കാത്തിരുത്തി മുഷിപ്പിക്കില്ല! മാരുതിയുടെ ആദ്യ ഇലക്‌ട്രിക് എസ്‌യുവി ബുക്ക് ചെയ്‌താൽ വേഗം കൈയിൽ കിട്ടും

വിലയുടെ കാര്യത്തിൽ ഞെട്ടിച്ചുകൊണ്ട് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് കാർ അടുത്തിടെ വിപണിയിലെത്തിക്കുകയുണ്ടായി. 2025 ഓട്ടോ എക്സ്പോയിൽ ആദ്യമായി പ്രദർശിപ്പിച്ച് ഒരു വർഷത്തിനു ശേഷം, 2026 ഫെബ്രുവരി 17-ന് ലോഞ്ച് ചെയ്‌ത വാഹനം ഇതിനോടകം വൈദ്യുത വാഹന രംഗത്ത് വലിയ ചർച്ചയായിട്ടുണ്ട്. ഏവരും 20 ലക്ഷത്തിനടുത്ത് വില പ്രതീക്ഷിച്ചിരുന്നപ്പോൾ വെറും 10.99 ലക്ഷത്തിന് ഇവി പുറത്തിറക്കിയാണ് മാരുതി പലർക്കും ഷോക്ക് കൊടുത്തത്. മാരുതിയുടെ ആദ്യ ഇവിയുടെ ഡെലിവറികൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.

എങ്കിലും 2026 ജൂലൈ വരെ പരിമിതമായ അളവിൽ മാത്രമേ വിതരണം ചെയ്യുകയുള്ളൂവെന്ന് ഇ വിറ്റാരയുടെ ലോഞ്ചിനിടെ മാരുതി സുസുക്കിയുടെ മാർക്കറ്റിംഗ് ആൻഡ് സെയിൽസ് സീനിയർ എക്സിക്യൂട്ടീവ് ഓഫീസർ പാർത്ഥോ ബാനർജി പറഞ്ഞിരുന്നു. ആയതിനാൽ മോഡൽ ബുക്ക് ചെയ്‌താൽ ഇവി കൈയിൽ കിട്ടാൻ എത്ര നാൾ കാത്തിരിക്കണമെന്ന കാര്യത്തിൽ പലർക്കും സംശയങ്ങളുണ്ട്. നിലവിൽ 6 മുതൽ 8 ആഴ്ച വരെയാണ് ഇവിക്കായുള്ള ബുക്കിംഗ് പിരീഡ് എന്നാണ് ഓട്ടോകാർ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.

Maruti e Vitara Waiting Period Revealed EV Will Deliver Within 6-8 Weeks

ഏകദേശം 1.5 മുതൽ 2 മാസം വരെയാണ് വെയിറ്റിംഗ് പിരീഡായി വേണ്ടിവരികയെന്ന് സാരം. കാത്തിരിപ്പ് കാലയളവ് സ്ഥലം അല്ലെങ്കിൽ സംസ്ഥാനം എന്നിവയെ അനുസരിച്ച് വ്യത്യാസപ്പെടാൻ സാധ്യതയുണ്ടെന്ന കാര്യവും പ്രത്യേകം ഓർമിപ്പിക്കാം കേട്ടോ. കൂടുതൽ കൃത്യമായ വിവരങ്ങൾക്ക് നിങ്ങളുടെ അടുത്തുള്ള മാരുതി സുസുക്കി നെക്സ ഡീലർഷിപ്പുമായി ബന്ധപ്പെടുന്നതാവും ഉചിതം. ഇതോടൊപ്പം കളർ ഓപ്ഷനുകൾക്ക് അനുസരിച്ചും ഈ കാലയളവിൽ വ്യത്യാസമുണ്ടാവാം.

നെക്സ ബ്ലൂ, ആർട്ടിക് വൈറ്റ്, ബ്ലൂയിഷ് ബ്ലാക്ക്, ഗ്രാൻഡിയർ ഗ്രേ, ലാൻഡ് ബ്രീസ് ഗ്രീൻ, ഒപ്പുലന്റ് റെഡ്, സ്പ്ലെൻഡിഡ് സിൽവർ എന്നീ ഏഴ് നിറങ്ങളിലാണ് ഇ വിറ്റാര വിപണനത്തിന് എത്തുന്നത്. ആർട്ടിക് വൈറ്റ്, ലാൻഡ് ബ്രീസ് ഗ്രീൻ, സ്പ്ലെൻഡിഡ് സിൽവർ, ഒപ്പുലന്റ് റെഡ് എന്നിവ ബ്ലൂയിഷ് ബ്ലാക്ക് റൂഫുള്ള ഡ്യുവൽ-ടോൺ ഓപ്ഷനുകളായും ലഭ്യമാണ്. ഇവയിൽ ഒപ്പുലന്റ് റെഡ്, ബ്ലൂയിഷ് ബ്ലാക്ക് എന്നിവയ്ക്ക് 2 മാസം വരെയാണ് ബുക്കിംഗ് പിരീഡ്.

Maruti e Vitara Waiting Period Revealed EV Will Deliver Within 6-8 Weeks

മറ്റുള്ള നിറങ്ങൾക്ക് ഏകദേശം 1.5 മാസം വരെയും വെയിറ്റിംഗ് പിരീഡുണ്ടാവുന്നതാണ്. മാരുതി സുസുക്കി ഇ വിറ്റാര ഡെൽറ്റ, സീറ്റ, ആൽഫ എന്നീ മൂന്ന് വകഭേദങ്ങളിലാണ് വാഗ്ദാനം ചെയ്യുന്നത്. ഇതിൽ സീറ്റ, ആൽഫ ഓപ്ഷനുകളേക്കാൾ ബേസ് മോഡൽ ഡെൽറ്റ വേരിയൻ്റിനാണ് കൂടുതൽ ഡിമാൻ്റ് നേടുന്നതെന്നും റിപ്പോർട്ടുകളുണ്ട്. അതിൻ്റെ പ്രധാന കാരണം ബാറ്ററി-ആസ്-എ-സർവീസ് വഴി ചെറിയ വിലയ്ക്ക് മോഡൽ കിട്ടുമെന്നതാണ്.

10.99 ലക്ഷം രൂപയുടെ പ്രാരംഭ വിലയിലാണ് BaaS അടിസ്ഥാനത്തിൽ ഇ വിറ്റാര വിറ്റഴിക്കുന്നത്. വാടക അടിസ്ഥാനത്തിൽ ബാറ്ററി നൽകുന്ന ഓരോ കിലോമീറ്ററിനും ഉപഭോക്താക്കൾ 3.99 രൂപ അധികമായി നൽകേണ്ടിവരും. ബാറ്ററി-ആസ്-എ-സർവീസ് സംവിധാനത്തിന് പകരം ബാറ്റി വാഹനത്തിനൊപ്പം സ്വന്തമായി നൽകുകയാണെങ്കിൽ ഇ വിറ്റാരയുടെ ബേസ് ഡെൽറ്റ 49 kWh ബാറ്ററിപതിപ്പിന് 15.99 ലക്ഷം മുടക്കേണ്ടതായുണ്ട്.

Maruti e Vitara Waiting Period Revealed EV Will Deliver Within 6-8 Weeks

അതേസമയം സീറ്റ 61 kWh വേരിയൻ്റിന് 17.49 ലക്ഷവും ആൽഫ 61 kWh വേരിയൻ്റിന് 19.79 ലക്ഷവുമാണ് ചെലവാക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. ടോപ്പ് എൻഡാണ് ഇനി ബാറ്ററി-ആസ്-എ-സർവീസ് വഴി വാങ്ങുന്നതെങ്കിൽ 14.51 ലക്ഷം രൂപ വരെ മുടക്കേണ്ടതായുണ്ട്. പകരം കിലോമീറ്ററിന് 4.39 രൂപയും നൽകേണ്ടി വരും. 49 kWh, 61 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലാണ് ഇ വിറ്റാര അവതരിപ്പിച്ചിരിക്കുന്നത്.

ഇതില്‍ ഉയര്‍ന്ന വേരിയന്റിന് 543 കിലോമീറ്റര്‍ വരെ റേഞ്ച് ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഏകദേശം 440 കിലോമീറ്ററാണ് ചെറിയ ബാറ്ററി പായ്ക്കിന്റെ ARAI ക്ലെയിംഡ് റേഞ്ച്. വിവിധ ഡ്രൈവിംഗ് സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ഉപയോഗിക്കാനായി നോര്‍മല്‍, ഇക്കോ, സ്‌പോര്‍ട്‌സ് മോഡുകളും തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് എസ്‌യുവിയിൽ മാരുതി വാഗ്ദാനം ചെയ്യുന്നുണ്ട്. ചാർജിംഗിൻ്റെ കാര്യത്തിൽ 6.5 മണിക്കൂറിനുള്ളിൽ 7.4kW ചാർജർ ഉപയോഗിച്ച് 10-80 ശതമാനം ചാർജ് ചെയ്യാൻ കഴിയുന്നതാണ്.

More from DriveSpark

Article Published On: Sunday, March 1, 2026, 7:00 [IST]
English summary
Maruti e vitara waiting period revealed ev will deliver within 6 8 weeks
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X