ഫോർച്യൂണറിന്റെ ഒറിജിനൽ വില്ലൻ ദേ ഇവനാണ്, കഴിഞ്ഞ മാസത്തെ വിൽപ്പനയിൽ കൂറ്റൻ നേട്ടവുമായി സ്കോഡ

ഇന്ത്യയിലെ പ്രീമിയം ഡി-സെഗ്മെന്റ് എസ്‌യുവി നിരയിൽ സ്കോഡയ്ക്കൊരു ഒന്നൊന്നര വാഹനമുണ്ട്. നമ്മുടെ രാജ്യത്ത് അസംബിൾ ചെയ്‌താണ് പുറത്തിറക്കുന്ന കൊഡിയാക് എന്ന മിടുമിടുക്കന്റെ കാര്യമാണീ പറഞ്ഞുവരുന്നത്. ഇന്ത്യൻ വാഹന വിപണിയിൽ പുതുചരിത്രം രചിച്ചുകൊണ്ട് കുതിച്ചുപായുന്ന ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കളായ സ്കോഡയുടെ നിരയിലേക്ക് തലമുറ മാറ്റവുമായി കഴിഞ്ഞ വർഷമാണ് പുത്തൻ കൊഡിയാക് എത്തുന്നത്. ഇതോടെ ഈ 7-സീറ്റർ എസ്‌യുവിയുടെ വിൽപ്പനയും കുതിച്ചുയരുന്ന കാഴ്ച്ചയാണ് കാണാനായത്. ഇപ്പോഴിതാ 2026 ഫെബ്രുവരി മാസത്തെ കണക്കുകൾ പുറത്തുവരുമ്പോൾ വമ്പൻ വളർച്ചയാണ് മോഡൽ നേടിയെടുത്തിരിക്കുന്നത്.

അതായത് കഴിഞ്ഞ 28 ദിവസത്തിൽ സ്കോഡ കൊഡിയാക് ഇന്ത്യയിൽ വാങ്ങിപ്പോയത് 146 ആളുകളാണ്. കഴിഞ്ഞ വർഷം ഫെബ്രുവരി മാസത്തിൽ വിപണനം ചെയ്‌ത 10 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ എസ്‌യുവിയുടെ വാർഷിക വിൽപ്പനയിൽ 1360 ശതമാനത്തിന്റെ വളർച്ചയാണ് ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കൾ നേടിയെടുത്തിരിക്കുന്നത്. ടൊയോട്ട ഫോർച്യൂണർ, എംജി ഗ്ലോസ്റ്റർ പോലുള്ള ഫുൾ-സൈസ് എസ്‌യുവികളോട് മത്സരിക്കുന്ന വാഹനത്തിന് ഇത്ര വലിയ നേട്ടം കൈവരിക്കാനായത് സ്കോഡയ്ക്ക് മൈലേജാവും.

Skoda Kodiaq Sales Up By 1360 Per Cent In February 2026

സ്‌പോർട്‌ലൈൻ, ലോറിൻ ആൻഡ് ക്ലെമെന്റ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് ആദ്യം വിപണനത്തിന് എത്തിയതെങ്കിലും കഴിഞ്ഞ വർഷം അവസാനത്തോടെ കൊഡിയാക്കിന് ലോഞ്ച് എന്നൊരു ബേസ് മോഡലും സ്കോഡ പുറത്തിറക്കിയിരുന്നു. ഇതോടെ കൊഡിയാക് വാങ്ങാൻ കാത്തിരുന്നവരെല്ലാം ഷോറൂമിലേക്ക് എത്തിയിട്ടുണ്ടാവാമെന്നാണ് അനുമാനം. നിലവിൽ 39.99 ലക്ഷം മുതൽ 45.96 ലക്ഷം രൂപ വരെയാണ് എസ്‌യുവിക്കായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.

വലിപ്പത്തിലായാലും അന്യായമായ പുത്തൻ കൊഡിയാക്കിന് 4,758 മില്ലിമീറ്റർ നീളം, 1,864 മില്ലിമീറ്റർ വീതി, 1,659 മില്ലീമീറ്റർ ഉയരം, 2,971 മില്ലീമീറ്റർ വീൽബേസ് എന്നിവയാണുള്ളത്. 2.0 ലിറ്റർ, നാല് സിലിണ്ടർ, ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് പ്രീമിയം എസ്‌യുവിക്ക് തുടിപ്പേകാൻ എത്തുന്നത്. 7 സ്പീഡ് DCT ഓട്ടോമാറ്റിക് ട്രാൻസ്മിഷനും 4x4 സിസ്റ്റവും ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 201 bhp കരുത്തിൽ പരമാവധി 320 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

Skoda Kodiaq Sales Up By 1360 Per Cent In February 2026

കൊഡിയാക്കിന് ലിറ്ററിന് 14.86 കിലോമീറ്റർ മൈലേജും സ്കോഡ അവകാശപ്പെടുന്നതിനാൽ വാങ്ങുന്നവർക്ക് ആശങ്കപ്പെടേണ്ട കാര്യമില്ല. സേഫ്റ്റിയുടെ കാര്യത്തിലും വിട്ടുവീഴ്ച്ചകളൊന്നുമില്ലാതെ പണിതിറക്കിയിരിക്കുന്ന മോഡലിൽ 9 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ഹിൽ ഹോൾഡ് കൺട്രോൾ, ഹിൽ ഡിസന്റ് അസിസ്റ്റ് എന്നിവ പോലുള്ള ഫീച്ചറുകളെല്ലാം സ്കോഡ കുത്തിനിറച്ചിട്ടുണ്ട്.

ഒപ്പം ലെയ്ൻ കീപ്പിംഗ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ തുടങ്ങിയ സവിശേഷതകൾ വാഗ്ദാനം ചെയ്യുന്ന അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ് (ADAS) സഹിതമാണ് കൊഡിയാക് എസ്‌യുവി വരുന്നത്. 13 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, സ്കോഡയുടെ സ്മാർട്ട് ഡയലുകൾ, റോട്ടറി നോബുകൾ, ക്ലൈമറ്റ്, മീഡിയ ഫംഗ്‌ഷനുകൾക്കായുള്ള ഡിജിറ്റൽ സ്‌ക്രീനുകൾ പോലെ പുതിയ കാലഘട്ടത്തിന് അനുസരിച്ചുള്ള മോഡേൺ ഫീച്ചറുകളും എസ്‌യുവിയിലുണ്ട്.

Skoda Kodiaq Sales Up By 1360 Per Cent In February 2026

ഇതിനെല്ലാം പുറമെ വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, പ്രീമിയം 14-സ്പീക്കർ കാന്റൺ സൗണ്ട് സിസ്റ്റം, ആംബിയന്റ് ലൈറ്റിംഗ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പനോരമിക് സൺറൂഫ്, വയർലെസ് ഫോൺ ചാർജിംഗ് എന്നീ ഫീച്ചറുകളും സ്കോഡ കൊഡിയാക്കിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. ഡിസൈനിലേക്ക് വന്നാൽ സ്കോഡയുടെ മോഡേൺ സോളിഡ് ഡിസൈൻ ഭാഷ്യത്തെ അടിസ്ഥാനമാക്കിയാണ് ന്യൂജെൻ പതിപ്പിനെ ഒരുക്കിയിട്ടുള്ളത്.

ബട്ടർഫ്ലൈ ഗ്രിൽ, ആംഗുലർ ഹെഡ്‌ലാമ്പുകൾ, ടെയിൽഗേറ്റിന് കുറുകെയോടുന്ന കണക്റ്റഡ് ലൈറ്റ് സ്ട്രിപ്പ് എന്നിവയെല്ലാം കൊഡിയാക്കിനെ മസ്ക്കുലറാക്കാൻ സഹായിച്ചിട്ടുണ്ട്. കൊഡിയാക് സ്പോർട്‌ലൈൻ വേരിയന്റിൽ ഗ്രിൽ, വിംഗ് മിററുകൾ, D-പില്ലർ ഗാർണിഷ്, പിൻ ബമ്പർ എന്നിവയ്ക്ക് കറുപ്പ് നിറമാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. 18 ഇഞ്ച് അലോയ് വീലുകളിലാണ് സ്കോഡ കൊഡിയാക് ഇത്തവണ നിരത്തിലേക്ക് ഇറങ്ങുന്നത്.

More from DriveSpark

Article Published On: Thursday, March 19, 2026, 9:23 [IST]
English summary
Skoda kodiaq sales up by 1360 per cent in february 2026
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X