ഗ്രാന്‍ഡ് i10 നിയോസ് ടര്‍ബോ പതിപ്പിന്റെ മൈലേജ് വെളിപ്പെടുത്തി ഹ്യുണ്ടായി

അടുത്തിടെയാണ് ഗ്രാന്‍ഡ് i10 നിയോസിന്റെ ടര്‍ബോ പതിപ്പിനെ ഹ്യുണ്ടായി വിപണിയില്‍ അവതരിപ്പിക്കുന്നത്. 7.68 ലക്ഷം രൂപയാണ് ഈ പതിപ്പിന്റെ എക്‌സ്‌ഷോറൂം വില.

ഗ്രാന്‍ഡ് i10 നിയോസ് ടര്‍ബോ പതിപ്പിന്റെ മൈലേജ് വെളിപ്പെടുത്തി ഹ്യുണ്ടായി

1.0 ലിറ്റര്‍ ടര്‍ബോ എഞ്ചിനാണ് വാഹനത്തിന്റെ കരുത്ത്. ഈ എഞ്ചിന്‍ 99 bhp കരുത്തും 172 Nm torque ഉം സൃഷ്ടിക്കും. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് മാത്രമേ ടര്‍ബോ പതിപ്പിന് ഹ്യുണ്ടായി നല്‍കുന്നുള്ളൂ.

ഗ്രാന്‍ഡ് i10 നിയോസ് ടര്‍ബോ പതിപ്പിന്റെ മൈലേജ് വെളിപ്പെടുത്തി ഹ്യുണ്ടായി

ഇതേസമയം, സാധാരണ 1.2 ലിറ്റര്‍ ഗ്രാന്‍ഡ് നിയോസ് പെട്രോള്‍ പതിപ്പില്‍ അഞ്ചു സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ തെരഞ്ഞെടുക്കാം. ടര്‍ബോ പതിപ്പിനെ അവതരിപ്പിച്ചിരുന്നെങ്കിലും മൈലേജ് സംബന്ധിച്ച് വിവരങ്ങള്‍ ഒന്നും ലഭ്യമായിരുന്നില്ല.

MOST READ: ലോക്ക്ഡൗണിലും പ്രിയപ്പെട്ടവർക്ക് അവശ്യ സാധനങ്ങൾ എത്തിക്കാൻ ബോക്സ് സേവനവുമായി റാപ്പിഡോ

ഗ്രാന്‍ഡ് i10 നിയോസ് ടര്‍ബോ പതിപ്പിന്റെ മൈലേജ് വെളിപ്പെടുത്തി ഹ്യുണ്ടായി

എന്നാല്‍ ഇപ്പോള്‍ വാഹനത്തിന്റെ മൈലേജ് സംബന്ധിച്ച വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ARAI സാക്ഷ്യപ്പെടുത്തുന്നതനുസരിച്ച് 20.3 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് ഈ പതിപ്പിന് ലഭിക്കുന്നത്.

ഗ്രാന്‍ഡ് i10 നിയോസ് ടര്‍ബോ പതിപ്പിന്റെ മൈലേജ് വെളിപ്പെടുത്തി ഹ്യുണ്ടായി

നിലവില്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ കരുത്തില്‍ വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തുന്ന വാഹനങ്ങളില്‍ കുറഞ്ഞ വിലയില്‍, മികച്ച് മൈലേജ് വാഗ്ദാനം ചെയ്യുന്ന വാഹമായി മാറി നിയോസ്.

MOST READ: ഇനി വീട്ടിലെത്തും! ഹോം ഡെലിവറിക്ക് തുടക്കം കുറിച്ച് ഹാര്‍ലി ഡേവിഡ്ണ്‍

ഗ്രാന്‍ഡ് i10 നിയോസ് ടര്‍ബോ പതിപ്പിന്റെ മൈലേജ് വെളിപ്പെടുത്തി ഹ്യുണ്ടായി

ഹ്യുണ്ടായി അടുത്തിടെ പുറത്തിറക്കിയ കോംപാക്ട് സെഡാന്‍ മോഡലായ ഓറയിലും ഈ എഞ്ചിനാണ് കരുത്തേകുന്നുണ്ട്. രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലും ഗ്രാന്‍ഡ് i10 നിയോസ് ലഭ്യമാണ്. അടുത്തിടെ ബിഎസ് VI -ലേക്ക് നവീകരിക്കുകയും ചെയ്തിരുന്നു.

ഗ്രാന്‍ഡ് i10 നിയോസ് ടര്‍ബോ പതിപ്പിന്റെ മൈലേജ് വെളിപ്പെടുത്തി ഹ്യുണ്ടായി

ടര്‍ബോ എഞ്ചിന്‍ മോഡലിന് നിയോസിന്റെ മറ്റ് മോഡലുകളെക്കാള്‍ ഒരുലക്ഷം രൂപ മുതല്‍ 1.25 ലക്ഷം രൂപ വരെ വില അധികമാണ്. റഗുലര്‍ നിയോസില്‍ നിന്ന് ഡിസൈനില്‍ വലിയ മാറ്റം വരുത്താതെയാണ് ടര്‍ബോ പതിപ്പ് എത്തിയിരിക്കുന്നത്.

MOST READ: ലോക്ക്ഡൗണില്‍ കുടുങ്ങി മകന്‍; അംഗപരിമിതയായ അമ്മ സ്‌കൂട്ടറോടിച്ചത് 1400 കിലോമീറ്റര്‍

ഗ്രാന്‍ഡ് i10 നിയോസ് ടര്‍ബോ പതിപ്പിന്റെ മൈലേജ് വെളിപ്പെടുത്തി ഹ്യുണ്ടായി

ഗ്രില്ലില്‍ പതിഞ്ഞ ടര്‍ബോ ബാഡ്ജാണ് നിയോസ് ടര്‍ബ്ബോ നിരയില്‍ വേറിട്ടു നിര്‍ത്തുക. പോളാര്‍ വൈറ്റ്-ബ്ലാക്ക് റൂഫ്, ഫെയറി റെഡ്-ബ്ലാക്ക് റൂഫ് എന്നീ ഡ്യുവല്‍ ടോണ്‍ നിറങ്ങളിലും പോളാര്‍ വൈറ്റ്, അക്വ ടീല്‍ എന്നീ മോണോ ഷെയ്ഡിലുമാണ് നിയോസ് ടര്‍ബോ എത്തുന്നത്.

ഗ്രാന്‍ഡ് i10 നിയോസ് ടര്‍ബോ പതിപ്പിന്റെ മൈലേജ് വെളിപ്പെടുത്തി ഹ്യുണ്ടായി

ബ്ലാക്ക് നിറവും സ്‌പോര്‍ട്ടി ഭാവവും നല്‍കിയുള്ള അകത്തളവുമാണ് മറ്റൊരു സവിശേഷത. റെഗുലര്‍ നിയോസിലെ ഫീച്ചറുകള്‍ക്കൊപ്പം സ്മാര്‍ട്ട് ഫോണ്‍ കണക്റ്റിവിറ്റി, വോയിസ് റെക്കഗനീഷന്‍ സംവിധാനങ്ങളുള്ള 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയെല്ലാം ഈ പതിപ്പിലും ഇടംപിടിച്ചിട്ടുണ്ട്.

More from DriveSpark

Article Published On: Saturday, May 9, 2020, 14:55 [IST]
English summary
Hyundai Grand i10 Nios Turbo-Petrol Fuel Efficiency Revealed. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X