വരും തലമുറ കാറുകൾക്ക് LIDAR സാങ്കേതികവിദ്യ അവതരിപ്പിക്കാനൊരുങ്ങി വോൾവോ

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ കാറുകൾ നിർമ്മിക്കുന്നതിൽ വളരെയധികം അറിയപ്പെടുന്ന നിർമ്മാതാക്കളാണ് വോൾവോ. ലുമിനാറുമായി പങ്കാളികളാകുമെന്നും തങ്ങളുടെ വരും തലമുറയിലെ എല്ലാ കാറുകളിലും LIDAR സാങ്കേതികവിദ്യ (ലൈറ്റ് ഡിറ്റക്ഷൻ, റേഞ്ചിംഗ്) ഘടിപ്പിക്കുമെന്നും കമ്പനി അറിയിച്ചു.

വരും തലമുറ കാറുകൾക്ക് LIDAR സാങ്കേതികവിദ്യ അവതരിപ്പിക്കാൻ വോൾവോ

ഈ പങ്കാളിത്തം പ്രത്യേകിച്ച് ഹൈവേകൾക്കായുള്ള വോൾവോയുടെ ആദ്യത്തെ സെൽഫ് ഡ്രൈവിംഗ് സാങ്കേതികവിദ്യയ്ക്ക് സഹായകമാവും.

വരും തലമുറ കാറുകൾക്ക് LIDAR സാങ്കേതികവിദ്യ അവതരിപ്പിക്കാൻ വോൾവോ

അടുത്ത തലമുറയിലെ SPA2 മോഡുലാർ വെഹിക്കിൾ ആർക്കിടെക്ചർ 2022 മുതൽ ഓട്ടോണമസ് ഡ്രൈവിംഗ് സാങ്കേതികവിദ്യയ്ക്ക് ഹാർഡ്‌വെയർ ആയി ലഭ്യമാകുമെന്നും കമ്പനി പ്രഖ്യാപിച്ചു. ലുമിനാർ LIDAR യൂണിറ്റ് പുതിയ കാറുകളുടെ റൂഫിൽ സംയോജിപ്പിക്കും. ഇതിനായുള്ള കരാറിൽ വോൾവോ ഒപ്പുവച്ചു.

MOST READ: സ്ഥാപകർ തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയുടെ 116 -ാം വാർഷികം ആഘോഷിച്ച് റോൾസ് റോയ്‌സ്

വരും തലമുറ കാറുകൾക്ക് LIDAR സാങ്കേതികവിദ്യ അവതരിപ്പിക്കാൻ വോൾവോ

SPA2 പ്ലാറ്റ്‌ഫോമിൽ നിർമ്മിച്ച കാറുകൾക്ക് ഓവർ-ദി-എയർ അപ്‌ഡേറ്റുകൾ ലഭിക്കും, ഉപയോക്താക്കൾക്ക് താൽപ്പര്യമുണ്ടെങ്കിൽ, പൂർണ്ണമായും സെൽഫ് ഹൈവേ ഡ്രൈവിംഗ് വാഗ്ദാനം ചെയ്യുന്ന ഹൈവേ പൈലറ്റ് സവിശേഷത സജീവമാക്കാൻ കാറിന് കഴിയും.

വരും തലമുറ കാറുകൾക്ക് LIDAR സാങ്കേതികവിദ്യ അവതരിപ്പിക്കാൻ വോൾവോ

നിലവിലെ സാഹചര്യങ്ങളിൽ LIDAR സാങ്കേതികവിദ്യ സുരക്ഷിതമാണെന്ന് പരീക്ഷിച്ച് വിജയിച്ചെങ്കിൽ മാത്രമേ ഇത് ചെയ്യുകയുള്ളൂ.

MOST READ: പൊതുഗതാഗതം ഉടന്‍ പുനരാരംഭിച്ചേക്കുമെന്ന് മന്ത്രി നിതിന്‍ ഗഡ്കരി

വരും തലമുറ കാറുകൾക്ക് LIDAR സാങ്കേതികവിദ്യ അവതരിപ്പിക്കാൻ വോൾവോ

ഉത്തരവാദിത്തത്തോടെയും സുരക്ഷിതമായും അവതരിപ്പിച്ചാൽ ചരിത്രത്തിലെ ഏറ്റവും ലൈഫ് സേവർ സാങ്കേതികവിദ്യകളിലൊന്നായി മാറാൻ ഓട്ടോണമസ് ഡ്രൈവിന് കഴിവുണ്ട് എന്ന് വോൾവോ കാർസ് ചീഫ് ടെക്‌നോളജി ഓഫീസർ ഹെൻറിക് ഗ്രീൻ പറഞ്ഞു.

വരും തലമുറ കാറുകൾക്ക് LIDAR സാങ്കേതികവിദ്യ അവതരിപ്പിക്കാൻ വോൾവോ

തങ്ങളുടെ ഭാവി കാറുകൾക്ക് സുരക്ഷിതമായ തീരുമാനങ്ങൾ എടുക്കാൻ ആവശ്യമായ കാഴ്ചപ്പാടുകൾ നൽകുന്നത് ഈ മേഘലയുടെ ഒരു പ്രധാന ഘട്ടമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

MOST READ: പെട്രോൾ കരുത്തിലെത്തുന്ന മാരുതി എസ്-ക്രോസ് ഈ മാസം വിപണിയിലേക്ക്

വരും തലമുറ കാറുകൾക്ക് LIDAR സാങ്കേതികവിദ്യ അവതരിപ്പിക്കാൻ വോൾവോ

വസ്തുക്കളുടെ സ്ഥാനം, റോഡ് ഉപരിതലം തുടങ്ങിയവ കൃത്യമായി കണ്ടെത്തുന്നതിന് ലുമിനാറിന്റെ LIDAR സാങ്കേതികവിധ്യ ദശലക്ഷക്കണക്കിന് ലേസർ ലൈറ്റ് പൾസുകൾ പുറപ്പെടുവിക്കുന്നു

വരും തലമുറ കാറുകൾക്ക് LIDAR സാങ്കേതികവിദ്യ അവതരിപ്പിക്കാൻ വോൾവോ

ലേസർ പൾ‌സുകൾ‌ 3D യിൽ‌ എൻ‌വയോൺ‌മെൻറ് സ്കാൻ‌ ചെയ്യുകയും ഇൻറർ‌നെറ്റ് കണക്റ്റിവിറ്റി ആവശ്യമില്ലാത്ത ഒരു താൽ‌ക്കാലിക, ലൈവ് മാപ്പ് സൃഷ്‌ടിക്കുകയും ചെയ്യുന്നു.

MOST READ: ലുലു ഗ്രൂപ്പ് ഉടമ യൂസഫ് അലിയുടെ ആഢംബര വാഹന ശേഖരം

വരും തലമുറ കാറുകൾക്ക് LIDAR സാങ്കേതികവിദ്യ അവതരിപ്പിക്കാൻ വോൾവോ

സ്റ്റിയറിംഗ്, ബ്രേക്കുകൾ, ബാറ്ററി പവർ തുടങ്ങിയ പ്രവർത്തനങ്ങൾക്കായി ക്യാമറകൾ, റഡാർ, ബാക്കപ്പ് സംവിധാനങ്ങൾ എന്നിവയുമായി LIDAR സാങ്കേതികവിദ്യ സംയോജിപ്പിക്കും.

Most Read Articles

Malayalam
കൂടുതല്‍... #വോൾവോ #volvo
English summary
Volvo to introduce Luminar Lidar tech on next generation cars. Read in Malayalam.
Story first published: Friday, May 8, 2020, 11:50 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X