2020 ഡിസയർ ഫെയ്‌സ്‌ലിഫ്റ്റ്; ഡെലിവറി ഉടൻ ആരംഭിക്കാൻ മാരുതി

രാജ്യത്ത് പ്രഖ്യാപിച്ച ആദ്യഘട്ട ലോക്ക്ഡൗണിന് മുമ്പായി മാരുതി സുസുക്കി തങ്ങളുടെ ശ്രേണിയിലെ ഏറ്റവും വിൽപ്പനയുള്ള മോഡുകളിൽ ഒന്നായ ഡിസയറിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ വിപണിയിൽ അവതരിപ്പിച്ചിരുന്നു.

2020 ഡിസയർ ഫെയ്‌സ്‌ലിഫ്റ്റ്; ഡെലിവറി ഉടൻ ആരംഭിക്കാൻ മാരുതി

ഹോണ്ട അമേസ്, ഹ്യുണ്ടായി ഓറ, ടാറ്റ ടിഗോർ, ഫോർഡ് ആസ്‌പയർ, ഫോക്‌സ്‌വാഗൺ അമിയോ എന്നീ ശക്തരായ എതിരാളികളെ മറികടന്ന് രാജ്യത്തെ ഏറ്റവും വിജയകരമായ സെഡാനായി മാറിയ മോഡലാണ് മാരുതി ഡിസയർ എന്നത് ശ്രദ്ധേയമാണ്.

2020 ഡിസയർ ഫെയ്‌സ്‌ലിഫ്റ്റ്; ഡെലിവറി ഉടൻ ആരംഭിക്കാൻ മാരുതി

രാജ്യത്തെ ലോക്ക്ഡൗൺ ഭാഗികമായി പിൻവലിച്ചതിനെ തുടർന്ന് ഷോറൂമുകളെല്ലാം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഇപ്പോൾ ഫെയ്‌സ്‌ലിഫ്റ്റ് ഡിസയറിന്റെ ഡെലിവറികൾ ആരംഭിക്കുന്നതിന്റെ ഭാഗമായി ഡീലർഷിപ്പ് യാർഡിൽ എത്തിയ കോംപാ‌ക്‌ട് സെഡാന്റെ ആദ്യ ചിത്രങ്ങൾ ഗാഡിവാഡി പുറത്തുവിട്ടിട്ടുണ്ട്.

MOST READ: തിരിച്ചടവ് മുടങ്ങിയാലും തുടര്‍നടപടികളില്ല; ഇഎംഐ അഷൂറന്‍സ് പദ്ധതിയുമായി ഹ്യുണ്ടായി

2020 ഡിസയർ ഫെയ്‌സ്‌ലിഫ്റ്റ്; ഡെലിവറി ഉടൻ ആരംഭിക്കാൻ മാരുതി

2008-ലാണ് കോംപാക്‌ട് സെഡാൻ ശ്രേണിയിലേക്ക് ഡിസയറിനെ മാരുതി അവതരിപ്പിക്കുന്നത്. 2017-ൽ അടിമുടി മാറിയ ലുക്കുമായി വാഹനം എത്തിയതോടെ കൂടുതൽ ശ്രദ്ധയാകർഷിച്ചു. ഡിസയറിന്റെ അടിസ്ഥാന LXi മോഡലിന് 5.89 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. അതേസമയം ഏറ്റവും ഉയർന്ന ZXi + AGS പതിപ്പിന് 8.80 ലക്ഷം രൂപ എക്സ്ഷോറൂം വിലയായി മുടക്കേണം.

2020 Maruti Dzire Prices (ex-showroom, Delhi)
LXi Rs 5.89 Lakh
VXi Rs 6.79 Lakh
VXi AGS Rs 7.31 Lakh
ZXi Rs 8.00 Lakh
ZXi AGS Rs 8.80 Lakh
ZXi+ Rs 8.28 Lakh
ZXi+ AGS Rs 8.80 Lakh
2020 ഡിസയർ ഫെയ്‌സ്‌ലിഫ്റ്റ്; ഡെലിവറി ഉടൻ ആരംഭിക്കാൻ മാരുതി

2020 ഫെയ്‌സ്‌ലിഫ്റ്റ് മോഡലിന്റെ മുഖംമിനുക്കൽ സ്വാഗതാർഹമാണെങ്കിലും എഞ്ചിനിലെ പരിഷ്ക്കരണമാണ് മാരുതി ഡിസയറിനെ വ്യത്യസ്‌തമാക്കുന്നത്. ബിഎസ്-VI 1.3 ലിറ്റർ ഡീസൽ പതിപ്പ് നിർത്തലാക്കിയതോടൊപ്പം 1.2 ലിറ്റർ ഡ്യുവൽ ജെറ്റ് കെ-സീരീസ് നാല് സിലിണ്ടർ പെട്രോൾ എഞ്ചിനും മാരുതി ഡിസയറിനു നൽകി.

MOST READ: ടാക്‌സി കാറുകളില്‍ ഫൈബര്‍ ക്ലിയര്‍ ഗ്ലാസ് പദ്ധതിയുമായി എറണാകുളം ജില്ല

2020 ഡിസയർ ഫെയ്‌സ്‌ലിഫ്റ്റ്; ഡെലിവറി ഉടൻ ആരംഭിക്കാൻ മാരുതി

ഈ പുത്തൻ എഞ്ചിൻ 90 bhp കരുത്തും 113 Nm torque ഉം വികസിപ്പിക്കാൻ ശേഷിയുള്ളതാണ്. ഇത് ഐഡിൾ സ്റ്റാർട്ട് / സ്റ്റോപ്പ് സാങ്കേതികവിദ്യ വാഗ്‌ദാനം ചെയ്യുകയും ചെയ്യുന്നു. ഉയർന്ന കംപ്രഷൻ റേഷൻ, പിസ്റ്റൺ കൂളിംഗ് ജെറ്റ്, കൂളഡ് EGR എന്നിവ കുറയ്ക്കുകയും ഘർഷണം കുറയ്ക്കുന്നതിനും എഞ്ചിൻ കാര്യക്ഷമതയ്ക്കുമായി ഉപയോഗിക്കുന്നു. എഞ്ചിൻ അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ അഞ്ച് സ്പീഡ് എഎംടിയുമായി ജോടിയാക്കിയിരിക്കുന്നു.

2020 ഡിസയർ ഫെയ്‌സ്‌ലിഫ്റ്റ്; ഡെലിവറി ഉടൻ ആരംഭിക്കാൻ മാരുതി

2020 മാരുതി സുസുക്കി ഡിസയർ LXi, VXi, VXi AGS, ZXi, ZXi +, ZXi AGS, ZXi + AGS എന്നിങ്ങനെ എട്ട് മോഡലുകളിലായാണ് വിപണിയിൽ ഇടംപിടിക്കുന്നത്. പ്രീമിയം സിൽവർ, ഫീനിക്സ് റെഡ് എന്നീ രണ്ട് പുതിയ കളർ ഓപ്ഷനുകളും കോംപാക്‌ട് സെഡാനിൽ ‌വാഗ്‌ദാനം ചെയ്യുന്നു.

MOST READ: ചൈനീസ് ഒക്‌ടാവിയ; 2020 RC-5 സെഡാൻ അവതരിപ്പിച്ച് ബവോജുന്‍

2020 ഡിസയർ ഫെയ്‌സ്‌ലിഫ്റ്റ്; ഡെലിവറി ഉടൻ ആരംഭിക്കാൻ മാരുതി

പുറംമോടിയെ സംബന്ധിച്ചിടത്തോളം മാരുതി സുസുക്കി ഡിസയറിന് വലിയ ഗ്രിൽ, നവീകരിച്ച ഹെഡ്‌ലാമ്പുകൾ, പുതിയ ഫോഗ് ലാമ്പ് ഹൗസിംഗ് എന്നിവയുള്ള പുതിയ മുൻവശം ലഭിക്കുന്നു. അകത്തളത്തേക്ക് നോക്കിയാൽ വുഡ് ഫിനിഷ്, ക്രൂയിസ് കൺട്രോൾ, ഫ്ലഷ് ടൈപ്പ് പാർക്കിംഗ് സെൻസറുകൾ, 3D ലുക്ക് ഉള്ള സീറ്റുകൾ എന്നിവയും അവതരിപ്പിക്കുന്നുണ്ട്.

MOST READ: ബിഎസ് VI കിക്‌സിന്റെ ബുക്കിങ് തീയതി വെളിപ്പെടുത്തി നിസാന്‍

2020 ഡിസയർ ഫെയ്‌സ്‌ലിഫ്റ്റ്; ഡെലിവറി ഉടൻ ആരംഭിക്കാൻ മാരുതി

ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമാതാക്കൾ കാത്തിരിക്കുന്ന ഉപഭോക്താക്കൾക്കായി ഡെലിവറികൾ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷ, ശുചിത്വം, എന്നിവയുൾപ്പെടെയുള്ള ഒരു പുതിയ എസ്‌ഒപി നടപടി ക്രമം അനുസരിച്ചായിരിക്കും പ്രവർത്തിക്കുക.

Most Read Articles

Malayalam
English summary
Maruti Dzire Facelift Spotted At Dealer Yard. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X