധന വില വർധിപ്പിച്ച് ഡൽഹി സർക്കാർ

എന്നിരുന്നാലും, ഏപ്രിൽ മാസത്തെ അവസാന 10 ദിവസങ്ങളിൽ ഇന്ധനത്തിന്റെ ആവശ്യകത വർധിക്കാൻ തുടങ്ങി എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൂടാതെ, മെയ് 5 മുതൽ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതിനാൽ ഇന്ധനങ്ങളുടെ ഡിമാൻഡിൽ വലിയ വർധനയുണ്ടാകും.

ലോക്ക്ഡൗണ്‍; വരുമാനം ഉയർത്തുന്നതിന് ഇന്ധന വില വർധിപ്പിച്ച് ഡൽഹി സർക്കാർ

മാർച്ച് 24 നാണ് രാജ്യം ആദ്യമായി ലോക്ക്ഡൗണിലേക്ക് പ്രവേശിച്ചത്, ഇത് ഏപ്രിൽ 14 ന് അവസാനിക്കേണ്ടതായിരുന്നു. എന്നിരുന്നാലും, കൊറോണ വൈറസ് കേസുകൾ വർധിച്ചുകൊണ്ടിരിക്കുന്നതിനാൽ, ഈ ലോക്ക്ഡൗണ്‍ മെയ് 3 വരെ നീട്ടാൻ കേന്ദ്രസർക്കാർ നിർബന്ധിതരായി.

MOST READ: ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ മൈലേജ് വാഗ്ദാനം ചെയ്യുന്ന 10 കാറുകൾ

ലോക്ക്ഡൗണ്‍; വരുമാനം ഉയർത്തുന്നതിന് ഇന്ധന വില വർധിപ്പിച്ച് ഡൽഹി സർക്കാർ

അതിനുശേഷവും മഹാമാരിക്ക് വലിയ ശമനം ഒന്നും കാണാത്തതിനാൽ മെയ് 17 വരെ സർക്കാർ വീണ്ടും ലോക്ക്ഡൗണ്‍ നീട്ടിയിരിക്കുകയാണ്.

ലോക്ക്ഡൗണ്‍; വരുമാനം ഉയർത്തുന്നതിന് ഇന്ധന വില വർധിപ്പിച്ച് ഡൽഹി സർക്കാർ

രാജ്യത്തിന്റെ പലഭാഗങ്ങൾ ഇപ്പോൾ വൈറസ് ബാധയേറ്റ രോഗികളുടെ എണ്ണവും മറ്റും കണക്കിലെടുത്ത് ഗ്രീൻ, ഓറഞ്ച്, റെഡ് എന്നിങ്ങനെ മൂന്ന് സോണുകളായി വിഭജിച്ചിരിക്കുകയാണ്. ഗ്രീൻ, ഓറഞ്ച് സോണുകളിൽ ചില ലോക്ക്ഡൗൺ നിയന്ത്രണ ഇളവുകൾ അനുവദിച്ചിട്ടുണ്ട്.

MOST READ: ഹോട്ട്സ്പോട്ടുകളിലും ആശങ്കയില്ലാതെ ആശയവിനിമയം നടത്താൻ റോബോട്ട് കോപ്പ്

ലോക്ക്ഡൗണ്‍; വരുമാനം ഉയർത്തുന്നതിന് ഇന്ധന വില വർധിപ്പിച്ച് ഡൽഹി സർക്കാർ

ഉൽ‌പാദന പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ ഒന്നിലധികം വ്യവസായങ്ങൾക്ക് കേന്ദ്ര സർക്കാർ അനുമകി നൽകിയിട്ടുണ്ട്. മിക്ക വാഹന നിർമാതാക്കളും ഇതിൽ ഉൾപ്പെടുന്നു. മാരുതി സുസുക്കി, ഹ്യുണ്ടായി, ടിവിഎസ്, ഹീറോ മോട്ടോകോർപ്പ്, ടൊയോട്ട, ഹോണ്ട, ബജാജ് ഓട്ടോ തുടങ്ങിയ കമ്പനികൾ ഇന്ത്യയിലുടനീളം ഉത്പാദനം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു.

ലോക്ക്ഡൗണ്‍; വരുമാനം ഉയർത്തുന്നതിന് ഇന്ധന വില വർധിപ്പിച്ച് ഡൽഹി സർക്കാർ

എന്നിരുന്നാലും, കമ്പനികൾ എല്ലാ സുരക്ഷാ നടപടികളും ഉറപ്പുവരുത്തുകയും സാമൂഹിക അകലം പാലിക്കൽ മാനദണ്ഡങ്ങൾ പാലിക്കുകയും ചെയ്യുന്നു. മിക്ക കമ്പനികളും അവശ്യ ഉദ്യോഗസ്ഥരോട് മാത്രമേ ജോലിയിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ടിട്ടുള്ളൂ. മറ്റുചിലർ വീട്ടിൽ നിന്ന് ജോലി ചെയ്യുന്നത് തുടരുന്നു.

Most Read Articles

Malayalam
English summary
Petrol & Diesel Prices In Delhi Increased To Improve State Revenue. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X