തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് ഓഫറുകള്‍ പ്രഖ്യാപിച്ച് ഹ്യുണ്ടായി

തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് ഹ്യുണ്ടായി. വാറണ്ടി നീട്ടി നല്‍കുക, റോഡ്-സൈഡ് അസിസ്റ്റന്‍സ് തുടങ്ങിയവയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു.

തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് ഓഫറുകള്‍ പ്രഖ്യാപിച്ച് ഹ്യുണ്ടായി

കമ്പനിയുടെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ വാങ്ങുന്നവര്‍ക്കും ഈ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. കൊവിഡ്-19 യുടെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ വില്‍പ്പന മുന്നില്‍ കണ്ട് ക്ലിക്ക് ടു ബൈ എന്നൊരു പദ്ധതിക്ക് തുടക്കം കുറിച്ചിരുന്നു.

തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് ഓഫറുകള്‍ പ്രഖ്യാപിച്ച് ഹ്യുണ്ടായി

അടുത്തിടെ ബിഎസ് VI നവീകരണത്തോടെ വിപണിയില്‍ എത്തിയ മോഡലുകളില്‍ നിന്നും തെരഞ്ഞെടുത്ത വാഹനങ്ങള്‍ക്കും കമ്പനി ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 2020 മെയ് 31 വരെ ഈ ഓഫറുകള്‍ ലഭ്യമാണെന്നും കമ്പനി അറിയിച്ചു.

MOST READ: എസ്‌യുവികൾക്ക് മാത്രം പ്രാപ്തമായ ചില സാഹസിക കഴിവുകൾ

തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് ഓഫറുകള്‍ പ്രഖ്യാപിച്ച് ഹ്യുണ്ടായി

സാന്‍ട്രോ

വിപണിയില്‍ ഹ്യുണ്ടായില്‍ നിന്നുള്ള എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് മോഡലാണ് സാന്‍ട്രോ. 43,000 രൂപയുടെ ആനുകൂല്യമാണ് ഈ വാഹനത്തില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നത്.

തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് ഓഫറുകള്‍ പ്രഖ്യാപിച്ച് ഹ്യുണ്ടായി

ഇതില്‍ തുടക്ക പതിപ്പായ എറ മോഡലിന് 30,000 രൂപയുടെ ആനുകൂല്യം ലഭിക്കും. പെട്രോള്‍, സിഎന്‍ജി ഓപ്ഷനുകളില്‍ വാഹനം വിപണിയില്‍ ലഭ്യമാണ്.

MOST READ: ഗ്രാന്‍ഡ് i10 നിയോസ് ടര്‍ബോ പതിപ്പിന്റെ മൈലേജ് വെളിപ്പെടുത്തി ഹ്യുണ്ടായി

തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് ഓഫറുകള്‍ പ്രഖ്യാപിച്ച് ഹ്യുണ്ടായി

1.1 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ എഞ്ചിന്‍ 67 bhp കരുത്തും 99 Nm torque ഉം സൃഷ്ടിക്കും. അഞ്ച് സ്പീഡ് മാനുവല്‍, എഎംടി ഓട്ടോമാറ്റിക്കാണ് ഗിയര്‍ ഓപ്ഷന്‍. ടാറ്റ ടിയാഗോ, മാരുതി സെലേറിയോ തുടങ്ങിയവരാണ് നിരത്തിലെ എതിരാളികള്‍.

തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് ഓഫറുകള്‍ പ്രഖ്യാപിച്ച് ഹ്യുണ്ടായി

ഗ്രാന്‍ഡ് i10

2013 -ലാണ് ഗ്രാന്‍ഡ് i10 വില്‍പ്പനയ്ക്ക് എത്തുന്നത്. 2017-ല്‍ വാഹനത്തെ കമ്പനി നവീകരിക്കുകയും ചെയ്തു. അടുത്തിടെ ബിഎസ് VI-ലേക്ക് വാഹനത്തെ കമ്പനി നവീകരിച്ചു.

MOST READ: താരങ്ങൾ ഇവർ! ഈ വർഷം വിപണിയിൽ എത്തിയ മികച്ച അഞ്ച് കാറുകൾ

തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് ഓഫറുകള്‍ പ്രഖ്യാപിച്ച് ഹ്യുണ്ടായി

പെട്രോള്‍ എഞ്ചിനില്‍ മാത്രമാണ് പുതിയ പതിപ്പ് വിപണിയില്‍ എത്തുന്നത്. നവീകരിച്ച് പതിപ്പ് മാഗ്ന, സ്‌പോര്‍ട്‌സ് എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് വിപണിയില്‍ എത്തുന്നത്.

തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് ഓഫറുകള്‍ പ്രഖ്യാപിച്ച് ഹ്യുണ്ടായി

ഈ രണ്ട വകഭേദങ്ങള്‍ക്കും 48,000 രൂപയുടെ ആനുകൂല്യമാണ് കമ്പനി നല്‍കുന്നത്. 1.2 ലിറ്റര്‍ എഞ്ചിനാണ് ഈ മോഡലിന്റെ കരുത്ത്. ഈ എഞ്ചിന്‍ 81 bhp കരുത്തും 114 Nm torque ഉം ഉത്പാദിപ്പിക്കും.

MOST READ: ലോക്ക്ഡൗണില്‍ കുടുങ്ങി മകന്‍; അംഗപരിമിതയായ അമ്മ സ്‌കൂട്ടറോടിച്ചത് 1400 കിലോമീറ്റര്‍

തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് ഓഫറുകള്‍ പ്രഖ്യാപിച്ച് ഹ്യുണ്ടായി

ഗ്രാന്‍ഡ് i10 നിയോസ്

ഗ്രാന്‍ഡ് i10 -ന്റ പുതുതലമുറ മോഡലാണ് ഗ്രാന്‍ഡാ i10 നിയോസ്. 1.2 ലിറ്റര്‍ ഡീസല്‍, 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളിലാണ് വാഹനം വിപണിയില്‍ എത്തുന്നത്. ഡീസല്‍, പെട്രോള്‍ പതിപ്പുകള്‍ക്ക് ഒപ്പം സിഎന്‍ജി പതിപ്പും വിപണിയില്‍ ലഭ്യമാണ്.

തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് ഓഫറുകള്‍ പ്രഖ്യാപിച്ച് ഹ്യുണ്ടായി

അഞ്ച് സ്പീഡ് മാനുവല്‍ എഎംടിയാണ് ഗിയര്‍ബോക്‌സ് ഓപ്ഷന്‍. മാരുതി സ്വിഫ്റ്റ്, ഫോര്‍ഡ് ഫിഗോ എന്നിവരാണ് വാഹനത്തിന്റെ വിപണിയിലെ എതിരാളികള്‍. ഗ്രാന്‍ഡ് i10 നിയോസിന് മെയ് മാസത്തില്‍ 28,000 രൂപയുടെ ആനുകൂല്യമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് ഓഫറുകള്‍ പ്രഖ്യാപിച്ച് ഹ്യുണ്ടായി

എലൈറ്റ് i20

ഹ്യുണ്ടായി നിരയില്‍ നിന്നുള്ള ജനപ്രീയ പ്രീമിയം ഹാച്ച്ബാക്ക് മോഡലാണ് എലൈറ്റ് i20. 6.50 ലക്ഷം രൂപ മുതല്‍ 8.31 ലക്ഷം രുപ വരെയാണ് പുതിയ വാഹനത്തിന്റെ എക്സ്ഷോറൂം വില.

തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് ഓഫറുകള്‍ പ്രഖ്യാപിച്ച് ഹ്യുണ്ടായി

മാഗ്ന പ്ലസ്, സ്‌പോര്‍ട്‌സ് പ്ലസ്, ആസ്ത (O) എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിലാണ് പുതിയ എലൈറ്റ് i20 വില്‍പ്പനക്കെത്തുന്നത്. 38,000 രൂപയുടെ ആനുകൂല്യമാണ് ഈ മോഡലുകളില്‍ കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് ഓഫറുകള്‍ പ്രഖ്യാപിച്ച് ഹ്യുണ്ടായി

1.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് പുതിയ എലൈറ്റ് i20 -യുടെ കരുത്ത്. ഈ എഞ്ചിന്‍ 6,000 rpm -ല്‍ 82 bhp കരുത്തും 4,000 rpm -ല്‍ 114 Nm torque ഉം സൃഷ്ടിക്കും. അഞ്ച് സ്പീഡ് മാനുവലാണ് ഗിയര്‍ബോക്സ്.

തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് ഓഫറുകള്‍ പ്രഖ്യാപിച്ച് ഹ്യുണ്ടായി

എലാന്‍ട്ര

എലാന്‍ട്രയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ പോയ വര്‍ഷം ഹ്യുണ്ടായി വിപണിയില്‍ അവതരിപ്പിച്ചിരുന്നു. പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനില്‍ മാത്രമാണ് വാഹനം വിപണിയില്‍ എത്തിയിരിക്കുന്നത്.

തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് ഓഫറുകള്‍ പ്രഖ്യാപിച്ച് ഹ്യുണ്ടായി

ഒരു ലക്ഷം രൂപയുടെ ആനുകൂല്യമാണ് ഈ പതിപ്പില്‍ കമ്പനി നല്‍കുന്നത്. ഇന്ത്യന്‍ വിപണിയില്‍ ഹോണ്ട സിവിക്, സ്‌കോഡ ഒക്ടാവിയ എന്നിവരാണ് എതിരാളികള്‍.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai BS6 Cars Discount Offers In May. Read in Malayalam.
Story first published: Saturday, May 9, 2020, 18:51 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X