ഹുറാക്കാന്‍ ഇവോ സ്പൈഡര്‍ റിയര്‍ വീല്‍ ഡ്രൈവിനെ അവതരിപ്പിച്ച് ലംബോര്‍ഗിനി

ഇറ്റാലിയന്‍ സ്പോര്‍ട്സ് കാര്‍ നിര്‍മ്മാതാക്കളായ ലംബോര്‍ഗിനിയുടെ പെര്‍ഫോമെന്‍സ് മോഡലായ ഹുറാക്കന്‍ ഇവോ സ്പൈഡര്‍ റിയര്‍ വീല്‍ ഡ്രൈവ് (RWD) പതിപ്പിനെ അവതരിപ്പിച്ചു.

ഹുറാക്കാന്‍ ഇവോ സ്പൈഡര്‍ റിയര്‍ വീല്‍ ഡ്രൈവിനെ അവതരിപ്പിച്ച് ലംബോര്‍ഗിനി

ഓഗ്മെന്റഡ് റിയാലിറ്റി (AR) യുടെ സഹായത്തോടെയാണ് വാഹനത്തെ കമ്പനി അവതരിപ്പിച്ചത്. കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ രണ്ട് മാസത്തെ അടച്ചിടലിന് ശേഷമാണ് കമ്പനി ഫാക്ടറിയുടെ പ്രവര്‍ത്തനം ഭാഗികമായി പുനരാരംഭിച്ചത്.

ഹുറാക്കാന്‍ ഇവോ സ്പൈഡര്‍ റിയര്‍ വീല്‍ ഡ്രൈവിനെ അവതരിപ്പിച്ച് ലംബോര്‍ഗിനി

ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ ഹുറാക്കാന്‍ ഇവോയുടെ റിയര്‍ വീല്‍ ഡ്രൈവ് പതിപ്പിനെയും കമ്പനി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരുന്നു. 3.22 കോടി രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.

MOST READ: സ്ഥാപകർ തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയുടെ 116 -ാം വാർഷികം ആഘോഷിച്ച് റോൾസ് റോയ്‌സ്

ഹുറാക്കാന്‍ ഇവോ സ്പൈഡര്‍ റിയര്‍ വീല്‍ ഡ്രൈവിനെ അവതരിപ്പിച്ച് ലംബോര്‍ഗിനി

നിരവധി സവിശേഷതകളോടെയാണ് ഹുറാക്കന്‍ ഇവോ സ്പൈഡര്‍ റിയര്‍ വീല്‍ ഡ്രൈവ് പതിപ്പും വിപണിയിലേക്ക് എത്തുന്നത്. 50 കിലോമീറ്റര്‍ വേഗതയിലും 17 സെക്കന്‍ഡിനുള്ളില്‍ മടക്കാവുന്ന ഇലക്ട്രിക് ഫാബ്രിക് മേല്‍ക്കൂരയാണ് വാഹനത്തിന്റെ സവിശേഷത.

ഹുറാക്കാന്‍ ഇവോ സ്പൈഡര്‍ റിയര്‍ വീല്‍ ഡ്രൈവിനെ അവതരിപ്പിച്ച് ലംബോര്‍ഗിനി

5.2 ലിറ്റര്‍ നാച്യുറലി ആസ്പിറേറ്റഡ് V10 എഞ്ചിനാണ് വാഹനത്തിന്റെ കരുത്ത. ഈ എഞ്ചിന്‍ 610 bhp കരുത്തും 560 Nm torque ഉം സൃഷ്ടിക്കും. ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക്കാണ് ഗിയര്‍ബോക്‌സ്.

MOST READ: പൊതുഗതാഗതം ഉടന്‍ പുനരാരംഭിച്ചേക്കുമെന്ന് മന്ത്രി നിതിന്‍ ഗഡ്കരി

ഹുറാക്കാന്‍ ഇവോ സ്പൈഡര്‍ റിയര്‍ വീല്‍ ഡ്രൈവിനെ അവതരിപ്പിച്ച് ലംബോര്‍ഗിനി

3.5 സെക്കന്‍ഡുകള്‍ മാത്രം മതി പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍. 323 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗത.

ഹുറാക്കാന്‍ ഇവോ സ്പൈഡര്‍ റിയര്‍ വീല്‍ ഡ്രൈവിനെ അവതരിപ്പിച്ച് ലംബോര്‍ഗിനി

സെന്റര്‍ കണ്‍സോളില്‍ HMI 8.4 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഹുറാക്കന്‍ ഇവോ സ്പൈഡര്‍ റിയര്‍ വീല്‍ ഡ്രൈവില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇത് കാറിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുകയും ഫോണ്‍ കോളുകള്‍, ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി, ആപ്പിള്‍ കാര്‍പ്ലേ എന്നിവ പിന്തുണയ്ക്കുകയും ചെയ്യുന്നു.

MOST READ: ബജാജ് ഡിസ്കവർ, V മോഡലുകൾ ബിഎസ് VI അവതാരത്തിൽ തിരിച്ചെത്തും

ഹുറാക്കാന്‍ ഇവോ സ്പൈഡര്‍ റിയര്‍ വീല്‍ ഡ്രൈവിനെ അവതരിപ്പിച്ച് ലംബോര്‍ഗിനി

ക്ലൈമറ്റ് കണ്‍ട്രോള്‍, ആപ്പിള്‍ കാര്‍പ്ലേയുമായുള്ള സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റിവിറ്റി എന്നിവയുള്‍പ്പടെ നിരവധി ഘടകങ്ങകള്‍ വാഹനത്തില്‍ ഉള്‍പ്പെടുന്നു.

ഹുറാക്കാന്‍ ഇവോ സ്പൈഡര്‍ റിയര്‍ വീല്‍ ഡ്രൈവിനെ അവതരിപ്പിച്ച് ലംബോര്‍ഗിനി

രൂപകല്‍പ്പനയുടെ കാര്യത്തില്‍, ലംബോര്‍ഗിനി ഹുറാക്കന്‍ ഇവോ സ്‌പൈഡര്‍ കൂപ്പെയുമായി ഏകദേശം സമാനമാണ്. എന്നിരുന്നാലും ബമ്പറുകള്‍, എ-സ്തംഭങ്ങള്‍, പിന്നില്‍ ചെറിയ കോസ്‌മെറ്റിക് പരിഷ്‌ക്കരണങ്ങള്‍ എന്നിവയെല്ലാം വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

MOST READ: നെക്സോൺ AMT പതിപ്പുകളുടെ മൈലേജ് വെളിപ്പെടുത്തി ടാറ്റ

ഹുറാക്കാന്‍ ഇവോ സ്പൈഡര്‍ റിയര്‍ വീല്‍ ഡ്രൈവിനെ അവതരിപ്പിച്ച് ലംബോര്‍ഗിനി

ലംബോര്‍ഗിനി ഹുറാക്കന്‍ ഇവോ സ്പൈഡറിന്റെ അണ്ടര്‍ബോഡിയും കമ്പനി പരിഷ്‌ക്കരിച്ചിട്ടുണ്ട്. ഇത് കൂപ്പെയേക്കാള്‍ കൂടുതല്‍ എയറോഡൈനാമിക് ആക്കാന്‍ സഹായിക്കുകയും ചെയ്തിട്ടുണ്ട്.

More from DriveSpark

Article Published On: Thursday, May 7, 2020, 21:26 [IST]
English summary
Lamborghini Huracan EVO Rear-Wheel Drive Spyder Launched. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X