ചൈനീസ് ഒക്‌ടാവിയ; 2020 RC-5 സെഡാൻ അവതരിപ്പിച്ച് ബവോജുന്‍
ചൈനീസ് വാഹന നിർമാതാക്കളായ ബവോജുന്‍ തങ്ങളുടെ RC-5 സെഡാനെ പരിഷ്ക്കരിച്ച് വിപണിയിൽ അവതരിപ്പിച്ചു. ഇതിനകം തന്നെ ചൈനീസ് ഒക്‌ടാവിയ എന്ന വിളിപ്പേര് നേടിയിട്ടുള്ള മോഡലാണെന്നതാണ് ശ്രദ്ധേയം. SAIC മോട്ടോർ, ജനറൽ മോട്ടോർസ് വുലിംഗ് മോട്ടോർസ് എന്നിവയുടെ സംയുക്ത സംരംഭമാണ് ബയോജുൻ.

മുമ്പ് ഷാങ്ഹായ് ഓട്ടോമോട്ടീവ് ഇൻഡസ്ട്രി കോർപ്പറേഷന്റെ കീഴിലുണ്ടായിരുന്ന കമ്പനിയാണ് ബവോജുന്‍. RC-5 സെഡാൻ ഒക്‌ടാവിയയുടെ കോപ്പിയല്ല. പക്ഷേ ഇത് ചെക്ക് വാഹന നിർമാതാക്കളിൽ നിന്നുള്ള ജനപ്രിയ ഡി-സെഗ്മെന്റ് സെഡാനുമായി ചില വിഷ്വൽ കണക്ഷൻ കാറിനുള്ളതാണ് ചൈനീസ് ഒക്‌ടാവിയ എന്ന പേര് വാഹനത്തിന് വീഴാനുണ്ടായ കാരണം.

രണ്ട് സെഡാനുകളും ഒരു ലിഫ്റ്റ്ബാക്കിനും നോച്ച്ബാക്കിനും ഇടയിലാണ് സ്ഥിതി ചെയ്യുന്നത്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ കാറുകളുടെ പിൻ വിൻഡ്‌ഷീൽഡും ബൂട്ടും ഒരൊറ്റ യൂണിറ്റായി തുറക്കാനും സാധിക്കും.
MOST READ: ആഢംബരത്തിന്റെ പര്യായം, ബിഎംഡബ്ല്യു 8 സീരീസ് ഗ്രാൻ കൂപ്പെ മെയ് എട്ടിന് ഇന്ത്യയിലെത്തും

ഒരു പരമ്പരാഗത ലിഫ്റ്റ്ബാക്ക് ഒരു അധിക ചരിഞ്ഞ വിൻഡ്ഷീൽഡുള്ള ഹാച്ച്ബാക്കാണ്. സാധാരണയായി ഒരു ലിഫ്റ്റ്ബാക്ക് സെഡാൻ ഒരു നോച്ച്ബാക്ക് ആയിരിക്കും. ഈ രൂപകൽപ്പനയുടെ മറ്റൊരു വ്യതിയാനം ഒരു ഫാസ്റ്റ്ബാക്ക് ആണ്. അതിൽ പിൻ വിൻഡ്‌ഷീൽഡ് കാറിന്റെ വാലിലേക്ക് ചരിഞ്ഞു. കാലക്രമേണ ഓട്ടോമോട്ടീവ് ഡിസൈനുകൾ വളരെയധികം മാറ്റങ്ങൾ അവതരിപ്പിക്കുന്നു.

മിക്കവാറും എല്ലാ ഉൽപ്പന്നങ്ങളും വ്യത്യസ്ത ബോഡി തരങ്ങളുടെയും ക്ലാസുകളുടെയും മിശ്രിതമാണ്. ഈ വർഷം ചൈനീസ് ബ്രാൻഡിൽ നിന്നും വരുന്ന ആറ് ഉൽപ്പന്നങ്ങളിൽ ഒന്നാണ് ബയോജുൻ RC-5. അടിസ്ഥാനപരമായി ബയോജുൻ 630-യുടെ പിൻഗാമിയായ ബയോജുൻ RS-5 ക്രോസ്ഓവറുമായി ഇത് പ്ലാറ്റ്ഫോം പങ്കിടുന്നു.
MOST READ: കോംപാക്ട് എസ്‌യുവിയുടെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി ഹോണ്ട

മൊത്തത്തിലുള്ള അളവുകൾ നോക്കിയാൽ 4650 mm നീളവും 1806 mm വീതിയും 1458 mm ഉയരവുമാണ് സെഡാനിന് നൽകിയിരിക്കുന്നത്. ഇതിന്റെ വീൽബേസ് 2700 മില്ലിമീറ്ററാണ്. സ്കോഡ ഒക്‌ടാവിയയുമായി താരതമ്യപ്പെടുത്തുമ്പോൾ 4689mm x 1829mm x 1470mm എന്നീ അളവുകളിലാണ് ചെക്ക് റിപ്പബ്ളിക്കൻ സെഡാനെ ബ്രാൻഡ് ഒരുക്കിയിരിക്കുന്നത്.

ചൈനീസ് വിപണിയിൽ 2020 ബയോജുൻ RC-5 1.5 ലിറ്റർ NA, 1.5 ലിറ്റർ ടർബോ എന്നിങ്ങനെ രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിലാണ് വിൽപ്പനക്ക് എത്തുന്നത്. കമ്പനി ഇതുവരെ അതിന്റെ പൂർണ സവിശേഷതകൾ വെളിപ്പെടുത്തിയിട്ടില്ല. ചൈനീസ് വാഹന വ്യവസായത്തിലെ സമീപകാല പ്രവണതയിൽ നിന്ന് വ്യത്യസ്തമായി ബയോജുൻ സെഡാന് ഇലക്‌ട്രിക് പതിപ്പ് ഉണ്ടാകില്ലെന്ന് ഉറപ്പാണ്.
MOST READ: ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ മൈലേജ് വാഗ്ദാനം ചെയ്യുന്ന 10 കാറുകൾ

സെഡാനിൽ നീണ്ട ഉപകരണങ്ങളുടെ പട്ടിക തന്നെയാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. ഇത് വാഹനത്തിന് മുടക്കുന്ന വിലയെ ന്യായികരിക്കുന്നതാണ്. വിപണിയിൽ എത്താൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ 2020 RC-5-ന്റെ വില ബവോജുന്‍ പ്രഖ്യാപിച്ചിട്ടില്ല. അടുത്തിടെ ഇന്ത്യയിൽ നടന്ന 2020 ഓട്ടോ എക്സ്പോയിൽ RC-6 സെഡാനെ ബ്രാൻഡ് പ്രദർശിപ്പിച്ചിരുന്നു.

ഇന്ത്യയിലെ എംജി ഹെക്ടറിൽ നിന്ന് വ്യക്തമാകുന്നതുപോലെ കുറഞ്ഞ വിലയ്ക്ക് കൂടുതൽ സവിശേഷതകൾ വാഗ്‌ദാനം ചെയ്യുന്നതിൽ ചൈനീസ് വാഹന നിർമാതാക്കൾ മുൻപന്തിയിലാണ്. എംജി മോട്ടോർ ഗ്ലോസ്റ്റർ ആഢംബര എസ്‌യുവി വിപണിയിലെത്തിക്കാൻ പദ്ധതിയിടുന്നു.


Click it and Unblock the Notifications








