26.90 KM മൈലേജ്, 5-സ്റ്റാർ സേഫ്റ്റി! 6.30 ലക്ഷത്തിൻ്റെ ടാറ്റ കാറിന് നല്ല സമയം; കഴിഞ്ഞ മാസം വിൽപ്പന കൂടി

നെക്സോണും പഞ്ചും വിറ്റഴിച്ച് ടാറ്റ മോട്ടോർസ് (Tata Motors) പണംവാരുകയാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറുകളുടെ പട്ടികയിൽ കഴിഞ്ഞ മാസം ഒന്നും മൂന്നാം സ്ഥാനങ്ങളാണ് എസ്‌യുവികളിലെ ചേട്ടനും കുഞ്ഞനിയനും സ്വന്തമാക്കിയത്. ഇവർ മാത്രമല്ല, ബ്രാൻഡിൻ്റെ ഹാച്ച്ബാക്ക് മോഡലുകളായ ടിയാഗോയും ആൾട്രോസും വരെ നേട്ടമുണ്ടാക്കിയാണ് കഴിഞ്ഞ മാസത്തെ വിൽപ്പന അവസാനിപ്പിച്ചത്. കാർ വാങ്ങുമ്പോൾ സേഫ്റ്റിക്ക് (Safety) പ്രാധാന്യം കൊടുക്കുന്ന ആളുകളുടെയെല്ലാം ഫസ്റ്റ് ചോയ്‌സ് ആയിരിക്കും ടാറ്റ. അതുതന്നെയാണ് കച്ചോടം ഈ മാസം മെച്ചപ്പെടാനും കാരണമായിരിക്കുന്നതെന്ന് വേണം കരുതാൻ.

മാരുതി സുസുക്കി ബലേനോ, ഹ്യുണ്ടായി i20, ടൊയോട്ട ഗ്ലാൻസ തുടങ്ങിയ പ്രീമിയം ഹാച്ച്ബാക്കുകൾക്ക് വെല്ലുവിളിയായി ടാറ്റ മോട്ടോർസ് പുറത്തിറക്കിയ ആൾട്രോസ് കഴിഞ്ഞ മാസം വാങ്ങിപ്പോയത് 2,063 പേരാണ്. ഇതൊരു അത്ഭുതപ്പെടുത്തുന്ന കണക്കുകൾ ഒന്നുമല്ലെങ്കിലും 2025 ഫെബ്രുവരി മാസം വിറ്റഴിച്ച 1,604 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ മോഡലിൻ്റെ വാർഷിക വിൽപ്പനയിൽ 29 ശതമാനത്തിൻ്റെ വർധനവ് കാണാനാവും.

Tata Altroz Premium Hatchback Posted 2 063 Unit Sales In February 2026

ഇതുതന്നെയാണ് ടാറ്റയ്ക്ക് സന്തോഷം നൽകുന്ന കാര്യവും. എസ്‌യുവികളുടെ ആധിപത്യത്തിനിടയിലും തരക്കേടില്ലാതെ വിൽപ്പന പിടിക്കാൻ ഇപ്പോഴും ആൾട്രോസിനാവുന്നുണ്ടെന്നത് വലിയ കാര്യം തന്നെയാണ്. സെഗ്മെൻ്റിൽ മാരുതി ബലേനോയ്ക്കും ഹ്യുണ്ടായി i20 മോഡലിനും പിന്നിലാണെങ്കിലും വാങ്ങാനെത്തുന്നവരുടെ എണ്ണം വർധിച്ചതിൽ ടാറ്റ ഹാപ്പിയായിരിക്കും. അടുത്തിടെയാണ് പുതിയ ലുക്കോടെ ആൾട്രോസിൻ്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് വിപണിയിലെത്തുന്നത്.

സ്മാർട്ട്, പ്യുവർ, പ്യുവർ എസ്, ക്രിയേറ്റീവ്, ക്രിയേറ്റീവ് എസ്, അക്കംപ്ലിഷ്ഡ് S, അക്കംപ്ലഷ്ഡ് പ്ലസ് S എന്നിങ്ങനെ 7 വേരിയന്റുകളിലാണ് ടാറ്റയുടെ പ്രീമിയം ഹാച്ച്ബാക്ക് സ്വന്തമാക്കാനാവുക. ഇവയ്ക്ക് 6.30 ലക്ഷം മുതൽ 10.51 ലക്ഷം രൂപ വരെയാണ് പുതിയ ആൾട്രോസിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. ഇന്ത്യയിൽ ഡീസൽ എഞ്ചിൻ വാഗ്‌ദാനം ചെയ്യുന്ന ഏക ഹാച്ച്ബാക്ക് കാറാണ് ആൾട്രോസ് എന്നതും വിൽപ്പന കൂടാനൊരു പ്രധാന കാരണമായിരിക്കും.

Tata Altroz Premium Hatchback Posted 2 063 Unit Sales In February 2026

1.2 ലിറ്റർ 3-സിലിണ്ടർ NA പെട്രോൾ, 1.5 ലിറ്റർ 4-സിലിണ്ടർ ടർബോ ഡീസൽ, പെട്രോളിനൊപ്പം ഡ്യുവൽ-സിലിണ്ടർ സാങ്കേതികവിദ്യയുള്ള സിഎൻജി എന്നിവയാണ് ടാറ്റ ആൾട്രോസിലെ എഞ്ചിൻ ഓപ്ഷനുകൾ. മാനുവൽ, എഎംടി,ഡിസിടി എന്നിങ്ങനെ വൈവിധ്യമാർന്ന ട്രാൻസ്മിഷൻ ചോയ്‌സുകളും ആൾട്രോസിനൊപ്പം ലഭിക്കുന്നതാണ്. 86 bhp പവറിൽ പരമാവധി 113 Nm torque വരെ നൽകാൻ ശേഷിയുള്ളതാണ് കാറിലെ ആദ്യത്തെ NA പെട്രോൾ എഞ്ചിൻ.

രണ്ടാമത്തെ 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനുമായി വരുന്ന സിഎൻജി പതിപ്പിന് 6,000 ആർപിഎമ്മിൽ 72.4 bhp പവറും 3,500 ആർപിഎമ്മിൽ 103 Nm ടോർക്കും ഉത്പാദിപ്പിക്കാനാവും. 1.5 ലിറ്റർ ഡീസൽ 89 bhp കരുത്തിൽ പരമാവധി 200 Nm torque വരെയാണ് നൽകുന്നത്. ഡീസൽ എഞ്ചിൻ മാനുവൽ ട്രാൻസ്മിഷനിലാണ് വാഗ്‌ദാനം ചെയ്യുന്നത്. മൈലേജിലും ആളൊരു പുലിക്കുട്ടനാണ് കേട്ടോ. ടാറ്റ ആൾട്രോസിൻ്റെ പെട്രോള്‍ വേരിയൻ്റുകൾ ലിറ്ററിന് 19.33 കിലോമീറ്റര്‍ മൈലേജ് ലഭിക്കുന്നതാണ്.

Tata Altroz Premium Hatchback Posted 2 063 Unit Sales In February 2026

ടാറ്റയുടെ പ്രീമിയം ഹാച്ച്ബാക്കിലെ സിഎന്‍ജി പതിപ്പ് കിലോഗ്രാമിന് 26.90 കിലോമീറ്ററും ഡീസല്‍ 23.60 കിലോമീറ്ററും വരെ ഇന്ധനക്ഷമതയുമാണ് നൽകുക. മോഡേൺ ഫീച്ചറുകളെല്ലാം കുത്തിനിറച്ചാണ് ആൾട്രോസിൻ്റെ വരവ് എന്നത് ആളുകളിലേക്ക് കൂടുതൽ അടുപ്പിക്കുന്ന കാര്യമാണ്. 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ്, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, കണക്റ്റഡ് കാർ ടെക്, 360-ഡിഗ്രി ക്യാമറ തുടങ്ങിയവയെല്ലാം വാഹനത്തിലുണ്ട്.

അതോടൊപ്പം എയർ പ്യൂരിഫയർ, സെഗ്‌മെൻ്റ് ഫസ്റ്റ് 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സിംഗിൾ-പാൻ സൺറൂഫ്, ആംബിയന്റ് ലൈറ്റിംഗ്, വയർലെസ് ഫോൺ ചാർജർ, 8-സ്പീക്കർ സൗണ്ട് സിസ്റ്റം, ക്രൂയിസ് കൺട്രോൾ തുടങ്ങിയ ഫീച്ചറുകളും കാറിലുണ്ട്. ഭാരത് NCAP ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സേഫ്റ്റി നേടിയിരിക്കുന്ന കാറിന് മുതിർന്നവരുടെ സുരക്ഷയിൽ 32.00 ൽ 29.65 സ്കോറും കുട്ടികളുടെ സുരക്ഷയിൽ 49.00 ൽ 44.90 സ്കോറും നേടാനായിട്ടുണ്ട്.

More from DriveSpark

Article Published On: Sunday, March 15, 2026, 12:02 [IST]
English summary
Tata altroz premium hatchback posted 2063 unit sales in february 2026
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X