എസ്‌യുവികൾക്ക് മാത്രം പ്രാപ്തമായ ചില സാഹസിക കഴിവുകൾ

സമീപ വർഷങ്ങളിൽ, എസ്‌യുവി എന്ന പദം നിർമ്മാതാക്കളുടെ മാർക്കറ്റിംഗ് ടീമുകൾ വളരെയധികം ദുരുപയോഗം ചെയ്യ്ത ഒന്നാണ്. എസ്‌യുവി, സ്‌പോർട്‌സ് യൂട്ടിലിറ്റി വെഹിക്കിൾ എന്നതിനെയാണ് സൂചിപ്പിക്കുന്നത്, ഇത് ഏത് സാഹചര്യത്തിലും ഉപയോഗിക്കാൻ കഴിയുന്ന ഒരു വാഹനത്തെ നിർവചിക്കുന്നു.

എസ്‌യുവികൾക്ക് മാത്രം പ്രാപ്തമായ ചില സാഹസിക കഴിവുകൾ

ഒരു എസ്‌യുവിക്ക് 4x4 സിസ്റ്റം ഉണ്ടായിരിക്കണം. മോശമായ റോഡുകളിലും മറ്റും മറ്റെല്ലാ ശ്രേണികളിൽ നിന്നുമുള്ള കാറുകളെയും മറികടക്കാൻ ഇത് സഹായിക്കും. എസ്‌യുവിയെ യഥാർത്ഥ എസ്‌യുവിയാക്കുന്നത് എന്താണ്?

എസ്‌യുവികൾക്ക് മാത്രം പ്രാപ്തമായ ചില സാഹസിക കഴിവുകൾ

ഒരു എസ്‌യുവിയുടെ യഥാർത്ഥ ശക്തിയും യഥാർത്ഥ ലോകത്തിൽ അവയ്ക്ക് എന്തുചെയ്യാനാകുമെന്നതും വ്യക്തമാക്കുന്ന അഞ്ച് ഉദാഹരണങ്ങൾ ഇതാ.

MOST READ: ലോക്ക്ഡൗണില്‍ കുടുങ്ങി മകന്‍; അംഗപരിമിതയായ അമ്മ സ്‌കൂട്ടറോടിച്ചത് 1400 കിലോമീറ്റര്‍

എസ്‌യുവികൾക്ക് മാത്രം പ്രാപ്തമായ ചില സാഹസിക കഴിവുകൾ

ഡിവൈഡറുകൾ‌ ചാടി കടക്കുക

മിക്ക നിയമപാലകരും മറ്റേതൊരു വാഹനങ്ങളെക്കാളും എസ്‌യുവികൾ ഉപയോഗിക്കാൻ താൽപ്പര്യപ്പെടുന്നതിന്റെ ഒരു കാരണം ഇതാണ്. ഈ വാഹനങ്ങൾക്ക് ഏത് റോഡിലും കുറുക്കുവഴികൾ എടുക്കാനും ഡിവൈഡറുകളുടെ മുകളിലൂടെ പോലും എളുപ്പത്തിൽ കയറി യു-ടേൺ എടുക്കാനും കഴിയും.

സാധാനരണമായി ഡിവൈഡറുകളുടെ മുകളിൽ വാഹനങ്ങൾ കയറ്റുന്നത് നിയമവിരുദ്ധമാണ്, പക്ഷേ നിയമപാലകർക്ക് ഒരു ചേസിംഗ് പോലെയുള്ള തികച്ചും അത്യാവശ്യ ഘട്ടങ്ങളിൽ ഇങ്ങനെ ചെയ്യുന്നതിന് കഴിയും. ഈ വീഡിയോയിൽ പുതിയ തലമുറ ടൊയോട്ട ഫോർച്യൂണർ ഡിവിഡറിനു മുകളിലൂടെ പോകുന്നതായി കാണിക്കുന്നു, തുടർന്ന് മഹീന്ദ്ര സ്കോർപിയോയും ഇതേ പോലെ കടന്നു പോവുന്നു.

MOST READ: ലോക്ക്ഡൗണ്‍; വരുമാനം ഉയർത്തുന്നതിന് ഇന്ധന വില വർധിപ്പിച്ച് ഡൽഹി സർക്കാർ

എസ്‌യുവികൾക്ക് മാത്രം പ്രാപ്തമായ ചില സാഹസിക കഴിവുകൾ

പടികൾ കയറുക!

വാഹനങ്ങൾ പടികൾ കയറുക എന്നത് എളുപ്പമുള്ള കാര്യമല്ല. വീഡിയോകളിൽ ഇത് എളുപ്പമാണെന്ന് തോന്നാമെങ്കിലും ഒരു കാറിന് പടികൾ മുകളിലേക്ക് കയറുമ്പോഴോ താഴേക്ക് ഇറങ്ങുമ്പോഴോ മതിയായ ബ്രേക്ക്‌ഓവർ ആംഗിൾ, അപ്രോച്ച് ആംഗിൾ, ഡിപ്പാർച്ചർ ആംഗിൾ എന്നിവ ആവശ്യമാണ്.

പടികൾ കയറുന്നത് സസ്പെൻഷനും അങ്ങേയറ്റം ദോഷകരമാണ്, അതിനാലാണ് ഒരു സാധാരണ കാറിന് എളുപ്പത്തിൽ കേടുപാടുകൾ സംഭവിക്കാം. ഒരു മഹീന്ദ്ര ഥാർ വളരെ എളുപ്പത്തിൽ പടികൾ കയറുന്നതായി ഈ വീഡിയോയിൽ നമുക്ക് കാമാൻ കഴിയും.

MOST READ: അത്യാഢംബര ബുഗാട്ടി ഹൈപ്പർകാറുകൾ സ്വന്തമാക്കിയ ഇന്ത്യക്കാർ

എസ്‌യുവികൾക്ക് മാത്രം പ്രാപ്തമായ ചില സാഹസിക കഴിവുകൾ

ഡ്യൂൺ ബാഷിംഗ്

നിങ്ങൾക്ക് ഒരു കാറുമായി ചെയ്യാൻ കഴിയുന്ന ഏറ്റവും തീവ്രമായ കാര്യങ്ങളിലൊന്നാണ് ഡ്യൂൺ ബാഷിംഗ്/ മണലാരണ്യങ്ങളിലൂടെ സഞ്ചരിക്കുക. ഒരു സാധാരണ കാർ മണലാരണ്യങ്ങളിൽ അധിക ദൂരം മുന്നോട്ട് പോകാതെ തന്നെ കുടുങ്ങുമെന്നത് ഉറപ്പാണ്. മണൽലാരണ്യങ്ങൾക്കുള്ളിൽ പോയി മൺകൂനകൾ പര്യവേക്ഷണം ചെയ്യാൻ നിങ്ങൾക്ക് ശരിയായ 4x4 വാഹനം ആവശ്യമാണ്.

സാൻഡ് ഡൂണുകളിലൂടെ പായുന്ന 4x4 എസ്‌യുവികളുടെ നിരവധി വീഡിയോകൾ നാം കണ്ടിട്ടുണ്ട്. ജയ്‌സൽമീറിന്റെ മണൽലാരണ്യങ്ങൾക്കിടയിലൂടെ ഒരു കൂസലുമില്ലാതെ കടന്നു പോകുന്ന ഏറ്റവും പുതിയ ഫോർഡ് എൻ‌ഡവറിന്റെ വീഡിയോയണ് ഇവിടെ പങ്കുവയ്ക്കുന്നത്. ശരിയായ ടയറുകളുള്ള മിക്കവാറും എല്ലാ 4x4 എസ്‌യുവികൾക്കും ഇത് ചെയ്യാൻ കഴിയും, എന്നാൽ 4x2 -ൽ വാഹനങ്ങളിൽ നാം കുടുങ്ങി പോകും.

MOST READ: ടാക്‌സി കാറുകളില്‍ ഫൈബര്‍ ക്ലിയര്‍ ഗ്ലാസ് പദ്ധതിയുമായി എറണാകുളം ജില്ല

എസ്‌യുവികൾക്ക് മാത്രം പ്രാപ്തമായ ചില സാഹസിക കഴിവുകൾ

നദികൾ കടക്കുക

നദികൾ മുറിച്ചുകടക്കുന്നത് അങ്ങേയറ്റം അപകടകരമാണ്, വാഹനം നദിയുടെ നടുവിൽ കേടായാൽ അത് അവിടെ കുടുങ്ങും. പരിഷ്കരിച്ച മാരുതി സുസുക്കി ജിപ്സി ഹിമാലയത്തിലെ അതിവേഗം ഒഴുകുന്ന നദിയിലൂടെ കടന്നുപോകുന്നതിന്റെ വീഡിയോ ഇതാ.

നദി മുറിച്ചു കടക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്, 4x2 വാഹനങ്ങൾക്കും ഇത് ചെയ്യാൻ കഴിയില്ല. ഇത്തരം സ്ഥലങ്ങൾ കടക്കാൻ ഡ്രൈവർക്കും പരിചയവും മികച്ച കഴിവുകളും ധാരാളം ആവശ്യമാണ്.

എസ്‌യുവികൾക്ക് മാത്രം പ്രാപ്തമായ ചില സാഹസിക കഴിവുകൾ

ഭാരമേറിയ വാഹനങ്ങൾ വലിക്കുക

എസ്‌യുവികൾ വളരെ ശക്തമാണ്, മാത്രമല്ല മറ്റ് വാഹനങ്ങളെ പ്രതികൂല സാഹചര്യങ്ങളിൽ നിന്ന് പുറത്തെടുക്കാനും കഴിയും. ഒരു ടൊയോട്ട ഫോർച്യൂണർ ഒരു ഐഷർ ട്രക്കിനെ ഒരു വിഷമകരമായ അവസ്ഥയിൽ നിന്ന് പുറത്തുവരാൻ സഹായിക്കുന്ന വീഡിയോയാണ് ഇവിടെ പങ്കുവയ്ക്കുന്നത്.

4x4 കുറഞ്ഞ അനുപാതത്തിൽ, മികച്ച torque ഉത്പാദിപ്പിച്ച് വലിയ വാഹനങ്ങൾ പോലുള്ളവ കുഴിയിൽ നിന്നും മറ്റ് അപകടങ്ങളിൽ നിന്ന് വലിച്ചു കയറ്റാൻ എസ്‌യുവികൾക്ക് കഴിയും. 4x4 എസ്‌യുവികൾ വലിയ വാഹനങ്ങൾ രക്ഷിക്കുന്നതായി കാണിക്കുന്ന നിരവധി വീഡിയോകളിൽ ഒന്നാണിത്.

Most Read Articles

Malayalam
English summary
Adventures that can be only done by 4x4 capable cars. Read in Malayalam.
Story first published: Saturday, May 9, 2020, 17:12 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more
X