ഒക്ടാവിയ RS 245 കൊച്ചിയിലേക്കും! ബുക്ക് ചെയ്തിരിക്കുന്നത് 12 യൂണിറ്റുകള്‍
ചെക്ക് റിപ്പബ്‌ളിക്കന്‍ വാഹന നിര്‍മാതാക്കളായ സ്‌കോഡ 2020 ഓട്ടോ എക്സ്പോയിലാണ് പെര്‍ഫോമന്‍സ് കാറായ ഒക്ടാവിയ RS 245 സെഡാനെ അവതരിപ്പിച്ചത്. പിന്നാലെ വാഹനത്തിനായുള്ള ബുക്കിങും കമ്പനി ആരംഭിച്ചിരുന്നു.

200 യൂണിറ്റുകള്‍ മാത്രമാണ് ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനയ്ക്കായി കമ്പനി എത്തിച്ചതും. ബുക്കിങ് ആരംഭിച്ച് ചുരുങ്ങിയ കാലയളവില്‍ തന്നെ വാഹനം മുഴുവനും വിറ്റു തീര്‍ന്നതായി കമ്പനി അറിയിക്കുകയും ചെയ്തു.

ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നതോടെ വാഹനത്തിന്റെ ഡെലിവറി ആരംഭിക്കാനാണ് സ്‌കോഡ പദ്ധതിയിട്ടിരിക്കുന്നത്. റിപ്പോര്‍ട്ട് അനുസരിച്ച് ഇതില്‍ 12 കാറുകള്‍ കൊച്ചിയിലും എത്തും.
MOST READ: പ്രീമിയം സവിശേഷതകളോടെ 2020 സുസുക്കി സ്വിഫ്റ്റ് സ്പോർട്ട്
| City | Bookings (Units) |
| Bengaluru | 44 |
| Chennai | 22 |
| Pune | 20 |
| Hyderabad | 20 |
| Mumbai | 12 |
| Kochi | 12 |
| New Delhi | 10 |
| Rest Of India | 60 |

RS 245 ഏറ്റവും കൂടുതല്‍ ബുക്കിങ് ലഭിച്ചിരിക്കുന്ന ബംഗളൂരുവില്‍ നിന്നാണ്. 22 ബുക്കിങുകളുമായി ചെന്നൈ രണ്ടാമതും 20 ബുക്കിങുകളുമായി പൂനെ, ഹൈദരാബാദും പട്ടികയില്‍ മൂന്നാം സ്ഥാനത്തുണ്ട്.

മുംബൈ, കൊച്ചി എന്നിവടങ്ങിലേക്ക് 12 യൂണിറ്റും, ന്യൂഡല്‍ഹിയിലേക്ക് 10 യൂണിറ്റുമാണ് എത്തുക. വാഹനങ്ങള്‍ ഇതിനോടകം തന്നെ ഡീലര്‍ഷിപ്പുകളില്‍ എത്തിയതായാണ് സുചന. 36 ലക്ഷം രൂപയാണ് പുതിയ ഒക്ടാവിയ RS 245 എക്സ്ഷോറൂം വില.
MOST READ: കുഴിയിൽ വീണ മാരുതി കാറിനെ കരകയറ്റി കൊമ്പൻ

2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന് കരുത്ത് നല്‍കുന്നത്. ഈ എഞ്ചിന്‍ 243 bhp കരുത്തും 370 Nm torque ഉം പരമാവധി സൃഷ്ടിക്കും. ഏഴു സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റികാണ് ഗിയര്‍ബോക്‌സ്.

വൈദ്യുത പിന്തുണയുള്ള സ്ലിപ്പ് ഡിഫറന്‍ഷ്യലും കൂടുതല്‍ ഗ്രിപ്പ് പ്രദാനം ചെയ്യുന്ന മുന്‍ ആക്‌സിലും കാറിന്റെ സവിശേഷതയാണ്. ഏറ്റവും ഉയര്‍ന്ന ഒക്ടാവിയ വകഭേദത്തിലെ ഫീച്ചറുകളും സൗകര്യങ്ങളെല്ലാം RS245 മോഡലിലും കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
MOST READ: സ്ഥാപകർ തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയുടെ 116 -ാം വാർഷികം ആഘോഷിച്ച് റോൾസ് റോയ്‌സ്

സാധാരണ പതിപ്പിനെ അപേക്ഷിച്ച് കൂടുതല്‍ സ്‌പോര്‍ടി പ്രതിച്ഛായയുള്ള ക്യാബിനാണ് RS245 അവകാശപ്പെടുന്നത്. കറുത്ത ക്യാബിനെപ്പം ചുവപ്പ് നിറത്തിലുള്ള ഇന്‍സേര്‍ട്ടുകളും അകത്തളത്തെ മനോഹരമാക്കും.

സ്‌പോര്‍ട്‌സ് സീറ്റുകള്‍, ഫ്‌ളാറ്റ് ബോട്ടം സ്റ്റീയറിങ് വീല്‍, vRS ബാഡ്ജുകള്‍ എന്നിവയെല്ലാം അകത്തളത്തിലെ സവിശേഷതകളാണ്. 12.3 ഇഞ്ച് വലുപ്പമുള്ള ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റാറാണ് വിര്‍ച്വല്‍ കോക്പിറ്റില്‍ ഇടംപിടിക്കുന്നത്.
MOST READ: പൊതുഗതാഗതം ഉടന്‍ പുനരാരംഭിച്ചേക്കുമെന്ന് മന്ത്രി നിതിന്‍ ഗഡ്കരി

8.0 ഇഞ്ച് വലുപ്പമുള്ള ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തിന് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ട്രോയ്ഡ് ഓട്ടോ എന്നിവയുടെ പിന്തുണയുണ്ട്. വൈദ്യുത പിന്തുണയാല്‍ ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, ഹാന്‍ഡ്‌സ് ഫ്രീ പാര്‍ക്കിങ്, ഡ്യുവല്‍-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നീ സവിശേഷതകളും കാറില്‍ ഇടംപിടിച്ചിട്ടുണ്ട്.

18 ഇഞ്ച് അലോയ് വീലുകളും vRS ബാഡ്ജുകളും സ്‌പോയിലറും ഇരട്ട പുകക്കുഴലുകളും പുറമേയുള്ള സവിശേഷതകളാണ്.

റാലി ഗ്രീന്‍, റേസ് ബ്ലൂ, കോറിഡാ റെഡ്, മാജിക് ബ്ലാക്ക്, കാന്‍ഡി വൈറ്റ് എന്നിങ്ങനെ അഞ്ച് നിറങ്ങളില്‍ വാഹനം ലഭ്യമാണ്. 6.6 സെക്കന്‍ഡുകള്‍ മാത്രം മതി പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍. 250 കിലോമീറ്ററാണ് പരമാവധി വേഗത.


Click it and Unblock the Notifications








