ഹിറ്റായി 2020 മാരുതി വിറ്റാര ബ്രെസ! വാരിക്കൂട്ടിയത് 21,500 ബുക്കിങ്ങുകള്‍

കോംപാക്ട് എസ്‌യുവി ശ്രേണിയില്‍ മാരുതിയുടെ തുറുപ്പ് ചീട്ടാണ് വിറ്റാര ബ്രെസ. 2020 ഓട്ടോ എക്സ്പോയില്‍ ഈ ജനപ്രീയ വാഹനത്തിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ കമ്പനി അവതരിപ്പിക്കുകയും ചെയതിരുന്നു.

ഹിറ്റായി 2020 മാരുതി വിറ്റാര ബ്രെസ! വാരിക്കൂട്ടിയത് 21,500 ബുക്കിങ്ങുകള്‍

മുഖം മിനുക്കിയെത്തിയ പതിപ്പിനും വിപണിയില്‍ ആവശ്യക്കാര്‍ കൂടുന്നു എന്ന് വ്യക്തമാക്കുന്ന കണക്കുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ബ്രെസയുടെ പുതിയ പതിപ്പിന് ഇതുവരെ 21,500 ബുക്കിങ്ങുകള്‍ ലഭിച്ചെന്ന് കമ്പനി അറിയിച്ചു.

ഹിറ്റായി 2020 മാരുതി വിറ്റാര ബ്രെസ! വാരിക്കൂട്ടിയത് 21,500 ബുക്കിങ്ങുകള്‍

നാല് വര്‍ഷത്തില്‍ താഴെ മാത്രമേ ആയിട്ടുള്ള ബ്രെസ വിപണിയില്‍ എത്തിയിട്ട്. നിലവില്‍ ഇതുവരെ വാഹനത്തിന്റെ 500,000 യൂണിറ്റുകള്‍ വിപണിയില്‍ വിറ്റഴിച്ചെന്നും കമ്പനി അറിയിച്ചു. 7.34 ലക്ഷം രൂപ മുതല്‍ 11.40 ലക്ഷം രൂപ വരെയാണ് പുതിയ പതിപ്പിന്റെ വിപണിയിലെ എക്‌സ്‌ഷോറൂം വില.

MOST READ: കുഞ്ഞൻ ഹിമാലയൻ ഒരുങ്ങുന്നു, അരങ്ങേറ്റം അടുത്ത വർഷം

ഹിറ്റായി 2020 മാരുതി വിറ്റാര ബ്രെസ! വാരിക്കൂട്ടിയത് 21,500 ബുക്കിങ്ങുകള്‍

മുഖം മിനുക്കലിനെക്കാള്‍ പുതിയ പതിപ്പിലെ പ്രധാന മാറ്റം എഞ്ചിനില്‍ തന്നെയാണ്. ഡീസല്‍ എഞ്ചിന് പകരം 1.5 ലിറ്റര്‍ K15B പെട്രോള്‍ എഞ്ചിനാണ് പുതിയ ബ്രെസയ്ക്ക് കരുത്ത് നല്‍കുക. ഈ എഞ്ചിന്‍ 105 bhp കരുത്തും 138 Nm torque ഉം സൃഷ്ടിക്കും.

ഹിറ്റായി 2020 മാരുതി വിറ്റാര ബ്രെസ! വാരിക്കൂട്ടിയത് 21,500 ബുക്കിങ്ങുകള്‍

അഞ്ച് സ്പീഡ് മാനുവല്‍ നാല് സ്പീഡ് ടോര്‍ഖ് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സും പുതിയ പതിപ്പില്‍ ലഭ്യമാകും. ഓട്ടോമാറ്റിക് പതിപ്പിനൊപ്പം സ്മാര്‍ട്ട് ഹൈബ്രിഡ് സംവിധാനവും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

MOST READ: ഒക്ടാവിയ RS 245 കൊച്ചിയിലേക്കും! ബുക്ക് ചെയ്തിരിക്കുന്നത് 12 യൂണിറ്റുകള്‍

ഹിറ്റായി 2020 മാരുതി വിറ്റാര ബ്രെസ! വാരിക്കൂട്ടിയത് 21,500 ബുക്കിങ്ങുകള്‍

അതേസമയം 12V മൈല്‍ഡ് ഹൈബ്രിഡ് സംവിധാനം മാനുവല്‍ പതിപ്പിലും അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. സ്റ്റാര്‍ട്ട് / സ്റ്റോപ്പ് ടെക്‌നോളജിയും ടോര്‍ഖ് ബൂസ്റ്റ് സംവിധാനവും ഈ പതിപ്പില്‍ ലഭ്യമാകും.

ഹിറ്റായി 2020 മാരുതി വിറ്റാര ബ്രെസ! വാരിക്കൂട്ടിയത് 21,500 ബുക്കിങ്ങുകള്‍

ഈ ടെക്‌നോളജി കൂടി ഉള്‍പ്പെടുത്തുന്നതോടെ വാഹനത്തിന്റെ മൈലേജില്‍ കാര്യമായ വര്‍ധനവ് ഉണ്ടാകുമെന്നും കമ്പനി അവകാശപ്പെടുന്നു. സിയാസ്, എര്‍ട്ടിഗ, XL6, ബലേനോ, എസ്-ക്രോസ് എന്നിവയിലും സ്മാര്‍ട്ട് ഹൈബ്രിഡ് സംവിധാനം കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

MOST READ: ഹുറാക്കാന്‍ ഇവോ സ്പൈഡര്‍ റിയര്‍ വീല്‍ ഡ്രൈവിനെ അവതരിപ്പിച്ച് ലംബോര്‍ഗിനി

ഹിറ്റായി 2020 മാരുതി വിറ്റാര ബ്രെസ! വാരിക്കൂട്ടിയത് 21,500 ബുക്കിങ്ങുകള്‍

ഹ്യുണ്ടായി വെന്യുവില്‍ നിന്നുള്ള മത്സരം ശക്തമായതോടെയാണ് മാനുവല്‍ വകഭേദങ്ങള്‍ക്കും ഹൈബ്രിഡ് സംവിധാനം മാരുതി നല്‍കുന്നത്. ഹ്യുണ്ടായി വെന്യു, ഫോര്‍ട് ഇക്കോസ്‌പോര്‍ട്, ടാറ്റ നെക്‌സോണ്‍, മഹീന്ദ്ര XUV300 എന്നിവരാണ് വാഹനത്തിന്റെ വിപണിയിലെ എതിരാളികള്‍.

ഹിറ്റായി 2020 മാരുതി വിറ്റാര ബ്രെസ! വാരിക്കൂട്ടിയത് 21,500 ബുക്കിങ്ങുകള്‍

അതേസമയം കെറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന് 2020 ഏപ്രിലില്‍ ഒരു കാര്‍ പോലും വില്‍ക്കാന്‍ കഴിഞ്ഞില്ലെന്നാണ് കമ്പനി തന്നെ വ്യക്തമാക്കി.

MOST READ: സ്ഥാപകർ തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയുടെ 116 -ാം വാർഷികം ആഘോഷിച്ച് റോൾസ് റോയ്‌സ്

ഹിറ്റായി 2020 മാരുതി വിറ്റാര ബ്രെസ! വാരിക്കൂട്ടിയത് 21,500 ബുക്കിങ്ങുകള്‍

സര്‍ക്കാര്‍ ഉത്തരവുകള്‍ക്ക് അനുസൃതമായി എല്ലാ ഉല്‍പാദന വിതരണ പ്രവര്‍ത്തനങ്ങളും നിര്‍ത്തലാക്കിയതാണ് ഇതിന് കാരണമെന്ന് നിര്‍മ്മാതാക്കള്‍ പ്രസ്താവനയില്‍ അറിയിച്ചത്.

Most Read Articles

Malayalam
English summary
Maruti Suzuki Vitara Brezza Bookings Cross 21,500 Mark. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X