ഔട്ട്ലാൻഡർ എസ്‌യുവിയുടെ പുത്തൻ മോഡലുമായി മിത്സുബിഷി
ജാപ്പനീസ് വാഹന നിർമാതാക്കളായ മിത്സുബിഷി വിദേശ വിപണികളിലെ തങ്ങളുടെ നിറസാന്നിധ്യമായ ഔട്ട്ലാൻഡറിന്റെ പുതുതലമുറ മോഡലുമായി എത്തുന്നു. ഇതിന്റെ ഭാഗമായി വാഹനത്തിന്റെ പരീക്ഷണയോട്ടം നടത്തിവരികയാണ് കമ്പനി.

പുതിയ മിത്സുബിഷി ഔട്ട്‌ലാൻഡർ ഈ വർഷം രണ്ടാം പകുതിയിൽ ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കും. പുതിയ മോഡലിന് എക്ലിപ്‌സ് ക്രോസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഏറ്റവും പുതിയ ഡിസൈനും ലഭിക്കും. കമ്പനി പുതിയ വിഷ്വൽ ഐഡന്റിറ്റി സ്വീകരിക്കുന്നു എന്നതിന് തെളിവാണിത്.

അടുത്ത തലമുറ മിത്സുബിഷി ഔട്ട്‌ലാൻഡർ നിസാന്റെ CMF-C/D പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. ഇത് നിലവിൽ ഖാഷ്‌കായ്, എക്‌സ്-ട്രയൽ എന്നിവയ്ക്ക് അടിവരയിടുന്നു. പുതിയ തലമുറ ഖാഷ്‌കായ്, എക്‌സ്-ട്രയൽ എസ്‌യുവികളും നിസാൻ ഈ വർഷം അവതരിപ്പിക്കും.
MOST READ: കിക്‌സ് ഇനി വേറെ ലെവൽ, ഫീച്ചറുകൾ പരിചയപ്പെടുത്തി നിസാൻ

പ്ലാറ്റ്‌ഫോമിൽ ഹൈബ്രിഡ് സാങ്കേതികവിദ്യകൾക്ക് അനുയോജ്യമായ രീതിയിൽ മാറ്റങ്ങൾ വരുത്തും എന്നത് ശ്രദ്ധേയമാണ്. പ്ലാറ്റ്‌ഫോമിലെ ഭാരം കുറയ്ക്കുകയാണ് കമ്പനി ലക്ഷ്യമിടുന്നത്.

മാധ്യമ റിപ്പോർട്ടുകൾ അനുസരിച്ച് അടുത്ത തലമുറ മിത്സുബിഷി ഔട്ട്‌ലാൻഡറിന് നിസാൻ എഞ്ചിനാണ് നൽകുന്നത്. ഇതാദ്യമായാണ് മിത്സുബിഷി മോഡൽ നിസാൻ യൂണിറ്റ് ഉപയോഗിക്കുന്നത്.
MOST READ: വരും തലമുറ കാറുകൾക്ക് LIDAR സാങ്കേതികവിദ്യ അവതരിപ്പിക്കാനൊരുങ്ങി വോൾവോ

നിസാൻ-റെനോ സഖ്യത്തിന്റെ ഭാഗമാണ് മിത്സുബിഷി എന്നത് വാഹന പ്രേമികൾക്ക് സുപരിചിതമാണ്. പ്ലാറ്റ്‌ഫോമുകളും എഞ്ചിനുകളും പങ്കിടുന്നതിലൂടെ ചെലവ് കുറയ്ക്കുന്നതിനുള്ള തന്ത്രം കൈവരിക്കുന്നതിന്റെ ഭാഗമാണിത്.

പ്ലഗ്-ഇൻ ഹൈബ്രിഡ് സംവിധാനം നിസാൻ മോഡലുകളുമായി പങ്കിടാനും മിത്സുബിഷി ഒരുങ്ങുന്നു. സ്റ്റാൻഡേർഡ് ഔട്ട്‌ലാൻഡർ മാത്രമല്ല എസ്‌യുവിയുടെ PHEV പതിപ്പും ബ്രാൻഡ് അവതരിപ്പിക്കും.
MOST READ: സ്ഥാപകർ തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയുടെ 116 -ാം വാർഷികം ആഘോഷിച്ച് റോൾസ് റോയ്‌സ്

മിത്സുബിഷി അടുത്ത തലമുറ എസ്‌യുവിയിൽ നിലവിലെ മോഡലിൽ രണ്ട് ഇലക്ട്രിക് മോട്ടോറുകളുള്ള 2.4 ലിറ്റർ 4 സിലിണ്ടർ എഞ്ചിനാണ് മിത്സുബിഷി വാഗ്‌ദാനം ചെയ്യുന്നത്. ഇത് 230 bhp കരുത്ത് ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 13.8 കിലോവാട്ട്സ് ബാറ്ററി പവർ ഉപയോഗിച്ച് എസ്‌യുവി 54 കിലോമീറ്റർ വരെ ഓടിക്കാൻ കഴിയും.

അതേസമയം ഇന്ത്യയിൽ നിന്നും പിൻമാറാൻ തയാറായിരിക്കുന്ന മിത്സുബിഷി പുതുതലമുറ ഔട്ട്ലാൻഡർ എസ്‌യുവിയെ രാജ്യത്ത് പുറത്തിറക്കില്ല. ലാൻസറും പജേറോയും ഉപയോഗിച്ച് ഇന്ത്യയിൽ പ്രശസ‌്‌തിയുടെ കൊടിമുടിയിൽ എത്തിയ ബ്രാൻഡാണ് മിത്സുബിഷി.


Click it and Unblock the Notifications








