ഇനി വീട്ടിലെത്തും! ഹോം ഡെലിവറിക്ക് തുടക്കം കുറിച്ച് ഹാര്‍ലി ഡേവിഡ്ണ്‍

ഹോം ഡെലിവറി പദ്ധതിക്ക് തുടക്കം കുറിച്ച് അമേരിക്കന്‍ പ്രീമിയം മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ ഹാര്‍ലി ഡേവിഡ്ണ്‍. കൊവിഡ്-19 യുടെ പശ്ചാത്തലത്തിലാണ് കമ്പനി പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.

ഇനി വീട്ടിലെത്തും! ഹോം ഡെലിവറിക്ക് തുടക്കം കുറിച്ച് ഹാര്‍ലി ഡേവിഡ്ണ്‍

ഉപഭോക്താക്കള്‍ക്ക് അവരുടെ പ്രിയപ്പെട്ട് ബൈക്ക് വീടുകളില്‍ തന്നെ ഇരുന്ന ഓഡര്‍ ചെയ്യാന്‍ സാധിക്കും. ഇത്തരത്തില്‍ ഓഡര്‍ ചെയ്യുന്ന ബൈക്കുകളാണ് ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്ന മുറക്ക് വീടുകളില്‍ എത്തിച്ച് നല്‍കുന്നത്.

ഇനി വീട്ടിലെത്തും! ഹോം ഡെലിവറിക്ക് തുടക്കം കുറിച്ച് ഹാര്‍ലി ഡേവിഡ്ണ്‍

എന്നാല്‍ ബുക്ക് ചെയ്യുന്ന ഉപഭോക്താവ് ഡീലര്‍ഷിപ്പില്‍ നിന്ന് 40 കിലോമീറ്റര്‍ പരിധിക്ക് പുറത്താണ് താമസിക്കുന്നതെങ്കില്‍ ഈ സര്‍വ്വീസിന് തുക ഈടാക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ഹാര്‍ലി നിരയിലെ എല്ലാ ബൈക്കുകളും ഇത്തരത്തില്‍ ഹോം ഡെലിവറിയിലൂടെ സ്വന്തമാക്കാമെന്ന് കമ്പനി അറിയിച്ചു.

MOST READ: ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുന്ന അഞ്ച് മികച്ച ഫ്രണ്ട് വീൽ ഡ്രൈവ് എസ്‌യുവികൾ

ഇനി വീട്ടിലെത്തും! ഹോം ഡെലിവറിക്ക് തുടക്കം കുറിച്ച് ഹാര്‍ലി ഡേവിഡ്ണ്‍

അതേസമയം കൊവിഡ്-19 യുടെ പശ്ചാത്തലത്തില്‍ ഹാര്‍ലി ഓണ്‍ലൈന്‍ ലേലത്തിനൊരുങ്ങുന്നുവെന്ന് വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. കമ്പനി നിരയില്‍ നിന്നുള്ള ഇലക്ട്രിക്ക് വാഹനമായ ലൈവ്‌വെയറാണ് ലേലത്തിന് വെയ്ക്കുക.

ഇനി വീട്ടിലെത്തും! ഹോം ഡെലിവറിക്ക് തുടക്കം കുറിച്ച് ഹാര്‍ലി ഡേവിഡ്ണ്‍

ഇതില്‍ ലഭിക്കുന്ന വരുമാനം യുണൈറ്റഡ് വേ കോവിഡ് -19 റിലീഫ് ഫണ്ടിലേക്ക് സംഭാവന ചെയ്യുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ ഈ കൊവിഡ് കാലത്ത് ഹാര്‍ലിയില്‍ നിന്നും പുറത്തുവന്ന മറ്റൊരു വാര്‍ത്തയാണ്, സ്ട്രീറ്റ് 750 ലിമിറ്റഡ് എഡിഷന് വലിയ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചത്.

MOST READ: R18 ക്രൂയിസര്‍ ബൈക്കിനായുള്ള ബുക്കിങ് ആരംഭിച്ച് ബിഎംഡബ്ല്യു

ഇനി വീട്ടിലെത്തും! ഹോം ഡെലിവറിക്ക് തുടക്കം കുറിച്ച് ഹാര്‍ലി ഡേവിഡ്ണ്‍

കഴിഞ്ഞ വര്‍ഷമാണ് പുതിയ ലിമിറ്റഡ് എഡിഷന്‍ സ്ട്രീറ്റ് 750 -നെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. ഇന്ത്യയിലെത്തി പത്തു വര്‍ഷം തികയുന്ന ആഘോഷത്തിന്റെ ഭാഗമായാണ് സ്ട്രീറ്റ് 750 ലിമിറ്റഡ് എഡിഷനെ അവതരിപ്പിച്ചത്.

ഇനി വീട്ടിലെത്തും! ഹോം ഡെലിവറിക്ക് തുടക്കം കുറിച്ച് ഹാര്‍ലി ഡേവിഡ്ണ്‍

5.47 ലക്ഷം രൂപയാണ് ബൈക്കിന്റെ എക്സ്ഷോറും വില. റെഗുലര്‍ പതിപ്പിനെക്കാള്‍ 13,000 രൂപയുടെ വര്‍ധനവാണ് ലിമിറ്റഡ് എഡിഷന്‍ പതിപ്പിന് ഉള്ളത്. എന്നാല്‍ ഇപ്പോള്‍ ബൈക്കിന് 72,000 രൂപയുടെ ആനുകൂല്യമാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

MOST READ: ഔട്ട്ലാൻഡർ എസ്‌യുവിയുടെ പുത്തൻ മോഡലുമായി മിത്സുബിഷി

ഇനി വീട്ടിലെത്തും! ഹോം ഡെലിവറിക്ക് തുടക്കം കുറിച്ച് ഹാര്‍ലി ഡേവിഡ്ണ്‍

ലിമിറ്റഡ് എഡിഷന്‍ ആയതുകൊണ്ട് 300 യൂണിറ്റുകള്‍ മാത്രമാണ് വില്‍പ്പനയ്ക്ക് എത്തിച്ചിരുന്നത്. ഏതാനും മോഡലുകള്‍ കൂടി വിറ്റഴിക്കാന്‍ ഉള്ളതുകൊണ്ടാണ് ഇപ്പോള്‍ ഇത്തരത്തിലൊരു ആനുകൂല്യം കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

ഇനി വീട്ടിലെത്തും! ഹോം ഡെലിവറിക്ക് തുടക്കം കുറിച്ച് ഹാര്‍ലി ഡേവിഡ്ണ്‍

ഇതോടെ ബൈക്കിന്റെ വില 4.75 ലക്ഷം ആകും. ബിഎസ് VI നിരവാരത്തിലുള്ള എഞ്ചിനാണ് ലിമിറ്റഡ് എഡിഷനില്‍ കമ്പനി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഹാര്‍ലി ഡേവിഡ്‌സണില്‍ നിന്നുള്ള ആദ്യ ഭാരത് ബിഎസ് VI മോഡല്‍ കൂടിയാണിത്.

MOST READ: ഹിറ്റായി 2020 മാരുതി വിറ്റാര ബ്രെസ! വാരിക്കൂട്ടിയത് 21,500 ബുക്കിങ്ങുകള്‍

ഇനി വീട്ടിലെത്തും! ഹോം ഡെലിവറിക്ക് തുടക്കം കുറിച്ച് ഹാര്‍ലി ഡേവിഡ്ണ്‍

749 സിസി ലിക്വിഡ് കൂള്‍ഡ് വി-ട്വിന്‍ എന്‍ജിനാണ് ലിമിറ്റഡ് പതിപ്പിന് കരുത്തേകുന്നത്. 3750 rpm -ല്‍ 60 Nm torque ആണ് ഈ എഞ്ചിന്‍ സൃഷ്ടിക്കുന്നത്. ആറു സ്പീഡാണ് ഗിയര്‍ബോക്‌സ്.

More from DriveSpark

Article Published On: Saturday, May 9, 2020, 9:23 [IST]
English summary
Harley Davidson To Offer Doorstep Delivery Of Its Motorcycles. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X