ലോക്ക്ഡൗണിലും പ്രിയപ്പെട്ടവർക്ക് അവശ്യ സാധനങ്ങൾ എത്തിക്കാൻ ബോക്സ് സേവനവുമായി റാപ്പിഡോ

ഇന്ത്യയിലെ ഏറ്റവും വലിയ ബൈക്ക് ടാക്സി ആപ്ലിക്കേഷനായ റാപ്പിഡോ, പുതിയ ഓൺ-ഡിമാൻഡ് ഡെലിവറി സേവനമായ റാപ്പിഡോ ബോക്സ് അവതരിപ്പിച്ചു. ഇത് ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് ആപ്ലിക്കേഷനിൽ നിന്ന് ഭക്ഷണം, പലചരക്ക്, മരുന്നുകൾ എന്നിവ പിക്ക് ചെയ്യാനും ഡെലിവർ ചെയ്യാനും അഭ്യർത്ഥിക്കാം.

ലോക്ക്ഡൗണിലും പ്രിയപ്പെട്ടവർക്ക് അവശ്യ സാധനങ്ങൾ എത്തിക്കാൻ ബോക്സ് സേവനവുമായി റാപ്പിഡോ

വ്യക്തിഗതമായി (P2P) ഓൺ-ഡിമാൻഡ് ഡെലിവറി സേവനം ഉപയോക്താക്കൾക്ക് അവരുടെ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഭക്ഷണം, പലചരക്ക് സാധനങ്ങൾ അല്ലെങ്കിൽ മരുന്നുകൾ എന്നിവ കൈമാറ്റം ചെയ്യാൻ പ്രാപ്തമാക്കും.

ലോക്ക്ഡൗണിലും പ്രിയപ്പെട്ടവർക്ക് അവശ്യ സാധനങ്ങൾ എത്തിക്കാൻ ബോക്സ് സേവനവുമായി റാപ്പിഡോ

അവശ്യസാധനങ്ങൾ വാങ്ങുന്നതിനായി വീടുകളിൽ നിന്ന് പുറത്തുകടക്കാൻ കഴിയാത്തവരോ അല്ലെങ്കിൽ അവശ്യ സമയത്ത് ചില സാധനങ്ങൾ തീർന്നുപോയർക്കോ ഈ സേവനം വളരെയധികം ഉപകാരപ്രദമാവും.

MOST READ: ലോക്ക്ഡൗണില്‍ കുടുങ്ങി മകന്‍; അംഗപരിമിതയായ അമ്മ സ്‌കൂട്ടറോടിച്ചത് 1400 കിലോമീറ്റര്‍

ലോക്ക്ഡൗണിലും പ്രിയപ്പെട്ടവർക്ക് അവശ്യ സാധനങ്ങൾ എത്തിക്കാൻ ബോക്സ് സേവനവുമായി റാപ്പിഡോ

റാപ്പിഡോ അപ്ലിക്കേഷനായിരിക്കും ഉപയോക്താക്കൾക്ക് അവശ്യവസ്തുക്കൾ വാങ്ങിക്കാനും അയയ്‌ക്കാനും കൈമാറ്റം ചെയ്യാനുമുള്ള വേദിയായി മാറുന്നത്.

ലോക്ക്ഡൗണിലും പ്രിയപ്പെട്ടവർക്ക് അവശ്യ സാധനങ്ങൾ എത്തിക്കാൻ ബോക്സ് സേവനവുമായി റാപ്പിഡോ

ബെംഗളൂരു, കൊൽക്കത്ത, ഹൈദരാബാദ് എന്നീ നഗരങ്ങളിലുടനീളം വേഗത്തിൽ സുരക്ഷിതമായ ഡെലിവറികൾ ഉറപ്പാക്കുന്നതിന് കമ്പനി ക്യാപ്റ്റൻമാർ എന്ന് വിളിക്കുന്ന തങ്ങളുടെ നിലവിലുള്ള റൈഡർമാരെ ഉപയോഗപ്പെടുത്തും.

MOST READ: ലോക്ക്ഡൗണിന് ശേഷം ബുക്കിംഗ് റദ്ദാക്കൽ ഭീതിയിൽ ഡീലർമാർ

ലോക്ക്ഡൗണിലും പ്രിയപ്പെട്ടവർക്ക് അവശ്യ സാധനങ്ങൾ എത്തിക്കാൻ ബോക്സ് സേവനവുമായി റാപ്പിഡോ

ലോക്ക്ഡൗണ്‍ സമയത്ത് റോഡിലെ റാപ്പിഡോ ക്യാപ്റ്റൻമാരുടെ വരുമാനവും വർദ്ധിപ്പിക്കുന്നതിന് പുതിയതായി ആരംഭിച്ച സേവനം സഹായിക്കും എന്ന് കമ്പനി ഒരു പ്രസ്താവനയിൽ പറഞ്ഞു.

ലോക്ക്ഡൗണിലും പ്രിയപ്പെട്ടവർക്ക് അവശ്യ സാധനങ്ങൾ എത്തിക്കാൻ ബോക്സ് സേവനവുമായി റാപ്പിഡോ

കൊവിഡ്-19 ലോക്ക്ഡൗണ്‍ രാജ്യത്തുടനീളം ജനങ്ങളുടെ ദൈനംദിന യാത്രകളേയും ജീവിതത്തേയും ബാധിച്ചു. ഈ വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ ഉപയോക്താക്കൾക്കിടയിൽ അവശ്യവസ്തുക്കൾ വേഗത്തിൽ സുരക്ഷിതമായും ചെലവ് കുറഞ്ഞതുമായ രീതിയിൽ കൈമാറ്റം നടത്താൻ തങ്ങളുടെ ലോജിസ്റ്റിക് ഓഫർ കമ്പനി വിപുലീകരിച്ചു.

MOST READ: ടാക്‌സി കാറുകളില്‍ ഫൈബര്‍ ക്ലിയര്‍ ഗ്ലാസ് പദ്ധതിയുമായി എറണാകുളം ജില്ല

ലോക്ക്ഡൗണിലും പ്രിയപ്പെട്ടവർക്ക് അവശ്യ സാധനങ്ങൾ എത്തിക്കാൻ ബോക്സ് സേവനവുമായി റാപ്പിഡോ

ആവശ്യാനുസരണം ഓൺ ഡിമാൻഡ് വ്യക്തിഗത ദൈനംദിന ഡെലിവറി സേവനങ്ങൾ തങ്ങളുടെ ഉപയോക്താക്കൾക്ക് പ്രയോജനകരമാക്കുകയും കമ്പനിയുടെ ക്യാപ്റ്റൻമാരുടെ ദൈനംദിന വരുമാനം വർദ്ധിപ്പിക്കുകയും ചെയ്യും.

ലോക്ക്ഡൗണിലും പ്രിയപ്പെട്ടവർക്ക് അവശ്യ സാധനങ്ങൾ എത്തിക്കാൻ ബോക്സ് സേവനവുമായി റാപ്പിഡോ

റാപിഡോ ബോക്സ് ഉപയോഗിച്ച് ആളുകൾക്ക് അവരുടെ പ്രിയപ്പെട്ടവരെ തങ്ങളുടെ സുരക്ഷയിൽ ഒരു വിട്ടുവീഴ്ച്ചയും വരുത്താതെ സുഖമായി സഹായിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് റാപ്പിഡോയുടെ സഹസ്ഥാപകൻ അരവിന്ദ് ശങ്ക പറഞ്ഞു.

MOST READ: ലോക്ക്ഡൗണ്‍; വരുമാനം ഉയർത്തുന്നതിന് ഇന്ധന വില വർധിപ്പിച്ച് ഡൽഹി സർക്കാർ

ലോക്ക്ഡൗണിലും പ്രിയപ്പെട്ടവർക്ക് അവശ്യ സാധനങ്ങൾ എത്തിക്കാൻ ബോക്സ് സേവനവുമായി റാപ്പിഡോ

സേവനത്തിന്റെ അടിസ്ഥാന നിർക്ക് രണ്ട് കിലോമീറ്ററിന് 35 രൂപയും, ആദ്യ രണ്ട് കിലോമീറ്റർ ദൂരം കഴിഞ്ഞാൽ പിന്നീടുള്ള ഓരോ കിലോമീറ്ററിനും 15 രൂപയുമാ്യിരിക്കും.

ലോക്ക്ഡൗണിലും പ്രിയപ്പെട്ടവർക്ക് അവശ്യ സാധനങ്ങൾ എത്തിക്കാൻ ബോക്സ് സേവനവുമായി റാപ്പിഡോ

ഒരു ഓർ‌ഡർ‌ ട്രാക്കിംഗ് URL വഴി ഉപയോക്താക്കൾ‌ക്ക് അവരുടെ ഓർ‌ഡറുകൾ‌ ട്രാക്കുചെയ്യാനും കഴിയും. ഈ URL ഒരു SMS വഴി പങ്കിടും. സേവനം ലഭിക്കുന്നതിന്, ഉപയോക്താക്കൾ അവരുടെ നിലവിലുള്ള മൊബൈൽ അപ്ലിക്കേഷൻ അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്.

Most Read Articles

Malayalam
English summary
Rapido box launched for person-to-person delivery service during lockdown. Read in Malayalam.
Story first published: Saturday, May 9, 2020, 12:09 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more
X