ഇനി കളി മാറും, മിഡ്-സൈസ് എസ്‌യുവി ശ്രേണിയിലേക്ക് മാരുതിയും

എൻട്രി ലെവലും താങ്ങാനാവുന്നതുമായ വാഹന ശ്രേണി കീഴടക്കിയ മാരുതി സുസുക്കി ഇപ്പോൾ താരതമ്യേന പ്രീമിയവും ചെലവേറിയതുമായ വിഭാഗത്തിലേക്ക് പ്രവേശിക്കാൻ തയാറെടുക്കുകയാണ്.

ഇനി കളി മാറും, മിഡ്-സൈസ് എസ്‌യുവി ശ്രേണിയിലേക്ക് മാരുതിയും

10 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെ വിലയുള്ള രണ്ട് പുതിയ മോഡലുകളാണ് കമ്പനിയുടെ അണിയറയിൽ ഒരുങ്ങുന്നത്. നിലവിലെ വിറ്റാര ബ്രെസയുടെ സി പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള ഒരു പുതിയ മിഡ്-സൈസ് എസ്‌യുവിയാണ് അതിൽ ഏറ്റവും ശ്രദ്ധേയം.

ഇനി കളി മാറും, മിഡ്-സൈസ് എസ്‌യുവി ശ്രേണിയിലേക്ക് മാരുതിയും

വളരെയധികം പ്രാദേശികവൽക്കരിച്ച സി പ്ലാറ്റ്ഫോം മാരുതി സുസുക്കിയെ പുതിയ എസ്‌യുവിയെ വിപണിയിൽ എത്തിക്കാൻ സഹായിക്കും. മാരുതി മാത്രമല്ല ടൊയോട്ടയും മാരുതിയുടെ മിഡ്-സൈസ് എസ്‌യുവിയെ അടിസ്ഥാനമാക്കി ഒരു പുതിയ മോഡൽ പുറത്തിറക്കും.

MOST READ: ലോക്ക്ഡൗണിന് ശേഷം ബുക്കിംഗ് റദ്ദാക്കൽ ഭീതിയിൽ ഡീലർമാർ

ഇനി കളി മാറും, മിഡ്-സൈസ് എസ്‌യുവി ശ്രേണിയിലേക്ക് മാരുതിയും

ടൊയോട്ടയുടെ ബിഡാദി പ്ലാന്റിൽ പുതിയ എസ്‌യുവി നിർമിക്കുമെന്നതാണ് കൂടുതൽ ശ്രദ്ധേയമായ കാര്യം. അഞ്ച്, ഏഴ് സീറ്റർ ഓപ്ഷനുകളിൽ മാരുതി സുസുക്കി പുതിയ എസ്‌യുവി പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പിന്നീട് ഇത് ഗ്രാൻഡ് വിറ്റാര എന്ന് വിളിക്കപ്പെടാനും സാധ്യതയുണ്ട്.

ഇനി കളി മാറും, മിഡ്-സൈസ് എസ്‌യുവി ശ്രേണിയിലേക്ക് മാരുതിയും

പുതിയ മോഡൽ ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, നിസാൻ കിക്‌സ് എന്നിവയുമായി വിപണിയിൽ കൊമ്പുകോർക്കും. 2022-ൽ പുതിയ എസ്‌യുവി ഇന്ത്യൻ വിപണിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എങ്കിലും 2022 ഓട്ടോ എക്‌സ്‌പോയിൽ വാഹനം അരങ്ങേറ്റം കുറിക്കാൻ സാധ്യതയില്ല.

MOST READ: ഔട്ട്ലാൻഡർ എസ്‌യുവിയുടെ പുത്തൻ മോഡലുമായി മിത്സുബിഷി

ഇനി കളി മാറും, മിഡ്-സൈസ് എസ്‌യുവി ശ്രേണിയിലേക്ക് മാരുതിയും

മാരുതിയും ടൊയോട്ടയും പുതിയ സി-സെഗ്മെന്റ് എം‌പിവിയും വരും വർഷങ്ങളിൽ വിൽപ്പനക്ക് എത്തിക്കും. ഇടത്തരം എസ്‌യുവിയ്ക്ക് സമാനമായി ഈ എം‌പി‌വി ടൊയോട്ടയുടെ പ്ലാന്റിലായിരിക്കും നിർമിക്കുക. റീ-ബാഡ്‌ജ് ചെയ്‌ത ബലേനോ, വിറ്റാര ബ്രെസ എന്നിവയിൽ നിന്ന് വിപരീതമായി പുതിയ മിഡ്-സൈസ് എസ്‌യുവിക്കും എം‌പി‌വിക്കും വ്യത്യസ്‌ത രൂപകൽപ്പനയും പേരുകളും ഉണ്ടായിരിക്കും.

ഇനി കളി മാറും, മിഡ്-സൈസ് എസ്‌യുവി ശ്രേണിയിലേക്ക് മാരുതിയും

മാരുതി സുസുക്കിയും ടൊയോട്ടയും ഇന്ത്യയുടെ വർധിച്ചുവരുന്ന യൂട്ടിലിറ്റി വാഹനങ്ങൾക്ക് ഊന്നൽ കൊടുക്കാനാണ് പദ്ധതിയിടുന്നത്. മിഡ്-സൈസ് എസ്‌യുവിയുടെ എഞ്ചിൻ സവിശേഷതകളെക്കുറിച്ചുള്ള വിശദാംശങ്ങളെ കുറിച്ച് ഇപ്പോൾ സൂചനയൊന്നുമില്ല.

MOST READ: വരും തലമുറ കാറുകൾക്ക് LIDAR സാങ്കേതികവിദ്യ അവതരിപ്പിക്കാനൊരുങ്ങി വോൾവോ

ഇനി കളി മാറും, മിഡ്-സൈസ് എസ്‌യുവി ശ്രേണിയിലേക്ക് മാരുതിയും

എന്നിരുന്നാലും 1.5 ലിറ്റർ ഡീസൽ എഞ്ചിൻ വീണ്ടും അവതരിപ്പിക്കുന്നതിനെ കുറിച്ച് മാരുതി സുസുക്കി ഗൗരവമായി പരിഗണിക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ചു. ഇന്തോ-ജാപ്പനീസ് ബ്രാൻഡും പുതിയ 1.2 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ് എന്നത് ശ്രദ്ധേയമാണ്.

ഇനി കളി മാറും, മിഡ്-സൈസ് എസ്‌യുവി ശ്രേണിയിലേക്ക് മാരുതിയും

ഈ എഞ്ചിൻ ഏകദേശം 120 bhp കരുത്ത് ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും. എർട്ടിഗ, ബ്രെസ, സിയാസ് എന്നിവയ്ക്കൊപ്പം 1.5 ലിറ്റർ K15B പെട്രോൾ എഞ്ചിനാണ് മാരുതി നിലവിൽ വാഗ്‌ദാനം ചെയ്യുന്നത്.

Most Read Articles

Malayalam
English summary
Maruti Suzuki entering to Mid-Size SUV segment. Read in Malayalam
Story first published: Saturday, May 9, 2020, 12:09 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X